Wednesday, June 19, 2013

സത്യത്തിനു പറയാനുള്ളത്



പേടിയോടെ കാത്തിരുന്ന ആ ദിവസം ഹൃദയത്തിലേക്ക് ദംഷ്ട്രങ്ങള്‍ ആഴ്ത്തിക്കൊണ്ട്

എന്റെ കാലുകള്‍ക്കിടയിലൂടെ ഞാനറിയാതെ ഒഴുകി എന്റെ പാവാടയില്‍ ഒട്ടിപ്പിടിച്ചു എന്നെ ഞെട്ടിപ്പിക്കുക തന്നെ ചെയ്തു .
...
ഒരു പെണ്ണ് ആകാംഷയോടെ കാത്തിരിക്കുന്ന ഈ നിമിഷം എന്നെ വല്ലാത്തൊരു മരവിപ്പിലേക്ക് ആഴ്ത്തിവിടുകയാണ് .

തല പൊട്ടിപ്പിളരുന്നു, വയറ്റില്‍ ഏതോ മുക്കുവന്റെ ചൂണ്ട ഉടക്കി വലിക്കുന്നു .എന്റെ കൂട്ടുകാര്‍ അസൂയയോടെ എന്നെ

നോക്കി നില്‍ക്കയാണ്‌ എന്റെ മാറിടത്തിന്റെ അമിത വളര്‍ച്ചയില്‍ അവര്‍ അത്ഭുതപ്പെട്ടു ...അതിനായി ഞങ്ങടെ ബാപ്പു

തന്ന മരുന്നുകള്‍ തൊണ്ടയോളം കയ്പേറിയ ഏതോ ഇല കുഴമ്പുകള്‍ ആയിരുന്നു എന്നത് അവര്‍ പെട്ടെന്ന് തന്നെ മറന്നു പോയത് പോലെ .



തായ് ലാന്ഡ് നെ ഞാന്‍ ഒരു പാട് സ്നേഹിക്കുന്നു എന്റെ മാതാപിതാക്കള്‍ ചൈനീസ് ആയിരുന്നെങ്ങില്‍ കൂടി .

രണ്ടു കുട്ടികള്‍ ആയാല്‍ ഗെവേര്‍മെന്റ്റ് ജോലി നഷ്ട്ടമാകും എന്ന് കരുതി അവര്‍ എന്നെ ബാപ്പുപിനു വിറ്റു.

ബാപ്പു പൊന്നു പോലെയാണ് ഞങ്ങളെ നോക്കുന്നത് .എന്നെ പോലെ പതിനാറു പെണ്മക്കള്‍ കൂടി ബാപ്പുവിന് .

അതില്‍ ജോലിയില്ലാത്തവര്‍ ഞാനുള്‍പ്പെടെ ആറുപേര്‍ പതിമൂന്നു വയസ്സില്‍ താഴെ ഉള്ളവര്‍ .അങ്ങനെ എനിക്കും ഉടനെ  ജോലി കിട്ടും പുക്കെട്റ്റ് ലെ മുന്തിയ ഹോട്ടലില്‍ !! കൂട്ടുകാര്‍ ആഘോഷം തുടങ്ങി കഴിഞ്ഞിരിക്കുന്നു .

ബാപ്പുവും അമിതമായ സന്തോഷത്തിലാണ് .കൂട്ടത്തില്‍ ഏറ്റവും സുന്ദരി ഞാനാണെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്‌



തണുത്ത കാറ്റ് കടലില്‍ നിന്നും തീരത്തേക്ക് ശക്തിയായി വന്നണയുന്നു .

അസ്തമയമാകുന്നു .......

കൂട്ടുകാര്‍ തിരക്കുന്നുണ്ടാവും ....മടങ്ങി പോവാന്‍ തോന്നുന്നേ ഇല്ല .

ദൂരെ .....എപ്പോഴും തിരക്ക് പിടിക്കുന്ന കടലിന്റെ വാചാലത .

ജോലി കഴിഞ്ഞു മടങ്ങി എത്തിയ കൂട്ടുകാര്‍ ഒരു പാട് സമ്മാനങ്ങള്‍ കാണിക്കാറുണ്ട് .കൂടെ

മുറിവുണങ്ങിയ കറുത്ത പാടുകളും ...എന്നിട്ടുമെന്തോ പുരുക്ഷന്‍ മാരോട് വെറുപ്പ്‌ തോന്നിയിട്ടേയില്ല .

ബാപ്പു ആണോ കാരണം ?

ഇയാള്‍ ചതിയനാണ് വില്‍പ്പന കുറയുമ്പോള്‍ നമ്മള്‍ പോകാറുള്ള ഘുര്‍ഷ മാര്‍ക്കെറ്റില്‍ മൊത്ത വിലക്ക്

നമ്മളെ വിറ്റു കളയും എന്നിട്ടാ പൈസക്ക് പുതിയ കുട്ടികളെ വാങ്ങും ചോമു അമ്മ പറയാറുണ്ട്‌ .

ഈ തായ് ലാന്‍ഡ്‌ മുഴുവന്‍ ആയിരക്കണക്കിന് ബാപ്പു മാരുണ്ട് എന്നെപ്പോലെ ആയിരക്കണക്കിന്

"തോറാ ശ്രീ"മാരുമുണ്ട് പക്ഷെ ഒരിടത്തും ആണ്‍കുട്ടികള്‍ക്ക് ഈ ഭാഗ്യം കിട്ടാറില്ല അയെന്താനാവോ..??

തോറാ നീ ഭാഗ്യവതിയാ നീ സുന്ദരി കുട്ടിയല്ലേ നിനക്ക് ഒരുപാട് പണം കിട്ടും സമ്മാനങ്ങള്‍ കിട്ടും ..ചോമു വിന്റെ

വാക്കുകള്‍ എന്തോ എന്നെ സന്തോഷിപ്പക്കാറില്ല ....

എന്റെ മനസ്സില്‍ എന്താണ്

വെറുതെ മരണത്തെക്കുറിച്ച് ചിന്തിച്ചു എന്താണാവോ അത് ...വേണ്ട ബാപ്പുവിന്

എന്തുമാത്രം പണചിലവുണ്ട് തന്നെ തന്നെ ഇത്രത്തോളം വളര്‍ത്താന്‍ ...നന്ദികേട്‌ കാട്ടിക്കൂടാ .

മാതാപിതാക്കള്‍ക്ക് കൂടി വേണമെന്ന് തോന്നിയില്ലല്ലോ ...........

കണ്ണുകള്‍ ചുട്ടു നീറുന്നു ……

എല്ലാവരും സന്തോഷിക്കാന്‍ ശ്രമിക്കുന്ന ഈ സമയത്ത്

ഞാന്‍ മാത്രമെന്താ ഇങ്ങിനെ ............



ഈ കാറ്റും കടലും പോലെ എല്ലാവരുമുണ്ട്‌ …..

എന്നാല്‍ ആരുമില്ല .....

സന്ധ്യ മയങ്ങാന്‍ തുടങ്ങുമ്പോള്‍ ഈ കടല്‍തീരം മുഴുവന്‍ ...........

സീനോകളെ (ഹിജഡ ) കൊണ്ട് നിറയും ....പിന്നെ അവരുടെ

ലോകം ആണിത് .ദുഖത്തിന്റെ സന്തോഷത്തിന്റെ ഗാനങ്ങള്‍ .....



വര്ഷം ആര്‍ത്തിരംബിയാലും വേനല്‍ ചുട്ടു പൊള്ളിച്ചാലും ഇവിടം അതിഥികളെ കൊണ്ട് നിറഞ്ഞിരിക്കും .



മടങ്ങാറായിരിക്കുന്നു പോകാന്‍ കഴിയുന്നില്ലാ .....

അങ്ങ് ദൂരെ ഉയര്‍ന്നു നില്‍ക്കുന്ന ബുദ്ധ പ്രതിമയില്‍ അനേകം

മിന്നാമിന്നികളുടെ തിളക്കം .ഇദ്ദേഹം ദൈവമാണോ .....

നന്ദിയുണ്ട് ...സീനോകലെപ്പോലെ എന്നെ തെരുവിന്റെ സന്തതികള്‍

ആക്കിയില്ലല്ലോ ......കൈമുവിനെ പോലെ വിരൂപ ആക്കിയില്ലല്ലോ ...

എന്നാലും .......എനിക്ക് ജന്മം തരാതിരുന്നെങ്ങില്‍ .....പ്രിയനേ ...

സ്വര്‍ഗ്ഗവും നരകവും തിരിച്ചറിയാത്ത ഈ പൊട്ടി പെണ്ണിനോട്

ക്ഷെമിക്കണേ.........

നാളത്തെ പകലിനായി ഇന്ന് മടങ്ങാം സ്ത്രീയും പുരുക്ഷനും തമ്മില്‍ അന്തരം കാട്ടി തരുന്ന നാളെയുടെ

പകലുകള്‍ ...........രാത്രിയുടെ നീണ്ടു കൂര്‍ത്ത യാമങ്ങള്‍ ............വിട ......

Saturday, June 8, 2013

ആധുനികത


എന്നിലെക്കുള്ള ദൂരത്തെ ഭയന്ന് പാതിവഴിയിൽ  തളര്ന്നിരിക്കേണ്ടി വരിക .....എനിക്കും നിഴലിനും ഇടയിലുള്ള ദൂരം നടന്നു തീര്ക്കയാണ് ഞാൻ .വിരസമായ ഒരാഴ്ചയുടെ ശൂന്യതയിലേക്കുള്ള അവസാനം ....ലതെച്ചി പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു നിനക്ക് നീയായിരിക്കാനുള്ള അവകാശം നിന്നെ സന്തോഷിപ്പിക്കുന്നു എങ്കിൽ ഈ മൂടുപടം സമൂഹത്തിനു വേണ്ടി അണിഞ്ഞു വീർപ്പുമുട്ടുന്നതിൽ എന്ത് നന്മയാനുള്ളത് ...
അച്ചൂ എന്ത് പറയുന്നൂ ......നാട്ടില് എത്തിയ ലതെച്ചിയുടെ മെസ്സേജ് ആണ് ....
ഈ നശിച്ച ഫേസ്ബുക്ക്‌ ചിന്തകളെ ബാലാല്സങ്ങത്തിനിരയാക്കുന്ന ആധുനികതയുടെ പുതിയ മുഖം .....
സുഗായിരിക്കുന്നു ചേച്ചി ...
പുറത്തു പോയി വല്ലോം കഴിക്കണേ മടിപിടിച്ചിരിക്കാതെ
പാർസൽ വാങ്ങി വച്ചിട്ടുണ്ട് .വെറുതെ കള്ളം പറഞ്ഞു
എനിക്ക് എല്ലാത്തിനോടും മടി തോന്നുന്നു
ചേച്ചി നാട്ടില നിന്നും അമ്മ വിളിക്കുന്നു പിന്നെ വരാവേ .ലാപ്ടോപ് ഓഫ്‌ ചെയ്തു .

കുളിച്ചു റെഡിയായി  എങ്ങോട്ടാണ് പോവുകാ ...
ഐ സി കാർഡ്‌ എടുത്തു പര്സിൽ വച്ചു .
ആരതി നമ്പ്യാർ ആ പേരിനോട് ഒരപരിജിതത്വം പോലെ തോന്നുന്നു.
 എനിക്കെന്താണ് ....
മലയഷ്യ യിൽ വന്നിട്ട് നാല് വര്ഷം കഴിഞ്ഞിരിക്കുന്നു ....നാടിന്റെ സ്വോര സ്പന്തനങ്ങൾ ഇല്ലാത്ത
നാല് വർഷങ്ങൾ ......
റോയ്‌ ......കഴുത്തിലൂടെ അറിയാതെ വിരലുകൽ പരതുന്നു ഇല്ലാ .....താലിമാല അഴിച്ചു വച്ചിട്ടു
പതിനൊന്നു മാസങ്ങൾ കഴിഞ്ഞിരിക്കുന്നു .റോയിയുടെ രണ്ടാം വിവാഹത്തിന്റെ ക്ഷണക്കത്തും തന്റെ ഡസ്റ്റ് ബിന്നിലൂടെ കടന്നു പോയിരിക്കുന്നു .
എന്താവണം കരയാൻ തോന്നാത്തത് ......അയാളോട് എന്നെങ്ങിലും സ്നേഹം തോന്നിയിട്ടുണ്ടോ ....ഉഷ്ണ മാപിനികളുടെ അത്യുന്നതിയിൽ നിന്നും ആ കരവലയത്തിൽ തളര്ന്നു വീഴവെ തന്റെ പുരുക്ഷാൻ കരുത്തനാനെന്നു ഉള്ളം നിറഞ്ഞിരുന്നു ....വിവാഹത്തിന്റെ ഇരുപതാം നാൾ ഗള്ഫിലേക്ക് പുഞ്ചിരിയോടെ മടങ്ങി പോയപ്പോഴും വെറുപ്പ്‌ ഒന്നും തോന്നിയില്ല ഒരു നിസങ്ങതയുടെ പുകമഞ്ഞു പൊതിഞ്ഞപോലെ ....പക്ഷെ മലയഷ്യ യിലേക്കുള്ള യാത്രക്കായി എന്റെ വയറ്റിൽ സ്പന്ധിച്ച്ച എന്റെ സോപ്നങ്ങളെ വെറും രക്ത കട്ടകളായി ഒഴുക്കി കളയാൻ വാശി പിടിച്ചപ്പോൾ .....എന്നിൽ നിന്നും ഒഴുകിയത് എന്റെ ജീവന്റെ തുള്ളികൾ ആയിരുന്നിരിക്കാം .....
ചോര കൊണ്ടുള്ള കളിയാണല്ലോ നര്സുംമാരുടെ ജീവിതം മുഴുവനും .....

പുറത്തെ കടുത്ത ഉഷ്ണത്തിൽ നിന്നും ക്യൂന്സ്  ബേ മാളിന്റെ കുളിരിലേക്കു മെല്ലെ ചിന്തകളെ മേയാൻ വിട്ടു .
ഫ്യൂരിയസ് സിക്സ് ...മൂവി കഴിഞ്ഞിരങ്ങിയപ്പോൾ എന്തോ നഷ്ട്ടമായത് പോലെ ഒന്ന് കൂടി കാണാനൊരു മോഹം .കോഫീ ബീൻ ല് വച്ചു രണ്ടു തക്കാളി പഴങ്ങളെ കണ്ടു മുട്ടി .വീ ആർ  ഫ്രം പഞ്ചാബ് ...പഞാബിൽ നിന്നും അവധിക്കാലം ആഘോഷിക്കാൻ എത്തിയിരിക്കുന്നു ഫക്കിംഗ് ബിച്ചസ് .....പുഞ്ചിരിച്ചു യാത്ര പറഞ്ഞു ...
അച്ചു നിനക്ക് അസൂയയാണ് ......
യസ് എനിക്ക് അത് തന്നെയാണ് രണ്ടു പെണ്ണുങ്ങൾ  തനിച്ചു അവധിക്കാലം ആഘോഷിക്കാൻ വന്നിരിക്കുന്നു ...
വീ ഡിഡ് നൊട്ട് ഗെറ്റ് എനി മലായ്സ്  ഒണ്‍ലി ചൈനീസ് ഫ്രണ്ട്സ് ........ബ്ലടി ബിച്ചസ് ..........

ഫോണ്‍ ബെല്ലടിക്കുന്നു ഹോസ്പിറ്റലിൽ നിന്നാണ് .അനുപം സിംഗ് .....
ആരതീ ഇന്ന് നൈറ്റ്‌ വരാൻ പറ്റുമോ

ആ പെണ്ണ് കനിമൊഴി സുഗമില്ലെന്നും പറഞ്ഞു സിക്ക് ലീവ് എടുത്തെക്കുന്നു ....
നീ വരാമോ പണിയൊന്നും ഇല്ലാ
ഇന്ചാര്ജു ആയിട്ട് വെറുതെ ഇരുന്നാൽ മതി .....
അനൂ എനിക്ക് നല്ല സുഗമില്ല രാവിലെ മുതൽ വല്ലാത്ത വയറു വേദന .പിന്നെ മൈഗ്രെനും .....ഞാൻ വരണോഡാ
സോറി ആരതി നീ റസ്റ്റ്‌ എടുക്കു ഞാൻ ലക്ഷ്മിയെ വിളിച്ചു നോക്കാം അവന്റെ സോരത്തിൽ വല്ലാത്ത സ്നേഹവും കരുതലും .
ബുൾ ഷിറ്റ് ........
ചാവാൻ പോകുന്ന കിളവന്മാർ പോലും അവസാന നിമിഷം നേര്സിന്റെ മുലയിൽ ഒന്ന് സ്പര്സിച്ചു സായൂജ്യമടയുന്ന നശിച്ച പ്രോഫെഷന് .....
ഐ ഹെയ്റ്റ്  ദിസ്‌ ജോബ്‌ ......

ലാപ്‌  തുറക്കാനേ തോന്നുന്നില്ലാ ....
ഫേസ്ബുക്ക്‌ നിറയെ അമ്മിഞ്ഞ വിപ്ലവം .....
ഐ ഹെയ്റ്റ് ദിസ്‌ ഹെൽ .....അറിയാതെ കരഞ്ഞുപോയി .....
കല്ല്‌ പോലെ മരവിച്ച മുലകൾ .....

ഫോണ്‍ വീണ്ടും ബെല്ലടിക്കുന്നു ....അനുപം സിംഗ് ആണോ ...നന്നായി റസ്റ്റ്‌ എടുക്കേണം ഒത്തിരി വെള്ളം കുടിക്കണം ...അവൻ പെട്ടെന്ന് ഗയ്നക്കൊലജിസ്റ്റ് ആയി മാറും ...
വെറുപ്പിക്കാനും മേലാ അത്യാവശ്യത്തിനു വല്ലോം മേടിച്ചോണ്ട് വരണേൽ അവനെ ഉള്ളൂ .
ഡോക്ടർ റൂണി ആണ് ....
ഹല്ലോ ഡാര്ലിംഗ് വൈകിട്ട് ഫ്രീയാണോ ....
KFC കഴിക്കാൻ പോരുന്നോ .........
തന്തക്കു വിളിക്കാനാണ് തോന്നിയത് ....
പബ്ബിൽ പോകാൻ ആണെങ്ങിൽ വരാം ....
അങ്ങനെ വിട്ടാൽ കൊള്ളില്ലല്ലോ ....
കേട്ടിയവൽ കാണാതെ വരുന്നതൊന്നു കാണണമല്ലോ
ഒരു വളിച്ച  ചിരി ചിരിച്ചു അയാള് ഫോണ്‍ വച്ചു ....

എനിക്ക് വെറുതെ കരയാൻ തോന്നുന്നു .....
ഈ കടലിന്റെ അനന്തതയിൽ അലിഞ്ഞു ചേർന്നാലോ ....
തോല്ക്കാൻ തനിക്കാവുമോ .........

എട്ടു മണിക്ക് അതാ ഒരു ഫോണ്‍ ....
ആരതീ സാറക്ക് ഇന്ന് നൈറ്റ്‌ ഷിഫ്റ്റ്‌ ആക്കി കൊടുത്ത്
പബ്ബിൽ പോകാൻ ഞാൻ റെഡി
ഡാമിറ്റ് ......
എനിക്ക് വട്ടു പിടിക്കുന്നു ....ഹോ ...

ഹേയ് ....ഞാൻ റെഡി ആവുകയാണ് ......
ജീവിതത്തിൽ ആദ്യമായി ഞാൻ പബ്ബിൽ പോവുകയാണ് ......

എവിടെയും ധീപാലങ്ങാരങ്ങൾ തോൾ ഉരുമ്മി നടക്കുന്ന ചൈനീസ് പ്രണയ ജോടികൾ
മങ്ങിയ ഒരു വെളിച്ചത്തിലെ കാതടപ്പിക്കുന്ന സംഗീതത്തിലേക്ക് തല കുനിച്ചു നടന്നു കയറി ...
സ്റ്റേജിൽ ഡാന്സ് തകര്ക്കുന്നു .....മുന്നില് നുരയുന്ന ബിയർ .......

എത്ര കുടിച്ചു എന്നോര്മ്മയില്ല ....റൂണി യുടെ കൂടെ ഡാൻസ് ചെയ്തതിന്റെ മങ്ങിയ ഓരോര്മ്മയുണ്ട് പാതി വഴിയില് വാഷ് ബേസിനിൽ എത്തും മുന്നേ ചര്ട്ദ്ധിച്ച്ചു പിന്നൊന്നും ഒര്മ്മയില്ലാ ....

പുലര്ച്ചെ ആരോ മുഖത്തു തണുത്ത വെള്ളം കുടയുന്നു .......
ആരതീ ഗെറ്റ് അപ് സാറ വരും മുൻപ് പോണം .....
ജാള്യതയിൽ ചാടി എഴുന്നേറ്റു ...
അമ്മെ ....അടിവട്ടിൽ നിന്നൊരു തീഗോളം .....
കാലുകള് അകത്താനേ പറ്റുന്നില്ലാ ......
ശരിരം നുറുങ്ങും വേദന ...
ടെവിൽ ........യു ....... 



പുലര്ച്ചെ ഒരു മുന്നറിയിപ്പുമില്ലാതെ .....നേരെ കയറി ചെന്നു ...
അമ്മ വല്ലാതെ കരഞ്ഞു ......
അമ്മ തൊഴുത്തിൽ ആരുന്ന് .....
വസ്ത്രം പോലും മാറാതെ അമ്മയുടെ കൂടെ തൊഴുത്തിലേക്ക്‌ നടന്നു ...
പുള്ളി പശുന്റെ ക്ടാവാ .....പന്ത്രണ്ടു ലിറ്റർ വരെ കറന്നു ....
തീറ്റ എത്ര തിന്നാലും മതിയാവില്ല ഇവള്ക്ക് അമ്മക്ക് പറ്റനില്ല കുട്ട്യെ ...

ഞാൻ .....ഞാനുണ്ട് അമ്മെ .....
ഈ തൊടിയിലും പാടത്തും ഒക്കെ ഞാൻ മറന്നു വെച്ച എന്റെ ആത്മാവിനെ തിരികെ കിട്ടാൻ
ഞാൻ ഇവിടെ തന്നെ വേണം ............എന്തിനെന്നറിയാതെ വെറുതെ കരഞ്ഞു അമ്മയുടെ മാറിൽ
ചേർന്ന് നിന്ന് നിര്ത്തലില്ലാതെ .......അ ......അമ്മ ..........



Sunday, July 24, 2011

ചോദ്യങ്ങള്‍ ചോദിക്കാത്ത ഒരാള്‍

ചൂളം വിളിയോടെ തീവണ്ടി ഫ്ലാറ്റ് ഫോമില്‍ വന്നു നിന്നു.ആള്‍ക്കൂട്ടത്തിന്റെ തിക്കും തിരക്കും ...
ഗോപന്‍ എ സിക്സില്‍ ആണെന്നാണ്‌ മത്തായി ചേട്ടന്‍ വിളിച്ചു പറഞ്ഞത് .
വാ നോക്കാം ....
എ സി ക്കുള്ളില്‍ നിന്നിട്ടും ഉഷ്ണം തോന്നുന്നു .ഇരുപത്തി നാല് വര്‍ഷങ്ങള്‍ക്കു ശേഷം മെര്‍ലിനെ കാണാന്‍ പോവുകയാണ് !!!!
എന്നും തന്നെ മാത്രം സ്നേഹിച്ച ...അഗ്നി സാക്ഷിയായി താന്‍ താലി ചാര്‍ത്തിയ തന്‍റെ പെണ്ണ് .
കാലുകള്‍ മുന്നോട്ടു നീങ്ങാന്‍ വിസമ്മതിക്കും പോലെ ....
ഗോപന്‍ ...ദാ ....ഇവിടെ
ക്യാബിനുള്ളില്‍ ചാരിയിരുന്നുരങ്ങുകയാണ് ....മെര്‍ലിന്‍ !!!
പ്രായം അവളില്‍ വലിയ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ലാ ..
നര വീണ മുടിയിഴകളില്‍ കാലം  കുസൃതി കാണിച്ചിരിക്കുന്നു  , ഓടി തുടങ്ങിയ ട്രെയിന്‍ ന്‍റെ വേഗതയാല്‍ പുറത്തെ ചാറ്റല്‍ മഴത്തുള്ളികളും  ഓടി തുടങ്ങിയിരിക്കുന്നു
 അവളുടെ കയ്യില്‍ വായിച്ചു പാതിമടക്കിയ ബുക്ക്‌ താഴെക്കൂര്‍ന്നു  ...
അയാള്‍ മെല്ലെ കുനിഞ്ഞു അതെടുത്തു
അവള്‍ ഗാഡമായ നിദ്രയിലാണ്
ബുക്ക്‌ നിവര്‍ത്തി പിന്നോട്ട് ചാഞ്ഞിരുന്നു
"ഡോക്ടര്‍ മെര്‍ലിന്‍ ഗോപകുമാര്‍ "
ഗോപേട്ടാ ....ഞാനിന്നു ഒരുപാട് കരഞ്ഞു നമ്മുടെ മോള്‍ ഡോക്ടര്‍ ആയ ദിവസം ആണിന്നു
ഞാന്‍ ഡോക്ടര്‍ ആയ ആ ദിവസം പോലെ നെഞ്ച് പൊട്ടി എനിക്കിന്നും കരയേണ്ടി വന്നു .
എന്നാലും സാരല്യ ....
ഈ ഇരുപത്തി നാല് വര്‍ഷവും ഞാന്‍ കരഞ്ഞിട്ടില്ല സങ്ങ്കടപെട്ടിട്ടുമില്ല
ജീവിതം എന്നും എന്നെ അമ്പരപ്പിച്ചിട്ടെ ഉള്ളൂ ...
നമ്മുടെ മോള്‍ വളര്‍ന്നു വലുതായിരിക്കുന്നു .
അവള്‍ ഡോക്ടര്‍ ആകുമ്പോള്‍ അവള്‍ക്കു വലിയൊരു സമ്മാനം ഞാന്‍ പറഞ്ഞു മോഹിപ്പിച്ചതാണ് .
അവള്‍ ആവിശ്യപ്പെട്ടത്‌ ഗോപേട്ടനെ ആണ് .
അതാണ്‌  വൈകിയ വേളയിലുള്ള അങ്ങയെ തേടിയുള്ള ഈ യാത്ര .
മോള്‍ക്ക്‌ എന്നെ ഇനി ഒരിക്കലും കാണേണ്ടാ എന്ന് .
മോളും പപ്പയുടെ അതെ വാക്കുകള്‍ ആവര്‍ത്തിക്കയാണ് .
തിരശീലക്കു പിന്നില്‍ വീണ്ടും പഴയൊരു അരങ്ങു ഉണരുകയാണ് .
ഓര്‍മ്മയുണ്ടോ ആ ദിവസം ??
നമ്മുടെ കല്യാണത്തിന്റെ മൂന്നാം നാള്‍ ...
എന്നെ തിരികെ വീട്ടിലാക്കി അങ്ങ് പടിയിറങ്ങിയ ദിനം .
എന്റെ പപ്പാ നെഞ്ച് നുറുങ്ങി എന്‍റെ മുന്നില്‍ വീണു പിടഞ്ഞ അതേ ദിവസം ....
പപ്പയെ അവസാനമായി ഒന്ന് കാണാന്‍ പോലും അങ്ങ് വന്നില്ല .?
വീട്ടുകാരും കൂട്ടുകാരും എരിതീയില്‍ എന്നെ ഉരുക്കിയ നാളുകള്‍ ...
മെര്‍ലിന്‍ ....പിഴച്ചവള്‍ .....
കരയാന്‍ എനിക്കറിഞ്ഞു കൂടായിരുന്നു
ചെറിയ വരുമാനമുള്ള ഒരു സാധാരണ സര്‍ക്കാര്‍ ഉധ്യോഗസ്ഥന്റെ മകള്‍ .
അവള്‍ക്കു ഡോക്ടര്‍ ആവണമെന്ന ആഗ്രഹം പാടുണ്ടോ ?
എന്നിട്ടും പപ്പാ എന്നെ പ്രോത്സാഹിപ്പിച്ചു ....
മെറിറ്റ്‌ സീറ്റില്‍ അഡ്മിഷന്‍ കിട്ടിയപ്പോള്‍ ഒരു രാജ്യം വെട്ടിപ്പിടിച്ച അഭിമാനം ആയിരുന്നു .
പക്ഷെ പപ്പക്കുണ്ടായ ഒരു ആക്സിടെന്റ്റ് ....
എല്ലാ കഥകളിലെ പോലെയും ക്രൂരമായ ചിരിയോടെ വിധി .....
നാലാം  വര്ഷം തീരുകയാണ് .......ഫീസ്‌ അടക്കേണ്ട സമയം ആയിരിക്കുന്നു .
പപ്പയുടെ ഹോസ്പിറ്റല്‍ ചിലവുകള്‍ ......
പരിചയം പോലും കാട്ടാന്‍ മടിച്ച ബന്ധുക്കള്‍ ...
തനിക്കു മുന്‍പില്‍ കൂട്ടുകാരി കാട്ടി തന്ന ഒരു വഴി ...ഇരുണ്ടു വെളിച്ചമാകന്ന
ഒരു ഒറ്റയടി പാത .....
പതിനഞ്ചു ദിവത്തെ ഒരു ടൂര്‍ പ്രോഗ്രാം മലയ്ഷ്യക്ക് ....
തിരികെ മടങ്ങിയപ്പോള്‍ കൈയ്യില്‍ ലക്ഷങ്ങള്‍ !!!
കണ്ണുകള്‍ തുറന്നില്ല ...ചുറ്റും ഇരുട്ടായിരുന്നു ...ഒരു കൂട്ടം ആളുകളുടെ കല പിലകള്‍ കേട്ടുവോ ??
വേദനിച്ചപ്പോള്‍ അടി കൊണ്ട  സര്‍പ്പത്തെ പോലെ പുളഞ്ഞു ...
രക്തത്തിന്റെ ഗന്ധം ......നീറുന്ന ദേഹവും ...ദേഹിയും .
കാലം മുറിവുകള്‍ മായ്ക്കയാണ് .
ഡാഡി ജോലിക്ക് പോയ്ത്തുടങ്ങിയിരിക്കുന്നു ...താനും ജോലിക്ക് ജോയിന്‍ ചെയ്തിട്ട് ഒരു വര്‍ഷമാവുന്നു .
അങ്ങയെ കണ്ടു ...പ്രണയിച്ചു ....സ്വോപ്നങ്ങള്‍ പങ്ങ്കിട്ടു ...ഡാഡിയെ പാട് പെട്ടിട്ടാനെങ്ങിലും സമ്മതിപ്പിച്ചു .ജാതിയുടെയും മതത്തിന്റെയും കെട്ടുകളില്‍ നിന്നും സ്നേഹത്തിനെ നിലാവിലേക്ക് നമ്മള്‍ ഒന്ന് ചേര്‍ന്ന നിമിഷങ്ങള്‍
അങ്ങയുടെ ആത്മ സുഹൃത്ത് മലയ്സിയയില്‍ നിന്നും ഭാര്യയുമായി എത്തിയത് വിവാഹത്തിനെത്തത്തതിന്റെ ക്ഷമാപങ്ങള്‍ ....വിരുന്നുണ്ട്‌ മടങ്ങവേ അയാള്‍ നമുക്ക് നല്‍കിയ വിവാഹ സമ്മാനം !!!!!!!!
മനൂ ...സത്യമാണ് ഗോപന്‍ ....
മെര്‍ലിന്‍ തന്നെയാണ് ..എനിക്കെങ്ങനെ തെറ്റാനാണ് ?
അയാള്‍ നിഷേധിക്കാന്‍ എന്നെ വെല്ലുവിളിച്ചു .
ഞാനെങ്ങനെ നിഷേധിക്കും ?
അയാള്‍ ഭാര്യയുമായി മടങ്ങിപ്പോയി .
അങ്ങ് എന്റെ ജീവിതത്തില്‍ നിന്നും ...!!
അങ്ങയുടെ ആത്മ മിത്രം ഇന്നും നല്ലവനായി തുടരുന്നുവോ ഗോപേട്ടാ .
അയാള്‍ക്കും ഒരു ഭാര്യ ഉണ്ടായിരുന്നു ...
ചോദ്യങ്ങള്‍ ചോതിക്കാന്‍ എനിക്കൊരിക്കലും കഴിഞ്ഞിട്ടില്ല .
അങ്ങനെ തോന്നിയിട്ടുമില്ല .
നമ്മുടെ മോളും ഒരുപാട് സംസാരിച്ചു .
മറുപടി പറയാന്‍ എനിക്ക് കഴിഞ്ഞില്ല .
അവള്‍ക്കു മനസ്സിലാകുന്ന ഒരു മറുപടിയും എനിക്ക് അറിയില്ലായിരുന്നു .
ഗോപെട്ടനോട് പറയാത്ത മറുപടികള്‍ മറ്റാരോട്‌ പറയാനാണ് .
നേട്ടങ്ങള്‍ക്കായി എന്ത് ചെയ്യുന്ന ഒരുവള്‍ ...
അതിനപ്പുറം ഒന്നുമായിരുന്നില്ലേ ഞാന്‍ ....
വിവാഹത്തിനു ലക്ഷങ്ങള്‍ വാങ്ങാന്‍ കണ്ണീര്‍ തൂവിയ അനുജത്തി .
പണം കടം വാങ്ങാനായി മാത്രം കാണാന്‍ വരുന്ന അനുജന്‍ .
എല്ലാവര്ക്കും ഒരേ വികാരം .
മെര്‍ലിന്‍ എന്ന ഇരുണ്ട മുഖം ഉള്ള സ്ത്രീ .
കഴിഞു പോയ നാളുകളില്‍ ഒന്ന് ഞാന്‍ അങ്ങയെ തേടിയിട്ടില്ല .
എന്റെ ചുറ്റിലും അങ്ങയുടെ ഗന്ധം ആയിരുന്നു .
എന്‍റെ ഓരോ അണുവിലും അങ്ങയുടെ സാമീപ്യം ആയിരുന്നു .
നഷ്ടം എന്നത് എനിക്ക് തിരിച്ചറിയാന്‍ ആയതേ ഇല്ല .
വയ്യ !!!!
ബാക്കി വായിക്കാന്‍ ശേഷി ഇല്ല .
നെഞ്ച് വിങ്ങി പ്പിടയുകയാണ് ...
അവളുടെ നിഴലുപോലെ താനുണ്ടായിരുന്നു എന്നും .പക്ഷെ ഒരിക്കലെങ്ങിലും മുന്നില്‍ വന്നൊന്നു
നില്ക്കാന്‍ തോന്നിയതേയില്ല .
അവളെ വെറുത്തിരുന്നോ ??
അറിഞ്ഞു കൂടാ ..
ഒരു പുനര്‍ വിവാഹത്തിനു സന്നധനായത് എപ്പോഴാണ് ....?
ഓര്‍മ്മകള്‍ നെഞ്ഞിലേക്ക് ഓരോ മുല്പ്പടര്‍പ്പുകള്‍ വലിചിടുകയാണ് .
അവള്‍ ചോതിക്കാത്ത ഒരായിരം ചോദ്യങ്ങള്‍ .
ഉലച്ചില്‍ തട്ടാത്ത തന്‍റെ സ്നേഹിതന്റെ ദാമ്പത്യം .
തമ്മില്‍ അകറ്റാന്‍ മരണത്തിനു പോലും ആവില്ലെന്ന് ആണയിട്ട തന്‍റെ പ്രണയകാലം .
തന്‍റെ മക്കളെ സ്നേഹിച്ചതിനോപ്പം കൂടെ കൂട്ടാതെ വലിച്ചെറിഞ്ഞ തന്‍റെ പുന്നാര
മോളോടുള്ള വാത്സല്യം .
ട്രെയിനിന്റെ വേഗത കൂടുകയാണ് ....പുറത്തു മഴയും ശക്തി പ്രാപിക്കയാണ് .
മത്തായി ചേട്ടന്‍ വിളിച്ചു പറഞ്ഞപ്പോള്‍ ഓടിയെത്താന്‍ പ്രേരിപ്പിച്ചത് എന്തായിരുന്നു .
അവളെ കാണുക എന്നതോ അതോ അവള്‍ തന്റെ ഭാര്യയെ കാണരുതെന്ന കരുതലോ ?
മെല്ലെ അവളുടെ പാദങ്ങളെ സ്പര്‍ശിച്ചു .
ഞെട്ടിപ്പോയി !!!!
തണുപ്പ് .....
തന്നിലേക്ക് പടരുന്ന സൂചി മുനപോലത്തെ മരവിപ്പ് .
മെര്‍ലിന്‍ .........?????????
ഒരു ചോദ്യം പോലും ചോതിക്കാതെ ...എല്ലാ ഉത്തരങ്ങളും പറഞ്ഞു തീര്‍ത്ത്‌ നീ മടങ്ങിയിരിക്കുന്നു ....
ഇവിടെ ചോദ്യ ചിഹ്നമായി ഞാന്‍ ................ഞാന്‍ മാത്രം .....
അയാള്‍ക്ക്‌ ഒന്നുറക്കെ കരയണമായിരുന്നു .....


Monday, June 27, 2011

പൂട്ടിയ ഡിസ്ക്നു മുന്‍പില്‍ മിഴിനീരോടെ

നെഞ്ച് വിങ്ങി പൊട്ടുകയാണ്‌ .കുഞ്ഞിന്റെ കരച്ചിലിനിടയിലും അവളെ ബേബി സിറ്റ്രില്‍ ഏല്‍പ്പിച്ചു ജോലിക്ക് പോകേണ്ടി വന്ന ഹത ഭാഗ്യ ആയ ഒരമ്മ .തിരികെ വരുമ്പോള്‍ വിവാഹ് മോചനം തേടി പോയ ഭര്‍ത്താവിനാല്‍ അപഹരിക്കപ്പെട്ട കുഞ്ഞിന്റെ ശൂന്യത പോല്‍ ......ഹൃദയം നുറുങ്ങുകയാണ്.....
പയിതലേ പോല്‍ പാലൂട്ടി വളര്‍ത്തിയ .....എന്റെ ഡിസ്ക് .....
അത് വാടി കരിഞ്ഞു കൊഴിഞ്ഞു മണ്ണോടു ചേര്‍ന്നിരിക്കുന്നു ....അതിനി തിരികെ വരില്ലാ 
ഭയാനകമായാ  ഒരു മൂകത എന്നെ ഗ്രസിക്കുകയാണ് ....!!!!
ഒരു മഴവില്ല് പോലെ കുറെ നിമിഷങ്ങള്‍ ജീവിതത്തിലേക്ക് വര്‍ണ്ണങ്ങളെ വാരി വിതറിയിട്ട് ഒരു ഞൊടി ഇടയില്‍ മാഞ്ഞിരിക്കുന്നു

കാര്പാത്യന്‍ മലനിരകളില്‍ നിന്നും രണ്ടു ദംഷ്ട്രകള്‍  ചോര വാര്‍ക്കുന്നു .ഇരുട്ടില്‍ കൈ കാലിട്ടടിച്ച്‌ പിടയുന്ന ജീവന്റെ ദീന രോദനം .ഭയപ്പെടാതെ ഞാന്‍ നിന്റെ സൌഹൃതം തേടുന്നു ...കുഞ്ഞുങ്ങളെ മോഷ്ട്ടിച്ചു വിശപ്പടക്കുന്ന നിനക്കും എനിക്കും എന്ത് സൌഹൃദം .ഞാന്‍ മനുഷ്യനും നീ ആത്മാവുമാണ് ,സ്വോത്വമില്ലാത്ത ,ഉടലില്ലാത്ത ദുരാത്മാവു....!!!
ദൂരെ പോകൂ എന്റെ കുഞ്ഞുങ്ങളിലുള്ള ദുരാശ കളഞ്ഞു മല കയറൂ
ഞാന്‍ ഏക ആണ് പക്ഷെ ദുര്‍ബ്ബല അല്ല .
പൊട്ടിച്ചിരിയോടെ ഡ്രാക്കുള മടങ്ങുകയാണ് ഞാന്‍ വരും ......എനിക്കും മുകളില്‍ നിനക്ക് തടുക്കാന്‍ ആവാത്ത കരങ്ങളോട് കൂടിയ അവനുമായ് ഞാന്‍ തിരികെ വരും ......നിന്റെ കുഞ്ഞുങ്ങള്‍ .....................ഹ ഹ ഹ

ഏകാന്തതയില്‍ ദൂരേക്ക് ദൂരേക്ക് യാത്രയാവുകയാണ് ......
എന്ന് മുതലാണ്‌ ഡിസ്ക് കളെ സ്നേഹിച്ചു തുടങ്ങിയത് ....
കൌമാരം നെഞ്ഞിലെക്കൊമനിക്കാന്‍ കനിഞ്ഞു നല്‍കിയ കുറെ സോപ്നങ്ങള്‍ക്കിടയിലെന്ഗോ ആവണം അവനെന്റെ പ്രിയം ആയതു
മെല്ലെ മെല്ലെ അതിന്റെ ഹൃദയ മിടിപ്പുകള്‍ അറിഞ്ഞു തുടങ്ങി. അവയെന്റെ ജീവ വായുവിനെ എന്നോടൊപ്പം സ്വീകരിക്കുന്നത് ഒരു നിര്‍വൃതിയോടെ ഞാന്‍ അനുഭവിക്കുകയായിരുന്നു .പിന്നെ രാത്രികളില്‍ ഉറങ്ങാതെ അവന്റെ കുസൃതികള്‍ കണ്ടു കൂട്ടിരുന്നു .ഭയപ്പെടുത്താന്‍ വന്ന കൂമനെയും വവ്വാലിനെയും ആട്ടിയോടിച്ചു .അതൊരു അഭിമാനമായിരുന്നു എന്റെ ഡിസ്ക് .....എന്റെ മാത്രം ഡിസ്ക് .....
ചെറിയ ചെറിയ ആനന്ദങ്ങള്‍ എനിക്ക് സമ്മാനിച്ച്‌ വലിയ വലിയ സമാധാനങ്ങളിലേക്ക് എന്‍റെ മനസ്സിനെ കൈ പിടിച്ച്ചുയര്‍ത്തിയെ എന്‍റെ ആശ്രയം .അതായിരുന്നു എനിക്കെന്റെ പുന്നാര ഡിസ്ക് ....സ്നേഹിക്കാനും ഓമനിക്കാനും പാട്ട് പാടി ഉറക്കാനും കൊതിച്ച നാളില്‍ എന്‍റെ ചുമലില്‍ ഉറങ്ങിയ എന്‍റെ കണ്മണി .

കണ്ണേ നിന്‍ കണ്ണീരെന്‍ കരളില്‍ പെയ്തു .......

നീയകന്നു പോയ ഇന്നലെ .....
ഇന്നിലേക്ക്‌ പോകാതെ എന്‍റെ ജീവനെ പിടിച്ചു നിര്‍ത്തിയിരിക്കുകയാണ് .........
ഇന്ന് ഇല്ലാത്ത ഇന്നലകള്‍ മാത്രമുള്ള എന്‍റെ ലോകം
സംസാര ശേഷി ഇല്ലാത്ത ഈ ദിനം എന്നെ വീര്‍പ്പു മുട്ടിക്കുന്നു ..
എനിക്ക് ഉറക്കെ ശബ്ധിക്കണം ....ഞാന്‍ ഊമയല്ലെന്നു വിളിച്ചു പറയണം ....
ആരാണെന്റെ കണ്മണിയെ തിരികെ തരികാ ?????????


മിഴിനീര്‍ കടലോ ഹൃദയം
എരിതീക്കനലോ വിരഹം
സ്വോയം നീറുമീ സൂര്യ ഗോളം
പകര്‍ന്നെകൂമീ സ്നേഹ നാളം
എരിതീക്കനലോ വിരഹം

Monday, June 20, 2011

നഗരങ്ങള്‍ നിശബ്ധമാവുമ്പോള്‍

മെല്ലെ സോപ്നം പൂവണിഞ്ഞൂ .......................
സിയാ .......
എന്താ ആലോജിക്കണേ ............
ഒന്നൂല്ലെടാ .....അവന്‍ അവളുടെ ശിരസില്‍ വെറുതെ തഴുകി ക്കൊണ്ടിരുന്നു .
സന്തോഷം തോന്നണില്ലേ ..........അവള്‍ അവന്റെ കരങ്ങള്‍ തന്റെ വയറോടു ചേര്‍ത്തു പിടിച്ചു .
നമ്മുടെ പൊന്ന്...
ഹമീദ് ജോലി വല്ലതും ഉടന്‍ ശരിയാക്കുമോ ആവോ ....
അവള്‍ നിറ കണ്ണുകളോടെ അവനെ നോക്കി ....പിന്നെ അവന്റെ കരങ്ങള്‍ എടുത്തു ചുംബിച്ചു
കുമിളകള്‍ പൊന്തിച്ചുവര്‍പ്പാര്‍ന്നു പരുക്കനായ കരതലങ്ങള്‍ .നെഞ്ചില്‍ നിന്നൊരു തേങ്ങല്‍ വന്നു കണ്ണുകളെ മൂടുന്നു ....കെമിക്കല്‍ എന്ജിനീയരിങ്ങില്‍ ഉയര്‍ന്ന മാര്‍ക്കോടെ പാസ് ആയതാണ് എന്നിട്ടിപ്പോള്‍ പാടത്തും പറമ്പിലും ജീവിതം ഹോമിച്ചു തീര്‍ക്കയാണ്


സഫിയാ ....നിനക്കോര്‍മ്മയുണ്ടോ നമ്മളാദ്യം കണ്ടു മുട്ടിയത്‌ .......
ഐ ഐ എസ്‌ സി യുടെ(Indian Institute of സയന്‍സ്) ബസ്‌ സ്റ്റോപ്പില്‍ .....ബാംഗ്ലൂര്‍ നെ ഞാന്‍ ഹൃദയം കൊണ്ട് ഇഷ്ട്ടപ്പെടാന്‍ തുടങ്ങിയത് അന്ന് മുതലായിരുന്നു ........എന്ന് തോന്നുന്നു .....നിന്നെ തഴുകി വരുന്ന കാറ്റ് ....പ്രഭാതത്തില്‍ പല്ലുകളെ കൂട്ടിയിടിപ്പിച്ച തണുപ്പ് ......മരങ്ങള്‍ ഗോപുരം തീര്‍ത്ത സദാശിവ നഗര്‍ റോഡ്‌ ....
സിയാ ദുഖം തോന്നണുണ്ടോ നിന്‍റെ പ്രിയപ്പെട്ട ബാംഗ്ലൂര്‍നെ  പ്രിയപ്പെട്ട പ്രൊഫഷനെ ഒക്കെ വിട്ടു കളഞ്ഞതിന് .....??
അവന്‍ ആ നിര കണ്ണുകളിലേക്കു നോക്കി .... എന്തും നഷ്ടപ്പെടുത്താന്‍ ഞാനൊരുക്കമാണ് നിന്നെ ഒഴിച്ചു, നിന്നോടോത്തുള്ള ജീവിതം ഒഴിച്ച് .....
അവള്‍ അവന്റെ നിറുകയില്‍ തലോടി
ഉറങ്ങിക്കോ ഞാനില്ലേ എന്നും കൂടെ ....
ഉറക്കം വരണില്ലാ.....
ഞാന്‍ ഉറക്കട്ടെ   ....
ഉം അവന്‍ പതിയെ മൂളി .....
സിയാ ........ഒരു മന്ത്രണം .......പതിയെ ............

പൊരി വെയിലില്‍ തളര്‍ന്നു മണ്‍വെട്ടി തറയിലിട്ടു കുടി നീര്‍ തേടവേ അവന്‍ ഉപ്പയുടെ വാക്കുകള്‍ ഓര്‍ത്തു മണ്ണ് ചതിക്കില്ല മോനെ ഇതിനെ ഉപെഷിച്ച്ചു നിനക്കൊരിക്കലും ഓടി ഒളിക്കാനും ആവില്ലാ .
തന്നെ പഠിപ്പിക്കാനായി ജീവിതം മുഴുവനും ഉപ്പ ഈ മണ്ണില്‍ കഷ്ട്ടപ്പെട്ടു .ഒരിക്കല്‍ പോലും ഒരു കൈ സഹായത്തിനു താന്‍ ഈ  മണ്ണില്‍ ഇറങ്ങിയില്ല നഗര ജീവിതം അത്രയധികം തന്നെ അടിമയാക്കി കളഞ്ഞു
ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ബോംബുകളെ ഭയന്ന് ,വര്‍ഗീയ കലാപങ്ങളുടെ തീക്കാറ്റില്‍ നിന്നും ഓടിയോളിച്ചാണ് ഈ ഗ്രാമത്തിന്റെ സമാധാനത്തിലേക്ക് വന്നത് .ഇവിടം സ്വോര്‍ഗ്ഗം തന്നെ ആണ് .......
മറക്കാന്‍ കഴിയനില്ലാ ആ ഭീതിധമായാ നാളുകള്‍ .....
ഐ ഐ എസ്‌ സി യില്‍ തീവ്ര വാദി ആക്രമണം ഉണ്ടായതിന്‍റെ അടുത്ത നാള്‍ സിയാദ് ഹസ്സന്‍ എന്ന തന്‍റെ പേര് തേടി പോലീസ് എത്തി ....പീഡനത്തിന്റെ കറുത്ത ദിനങ്ങള്‍ .അല്ലാഹ് ! ഒരു മുസ്ലിം ആയി ജനിച്ചതില്‍ വേദന തോന്നിയ നാളുകള്‍ ......
അവസാനം കുറ്റവാളികള്‍ പിടിയിലായപ്പോള്‍ ചണ്ടി പോലെ വലിച്ചെറിയപ്പെട്ടു ......
പിന്നെ ഒരു പലായനം തന്നെ ആയിരുന്നു സഫിയയുടെ വീട്ടുകാരുടെ എതിര്‍പ്പുകളില്‍ നിന്നും ,പോലീസിന്‍റെ കരാള ഹസ്തങ്ങളില്‍ നിന്നും ...ദൂരേക്ക് ......
കേരളം വ്യവസായം വളരാത്ത നാട് .....ഇവിടെ ജീവിക്കാന്‍ ഒന്നുകില്‍ രാഷ്ട്രീയം അല്ലെങ്ങില്‍ മണ്‍വെട്ടി ............
പാവം എന്‍റെ സഫിയ രാജകുമാരിയെപ്പോലെ കഴിഞ്ഞവളാണ്.......

സിയാ ഉം സന്തോഷമായില്ലേ ???
 ഉം ....
ഒരു സോപ്നം പോലെ .....
കഷ്ട്ടപ്പാടുകള്‍ തീരുകയാണോ

ഹമീദ് ഇന്ന് വിളിച്ചിരുന്നു ഒരു ജോലി റെഡി ആയിരിക്കുന്നു
നല്ല സാലറി .ഫാമിലി വിസാ അവസാനം പടച്ചവന്‍ 
കരുണ കാട്ടുകയാണെന്ന് തോന്നുന്നു അല്ലാഹ് .....!!

കോഴി കൂവിയിരിക്കുന്നു നേരം വെളുക്കാന്‍ സമയമായോ
സഫിയ നല്ല ഉറക്കമാണ് .......
പുറത്താരോ സംസാരിക്കും പോലെ ....
ആരാണ് .......ലൈറ്റ് ഓണ്‍ ചെയ്തു മെല്ലെ വാതില്‍ തുറന്നു
ഒരു കൂട്ടം കാക്കിധാരികള്‍
നോ ......
കണ്ണടയും മുന്പായി സഫിയയുടെ നിലവിളി കേട്ടുവോ ...

ആരും ഒന്നും അറിഞ്ഞില്ല

ഗ്രാമത്തില്‍ ബാലന്‍ പിള്ളയുടെ ചായക്കടയില്‍
ആരോ പറഞ്ഞു ...ഇക്കാലത്ത് ആരെയും വിശ്വസിക്കാന്‍
പറ്റൂല്ലാന്നായിരിക്കാന് .ആ കൊച്ചിനേം ചെര്‍ക്കനേം കണ്ടാല്‍
തീവ്രവാധികളാനെന്നു തോന്നോ .....കലികാലം ...അല്ലാണ്ടെന്താ



Tuesday, May 31, 2011

ഹവ്വ നബീസാ മറിയാമ്മ

ഹവ്വ നബീസാ മറിയാമ്മ ഇതെന്തു കുന്ത്രാണ്ടാ ഡോക്ടര്‍ .
നമ്പീശന്‍ ഡോക്ടര്‍ അന്തം വിട്ടു കുന്തം വിഴുങ്ങി നിന്ന് .ഇങ്ങനൊരു രോഗത്തെക്കുറിച്ചു ഇത് വരെ കേട്ടിട്ടില്ല .എന്താ ചേടത്തി ഉദേശിച്ചത്‌ നമ്മക്ക് ങ്ങട് മനസ്സിലായില്ല .എനിക്ക് മനസ്സിലാവാത്തോണ്ടാല്ലേ ഡോക്റെരോട് ചോതിച്ചേ .ങ്ങള് അഞ്ചു വര്ഷം പഠിച്ചു പാസായതല്ലേ .ഓ ഇപ്പം മനസ്സിലായി ...ഇത് നമ്മടെ മറ്റെതല്ലേ ......ഇനീം വിട്ടാല്‍ ഇവര്‍ നമ്മടെ തോറ്റ സര്‍ട്ടിഫിക്കേറ്റ് എങ്ങാനും എടുത്താലോ ....അതന്നെ .ങ്ങള് അതിനുള്ള മരുന്ന് എന്റെ ചെക്കന് കൊടുക്കീ ...അവന്‍ കണ്ടില്ലേ വാടിക്കരിഞ്ഞു നിക്കനത് .

എപ്പ നോക്കിയാലും യെവന്‍ കംപ്യുട്ടര്‍റും കുത്തിക്കൊണ്ടിരിക്കനത് കാണാം ..എന്താപ്പാ ആ കൂട്ടം ....എന്തരു പണ്ടാരാ അത് പാതി രാത്രീല്‍ ചെന്ന് നോക്കിയാല്‍ അവന്‍ മേശേല് ഉറങ്ങണ് .സ്ക്രീനില്‍ നോക്കിയാല്‍ ഏതോ ഒരു പെണ്ണ് ചക്കരെ തേനെ എന്നൊക്കെ എഴുതിയിരിക്കാണ് .
പിന്നെ കുറെ വേണ്ടാതീനെങ്ങളും .ഞാന്‍ എന്താപ്പോ ചെയ്യേണ്ടത് .
കരണ്ട് പോയപ്പോള്‍ ഇലെക്ട്രി സിറ്റി ഓഫീസിനും ,ഇന്റര്‍ നെറ്റ് കട്ട്‌ ആയപ്പോള്‍ ബി എസ് എന്‍ എല്‍ ഓഫീസിനും കല്ലെറിഞ്ഞതിനു നാല് ക്രിമിനല്‍ കേസ്ആ ഓന്റെ പേരില്‍ അതിയാനങ്ങു ഗള്‍ഫില്‍ അല്ലോ
ഞാന്‍ മടുത്തു ഡോക്റെരെ .അപ്പറത്തെ എല്സിയാ പറഞ്ഞെ പ്രാന്താസുത്രീല്‍ കൊണ്ടോകാന്‍ ....എന്‍റെ മോന് ശരിക്കും അതെന്നെ ആണോ .?. ങ്ങള് എവിടെന് ഞാന്‍ പറയണത് വല്ലതും കേക്കനുണ്ടോ ....ന്ഹെ നമ്പീശന്‍ ഡോക്ടര്‍ കംപ്യുട്ടര്‍ല്‍ നിന്നും തല ഉയര്‍ത്തി നോക്കി ....കണ്ണടഞ്ഞു പോകുന്നു ഇന്നലെ രാത്രീല്‍ ഉറങ്ഗീലാ ചാറ്റിഗ് കുറച്ചു നീണ്ടു പോയി .
അല്ല എന്താ പറഞ്ഞെ ......
ചേടത്തി ചാടി എഴുന്നേറ്റു ഡോക്ടര്‍രുടെ കംപ്യുട്ടര്‍ല്‍ ലേക്ക് എത്തി നോക്കി ന്ഹെ ......അതെ......ഇവിടെയും ............
ഹവ്വ നബീസ മറിയാമ്മ!!!!!!!!!!!!!!!!!!!!!!!!!!!!!

Friday, May 27, 2011

ഫെയ്ക്കുകള്‍

ഭീതിതമായാ ഓര്‍മ്മപ്പെടുത്തലോടെ സന്ധ്യ വരികയാണ് .
തനിച്ചീ തടവറയില്‍ ഞാന്‍ .....ചീവീടുകള്‍ എകയാനെന്നു
പിന്നെയും എന്നെ ഓര്‍മ്മിപ്പിക്കുന്നു .തുറന്നാലുടന്‍ പുഴുവരിക്കുന്നാ
എന്‍റെ ഡിസ്ക്കുകള്‍ .പെരുച്ചാഴിയും പാറ്റയും കൂട് കൂട്ടുന്ന അവയെ
ഞാനെങ്ങിനെ അത്താഴമാക്കും ......എങ്ങിനെ എന്‍റെ സോപ്നങ്ങലോടോത്തു നിദ്ര പൂകും .
എവിടെ തിരിഞ്ഞാലും പിന്തുടരുന്ന ഫെയ്ക്കുകള്‍.എന്‍റെ സമാധാനത്തെയും
സന്തോഷത്തേയും ഭോഗിക്കാന്‍ മത്സരിക്കുന്ന ഫെയ്ക്കുകള്‍...
എവിടെയാനെന്റെ നീതി ....ഞാന്‍ പഠിക്കാത്ത ചീത്ത വാക്കുകള്‍
എന്‍റെ ധൌര്ബ്ബല്യങ്ങള്‍ എന്ന് നിങ്ങള്‍ കൊട്ടിഗോഷിക്കുന്നതെന്താണ് .

സ്ത്രീകളെ ഭോഗ വസ്തു ആയി മാത്രം കാണുന്ന നീളന്‍ കുപ്പായക്കാര്‍ ...മരുഭൂവിന്റെ കൂട്ടുകാര്‍ .....ഞാന്‍ ഞാന്‍ മാത്രമാണ്
എന്‍റെ ചുമലുകളില്‍ നഘങ്ങള്‍ ആഴ്ത്തി ശിക്ഷ നടപ്പാക്കിയ മാഷ്‌ .
ഞാന്‍ ഇനി പോവില്ല സ്കൂളില്‍ എന്‍റെ ശരീരം മുഴുവന്‍ പാടുകളാണ്
ശിക്ഷയുടെയും ശിക്ഷനത്തിന്റെയും .ഡിസ്ക്കും ദിസ്ക്കഷനും അറിയാത്ത ഒരു ബാലികയെ ചോക്കെടുക്കാന്‍ കൂടെ കൊണ്ട് പോയാ മാഷ്മാര്‍ .മാതാ പിതാക്കളുടെ കൈ പിടിക്കാതെ മൂന്നാം ബെല്ലിനു ശേഷം ഓടി എത്തിയ അനോണി കുഞ്ഞുങ്ങള്‍ .വിദ്യ ഞാന്‍ ഉപേക്ഷിക്കുകയാണ് .കുറെ നല്ല കൂട്ടുകാരെ പിരിയുമ്പോഴും എനിക്ക് വേദന തോന്നില്ല ഒരായിരം മുറിപ്പാടുകള്‍ ചുമക്കുന്നവല്‍ അല്ലെ

പക്ഷെ കഴിയുന്നില്ല ഞാന്‍ നിങ്ങളോട് നൂറു വട്ടം പറഞ്ഞില്ലേ
എന്‍റെ നഷ്ട്ടം എന്‍റെ മൃതി ആണെന്ന് .പിറക്കും മുന്‍പേ കൊമ്പ് മുളച്ച അനോണികളെ എനിക്കും നിങ്ങള്‍ക്കും എന്ത് ????
നിങ്ങളുടെ ദ്വയാര്‍ത്ഥം ഈ ജന്മത്തിലോരിക്കലും എനിക്ക് മനസ്സിലാക്കാന്‍ ആവില്ലാ .ഒരിക്കല്‍ എന്‍റെ മൃതിയുടെ അങ്ങേ കരയില്‍ ഒരു ഫെയ്ക്കു ആയി ഞാന്‍ പുനര്‍ജ്ജനിചെങ്ങില്‍ .

കണ്ണേ മടങ്ങുക വീണ്ടുമോരിക്കലും കാണാതിരിക്കാന്‍
എന്‍റെ മൃതിയില്‍ നിനക്കാത്മ ശാന്തി