Thursday, March 31, 2011

ആധിത്യനു നഷ്ട്ടമായ രാധ

വീണ്ടും ഒരിക്കല്‍ കൂടി ബാംഗ്ലൂര്‍ന്‍റെ തണുത്ത പ്രഭാതത്തിലേക്ക്‌ ...നിര്‍ജീവമായ എന്‍റെ വീട് മുറി മുഴുവനും പൊടി പിടിപിടിചിരിക്കുന്നു .വാതിലടച്ചു വെറുതെ തറയിലേക്കു കിടന്നു .എത്രയോ നാളുകള്‍ക്കു ശേഷം വെറും വിരുന്നു കാരിയായി താന്‍ ഈ മുറിയിലേക്ക് വന്നിരിക്കുന്നു .പാവക്കുട്ടികളുടെ കൂമ്പാരമായ മുറി അവയെല്ലാം ചത്തു പോയിരിക്കുന്നു .താന്‍ പിച്ച വച്ച് നടന്ന മുറി .ആദ്യമായി സ്കൂളില്‍ പോയത് .വേവലാതിയോടെ സ്കൂള്‍ യുണിഫോരം ഒളിപ്പിച്ചു വച്ച് മുറിക്കുള്ളില്‍ ചടഞ്ഞു കൂടിയത് .ആദ്യമായി കിട്ടിയ പ്രണയ ലേഖനം പിടയുന്ന മനസ്സോടെ തുറന്നു നോക്കിയത് .പിന്നീടും .....ഒരുപാടോര്‍മ്മകള്‍
വിച്ചു വാതിലില്‍ മുട്ടുന്നു ...........ഇനിയങ്ങോട്ട് യാത്രകള്‍ ആയിരിക്കും ......വിരസമായ ബന്ധു വീട് സന്ദര്‍ശനങ്ങള്‍ ...
പാലായിലേക്കുള്ള യാത്രകള്‍ ജീവിതത്തിലെ അപൂര്‍വ്വമായ അനിവാര്യതകള്‍ ആയിരുന്നു എനിക്കും ഡാഡിക്കും
.ഉമ്മറത്ത് സടകൊഴിഞ്ഞ ഒരു സിംഹം ജോര്‍ജ് തോമസ്‌  കൊച്ചുപുരക്കല്‍ .ഞാന്‍ വെറുതെ വിച്ചുവിനെ നോക്കി തന്‍റെ ജീവിതത്തെ ഒന്നിലതികം വ്യാഴവട്ടം തച്ചുടച്ച ആ മനുഷ്യനോടു എന്താണ് ആ മുഖത്തെ വികാരം .നിറഞ്ഞ പുഞ്ചിരി .......അലിവ് ....എന്‍റെ വിച്ചുവിനെ ഞാനിനിയുമെത്ര അറിയാനിരിക്കുന്നു .അരിവുത്തുറ പള്ളിയില്‍ പോയത് എല്ലാവരും ഒന്നിച്ചായിരുന്നു .പാപ്പന്മാരും വല്യച്ചന്‍മാരും ആന്റിമാരും പിള്ളേരും ആകെയൊരു ബഹളമയം.
പക്ഷെ ഞാന്‍ തേടിയത് എന്‍റെ ഡാഡിയുടെ പ്രണയ കാലത്തിന്‍റെ ശേഷിപ്പുകളായ ആ ഇടവഴികളും നാട്ടിന്‍ പുറവും ഒക്കെ ആയിരുന്നു .....തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത വാര്‍ത്ത‍ കേള്‍ക്കാന്‍ കൊതിച്ച ആ ഗ്രാമത്തിലേക്ക് ....എന്തായിരിക്കും വിച്ചുവിന്‍റെയും ഡാഡിയുടെയും മനസ്സില്‍ ....

വല്ല്യപ്പച്ചുനു വല്ലാത്ത സ്നേഹമായിരുന്നു വിച്ചുവിനെയും അടുത്തു വിളിച്ചു സംസാരിക്കുന്നുണ്ടായിരുന്നു .മടങ്ങിയപ്പോള്‍ ഡാഡിയുടെ കയ്യില്‍ പിടിച്ചു കരയുക പോലുമുണ്ടായി .കാലം എല്ലാത്തിനേയും മാറ്റി മറിക്കുന്നു.
ബാംഗ്ലൂര്‍ വല്ലാതെ മാറിയിരിക്കുന്നു എം ജി റോട്ടില്‍ ഉയര്‍ന്നു നിന്ന  മേല്‍പ്പാലങ്ങള്‍ എന്‍റെ ഹൃദയമാണ് തകര്‍ത്തത് .തളിരിട്ടും പൂത്തും നെഞ്ജിലേക്ക് കുളിര്‍ പകര്‍ന്നിരുന്ന ആ വലിയ മരങ്ങളെല്ലാം മുറിച്ചു നീക്കപ്പെട്ടിരുന്നു ....അടുത്ത തവണ ഞാനെത്തുമ്പോള്‍ ഞാനറിയാത്ത എന്നെ അറിയാത്ത ഒരു ബാംഗ്ലൂര്‍ നെ ഞാന്‍ സ്വീകരിക്കേണ്ടി വരുമോ ....?????