Sunday, January 30, 2011

സൈന്‍ ഓഫ്‌

ഞാന്‍ നിന്നെ എത്ര സ്നേഹിച്ചിരുന്നു എന്ന് നിനക്കറിഞ്ഞു കൂടാ .എത്ര വിശ്വാസമായിരുന്നു എനിക്ക് നിന്നെ എന്നും നിനക്കറിഞ്ഞു കൂടാ ....പക്ഷെ നിനക്കറിയാം ....എന്റെ ശരീരത്തിന് പാട്ടിന്റെ മൃതുലഥ ഉണ്ടായിരുന്നെന്ന് .ഏത് കൊടും തണുപ്പിലും അത് നിന്നെ ആളി കത്തിചിരുന്നുവെന്നു .എന്റെ ഓരോ അണുവിലും നിന്റെ കരതലങ്ങള്‍ കൊണ്ട് ഉഷ്ണം നിറക്കുവാന്‍ നീ നന്നായി പഠിച്ചു വച്ചിരുന്നു.തിയേറ്റര്‍ നുള്ളിലെ തണുത്ത ഇരുട്ടില്‍ നീ വേദനിപ്പിച്ച എന്റെ മാറിടത്തില്‍ കറുത്ത പാടുകള്‍ മായാതെ ശേഷിച്ചിട്ടും ഞാന്‍ നിന്നെ വെറുത്തില്ല ....ഈ കുസൃതികലോക്കെയും നാളെ നമുക്കോര്‍ത്തു ചിരിക്കാനുള്ള ഓട്ടോഗ്രാഫുകള്‍ മാത്രമാണെന്ന് നീയെന്ന്നെ ആശ്വോസിപ്പിച്ചു.ഞാനൊരു പൊട്ടി ആയിരുന്നെന്നു നീ ധരിചിരുന്നോ ???സ്നേഹത്താല്‍ ഞാന്‍ ദുര്‍ബ്ബല ആക്കപ്പെട്ടു പോയി ....ഒരു നല്ല മകളാകാന്‍, ഒരു നല്ല സ്ടുടെന്റ്റ്‌ ആകാന്‍, ഒരു നല്ല സിസ്റ്റര്‍ ആകാന്‍ ഒക്കെ എനിക്ക് കഴിഞ്ഞിരുന്നു .ഇപ്പോഴും എനിക്കറിയില്ല എങ്ങിനെ ആണ് ഒരുനല്ല പ്രണയിനി ആവുക എന്ന്.ഇപ്പോഴും എനിക്ക് നിന്നോട് വെറുപ്പോന്നും തോന്നുന്നില്ല ....എന്നല്ലാ ഞാനിപ്പോഴും നിന്നെ ഒരുപാട് സ്നേഹിക്കുന്നു ,,നമ്മള്‍ ഇത് വരെയും യാതൊരു തെറ്റും ചെയ്യാന്‍ ഇടയ്യായിട്ടില്ല എന്നത് ഈ നിമിഷം എന്നെ ഏറ്റവും അധികം സന്തോഷിപ്പിക്കുന്നു ....പക്ഷെ ......എന്റെ ശരീരത്തിന്റെ ചൂട് ഇനി ഒരിക്കലും നിനക്ക് അറിയാന്‍  ആവില്ല ,,,,,നിന്റെ സ്നേഹങ്ങള്‍ എല്ലാം എന്റെ ഇഷ്ടങ്ങള്‍ തന്നെ ആയിരുന്നു ...എങ്കിലും എന്നെ ദിവസവും  ഊട്ടി വിടുന്ന എന്റെ മമ്മി  ഞാനിപ്പോഴും കുഞ്ഞാനെന്നു എപ്പോഴും എന്നെ ഓര്‍മ്മിപ്പിക്കുന്നു .നിന്റെ ചുംബനങ്ങള്‍ സത്യത്തില്‍ എപ്പോഴും എന്നെ പോള്ളിക്കുകയാണ് ചെയ്തിരുന്നതെന്ന് നീ എന്നെങ്ങിലും അറിഞ്ഞിരുന്നോ ...നീ ഒന്നുമറിഞ്ഞില്ല ....

ഞാനറിയാതെ നീ പകര്‍ത്തിയ എന്‍റെ മനോഹാരിതകള്‍ ഞാനിന്നലെ നിന്‍റെ മൊബൈലില്‍ കണ്ടു .ഞാന്‍ തകര്‍ന്നു പോയോന്നുമില്ല .നിന്‍റെ കണ്ണുകള്‍ ആര്‍ത്തിപിടിച്ചു എന്‍റെ വസ്ത്രങ്ങള്‍ ക്കിടയിലേക്ക് അരിച്ചരിച്ച് കയറാന്‍ ശ്രേമിക്കുന്നത് പലവട്ടം ഞാന്‍ കണ്ടിരുന്നു .എങ്കിലും നമ്മളൊന്നിച്ചു നനഞ്ഞ ആ പുതു മഴയിലും എന്‍റെ സ്നേഹ നിശ്വാസങ്ങല്‍ക്കിടയിലും നീ കണ്ടെത്താന്‍ ശ്രേമിച്ചത് എന്‍റെ നനഞ്ഞൊട്ടിയ മാറിടവും വയറും എല്ലാമാനെന്നത്  എന്നെ അമ്പരപ്പിച്ചു.അവയെന്നും നിന്റേതു മാത്രമായിരുന്നില്ലേ ,????
അടുത്ത ജന്മത്തിലെങ്ങിലും നീ എനിക്ക് മനസ്സിലാക്കി തരണം 
എനിക്കും നിനക്കും എന്താണ് വ്യെത്യാസമെന്നു ....
ഈ ചോധ്യത്തിനൊന്നും നീ ഉത്തരം കണ്ടെത്തെണ്ടാതില്ല 
നീ ഇത് വായിക്കുമ്പോള്‍ ഞാനീ ഭൂമിയില്‍ ഉണ്ടായിരിക്കില്ല ....
സത്യമായിട്ടും ഇപ്പോഴും എനിക്കറിയില്ല  .നീ മൊബൈലില്‍ പകര്‍ത്തിയ ആ ചിത്രങ്ങള്‍ക്ക് എന്ത് സൌന്ദര്യമാണ് ഉള്ളതെന്ന് ....എനി വേ....
നിന്‍റെ ശ്രേയാ സൈന്‍ ഓഫ്‌ ചെയ്യുകയാണ് 
ഗുഡ് ബൈ 


Saturday, January 29, 2011

ഞങ്ങള്‍ വിക്കിലീക്ക്‌സിനെ പിന്തുണയ്ക്കുന്നു നിങ്ങളോ????


അമേരിക്കന്‍ നയതന്ത്ര രഹസ്യങ്ങള്‍ പുറത്തുവിട്ടതിലൂടെ ലോക ശ്രദ്ധ നേടിയ മാധ്യമ സ്ഥാപനമാണ് വിക്കിലീക്ക്‌സ്. അമേരിക്കന്‍ ഭരണകൂടത്തെ തന്നെ ഞെട്ടിച്ചുള്ള വിക്കിലീക്ക്‌സിന്റെ ഈ പ്രവൃത്തിക്ക് അവര്‍ നല്‍കേണ്ടി വന്നത് വലിയ വില തന്നെയാണ്.
അമേരിക്കന്‍ നയതന്ത്ര രഹസ്യങ്ങള്‍ പുറത്തുവിടുമെന്ന വിക്കിലീക്ക്‌സിന്റെ വെളിപ്പെടുത്തല്‍ മുതല്‍ തന്നെ അമേരിക്കന്‍ ഭരണകൂടം വിക്കിലീക്ക്‌സിനെതിരെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ്. ആദ്യം വെബ് സൈറ്റ് ഹാക്ക് ചെയ്തും പിന്നീട് വെബ് സൈറ്റിന്റെ സാമ്പത്തിക സ്‌ത്രോതസ്സുകള്‍ മരവിച്ചും വിക്കിലീക്ക്‌സിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ് ഭരണകൂടം ചെയ്തത്. ഒടുക്കം അവര്‍ വിക്കിലീക്ക്‌സിന്റെ സ്ഥാപകനെതിരെ തിരിഞ്ഞിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ വിക്കിലീക്ക്‌സിനും വിക്കിലീക്ക്‌സ് തുടര്‍ന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കികൊണ്ട് നോം ചോംസ്‌കി, അരുന്ധതി റോയ്, ബുഡാനിയല്‍ എല്‌സ്ബര്‍ഗ്, ബാര്‍ബറ ഹ്രെന്‍ റിച്ച് തുടങ്ങി ലോക പ്രശസ്ത എഴുത്തുകാരും ചിന്തകരും പുറത്തിറക്കിയ കത്ത്


‘ വിക്കിലീക്ക്‌സ് എന്ന മാധ്യമ പ്രസ്ഥാനത്തിനെതിരെ തുടരുന്ന ഭീഷണികളെ മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റ്‌സ്, കലാകാലന്‍മാര്‍, ബുദ്ധിജീവികള്‍, പൗരന്‍മാര്‍ എന്നീ നിലകളില്‍ ഞങ്ങള്‍ അപലപിക്കുന്നു.
അമേരിക്കന്‍ സ്‌റ്റേറ്റ് ഡിമാര്‍മെന്റിന്റെ നയതന്ത്ര രഹസ്യങ്ങള്‍ മറ്റു അന്തര്‍ദേശീയ മാധ്യമങ്ങളുമായി സഹകരിച്ച് പുറത്തുവിടാനുള്ള വിക്കിലീക്ക്‌സിന്റെ തീരുമാനത്തിനുശേഷം ഈ മാധ്യമ സ്ഥാപനത്തിനെതിരെ പലതരത്തിലൂള്ള ഭീഷണിയാണുണ്ടായിട്ടുള്ളത്. അമേരിക്കയിലെ പ്രധാന രാഷ്ട്രീയ പ്രവര്‍ത്തകരും പണ്ഡിതന്‍മാരുമെല്ലാം വിക്കിലീക്ക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കഠിന ശ്രമം തന്നെ നടത്തി.
വിക്കിലീക്ക്‌സുമായി സഹകരിച്ചിരുന്ന ആമസോണ്‍.കോം, പാ പെല്‍, മാസ്റ്റര്‍കാര്‍ഡ്, വിസ എന്നീ പ്രമുഖ സ്ഥാപനങ്ങള്‍ വസ്തുതകള്‍ പ്രസിദ്ധീകരിക്കാനുള്ള വിക്കിലീക്‌സിന്റെ നീക്കങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തിലാണ് പ്രവര്‍ത്തിച്ചത്.
അമേരിക്കന്‍ നയതന്ത്രരഹസ്യങ്ങള്‍ ചോര്‍ത്തി പ്രസിദ്ധീകരിക്കുന്ന വിക്കീലീക്ക്‌സിന്റെ നടപടി ക്രിമിനല്‍ കുറ്റമാണെന്നും ഇത് നിയമലംഘനമാണെന്നും ഒരു തെളിവും നല്‍കാതെ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയാണ് അമേരിക്കന്‍ ഭരണകൂടം ചെയ്തത്. ഞങ്ങളുടെ നിയമത്തിന് പഴുതുകളുണ്ട്. ഇത് ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ ഞങ്ങള്‍ നടത്തുന്നുണ്ട് എന്ന് യു.എസ് അറ്റോര്‍ണിജനറള്‍ എറിക് ഹോള്‍ഡര്‍ പ്രഖ്യാപിക്കുന്നതുവരെ കാര്യങ്ങളെത്തി.
ജനതാല്‍പര്യമനുസരിച്ച് വാര്‍ത്താമൂല്യമുള്ള കാര്യങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള വിക്കിലീക്ക്‌സിന്റെ അവകാശത്തെ ഈ സാഹചര്യങ്ങളിലെല്ലാം പ്രധാന മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും പിന്തുണയ്ക്കുകയാണുണ്ടായത്. അതിനര്‍ത്ഥം വിക്കിലീക്ക്‌സിന്റെ മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നിലപാടെടുക്കാന്‍ മാധ്യമങ്ങള്‍ തയാറല്ല എന്നാണ്. അതിനുകാരണം വിക്കിലീക്ക്‌സിനെതിരെ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ ഇവര്‍ തിരിച്ചറിയുന്നു എന്നതാണ്.
ഒരു മാധ്യമസ്ഥാപനം പ്രസിദ്ധീകരിക്കുന്ന വസ്തുതയോ, അതിന്റെ രീതിയെയോ അംഗീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലല്ല മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഒരാളുടെ അര്‍പ്പണബോധം അളക്കുന്നത്. ഇവിടെ പ്രഥമ പരിഗണന നല്‍കേണ്ടത് ജനാധിപത്യസമൂഹത്തില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്യത്തിനാണ്. അക്കൂട്ടത്തില്‍ എതെങ്കിലും സര്‍ക്കാര്‍ രഹസ്യമാക്കി സൂക്ഷിക്കാനാഗ്രഹിക്കുന്ന രേഖകള്‍ പ്രസിദ്ധീകരിക്കുന്നതും ഉള്‍പ്പെടും.
ഒരു പ്രത്യേക സ്ഥാപനത്തിനെതിരെയുള്ള കടന്നുകയറ്റങ്ങളെ ഭരണകൂടം ന്യായീകരിക്കുമ്പോള്‍ അധികാരങ്ങളെ പോലും പിടിച്ചുകുലുക്കുന്ന രഹസ്യങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യത്തെ തകര്‍ക്കുന്നതിന്റെ സൂചനയായി ഇതിനെ കാണേണ്ടതുണ്ട്.
ഈ കത്തിലൂടെ വിക്കിലീക്ക്‌സ് എന്ന മാധ്യമ സ്ഥാപനത്തിന് ഞങ്ങളുടെ പിന്തുണ വ്യക്തമാക്കുന്നതിനോടൊപ്പം ഈ സ്ഥാപനത്തിനെതിരെ നടക്കുന്ന അതിക്രമങ്ങളെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമായി കണ്ട് ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു.

ഡാനിയല്‍ എല്‍സ്ബര്‍ഗ്
നോം ചോംസ്‌കി
ഗ്ലെന്‍ ഗ്രീന്‍വാള്‍ഡ്
ബാര്‍ബെറ ഹെന്‍ റിച്ച്
അരുന്ധതി റോയി
മീഡിയ ബെന്‍ഞ്ചമിന്‍
ടോം മോറല്ലോ
ജോണ്‍ നിക്കോളാസ്
ക്രൈഗ് ബ്രൗണ്‍
ഗ്ലെന്‍ ഫോര്‍ഡ്
ഡീഡീ ഹാല്ലെക്ക്
നോര്‍മന്‍ സോളമൊന്‍
ടോം ഹൈഡന്‍
ഫാത്തിമ ബൂട്ടോ
വിഗോ മോര്‍ട്‌സെന്‍
ഡോണ്‍ റോജാസ്
റോബേര്‍ട്ട് മക്‌ചെസ്‌നി
എഡ്വേഡ് എസ് ഹെര്‍മന്‍
ഗ്രഗ് റജീരിയോ
സാം ഹുസ്സെനി
ജെഫ് കൊഹന്‍
ജിയോള്‍ ബ്ലെഫസ്
മായ ഷെന്‍വര്‍
തോം ഹാര്‍ട്മാന്‍
ബെന്‍ ഹ്രന്‍ റിച്ച്
റോബിന്‍ അന്‍ഡേഴസണ്‍
അന്തോണി അര്‍മൂവ്
റോബേര്‍ട്ട് നെയ്മാന്‍
ഡാന്‍ ഗില്‍മോര്‍
മൈക്കല്‍ ആല്‍ബേര്‍ട്ട്
കൈറ്റ് മുര്‍ഫി
മൈക്കലേഞ്ചലോ സിഗ്‌നോറില്‍
ലിസ ലിന്‍ഞ്ച്
റോറി ഒകൊണ്ണോര്‍
ആറോന്‍ സ്വാര്‍ട്‌സ്
പെടര്‍ റോത്ബര്‍ഗ്
ഡഗ് ഹെന്‍വുഡ്
ബാറി ക്രിമിനാസ്
ബില്‍ ഫല്‍ചര്‍
ബോബ്ഹാരിസ്
ജോനാതന്‍ ഷ്വാര്‍ട്‌സ്
അലക്‌സ് കൈന്‍
സൂസന്‍ ഒഹൈനന്‍
ജെം മക് ക്ലെല്ലന്റ്
ആല്‍ഫ്രഡോ ലോപസ്
അന്റോണിയ സെര്‍ബിസിയാസ്
മാര്‍ക് ക്രിസ്പിന്‍ മില്ലര്‍
ജൊനാതന്‍ ടാസിനി
ആന്റണി ലിയോവെന്‍സ്റ്റിന്‍

ഇരട്ടനീതിയുടെ വിസ്മയ വിസ്‌ഫോടനങ്ങള്‍


ഹൈന്ദവഭീകരതയെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകള്‍ രാജ്യത്തെ ഞെട്ടിച്ചിരിക്കയാണ്. രാജ്യത്ത് ബോംബ് സ്‌ഫോടനങ്ങളുണ്ടാവുമ്പോഴൊക്കെ ഒരു പ്രത്യേക സമുദായത്തെ കേന്ദ്രീകരിച്ചായിരുന്നു സംശയത്തിന്റെ മുനകള്‍ ഉയര്‍ന്നിരുന്നത്. ഈ സമുദായത്തില്‍പ്പെട്ടവര്‍ കൂട്ടമായി അറസ്റ്റ് ചെയ്യപ്പെടുകയും നിരപരാധികള്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. അപ്പോഴെല്ലാം യഥാര്‍ഥ കുറ്റവാളികള്‍ തിരശ്ശീലക്ക് പിന്നില്‍ നിന്ന് ചിരിക്കുകയായിരുന്നു. സ്വാമി അസീമാനന്ദയുടെ അറസ്റ്റും അത് ബി ജെ പിയിലും ആര്‍ എസ് എസിലുമുണ്ടാക്കിയ തുടര്‍ചലനങ്ങളുമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ദേശീയതയുടെ വക്താക്കളെന്ന് സ്വയം അവകാശപ്പെട്ടിരുന്ന ആര്‍.എസ്.എസിന് തങ്ങളുടെ യഥാര്‍ഥ മുഖം തിരിച്ചറിയപ്പെട്ടതോടെ പൊതുജനത്തെ അഭിമുഖീകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. വര്‍ഗീയ ശക്തികളുടെ പിന്തുണയോടെ രാഷ്ട്രീയം കളിക്കുന്ന ബി.ജെ.പിയും ഇപ്പോള്‍ ത്രിശങ്കുവിലാണ്. ഫെബ്രുവരി 19 തിങ്കളാഴ്ച. ഹരിയാനയിലെ പാനിപ്പത്ത് ജില്ലാ ആശുപത്രിയുടെ താല്‍ക്കാലിക മോര്‍ച്ചറിക്ക് പുറത്ത് തടിച്ചുകൂടിയ ജനം അധികസമയം അവിടെ നില്‍ക്കാനാവാതെ പിരിഞ്ഞു പോവുകയാണ്. തലേദിവസം അര്‍ധരാത്രി നടന്ന സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനത്തിലെ മൃതദേഹങ്ങള്‍ സൂക്ഷിച്ചത് ആ ആശുപത്രിയിലായിരുന്നു. കത്തിക്കരിഞ്ഞ്, പരസ്‌പരം കെട്ടുപിണഞ്ഞും ഒട്ടിച്ചേര്‍ന്നും കിടക്കുന്ന 68 മനുഷ്യരുടെ ആ ജഡക്കൂമ്പാരത്തില്‍ നിന്നുയരുന്ന രൂക്ഷഗന്ധം താങ്ങാന്‍ അവര്‍ക്ക് ശേഷിയുണ്ടായിരുന്നില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട പാകിസ്താനിലെയും ഇന്ത്യയിലെയും ബന്ധുക്കളുടെ അലര്‍ച്ചകള്‍ അവരുടെ കണ്ഠനാളങ്ങളില്‍ തന്നെ ഉടക്കി നിന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാതെ ബന്ധുക്കള്‍ കുഴഞ്ഞു. രാജ്യവും ലോകവും സ്തബ്ധമായി. അതിര്‍ത്തികള്‍ക്കപ്പുറത്തുമിപ്പുറത്തുമുള്ള ജനങ്ങള്‍ ആയുസ്സില്‍ വല്ലപ്പോഴുമൊക്കെയാണ് ദശാബ്ദങ്ങള്‍ മുമ്പ് വേര്‍പിരിഞ്ഞുപോയ ബന്ധുക്കളെ കാണാന്‍ വരുന്നതും സ്‌നേഹം പങ്കുവെച്ച് പിരിഞ്ഞുപോകുന്നതും. അത്തരം കൂടിച്ചേരലുകളെയും സമാഗമങ്ങളെയും ആഹ്ലാദപൂര്‍വം പേറി ഓടുന്ന പുകവണ്ടിയാണ് സംഝോത. പക്ഷേ, ഈ ആകുലതകളും വൈകാരികതകളുമൊന്നും ഗവേഷണ വീരന്മാരായ ഇന്ത്യന്‍ പത്രപ്രവര്‍ത്തകര്‍ക്ക് വിഷയമേ ആയിരുന്നില്ല. അവര്‍ അടുത്തദിവസം മുതല്‍ ഗമണ്ടന്‍ ‘ഇന്‍വെസ്റ്റിഗേറ്റിവു’കള്‍ വീശിത്തുടങ്ങി. മുന്‍ എസ്.എഫ്.ഐ ദേശീയ തലൈവര്‍ എന്‍.റാമിന്റെ ‘ദ് ഹിന്ദു’ മുതല്‍ ബി.ജെ.പി എം.പി ചന്ദന്‍ മിത്രയുടെ ‘ദ് പയനിയര്‍’ വരെ എല്ലാവരും അച്ചുനിരത്തി-ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ഹുജി’, ഇന്ദോറിലെ സിമി പ്രവര്‍ത്തകരുടെ സഹായത്തോടെ സംഘടിപ്പിച്ച സ്‌ഫോടനമാണിത്. ‘മനോരമ’യിലെയും ‘മാതൃഭൂമി’യിലെയും ‘കോപ്പി എഡിറ്റര്‍മാര്‍’ അതെല്ലാം വാഗ്ശുദ്ധിയോടെ വിവര്‍ത്തനം ചെയ്ത് മലയാളികള്‍ക്ക് വിളമ്പിത്തന്നു. അതെല്ലാം വായിച്ച രാജ്യത്തെ മികച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ നിന്ന് മുസ്‌ലിം ചെറുപ്പക്കാരെ പൊക്കിയെടുത്ത് കൊണ്ടുപോയി ഉരുട്ടാനും ഗരുഡന്‍ തൂക്കാനും തുടങ്ങി. അവരുടെ ചോരയും ചലവും തെറിച്ച പൊലീസ് സ്‌റ്റേഷന്‍ ചുമരുകള്‍ ദേശസ്‌നേഹത്താല്‍ വിജ്യംഭിതമായി. പ്രതികളെ അതിവേഗം പിടികൂടിയ പൊലീസുദ്യോഗസ്ഥരെ ശ്ലാഘിക്കാന്‍ പത്രാധിപമേലാളന്മാര്‍ മുഖപ്രസംഗങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.
അങ്ങനെ ‘ഹുജി ബന്ധ’മുള്ള മുസ്‌ലിം ചെറുപ്പക്കാര്‍ മാംസവും അസ്ഥിയും വേര്‍പിരിയുന്ന തരത്തിലുള്ള പീഡന പര്‍വങ്ങളിലൂടെ കടന്നുപോവുകയും ‘ദേശീയബോധ’മുള്ള മുസ്‌ലിം സംഘടനകളും അതിന്റെ തടിമാടന്മാരായ യുവനേതാക്കളും ‘തീവ്രവാദ’ത്തിനെതിരായ കാമ്പയിന്‍ നടത്തി ക്ഷീണിച്ചിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ബഹുമാനപ്പെട്ട അസിമാനന്ദ സ്വാമിജി എന്ന ആര്‍.എസ്.എസ് ആത്മീയ നേതാവ് അവതരിക്കുന്നത്. അദ്ദേഹം പറഞ്ഞതും വിസ്തരിച്ചതുമെല്ലാം ഇന്ന് നമ്മുടെ മുന്നിലുണ്ട്. പക്ഷേ, അന്ന് ഹുജിയെക്കുറിച്ചും സിമിയെക്കുറിച്ചും ‘ഇന്‍വെസ്റ്റിഗേഷന്‍’ ഇറക്കിയവരും അത് കോപ്പിയടിച്ചവരും ഇപ്പോള്‍ മിണ്ടാത്തതെന്താണ്? അസിമാനന്ദജിയുടെ കുറ്റസമ്മതമൊഴി വാര്‍ത്തയായ ദിവസം മലയാളത്തിന്റെ ദേശീയ പത്രം ഉള്‍പ്പേജിലെ ഒരു കുഞ്ഞുകോളത്തിലൊതുക്കി ആ വാര്‍ത്ത. അപ്പോഴും അങ്ങനെയൊരു മൊഴിയുള്ളതായി അവര്‍ക്ക് നിശ്ചയമില്ല-’മൊഴിയില്‍ പറയുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു’; അത്ര മാത്രം.
ഓര്‍മയുണ്ടോ, ഏതാനും മലയാളി മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് കേരളത്തിന് പുറത്തെ തീവ്രവാദ സംഭവങ്ങളില്‍ ബന്ധമുള്ള വാര്‍ത്ത വന്ന സമയത്ത് നാട്ടില്‍ അടിച്ചു വീശിയ ആ തീവ്രവാദവിരുദ്ധ ചുഴലിക്കാറ്റ്. ചാനലുകളില്‍ ഇളകിയാട്ടം, പത്രങ്ങളില്‍ കൂടിയാട്ടം, സ്‌റ്റേജുകളില്‍ കുച്ചുപ്പുടി- അങ്ങനെ കേരളമാകെ തീവ്രവാദത്തിനെതിരെ. തീവ്രവാദത്തില്‍ നിന്ന് ഇസ്‌ലാമിനെ രക്ഷിക്കാന്‍ മൗലവിമാര്‍ പരക്കം പാഞ്ഞു. ദീനുല്‍ ഇസ്‌ലാമുമായി ഇതിന് ഒരു ബന്ധവുമില്ല എന്ന സര്‍ട്ടിഫിക്കറ്റുമായി അവര്‍ നാടുചുറ്റി. ഞങ്ങള്‍ തീവ്രവാദികളല്ലേ, ഞങ്ങള്‍ പണ്ടേ വെജിറ്റേറിയന്‍സാണ്, മറ്റവരാണ് തീവ്രവാദികള്‍ എന്ന സിദ്ധാന്തവുമായി മുസ്‌ലിം യുവശിങ്കങ്ങളില്‍ ചിലര്‍ പൊടുന്നനെ ബുദ്ധിജീവികളായി മാറി. അങ്ങനെ ആ തീവ്രവാദ വിരുദ്ധ ജുഗല്‍ബന്ദിയുടെ ക്ഷീണം മാറി കണ്ണു തുടച്ചെഴുന്നേല്‍ക്കുമ്പാഴാണ് അജ്മീര്‍ ദര്‍ഗാ ശരീഫില്‍ ബോംബ് വെക്കാന്‍ കിണ്ണവുമായിപ്പോയ മലയാളിയായ സുരേഷ് നായരെക്കുറിച്ച് രാജസ്ഥാന്‍ എ.ടി.എസ് വിവരം തരുന്നത്. ജനറേറ്റര്‍ കേടായി വൈദ്യുതി നിലച്ച ജുഗല്‍ബന്ദി സ്‌റ്റേജ് പോലെയായി പിന്നെ കേരളം. പാട്ടില്ല, കൊട്ടില്ല, ആട്ടമില്ല, ആരെയും കാണാനില്ല. കേരളം ഭീകരതയുടെ വിളനിലമാകുന്നതില്‍ ആര്‍ക്കുമില്ല കുണ്ഠിതം. അതിനിടയില്‍, സുരേഷ് നായര്‍ കേരളത്തില്‍ ഒരു ഭീകര പ്രവര്‍ത്തനത്തിലും പങ്കെടുത്തില്ലെന്ന് ചിലര്‍ വിളിച്ചുപറയുന്നത് മാത്രം കേള്‍ക്കാം.
കഥകളും ഉദാഹരണങ്ങളും ഇനിയും പറയുന്നതില്‍ അര്‍ഥമില്ല. ഒരു രാജ്യത്ത് രണ്ടുതരം പൗരന്മാര്‍ ഉണ്ടാവുന്നതിന്റെ രാസഘടനയാണിത്. കെട്ടിച്ചമച്ചതെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ വികലാംഗനായ മഅ്ദനി ജയിലില്‍ കിടക്കുന്നു. അദ്ദേഹത്തിനെതിരെയുള്ള കേസ് അന്വേഷിക്കാന്‍ പോയ പത്രപ്രവര്‍ത്തക രാജ്യദ്രോഹ കേസില്‍ പെടുന്നു. ഞങ്ങളാണ് സ്‌ഫോടനം നടത്തിയതെന്ന് ആര്‍.എസ്.എസിന്റെ ദേശീയ ഭീകര കാര്യകാരികള്‍ കാര്യകാരണ സഹിതം വ്യക്തമാക്കുമ്പോഴും മാലേഗാവിലെ മുസ്‌ലിം പയ്യന്മാര്‍ രക്തം ഛര്‍ദിച്ച് തടവറകളില്‍ കഴിയുന്നു. എന്നാലും നാടിന്റെ മഹത്ത്വത്തെക്കുറിച്ച് സംസാരിക്കുകയല്ലാതെ നിര്‍വാഹമില്ല.
ഇന്ത്യയെ നടുക്കിയ സ്‌ഫോടനങ്ങളെക്കുറിച്ച് പിടിയിലായ ആര്‍.എസ്.എസ് നേതാക്കള്‍ കുറ്റസമ്മത മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ പുതിയതല്ല. നിയമപരമായ ബലം അവക്കുണ്ട് എന്നത് മാത്രമാണ് പ്രത്യേകത. സ്‌ഫോടനങ്ങളില്‍ ആര്‍.എസ്.എസിനും രഹസ്യാന്വേഷണ വിഭാഗത്തിലെ ആര്‍.എസ്.എസ് സെല്ലുകള്‍ക്കുമുള്ള പങ്ക് മനുഷ്യാവകാശ പ്രവര്‍ത്തകരും മുസ്‌ലിം നേതാക്കളും നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ജമാഅത്തെ ഇസ്‌ലാമി പോലെയുള്ള സംഘടനകള്‍ ഇക്കാര്യത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. ‘മാധ്യമം’ ലേഖകന്‍ എ. റശീദുദ്ദീന്‍ 2008ല്‍ ഈ വിഷയത്തില്‍ ഒരു പുസ്തകം തന്നെയെഴുതി-’ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും’. പ്രസ്തുത പുസ്തകത്തില്‍ ഉയര്‍ത്തിയ നിഗമനങ്ങളും സംശയങ്ങളും പുലരുന്നതാണ് ഇന്ന് കാണുന്നത്. എന്തിന്, പ്രമാദമായ പാര്‍ലമെന്റ് ആക്രമണത്തെക്കുറിച്ച് പോലും ഭരണകൂട/ഇന്റലിജന്‍സ്/മാധ്യമ തിയറിയെ നിരാകരിക്കുന്ന പുസ്തകം 2006ല്‍ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. (13 December: The Strange Case of the Attack on the Indian Parliament) പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഇതിന് അരുന്ധതി റോയി ആണ് മുഖവുര എഴുതിയത്. സംഘ്പരിവാറും ഭരണകൂടവും പൊലീസിലെ സംഘി സെല്ലുകളും മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന കഥകള്‍ക്കപ്പുറം പോകാന്‍ നമ്മുടെ മുഖ്യധാരക്ക് കഴിഞ്ഞില്ല. എന്നല്ല, വ്യത്യസ്തമായ ചോദ്യങ്ങളും സംശയങ്ങളുമുന്നയിക്കുന്നവരെപ്പോലും തീവ്രവാദ ലിസ്റ്റില്‍ പെടുത്താനായിരുന്നു ഇവിടെ പലര്‍ക്കും താല്‍പര്യം.
ഇന്ത്യക്കാരനായ ഡോ. മുഹമ്മദ് ഹനീഫിന് ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നാലരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത് കഴിഞ്ഞ ഡിസംബര്‍ 21നാണ്.
ഒരു തീവ്രവാദകേസില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി വെറും മൂന്നാഴ്ച തടവിലിട്ടതിന്റെ പേരിലാണ് ആ രാജ്യം അദ്ദേഹത്തോട് മാപ്പ് ചോദിച്ചതും വന്‍തുക നഷ്ടപരിഹാരം നല്‍കിയതും. ഹനീഫിനെ വെറും മൂന്നാഴ്ചയാണ് അവര്‍ തടവിലിട്ടത്. അവന്റെ തുടയെല്ലും ഇറച്ചിയും അവര്‍ വേര്‍പെടുത്തിയിട്ടില്ല. ഹനീഫാകട്ടെ, ആസ്‌ട്രേലിയന്‍ പൗരനുമല്ല. ഹനീഫിന് ആസ്‌ട്രേലിയ നല്‍കിയ നഷ്ടപരിഹാരത്തുകയുടെ തോതനുസരിച്ച് അന്യായമായി തടവിലാക്കപ്പെട്ട മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് സര്‍ക്കാറും മാധ്യമങ്ങളും നഷ്ട പരിഹാരം നല്‍കുകയാണെങ്കില്‍ ഈ സമുദായത്തിന്റെ തന്നെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് അത് വലിയൊരു പരിഹാരമാകും. പക്ഷേ, ആസ്‌ട്രേലിയ ഒരു അന്യദേശക്കാരന്‍ മാപ്പിളയോട് കാണിച്ച മാന്യതയുടെ ആയിരത്തിലൊരംശം പോലും കാണിക്കാന്‍ നമ്മുടെ സവര്‍ണ ബ്രാഹ്മണ്യ മേധാവിത്വത്തിന് കഴിയില്ല. മാപ്പ് വേണ്ട, നഷ്ടപരിഹാരവും വേണ്ട, കുറ്റവാളികളെ വ്യക്തമായതിനു ശേഷം പോലും നിരപരാധികളെ ജയിലുകളില്‍നിന്ന് മോചിപ്പിക്കാന്‍ പോലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് സാധിക്കുന്നില്ല.
മേലാളന്മാരുടെ കുറ്റങ്ങള്‍ക്ക് അധമജാതികള്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്ന പഴയ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ട്. ആര്‍.എസ്.എസ് നേതാക്കളുടെ ശവഭോജനത്തിന് വേണ്ടി ശിക്ഷ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട പുതിയ കാലത്തെ അധഃകൃത ജാതിയാണ് മുസ്‌ലിം ചെറുപ്പക്കാര്‍. നമ്മുടെ നാട്ടിലെ മാധ്യമങ്ങളും സാംസ്‌കാരിക നായകന്മാരും
അതിന് ഭീകരവിരുദ്ധ പോരാട്ടം എന്നാണ് പേരിട്ടിരിക്കുന്നത്. എന്തു സുന്ദരമായ പേര്

Friday, January 28, 2011

തനിയാവര്‍ത്തനം


"തെരിയാമേ താ കേക്കിരെന്‍ പൈത്യമാ ഉനക്ക് ????'
"അതെന്താ" ...
"ഇപ്പടി പാത്തിട്ടെ ഇരുന്താല്‍ ......പോതുമാ "...
"നിന്‍റെ സമയത്തിനല്ലേ വില .....അവിടെ എന്ത് നടക്കുന്നു എന്നതിന് പ്രസക്തി ഇല്ലല്ലോ"
"സരി എതോ പണ്ണി തോലെന്ഗെ " ...
ശ്രീജന്‍ വെറുതെ ഓര്‍ത്തു .ഇവള്‍ തന്നെ കുറിച്ച് എന്താവും വിജാരിക്കുക ......
അകലെ അസ്തമയ സൂര്യനെ നോക്കി ഇങ്ങനെ ഇരിക്കാന്‍ വല്ലാത്ത സുഖം തോന്നുന്നു ....കാറ്റിനു എന്തെല്ലാമോ പറയാനുണ്ടെന്ന് തോന്നി .
നാളെയും ലീവ് ആണ് ഒന്നും ചെയ്യാനില്ല .....മലയ്ഷ്യയില്‍ വന്നിട്ട് മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു .....
ഇന്നലെ കഴിഞ്ഞത് പോലെ ....ഒരിടവപ്പാതിയില്‍ അമ്മയുടെ കണ്ണ് നീരിനു മുന്‍പിലൂടെ തിരിഞ്ഞു നോക്കാന്‍ ത്രാണി ഇല്ലാതെ .....
ഒന്നുമില്ലായിരുന്നു ആശിക്കാന്‍ അമ്മയുടെ കഷ്ടപ്പാടുകള്‍ കുറക്കണം
ഒരു ദിവസം പണിക്കു പോയില്ലെങ്ങില്‍ പുകയാത്ത തങ്ങളുടെ അടുപ്പ് മാറ്റി ...അമ്മയെ നന്നായി നോക്കണം ....എന്നിട്ടോ ഇവിടെ വന്നു എട്ടു മാസം തികയും മുന്‍പ് അമ്മ പോയി ഇനി തനിക്കായി ആരുമില്ല ഈ ഭൂമിയില്‍ ......ശൂന്യത തോന്നണുണ്ടോ അല്‍പ്പം പോലും ഇല്ല ....തന്‍റെ ജീവിതം എന്നും ഇങ്ങിനെ തന്നെ ആയിരുന്നു

"എന്നങ്ങ്കെ എതാവതും പേസു എനക്ക് സുത്തമാ ബോര്‍ അടിക്കത്"
"നിനക്ക് പോണോ "
"ഒരു മണി നേരം ആകലയെ" .....
"അതാണോ "......
"ഇതാ ബാക്കി പണം നീ പൊക്കോ ".
അവള്‍ കുറച്ചു നേരം സംശയിച്ചു നിന്നു......
"ഓകേ ഡാ ചെല്ലം അപ്പുറം പാക്കലാം" ....
വെറുതെ നാട് വരെ ഒന്ന് പോയി വന്നാലോ .സന്തോഷിക്കനായി ഒന്നും അവശേഷിച്ചിട്ടില്ല അവിടെ ....ഓര്‍മ്മകള്‍ക്ക് പോലും പുക കറ പിടിച്ചിരിക്കുന്നു .അച്ഛനില്ലാതെ ജനിച്ചത്‌ കൊണ്ടാവാം ചുറ്റുമുള്ള കുട്ടികളൊന്നും കൂട്ടത്തില്‍ കൂട്ടിയിരുന്നില്ല ......അല്ലെങ്ങില്‍ തന്നെ കളികലോടൊന്നും തനിക്കു പണ്ടേ താല്പര്യങ്ങള്‍ ഇല്ലായിരുന്നല്ലോ .എത്ര നേരം തനിചിരുന്നാലും മതിയാകുമായിരുന്നില്ല .ഇപ്പോള്‍ മാത്രം എന്തോ കൂടെ ആരെങ്ങിലും ഇരിക്കുന്നത് സന്തോഷം തരുന്നു ....
മൈടിന്‍ സൂപ്പര്‍ മാര്‍കെറ്റ് ലേക്ക് പോകുമ്പോഴും വരുമ്പോഴും കാണാം ഈ തമിഴത്തിയെ സുന്ദരിയാണ് .......ശാലീനയാണ് ......എല്ലാത്തിനും ഉപരിയായി ?????????
തിരക്കുള്ള ജോലിക്കാരിയാണ് മണിക്കൂറിനു ശമ്പളം വാങ്ങുന്നവള്‍ .....പാവം എല്ലാവര്ക്കും കാണും ഓരോ കാരണങ്ങള്‍ ...വിശധീകരണങ്ങള്‍ ......
സമയം ഏഴു മണി കഴിഞ്ഞിരിക്കുന്നു ......ദൂരെ കപ്പല്‍ ഒന്ന് നങ്ങ്കൂരം ഇട്ടിട്ടുണ്ട് ....എത്ര കണ്ടാലും മതി വരാത്ത സന്ധ്യ ആണ് ഇവിടുത്തേതു .....
ലക്ഷ്മി വരുന്നുണ്ട് .....
"എന്ത് പറ്റി കണ്ടിട്ട് ഒരാഴ്ച ആയല്ലോ" .....
അവള്‍ കൂര്‍പ്പിചോന്നു നോക്കി ......
"ഓ സോല്ലനമാ ....തെരിയാതാ" .....
എനിക്കെങ്ങിനെ അറിയും ഞാന്‍ വിചാരിച്ചു നിനക്ക് വല്ല നല്ല കോളും കിട്ടിക്കാനുമെന്നു ......
"പോങ്ങ്കെ നീങ്ങ്കെ വേറെ" ......
"പറ എന്താ വിശേഷങ്ങള്‍ നിന്നെ കാണാന്‍ ഇന്ന് സൂപ്പര്‍ ആയിട്ടുണ്ട്‌"
"അപ്പടിയാ എന്നാ പോലാമാ "
"എവിടെ "
"കിന്റല്‍ പണ്ണ്‍രീങ്ങ്കലാ "
"ലക്ഷ്മി എനിക്ക് സംസാരിക്കാന്‍ ഒരു കൂട്ട് വേണം ......അതാണ്‌ ഞാന്‍ നിന്നെ വിളിക്കുന്നത്‌ ഈ നഗരത്തില്‍ ഞാന്‍ അറിയുന്നവര്‍ ആരുമില്ല ......പിന്നെ എന്നെ കാണുമ്പോള്‍ നീ എന്നും പുഞ്ചിരിക്കും തലകുലുക്കും ....നിന്‍റെ തിരക്ക് എനിക്കറിയാം അതല്ലേ ഞാന്‍ നിനക്ക് പണം തരുന്നത് "
"ഉന്നെ പുരിന്ജിക്കവേ മുടിയാത് "
പതിയെ പതിയെ അവളില്‍ എന്തോ ഒരു മാറ്റം  .....ഇയ്യിടെ ആയി പണം വാങ്ങിക്കാന്‍ അവള്‍ക്കെന്തോ വല്ലാത്തൊരു  വ്യ്ഷമ്യം പോലെ .
"ഇത് വേണ്ടാട്ടോ ഈ തൊട്ടും തലോടീം ഉള്ള സ്നേഹം അത്ര നല്ലതല്ല "...
അവള്‍ പിണങ്ങി ദൂരെ മാറിയിരുന്നു .....മനസ്സ് പെട്ടെന്ന് പിന്നോട്ട് പോയി .....
"ശ്രീജാ" .....അയലത്തെ റോസി ചേച്ചിയാണ് .....ഉം ....എന്താ നീ പറമ്പിലേക്ക് ഒന്ന് വാ പോച്ച മുറിച്ചു വച്ചിരിക്കുന്നു ഒന്ന് തലയില്‍ വച്ച് തരുമോ .....നാശം പണ്ട് തൊട്ടേ ഇഷ്ടല്ല ഈ സാധനത്തിനെ ...
അവന്‍ വരുന്നത് കണ്ടു അവള്‍ വല്ലാത്തൊരു ചിരി ചിരിച്ചു ....അവര്‍ കുനിഞ്ഞു നിന്നു വീണ്ടും പോച്ച മുറിക്കയാണ് ആ നിറഞ്ഞ മാറിടങ്ങള്‍ തന്നെ കാട്ടുകയാണ് ഉദ്ദേശം .....സാരി മുട്ടുവരെ പൊക്കി കുത്തിയിട്ടുണ്ട്‌ ....നാണമില്ലാത്ത ഒരു സാധനം ...എന്താ കുട്ടാ ഒരു മൈന്‍ഡ് ഇല്ലാതെ .ചേച്ചി വന്നു പോച്ച പിടിക്ക് എനിക്ക് വേറെ ജോലി ഉള്ളതാ .....
നാ വരട്ടുമാ .....
അവള്‍ ചിന്തകളില്‍ നിന്നും ഉണര്‍ത്തി ....മുഖം വീര്‍ത്തു തന്നെയാണ് ഇരിക്കുന്നത് .....നമുക്ക് വല്ലതും കഴിച്ചാലോ
വേണ്ടാ
വാന്നെ
അവള്‍ വളരെ പതുക്കെ ഭക്ഷണം കഴിക്കുന്നത്‌ നോക്കിയിരുന്നു
നിനക്ക് ദേഷ്യം തോന്നുന്നുണ്ടോ
എതുക്ക്‌
എന്‍റെ ഉള്ളു നിറയെ സ്നേഹമാണ് ......ആര്‍ക്കും കൊടുക്കനില്ലാത്ത സ്നേഹം ...........
ഒരു പെണ്ണിനെ സ്നേഹിക്കാന്‍ അവളിലളിയാന്‍ ഒരുപാടുണ്ട് ദാഹം ഉള്ളില്‍ ...........
സ്നേഹത്തില്‍ നിന്നുമല്ലേ കാമം ജനിക്കുന്നത് .........
അതോ കാമത്തില്‍ നിന്നും സ്നേഹമോ .............
അവള്‍ ചിരിച്ചു .....ദിവസവും എത്ര എത്ര സ്നേഹം കാണുന്നതാ അവള്‍ ......
നീ വരുന്നോ എന്‍റെ കൂടെ ഞാന്‍ കൊണ്ട് പോകട്ടെ നിന്നെ എന്‍റെ നാട്ടിലേക്ക് ..................
അവളുടെ കണ്ണുകള്‍ നിറയുന്നു .........
പെട്ടെന്നവള്‍ പുഞ്ചിരിച്ചു
നിജമാ ഉങ്കളുക്കു പൈത്യം താ
അല്ലടാ നിറഞ്ഞ മനസോടെ ഞാന്‍ വിളിക്കുകാ .........നീ വരുന്നോ ....
ഭക്ഷണം കഴിക്ക പാതിയില്‍ നിര്‍ത്തിയിട്ടു അവളെഴുന്നേറ്റു ........ഒന്നും മിണ്ടാതെ അവള്‍ നടക്കുകയാണ് ...........
ലക്ഷ്മീ ...............
കുറെ ദിവസം അവളെ കണ്ടതെ ഇല്ല ...........
ഡ്യൂട്ടി കഴിഞ്ഞു മടങ്ങുകയായിരുന്നു ..............നന്നായി ക്ഷീണിച്ചിരിക്കുന്നു .............ഫ്ലൈ ഓവര്‍ലേക്ക്  കയറുകയായിരുന്നു .....കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല അഴിയിട്ട ഒരു പോലീസ് വാന്‍ അതിനുള്ളില്‍ അനവധി പെണ്‍കുട്ടികളുടെ കൂടെ ...............ലക്ഷ്മി

അറിയാതെ കൈ നീട്ടി പോയി ..........ലക്ഷ്മീ .............
അവള്‍ തന്നെ കണ്ടിരിക്കുന്നു .............ഒരു നിമിഷം അവള്‍ തന്‍റെ തല മടിയിലേക്ക്‌ ചായ്ച്ചു ...............
ഒരുവട്ടം അവള്‍ മുഖം ഉയര്‍ത്തി നോക്കുമെന്ന് ഞാന്‍ വെറുതെ മോഹിച്ചു ..................എന്തിനായിരുന്നു അത് ...................
അറിയില്ല ..........................എനിക്കൊന്നുമറിയില്ല ...................
ഒന്നും .........................

Thursday, January 27, 2011

ഓര്‍മ്മക്കുറിപ്പുകള്‍


മമ്മീ ഞാനിന്നു പോകുന്നില്ല ചിണുങ്ങല്‍ നിര്‍ത്താതെ തന്നെയാണ് ശാട്യം .എന്‍റെ കുഞ്ഞേ നിന്നെക്കൊണ്ടു ഞാന്‍ തോറ്റു പോകെ ഉള്ളു .പോയില്ലെങ്ങില്‍ ഡാഡി ചോതിക്കും അപ്പോള്‍ ഉള്ള സത്യമൊക്കെ ഞാന്‍ പറയും .എടീ അമ്മേ ഞാന്‍ പൊക്കോളാം.സോപ്ന കിടക്കയില്‍ നിന്നും പതിയെ എഴുന്നേറ്റു .എന്‍റെ മോന്‍ ഈ കാപ്പി കുടിക്കു എന്നിട്ട് നല്ല കുട്ടിയായി കുളിച്ചിട്ടു വാ .
ഹോസ്പിറ്റലിന്റെ പടികള്‍ കയറിയപ്പോള്‍ വല്ലാതെ ചമ്മല്‍ തോന്നുന്നുണ്ടായിരുന്നു .ഡ്യൂട്ടി റൂമില്‍ ചെന്നതും അവളെ കണ്ടു എല്ലാരും ചിരിക്കാന്‍ തുടങ്ങി .മിണ്ടാതെ പോയി ഒരു മൂലക്കിരുന്നു .ഡോക്ടര്‍ റൂണി വന്നു അവളുടെ അടുത്ത് നിന്നു അവള്‍ മൈന്‍ഡ് ചെയ്തില്ല .കളിയാക്കനാണ് ......മനസ്സിലായി ....ദിവ്യാ ഇവിടേ വാ സോപ്നയെ ഒന്നും പറഞ്ഞെക്കല്ല് കേട്ടോ അവളെന്റെ സ്വൊന്തം ആളാ......അവളെഴുന്നേറ്റു കാന്റീന്‍ ലേക്ക് നടന്നു പുറകില്‍ ചിരികള്‍ ഉയരുന്നത് അറിയുന്നുണ്ടായിരുന്നു .തനിക്കെന്താണ്‌ പറ്റിയത് ...??ഇന്നലെ ഈവെനിംഗ് ഡ്യൂട്ടി ആയിരുന്നു .ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ഡ്യൂട്ടി റൂമില്‍ നിന്നും പുറത്തേക്ക് വന്നത് .ഡേബാറ്റിക് പേഷ്യന്റ് ആയ ചൈനീസ് അങ്കിള്‍ന്‍റെ ബെഡ്നരുകില്‍ നിന്നുമാണ് ഒച്ച ഒരു ചെറുപ്പക്കാരന്‍ അയാളെ ചൈനീസില്‍ എന്തൊക്കെയ്യോ പറയുന്നു മുഖം കുനിച്ചു നില്‍ക്കുന്ന അങ്കിള്‍ ഇടയ്ക്കിടെ മുഖമുയര്‍ത്തി ആ ചെറുപ്പക്കാരനെ ദീനമായി നോക്കുന്നു .സോപ്ന അങ്ങോട്ട്‌ നടന്നു അവളെ കണ്ടു ആ ചെറുപ്പക്കാരന്‍ വീണ്ടും എന്തെക്കെയോ പറഞ്ഞിട്ട് പിന്തിരിഞ്ഞു നടന്നു .അവള്‍ അടുത്ത് ചെന്നു അങ്കിള്‍ പതിയെ മുഖമുയര്‍ത്തി പതിയെ ചിരിച്ചു ..."മകനാ "മിഴികളില്‍ കണ്ണ് നീരിന്റെ തിളക്കം !!! ഒരു നിമിഷം അവള്‍ പൊട്ടിക്കരഞ്ഞു പോയി ..............കരച്ചില്‍ നിര്‍ത്താനേ കഴിയുന്നില്ല ...അടുത്ത ബെഡ്ഡില്‍ നിന്നെല്ലാം ആളുകള്‍ ഓടി വരുന്നു .എന്താ പറ്റിയെ....അയാളും ആകെ പരിഭ്രമിച്ചു പോയി ..അവള്‍ മെല്ലെ ബാത്ത് റൂമിലേക്ക്‌ നടന്നു ....തനിക്കെന്താണ്‌ പറ്റിയത് ....ആവോ .....
കാന്റീനില്‍ നിന്നും മടങ്ങുമ്പോള്‍ ലീവ് എടുത്താലോ എന്നാലോചിച്ചു .വാര്ടിലെക്കേത്തുന്നതിനു മുന്‍പേ കേട്ടു ബഹളം ...
ആക്സിടെന്ട്‌ കേസ് ആണ് ....ചെന്നൊന്നു എത്തി നോക്കി സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ ദേഹമാസകാലം ചോരയില്‍ കുളിച്ച്‌ .....ഓപ്പറേഷന്‍ തീയറ്റര്‍ ലേക്ക് ട്രോളി വേഗത്തില്‍ നീങ്ങുന്നു ...
എട്ടു മണിയായി പോകാന്‍ ഉള്ള ഒരുക്കം കൂട്ടുമ്പോഴാണ് സിസ്റ്റര്‍ ജോളി വിളിച്ചത് സോപ്നാ ഒരു അഡ്മിഷന്‍ ഉണ്ട് .ദേഷ്യം വന്നു പോകാന്‍ ഇറങ്ങുമ്പോള്‍ മാത്രേ ഈ തള്ള എന്നും വിളിക്കൂ ഇന്ന് പത്തായാലും പോക്ക് നടക്കില്ല .
ഓ മുന്‍പ് കണ്ട ആ ആക്സിടെന്റ്റ്‌ കേസാ .കേസ് ഷീറ്റ് നോക്കി ഷിബു ചെറിയാന്‍ മലയാളി ആണ് ...ബോധം വന്നിട്ടില്ല .....തലയ്ക്കു ഇഞ്ചുറി ഉണ്ടെന്നു തോന്നുന്നു .
പിറ്റേന്ന് നൈറ്റ്‌ ഡ്യൂട്ടി ആയിരുന്നു .ആ ചെറുപ്പക്കാരന് ബോധം അപ്പോഴും വീണിട്ടില്ല ...മരുന്നിനോട് രേസ്പോണ്ട് ചെയ്യുന്നുണ്ട് അത് തന്നെ ആശ്വാസം .
 .നൂറോ ഐ സി യു വിലെ  തണുപ്പ് ഓരോ രോമാകൂപങ്ങളിലെക്കും മൊട്ടു സൂചി പോലെ തുളച്ചു കയറുന്നു.ഓടി നടന്നു ജോലി ചെയ്തു അങ്ങനെ എങ്കിലും ഈ തണുപ്പൊന്നു കുറയട്ടെ .
പോക്കാണെന്ന് തോന്നുന്നെടി സിജി പറഞ്ഞു ലോറി യുടെ അടീല്‍  ചെന്നു കേറീതാ .കോറമംഗള എങ്ങന്ടാ വീട് .സോപ്ന അയാളുടെ അടുക്കല്‍ ചെന്നു മോണിട്ടര്‍ എല്ലാം ചെക്ക്‌ ചെയ്തു ...ഒരു ഞരക്കം അയാള്‍ ഉണരുകയാണ് ....ഇന്‍റെര്‍കോം എടുത്തു ഡോക്ടര്‍ അജിത്തിനെ വിളിച്ചു .സെടെഷന്‍ കൊടുക്കുന്നതാണ് നല്ലത് അല്ലെങ്ങില്‍ അയാള്‍ക്ക്‌ വേദന സഹിക്കാന്‍ കഴിയില്ല ....
പിറ്റേന്ന് വന്നപ്പോള്‍ അയാള്‍ സംസാരിച്ചു തുടങ്ങിയിരുന്നു ...
നൈറ്റ്‌ ആയതു കൊണ്ട് അവന്റെ ഡാഡി യെയും മമ്മിയും ഒന്നും കാണാന്‍ പറ്റിയില്ല .പാവങ്ങള്‍ ദേഷ്യം തോന്നുന്നു ഈ ചെറുപ്പക്കാര്‍ എല്ലാം ഇങ്ങിനാ ഓവര്‍ സ്പീഡില്‍ വണ്ടി ഓടിച്ചു എവിടെ എങ്കിലും കൊണ്ട് പോയി ഇടിപ്പിക്കും വിഷമിക്കാന്‍ വീട്ടുകാരും .
അങ്ങനെ അല്ല സോപ്ന ആ ലോറി ഡ്രൈവര്‍മധ്യപിചിട്ടുണ്ടായിരുന്നു അയാളാ  റോങ്ങ്‌ സൈഡ് വന്നിടിച്ചത് ...ഞെട്ടിപ്പോയി .....ഷിബു ....അധികം സംസാരിക്കണ്ട ....ഒരുവിധത്തില്‍ രക്ഷപെടുകയായിരുന്നു .തന്‍റെ മനസിലുള്ളത് അവനെങ്ങനെ അറിഞ്ഞു ???? അവളങ്ങനെ ഒരെത്തും പിടിയും കിട്ടാതെ നിന്നു ....
പതിയ പതിയെ അവന്‍ നടന്നു തുടങ്ങി ഒരു കുട്ടിയെ പോലെ ....ഇടയ്ക്കിടെ എല്ലാം മറന്നു പോകും .പിന്നെ കുറെ സമയം കഴിയണം സാധാരണ നിലയിലെക്കെത്താന്‍ .ഡോക്ടര്‍ അജിത്‌ പറയുകയുണ്ടായി തലക്കേറ്റ മുറിവ് ആഴമുള്ളതാണ് .ഒരു കാരണവശാലും സ്ട്രയിന്‍ എടുപ്പിക്കരുത് ......
സിജീ ഇങ്ങു വന്നെ ...എന്താ സോപ്നാ.......
നിനക്ക് ലാത്തി വയ്ക്കാന്‍ വേറെ ആരേം കിട്ടിയില്ലേ ...എത്ര തവണ പറയണം അവനെ സംസാരിക്കാന്‍ അനുവധിക്കരുതെന്നു ...ശരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു ..ഏതു ആണ്‍പിള്ളേരെ കിട്ടിയാലും അവള്‍ക്കുള്ളതാണ്....ഷിബൂ ഇനീം എന്നെ കൊണ്ട് ഇത് പറയിപ്പിക്കാന്‍ ഇട വരുത്തരുത് എത്ര തവണ പറയണം അധികം സംസാരിക്കരുതെന്ന് ??????അടങ്ങു സോപ്നെ ഇനി സംസാരിക്കാന്‍ പറ്റിയില്ലെങ്ങിലോ അവന്റെ ചുണ്ടുകളില്‍ നിഷ്കലങ്ങ്കമായ ഒരു ചിരി വിടര്‍ന്നു ....ഞാനൊന്നും പറയണില്ല....
സിജി പിണങ്ങിയിരിക്കുന്നു അനങ്ങാന്‍ പോയില്ല ...
രണ്ടു നാള്‍ ഓഫ്‌ ആയിരുന്നു ......എന്തോ ഒരു ശൂന്യത പോലെ
മമ്മീ ഞാനൊന്ന് ഹോസ്പിറ്റലില്‍ പോയിട്ട് വരാം ....
എന്തിനു ......
ഒന്നുമില്ലന്നെ ..
ഡ്രസ്സ്‌ മാറി വണ്ടിയുടെ കീയുമെടുത്ത് പുറത്തേക്കിറങ്ങി .....മനസ്സ് അലക്ഷ്യമായി എവിടെ ഒക്കെയോ ചുറ്റി തിരിയുന്നു .....മലയാളി ഹോട്ടലില്‍ പോയി മില്‍ക്ക് ഷേക്ക് കുടിച്ചു .വേണ്ട ഹോസ്പിറ്റലില്‍ പോകണ്ടാ അല്ലെങ്ങില്‍ തന്നെ അവളുമാര്‍ക്ക് കഥയുണ്ടാക്കാന്‍ ഒരു കാര്യം ഇല്ലാണ്ടിരിക്കുവാ ....
എന്തോ ഷിബുവിനെ കാണാന്‍ തോന്നണു. വളരെ കുറച്ചു ദിവസങ്ങള്‍ കൊണ്ട് എന്തോ ഒരു അടുപ്പം അവന്റെ കണ്ണുകളില്‍ നിന്നാണ് ആദ്യമായി ആ തിളക്കം കണ്ടറിഞ്ഞത്‌ .അവന്‍റെ വേദനകളില്‍ എനിക്ക് വേദനിക്കാന്‍ തുടങ്ങിയിരുന്നു .....
ഹേയ് ഞാനെന്താണ് ഈ ചിന്തിച്ചു കൂട്ടുന്നത്‌ നൂറു കണക്കിന് പേഷ്യന്റ് തന്‍റെ മുന്‍പിലൂടെ ദിവസവും കടന്നു പോകുന്നു ....അവരില്‍ ഒരാള്‍ മാത്രമാണ് ഷിബുവും ....

പിറ്റേന്ന് പതിവിലും നേരത്തെ ഉണര്‍ന്നു ....മമ്മി അത്ഭുധതോടെ നോക്കനുണ്ടായിരുന്നു .പോടീ അമ്മി കള്ളീ എനിക്ക് ദേഷ്യം വന്നു ...ഡാഡി ....ഞാനൊന്നും കണ്ടില്ലേ .....മമ്മി ഒഴിവായി ....
എന്‍റെ മോള് പണ്ടും നേരത്തെ എഴുന്നെറ്റൊണ്ടിരുന്നതാ ഇടയ്ക്കു പകലും രാത്രീം തമ്മിലുള്ള അനുപാതം മാറിയപ്പോള്‍ കണ്ഫ്യുഷന്‍ ആയതാ അല്ലെ മോളെ ....പോ ഡാഡി ....
ഞാന്‍ പോകുവാ ....
വല്ലോം വയറു നിറച്ചു കഴിക്കു കുഞ്ഞേ .....
മതി അമ്മൂ......
മമ്മീടെ സാരിയില്‍ കൈ തുടച്ചിട്ടു വേഗം പുറത്തേക്കു നടന്നു .
ഐ സി യു വില്‍ ആകെ ബഹളമായിരുന്നു .ഷിബുവിന് ഷോക്ക്‌ കൊടുക്കുന്നു ...........കാലുകള്‍ തറഞ്ഞു പോയത് പോലെ ....രാത്രിയില്‍ പോയതാടീ ചുമ്മാ ഷോക്ക് കൊടുക്കുന്നതാ ബന്ധുക്കളെ കാണിക്കാന്‍ സോണിയ ചെവിയില്‍ പറഞ്ഞിട്ട് പോയി
കണ്ണുകളില്‍ ഇരുട്ട് കയറും  പോലെ .......
ഷിബുവിന്റെ വാക്കുകള്‍ കാതില്‍ മുഴങ്ങുകയാണ്  ...
"ഇനി സംസാരിക്കാന്‍ പറ്റിയില്ലെങ്ങിലോ".....

പ്രിയസഖി, നമ്മളിന്നെത്രയോ ദൂരെയാണ്

പ്രിയസഖി, നമ്മളിന്നെത്രയോ ദൂരെയാണ്
പ്രിയസഖി, നമ്മളിന്നെത്രയോ ദൂരെയാണ്
ഒരു ചുംബനത്തില്‍ മയങ്ങുമ്പോഴും
ഒരു മെത്തയില്‍ തൊട്ടുറങ്ങുമ്പോഴും
സഖീ, നമ്മളിന്നെത്രയോ ദൂരെയാണ്
ചെറുവാക്ക് ചൊല്ലി രസിക്കുമ്പോഴും
ഒരുകുടക്കീഴില്‍ ചരിക്കുമ്പോഴും
ഒരു തൊട്ടില്‍ തന്നുടെ പാര്‍ശ്വങ്ങളില്‍ നിന്ന്
താരാട്ട് പാട്ട് പാടുമ്പൊഴും
പ്രിയ സഖി നമ്മളിന്നെത്രയോ ദൂരെയാണ്
ഞാനെന്നെ സ്നേഹിച്ച് തീര്‍ന്നതില്ല
ഇന്നും നീ നിന്നെ സ്നേഹിച്ച് തീര്‍ന്നതില്ല
പ്രിയസഖീ നമ്മളിന്നെത്രയോ ദൂരെയാണ്
അകലെയാണകലെയാണ് ഒരുപാട് ദൂരെയാണ്
ഒരുനാളുമെത്താത്തനന്തതയില്‍
അലയടിച്ചാര്‍ക്കുന്ന കടലുകള്‍ നീന്തിയും
കരിനീലക്കാടുകള്‍ കേറിയിറങ്ങിയും
അലയുമെന്‍ ചിത്തത്തിനൊപ്പമൊരുന്നാളും
ഒരുനാളുമെത്തില്ലറിഞ്ഞുഞാനും
പ്രിയസഖീ നമ്മളിന്നെത്രയോ ദൂരെയാണ്
ഇന്നില്‍ ചലിയ്ക്കുന്ന തീവണ്ടിയാം നിനക്കില്ല
പാളങ്ങള്‍ അനന്തതയില്‍
അവിടേയ്ക്ക്  പായുവാന്‍ ചിറകില്ല നിന്‍ ചിന്ത
അലയുന്ന നിന്‍ നൊമ്പരത്തില്‍
എവിടേയ്ക്കുമെത്താത്ത ജീവിത പാഥയില്‍
കവലകള്‍ തോറും പകച്ചു നില്‍ക്കെ
പിന്നിട്ടുപോന്നതാം വീഥിയില്‍ നിന്നോര്‍മ്മ
പിന്നെയും പിന്നെയും പിന്‍ വിളിയ്ക്കേ
ഒറ്റയ്ക്ക് ദുഷ്ക്കരം തെറ്റെയ്ക്ക സാധ്യമീ
ഒറ്റയടിപ്പാതെ നീണ്ടുപോകും
മൃത്യുവിന്‍ കാലൊച്ചയെത്തും വരേയ്ക്കു നാം
ഒത്തുനടയ്ക്കേണ്ട വീഥിയിങ്കല്‍
ബന്ധം പറഞ്ഞും കടപ്പാടു ചൊല്ലിയും
ബന്ധിച്ചിടുന്നെന്റെ കര്‍മ്മശക്തി
പ്രിയസഖീ നമ്മളിന്നെത്രയോ ദൂരെയാണ്
ഒരു സത്യമുണ്ട് സനാതനമാകുമീ
യഖിലാണ്ട വീഥിയില്‍ തെന്നിനീങ്ങി
അവസാനമെത്തിടും ഞാനെന്റെ കാലുകള്‍
ഇടറുന്ന നേരത്ത് നിന്റെ ചാരെ
പ്രിയസഖീ നമ്മളിന്നെത്രയോ ദൂരെയാണ്
ഒരു ചുംബനത്തില്‍ മയങ്ങുമ്പോഴും
ഒരു മെത്തയില്‍ തൊട്ടുറങ്ങുമ്പോഴും
സഖീ, നമ്മളിന്നെത്രയോ ദൂരെയാണ്
സഖീ, നമ്മളിന്നെത്രയോ ദൂരെയാണ്
.....

വിരഹത്തിന്‍റെ ചുവപ്പ് നിറം

മേയ്മാസ പൂക്കള്‍ വിരുന്നു വന്നതും മരച്ചില്ലകളില്‍
അവ വസന്തത്തിനോട് കിന്നാരം പറയാറുള്ളതും
ഞാന്‍ അറിഞ്ഞില്ല
കാരണം ഒരു സ്നേഹബന്ധത്തിന്‍റെ ഇന്നലകളില്‍
പിച്ച വച്ച് നടക്കുകയായിരുന്നു ഞാന്‍
ഇനിയും പെയ്തു തീരാത്ത ആ നിലാമഴയില്‍
കുളിര്‍കാറ്റിനെ പുണര്‍ന്നു ഞാനിരിക്കുന്നു
നിശാശലഭങ്ങള്‍ എനിക്ക് ചുറ്റും പ്രതീക്ഷയുടെ
നുറുങ്ങു വെട്ടവുമായി കാത്തിരിക്കുന്നു
ഈ രാത്രി വെളുക്കുമ്പോള്‍ ഞാന്‍ അറിയും
ആ പൂക്കള്‍ വിട പറയാറായി എന്ന്
പക്ഷെ എന്‍റെ കണ്ണ് നീരിനു വിരഹത്തിന്‍റെ
ചുവപ്പ് നിറം പരക്കുമ്പോള്‍എയ്ക്കും അവ പൊഴിഞ്ഞു
തീര്‍ന്നിരിക്കും .....സ്നേഹത്തിന്‍റെ ഒരു കണികയെങ്ങിലും ബാക്കിയായെന്ഗില്‍............

നിന്‍റെ ഓര്‍മ്മകള്‍


നിന്‍റെ ചിന്തകള്‍ എന്‍റെ നിലക്കാത്ത ഓര്‍മ്മകള്‍ക്ക്
ആക്കം കൂട്ടുന്നു .പ്രഭാത, സന്ധ്യകളുടെ  വെളുപ്പും ചുവപ്പും
എനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു .നീയും ഞാനും ചേര്‍ന്ന
ഈ ലോകത്തിന്‍റെ ദയനീയമായ സത്യം
നമുക്കൊരിക്കലും നമ്മള്‍ ആകാന്‍ കഴിയില്ല എന്നതാണ്
ഇനിയൊരിക്കല്‍ എന്നെ തിരിച്ചറിഞ്ഞാല്‍
തീര്‍ച്ചയായും നീ കരയും ....
വലിച്ചെറിഞ്ഞ സത്യത്തെക്കുറിച്ച് ഓര്‍ത്ത്.
നിശബ്ദമായ നിഗൂഡതയെക്കുറിച്ച് ഓര്‍ത്ത് ,
നിമ്നങ്ങള്‍ ഇല്ലാത്ത വീഥിയെ കുറിച്ചോര്‍ത്ത്,
അടിച്ചേല്‍പ്പിച്ച വേദനയെ കുറിച്ചോര്‍ത്ത്.
ഇന്നും ഓര്‍മ്മയുടെ വാതായനങ്ങളില്‍
തിരസ്ക്കരിക്കപ്പെടാത്ത നിന്‍റെ ഓര്‍മ്മകള്‍
എന്‍റെ കരളില്‍ ചോര പൊടിയിക്കുന്നു

ഇനി എന്നെങ്കിലും നീ ഓര്‍ക്കുമോ

നീ കാറ്റില്‍ പറത്തിയ നൊമ്പര പൂക്കളെല്ലാം
എന്‍ സ്വോപ്നങ്ങള്‍ ആയിരുന്നു
എന്‍ കവിത എന്ന് ചൊല്ലി നീ കീറി കളഞ്ഞ കടലാസ്സുകള്‍
എന്‍റെ പ്രണയമായിരുന്നു
നീ വെറും നേരം പോക്കായി കരുതിയ പ്രണയം
ഞാന്‍ നെഞ്ചില്‍ ഏറ്റിയിരുന്നു
എന്തിനോ വേണ്ടി നീ എന്നെ വെറുത്തപ്പോള്‍
ഒരു കൊടുമുടിയോളം ഞാന്‍ നിന്നെ സ്നേഹിച്ചു
നീ പറഞ്ഞൊരു കുത്തുവാക്കുകള്‍ അസ്ത്രങ്ങള്‍ ആയി
തറച്ചത് എന്‍ ഹൃത്തില്‍ ആയിരുന്നു
നീ കൂടെ ഇല്ലാത്ത ഓരോ നിമിഷവും
നീറുകയാനേന്‍ മാനസം
എങ്കിലും നീ പറയാഞ്ഞതെന്തേ
നാം അകലുകയായിരുന്നുവെന്നു
നീ നല്‍കിയൊരു സ്നേഹം ഇനിയും തോരാ മഴയായി
എന്‍ കണ്‍കളില്‍ പെയ്യുമ്പോള്‍
നിന്‍റെ  എല്ലാമെല്ലാം ആയിരുന്ന ഒടുവില്‍
ഒന്നുമല്ലാതായി തീര്‍ന്ന ഈ പാഴ് ജന്മത്തെ
ഇനി എന്നെങ്കിലും നീ ഓര്‍ക്കുമോ

പ്രണയം അനാഥമാകുന്നു

പ്രണയം അനാധിയാം അഗ്നിനാളം ......
ആദി പ്രകൃതിയും പുരുക്ഷനും ധ്യാനിച്ചുനര്‍ന്നപ്പോള്‍
പ്രണവം ആയ് പൂവിട്ടൊരു അമൃത ലാവണ്യം
ആതാമാവില്‍ ആത്മാവ് പകരുന്ന
പ്രണയം ............
തമസ്സിനെ  പൂ നിലാവാക്കും
നീരാര്‍ദ്രമാം തപസ്സിനെ താരുണ്യം ആക്കും
താരങ്ങളായ് സ്വോപ്ന രാഗങ്ങളായ്
ഋതു താളങ്ങള്‍ ആയ് ആത്മ ധാനങ്ങലാല്‍
അനന്തതയെ പോലും മധുമയം ആക്കുമ്പോള്‍ പ്രണയം അമ്രുതമാകുന്നു
പ്രപഞ്ചം മനോജ്ഞാമാകുന്നു
പ്രണയം .............
ഇന്ദ്രിയ ദാഹങ്ങള്‍ ഫണം ഉയര്‍ത്തുമ്പോള്‍
അന്ധമാം മോഹങ്ങള്‍ നിഴല്‍ വിരിക്കുമ്പോള്‍
പ്രണവം ചിലംബ്ബുന്നു പാപം ജ്വോലിക്കുന്നു
ഹൃദയങ്ങള്‍ വേര്‍പിരിയുന്നു
വഴിയിലീ കാലം ഉപേക്ഷിച്ച വാക്ക് പോല്‍
പ്രണയം അനാഥമാകുന്നു
പ്രപഞ്ചം അശാന്തം ആകുന്നു

Wednesday, January 26, 2011

നീരവ ശാന്തി തന്‍ നീഹാരമണിഞ്ഞു നീ
നിദ്രയില്‍ എന്നുമെന്‍ ചാരത്തു വന്നു
നീല മേഖങ്ങളില്‍ നൃത്തം ചവിട്ടുമ്പോള്‍
നിദ്ര എന്നോട് യാത്രയും ചൊല്ലി അകലുന്നു
നിനവില്‍ ഒളിക്കാന്‍ കൊതിച്ചു നിന്നെ ഞാനെന്‍
കനവില്‍ ഒളിക്കാന്‍ ശ്രേമിച്ചു -എങ്കിലും
നമ്ര -മുഖിയായ് നഖം കടിചെത്തി എന്‍
നിനവിലും കനവിലും നിദ്രയില്‍ പോലും
അറിയാതെ നിന്നെ ഞാന്‍ അറിഞ്ഞു
കാണാതെ നിന്നെ ഞാന്‍ കണ്ടു
കേള്‍ക്കാതെ നിന്നെ ഞാന്‍ കേട്ടു
പറയാതെ നിന്നെ ഞാന്‍ പ്രണയിച്ചു
നോവുകള്‍ക്ക്‌ കാലം മെല്ലെ താരാട്ടുമോ
ഓര്‍മ്മകള്‍ക്ക് നെഞ്ജിലെന്നും തേനൂട്ടുമോ
ശോകമാണ് സ്നേഹമെന്ന് കാറ്റ് മൂളിയോ
മൂകമായ നൊമ്പരങ്ങള്‍ എങ്ങി നിന്നുവോ
മുറിവേറ്റ നെഞ്ചും മെല്ലെ തേങ്ങുന്നുവോ

രാത്രിമഴ


 

ബാല്യത്തിനായ്

ലയനം


എന്റെ  വൃന്ദാവനം ഇന്നു
ഓര്‍മകളില്‍  നിന്നെ  തിരയുഗയാണ് ;
അതിന്റെ  ഒരു  കോണിലിരുന്നു
 
ഞാന്‍  നിന്നെ  മറക്കാന്‍  ശ്രമിക്കുഗയും
ഹൃദയവും  മനസ്സും  രണ്ടാനെന്നോ   ?
രാത്രികളില്‍നിലാവ്  വിഴുങ്ങിതീര്‍ക്കുന്ന  
കാര്‍മേഘങ്ങള്‍ ;നനഞ്ഞ  പ്രഭാതങ്ങള്‍ ;
വരണ്ട  സായാഹ്നങ്ങള്‍ ഇവ മാത്രമാണ്
 ഇന്നെന്റെ ജീവന്‍  പകുത്തു എടുക്കുന്നത്
എനിക്കും  നിനക്കുമിടയില്‍ അനന്തമായ  
അകലം .എങ്കിലും നനുത്ത  വിരലുകള്‍  
കൊണ്ട് നീയെന്റെ  ഉള്ളു  
തോട്ടുനര്തുമ്പോള്‍ നിന്റെ  
അദൃശ്യമായ  സാമീപ്യം ഞാനറിയുന്നു .
പങ്കു  വെയ്ക്കുമ്പോള്‍ ശരീരം  ഭൂമിക്കും മനസ്സ്  എനിക്കും  ചേര്‍ത്ത്  വെച്ച നിന്റെ  
സൂര്യനേത്രം എന്റെ  ആകാശം  നിറഞ്ഞു  
കത്തുകയാണ് മനസ്സ്  ഉരുകി ഒലിക്കുമ്പോള്‍
നിന്റെ  സ്നേഹത്തിന്റെ  നിറവു സിരകളില്‍ 
 അലിഞ്ഞു  ചേരുന്നു ഇപ്പോള്‍ ഞാന്‍  
മനസിലാക്കുകയാണ്  
നിന്നെ  മറക്കുകയെന്നാല്‍   മൃതിയാനെന്നു....
 ഞാന്‍ , നീ  മാത്രമാണെന്ന്..........


"
ലയനം "...............

നന്ദിത

നന്ദിത

നന്ദിത