Thursday, December 30, 2010

പെട്ടെന്നൊരു ദിവസം ഒരു നിശാഗന്ധിയുടെ  മണം ഏറ്റു ഞാന്‍ തളര്‍ന്നു വീണത്‌ ഇന്നലെ എന്നവണ്ണം  ഓര്‍മ്മകളിലേക്ക് നിശ്വാസമായി എന്നെ ഉഷ്നിപ്പിക്കുന്നു .അറിയുന്നു ഞാന്‍ ഇരുപത്തിയെട്ടാം വയസിലേക്ക് കടന്നു വരുന്ന ഈ ശിശിരത്തെ ......ഇലകൊഴിയുന്ന ശിശിരം ....ഇനി ഒരിക്കലും തളിര്ക്കുമെന്ന പ്രതീക്ഷ  ഇല്ലാത്ത ഒരു വരണ്ട കാലം .സന്തോഷം തന്നെയാണ് ഇപ്പോഴും എപ്പോഴും .ആരോടും മിണ്ടാതിരുന്ന ഇരുപതു മാസങ്ങളില്‍ എന്റെ പേന മാത്രം ഒരു പാട് വാചാലയായി .ആരക്കെനിയന്‍ മലനിരകളിലൂടെയുള്ള യാത്രകളും സാന്റി യാഗോവിലെ തണുത്ത സന്ധ്യകളും എന്നെ ഒരു പാട് സന്തോഷിപ്പിച്ചു .ഏകാന്തതയുടെ വന്യമായ സൌന്ദര്യം എന്നെ മത്തുപിടിപ്പിച്ചു .തണുപ്പുകൊണ്ട് പര്ധ അണിഞ്ഞ എന്റെ ഉടലിനുള്ളില്‍ യാത്രയോടുള്ള വൈകാരികത മാത്രമായിരുന്നു നെരിപ്പോട് പോലെ എരിഞ്ഞു കൊണ്ടിരുന്നത് ..ഓര്‍മ്മകള്‍ പെട്ടെന്ന് ഇല്ലണ്ടായപ്പോഴും എന്നോട് നീരസത്തോടെ പിണങ്ങി അകന്നപ്പോഴും ഞാന്‍ കരഞ്ഞിരുന്നില്ല .അത് മനോഹരം തന്നെ ആയിരുന്നു നാഴികമണിയുടെ മിടിപ്പ് മാത്രം കാതോര്‍ത്തു ഒരുപാട് നേരം .പുലര്‍ കാലത്തിനും സന്ധ്യക്കും ഒരേ നിറം ഒരേ മണം .മഞ്ഞു പൊഴിയുന്നത് എന്നെ അമ്പരപ്പിച്ചു മഴക്കലമായിരുന്നില്ലേ എന്ന് ഞാന്‍ വെറുതെ സംശയിച്ചതാണോ ആരോടും ചോതിച്ചില്ല .എന്തിനാണ് നിങ്ങള്‍ സഹതപിച്ചത് .ദേഷ്യം എന്റെ ഓരോ അണുക്കളിലും കുത്തി വച്ചത് നിങ്ങളുടെ സാന്ത്വനങ്ങള്‍ ആയിരുന്നില്ലേ മഴയില്‍ നനഞ്ഞു കുതിര്‍ന്നു മുറിയുടെ മൂലയില്‍ ഒറ്റക്കിരുന്നു വിറച്ചപ്പോള്‍ എന്റെ ഉള്ളിലെരിയുന്ന തീ ജ്വാലകള്‍ക്ക് പകരം നിങ്ങള്‍ കണ്ടത് തെര്‍മ്മോ മീറ്ററിലെ അക്കങ്ങള്‍ മാത്രമായിരുന്നു അതെന്നെ രസിപ്പിച്ചു ....നിങ്ങള്ക്ക് മനസിലാവാത്ത ഞാന്‍ ........പേടിപ്പിക്കുന്ന എന്തിനെയും വെറുതെ ഒന്ന് തൊട്ടു നോക്കാന്‍ ഞാന്‍ കുതറിയോടി പിന്നീട് രാത്രികളില്‍ ഭയന്ന് നിലവിളിച്ചു .....നോന്നുന്നതെന്തും ചെയ്യാനുള്ള ഒരു ത്വോര എന്‍റ്റെ ഉള്ളില്‍ വന്യ മൃഗത്തെപ്പോലെ ചുരമാന്തി ....അതെനിക്ക് ലഹരിപോലെ വേണമായിരുന്നു ...............ഒരുപാട് എഴുതുവാന്‍ മനം വെമ്പുംബോഴും എന്തോ ഒന്ന് എന്നെ തളര്തുന്നത് ഞാന്‍ അറിയുന്നു ...................
.


ഇന്ത്യ എനിക്ക് പേടിയാണ് 

എന്‍റെ പാട്ടുകള്‍ കേള്‍ക്കുന്നില്ലേ നിങ്ങള്‍.എന്നെയും കൊണ്ട് സത്യത്തില്‍ എന്‍റെ ഡാഡി സത്യത്തില്‍ ഇന്ത്യ വിട്ടു ഒളിചോടുകയായിരുന്നോ എന്നെനിക്കു സംശയം ഉണ്ട് .എന്‍റെ പാട്ടുകള്‍ കേള്‍ക്കുന്നില്ലേ നിങ്ങള്‍ .നെഞ്ചിടിപ്പോടെ ആണ് ബാംഗ്ലൂര്‍ വച്ച് എന്‍റെ ഡാഡി ഈ പാട്ട് കേട്ടിരുന്നത് .എല്‍ റ്റി റ്റി യുടെ പാട്ടാണിത് .ഞാന്‍ ഒരു തീവ്രവാദി അല്ല .അവരെക്കുറിച്ച് പത്രത്തില്‍ വായിച്ച അറിവല്ലാതെ മറ്റൊന്നും എനിക്കില്ല .എന്നാലും എന്‍റെ ഡാഡി പറയും പതിയെ വയ്ക്ക് കുട്ടി ശബ്ദം പുറത്തു കേള്‍ക്കാനുണ്ട് .ഇവിടേ മലയ്ഷ്യയില്‍ സന്തോഷത്തോടെ എനിക്ക് ഈ പാട്ട് കേള്‍ക്കാം ആരും എന്നെ ശല്ല്യപ്പെടുതില്ല.നമ്മുടെ നാട് മാറുകയ്യാണ് വല്ലാതെ പേടിപ്പിക്കുന്ന ഒരവസ്ഥയിലേക്കു .ഞാന്‍ ഒരു മുസ്ലിം ആയി ജനിചിരുന്നെങ്ങില്‍ ....അതോര്‍ക്കാന്‍ വയ്യ എന്തും തുറന്നു പറയുകയും എഴുതുകയും ചെയ്യുന്ന എന്‍റെ സോഭാവം ......ചിലപ്പോഴെങ്ങിലും എന്‍റെ ഡാഡി എന്‍റെ എഴുത്തുകളെ വേദനയോടെ നശിപ്പിച്ചു കളയാറുണ്ട് ഞാന്‍ പിണങ്ങി ഇരിക്കാറും ഉണ്ട് .ഒഴുക്കിനൊത്തു നീങ്ങാത്തവര്‍ ഇന്ത്യയില്‍ നിലനില്‍ക്കില്ല എന്നാണു ഡാഡിയുടെ പക്ഷം .ഞാന്‍ ഇതൊന്നും നോക്കാറില്ല എനിക്കറിയല്ല. നിയന്ത്രണങ്ങള്‍ എന്നെ വല്ലാതെ വീര്‍പ്പു മുട്ടിക്കും .ഇവിടെ എനിക്ക് എല്ലാ സ്വാതന്ത്രവും ഉണ്ട് പക്ഷെ എന്‍റെ സെന്റ്‌ തോമസ്‌ ചര്‍ച്ചും .ക്രൈസ്റ്റ് കോളേജ് യും ആ മനോഹരമായ സായാഹ്നങ്ങളും എല്ലാം എനിക്ക് നഷ്ടമായി .ആരോടും പറയാതെ ഞാന്‍ വെറുതെ ഇറങ്ങി നടക്കുമായിരുന്നു .ബാംഗ്ലൂര്‍ എനിക്കത്രയും പ്രിയപ്പെട്ടതായിരുന്നു ...ജീവനും ജീവിതവും കൊടുത്തു ഞാന്‍ സ്നേഹിച്ച എന്‍റെ ബാംഗ്ലൂര്‍ ....തിരികെ വരുമോ എന്നെനിക്കറിയില്ല
my ways

Saturday, October 30, 2010

നിന്നോട്‌ പറയാന്‍ കഴിയാത്തത്‌ ഞാന്‍ ഹൃദയക്ഷരങ്ങളാക്കുന്നു

നിന്നോട്‌ പറയാന്‍ കഴിയാത്തത്‌ ഞാന്‍ ഹൃദയക്ഷരങ്ങളാക്കുന്നു....

ദൂരെയാണെങ്കിലും നീ ഇന്നും എന്റെ ഓര്‍മകളില്‍ തെളിഞ്ഞു നില്‍ക്കുന്നു ....

നിന്നെ സ്നേഹിയ്ക്കുമ്പോള്‍.....ഞാന്‍ എന്നെത്തന്നെ മറക്കുന്നു .

ഉപാധികളില്ലാത്തതാണു എന്റെ സ്നേഹം....
നിനക്കായ്‌ ഞാന്‍ യുഗങ്ങളോളം കാത്തിരിക്കാം ....
ആ കാത്തിരുപ്പാണ്‌ എന്റെ ജീവിതം...

ഓര്‍മ്മകള്‍,
ഒരു കൊഴിഞ്ഞ ഇലയില്‍ നിന്നു
പിറക്കുന്നു.
നനഞ്ഞ കണ്‍പീലിയുടെ
ഏകാന്തതയില്‍ നിന്നും,
വിരല്‍തുമ്പില്‍ പിടയുന്ന-
സ്പര്‍ശത്തില്‍ നിന്നും,
വാക്കിലുറയുന്ന-
മൗനത്തില്‍ നിന്നും,
ഓര്‍മ്മകള്‍....
ഉടഞ്ഞ കണ്ണാടിക്കാഴ്ച പോലെ...

ഒരിക്കല്‍ പോലും വേദനിപ്പിച്ചുവോ,
നിന്നെ ഞാന്‍.
ഒരിക്കല്‍ പോലും കരയിപ്പിച്ചുവോ,
നിന്നെ ഞാന്‍.
ഒരിക്കല്‍ പോലും ദു;ഖിപ്പിച്ചുവോ,
നിന്നെ ഞാന്‍.
എപ്പോഴുമിപ്പോഴും സ്നേഹം,
മാത്രം നല്‍കി ഞാന്‍....

ഒന്നു കണ്ടിരുന്നെങ്കില്‍...

ഒരു നോക്ക് കാണുവാന്‍ ഒരു വാക്ക് മിണ്ടുവാന്‍
ഒരുപാട് നാളാ‍യ് കൊതിക്കുന്നു ഞാന്‍
ഒരു മാത്രയെങ്കിലൊരുമാത്ര നിന്നുടെ
ചാരത്തണയാന്‍ കഴിഞ്ഞുവെങ്കില്‍

ഒരു കുഞ്ഞു സ്വപ്നത്തിലെങ്കിലും കണ്മണി
ഒന്നായ് ചേരുവാ‍ന്‍ കഴിഞ്ഞുവെങ