Tuesday, May 31, 2011

ഹവ്വ നബീസാ മറിയാമ്മ

ഹവ്വ നബീസാ മറിയാമ്മ ഇതെന്തു കുന്ത്രാണ്ടാ ഡോക്ടര്‍ .
നമ്പീശന്‍ ഡോക്ടര്‍ അന്തം വിട്ടു കുന്തം വിഴുങ്ങി നിന്ന് .ഇങ്ങനൊരു രോഗത്തെക്കുറിച്ചു ഇത് വരെ കേട്ടിട്ടില്ല .എന്താ ചേടത്തി ഉദേശിച്ചത്‌ നമ്മക്ക് ങ്ങട് മനസ്സിലായില്ല .എനിക്ക് മനസ്സിലാവാത്തോണ്ടാല്ലേ ഡോക്റെരോട് ചോതിച്ചേ .ങ്ങള് അഞ്ചു വര്ഷം പഠിച്ചു പാസായതല്ലേ .ഓ ഇപ്പം മനസ്സിലായി ...ഇത് നമ്മടെ മറ്റെതല്ലേ ......ഇനീം വിട്ടാല്‍ ഇവര്‍ നമ്മടെ തോറ്റ സര്‍ട്ടിഫിക്കേറ്റ് എങ്ങാനും എടുത്താലോ ....അതന്നെ .ങ്ങള് അതിനുള്ള മരുന്ന് എന്റെ ചെക്കന് കൊടുക്കീ ...അവന്‍ കണ്ടില്ലേ വാടിക്കരിഞ്ഞു നിക്കനത് .

എപ്പ നോക്കിയാലും യെവന്‍ കംപ്യുട്ടര്‍റും കുത്തിക്കൊണ്ടിരിക്കനത് കാണാം ..എന്താപ്പാ ആ കൂട്ടം ....എന്തരു പണ്ടാരാ അത് പാതി രാത്രീല്‍ ചെന്ന് നോക്കിയാല്‍ അവന്‍ മേശേല് ഉറങ്ങണ് .സ്ക്രീനില്‍ നോക്കിയാല്‍ ഏതോ ഒരു പെണ്ണ് ചക്കരെ തേനെ എന്നൊക്കെ എഴുതിയിരിക്കാണ് .
പിന്നെ കുറെ വേണ്ടാതീനെങ്ങളും .ഞാന്‍ എന്താപ്പോ ചെയ്യേണ്ടത് .
കരണ്ട് പോയപ്പോള്‍ ഇലെക്ട്രി സിറ്റി ഓഫീസിനും ,ഇന്റര്‍ നെറ്റ് കട്ട്‌ ആയപ്പോള്‍ ബി എസ് എന്‍ എല്‍ ഓഫീസിനും കല്ലെറിഞ്ഞതിനു നാല് ക്രിമിനല്‍ കേസ്ആ ഓന്റെ പേരില്‍ അതിയാനങ്ങു ഗള്‍ഫില്‍ അല്ലോ
ഞാന്‍ മടുത്തു ഡോക്റെരെ .അപ്പറത്തെ എല്സിയാ പറഞ്ഞെ പ്രാന്താസുത്രീല്‍ കൊണ്ടോകാന്‍ ....എന്‍റെ മോന് ശരിക്കും അതെന്നെ ആണോ .?. ങ്ങള് എവിടെന് ഞാന്‍ പറയണത് വല്ലതും കേക്കനുണ്ടോ ....ന്ഹെ നമ്പീശന്‍ ഡോക്ടര്‍ കംപ്യുട്ടര്‍ല്‍ നിന്നും തല ഉയര്‍ത്തി നോക്കി ....കണ്ണടഞ്ഞു പോകുന്നു ഇന്നലെ രാത്രീല്‍ ഉറങ്ഗീലാ ചാറ്റിഗ് കുറച്ചു നീണ്ടു പോയി .
അല്ല എന്താ പറഞ്ഞെ ......
ചേടത്തി ചാടി എഴുന്നേറ്റു ഡോക്ടര്‍രുടെ കംപ്യുട്ടര്‍ല്‍ ലേക്ക് എത്തി നോക്കി ന്ഹെ ......അതെ......ഇവിടെയും ............
ഹവ്വ നബീസ മറിയാമ്മ!!!!!!!!!!!!!!!!!!!!!!!!!!!!!

Friday, May 27, 2011

ഫെയ്ക്കുകള്‍

ഭീതിതമായാ ഓര്‍മ്മപ്പെടുത്തലോടെ സന്ധ്യ വരികയാണ് .
തനിച്ചീ തടവറയില്‍ ഞാന്‍ .....ചീവീടുകള്‍ എകയാനെന്നു
പിന്നെയും എന്നെ ഓര്‍മ്മിപ്പിക്കുന്നു .തുറന്നാലുടന്‍ പുഴുവരിക്കുന്നാ
എന്‍റെ ഡിസ്ക്കുകള്‍ .പെരുച്ചാഴിയും പാറ്റയും കൂട് കൂട്ടുന്ന അവയെ
ഞാനെങ്ങിനെ അത്താഴമാക്കും ......എങ്ങിനെ എന്‍റെ സോപ്നങ്ങലോടോത്തു നിദ്ര പൂകും .
എവിടെ തിരിഞ്ഞാലും പിന്തുടരുന്ന ഫെയ്ക്കുകള്‍.എന്‍റെ സമാധാനത്തെയും
സന്തോഷത്തേയും ഭോഗിക്കാന്‍ മത്സരിക്കുന്ന ഫെയ്ക്കുകള്‍...
എവിടെയാനെന്റെ നീതി ....ഞാന്‍ പഠിക്കാത്ത ചീത്ത വാക്കുകള്‍
എന്‍റെ ധൌര്ബ്ബല്യങ്ങള്‍ എന്ന് നിങ്ങള്‍ കൊട്ടിഗോഷിക്കുന്നതെന്താണ് .

സ്ത്രീകളെ ഭോഗ വസ്തു ആയി മാത്രം കാണുന്ന നീളന്‍ കുപ്പായക്കാര്‍ ...മരുഭൂവിന്റെ കൂട്ടുകാര്‍ .....ഞാന്‍ ഞാന്‍ മാത്രമാണ്
എന്‍റെ ചുമലുകളില്‍ നഘങ്ങള്‍ ആഴ്ത്തി ശിക്ഷ നടപ്പാക്കിയ മാഷ്‌ .
ഞാന്‍ ഇനി പോവില്ല സ്കൂളില്‍ എന്‍റെ ശരീരം മുഴുവന്‍ പാടുകളാണ്
ശിക്ഷയുടെയും ശിക്ഷനത്തിന്റെയും .ഡിസ്ക്കും ദിസ്ക്കഷനും അറിയാത്ത ഒരു ബാലികയെ ചോക്കെടുക്കാന്‍ കൂടെ കൊണ്ട് പോയാ മാഷ്മാര്‍ .മാതാ പിതാക്കളുടെ കൈ പിടിക്കാതെ മൂന്നാം ബെല്ലിനു ശേഷം ഓടി എത്തിയ അനോണി കുഞ്ഞുങ്ങള്‍ .വിദ്യ ഞാന്‍ ഉപേക്ഷിക്കുകയാണ് .കുറെ നല്ല കൂട്ടുകാരെ പിരിയുമ്പോഴും എനിക്ക് വേദന തോന്നില്ല ഒരായിരം മുറിപ്പാടുകള്‍ ചുമക്കുന്നവല്‍ അല്ലെ

പക്ഷെ കഴിയുന്നില്ല ഞാന്‍ നിങ്ങളോട് നൂറു വട്ടം പറഞ്ഞില്ലേ
എന്‍റെ നഷ്ട്ടം എന്‍റെ മൃതി ആണെന്ന് .പിറക്കും മുന്‍പേ കൊമ്പ് മുളച്ച അനോണികളെ എനിക്കും നിങ്ങള്‍ക്കും എന്ത് ????
നിങ്ങളുടെ ദ്വയാര്‍ത്ഥം ഈ ജന്മത്തിലോരിക്കലും എനിക്ക് മനസ്സിലാക്കാന്‍ ആവില്ലാ .ഒരിക്കല്‍ എന്‍റെ മൃതിയുടെ അങ്ങേ കരയില്‍ ഒരു ഫെയ്ക്കു ആയി ഞാന്‍ പുനര്‍ജ്ജനിചെങ്ങില്‍ .

കണ്ണേ മടങ്ങുക വീണ്ടുമോരിക്കലും കാണാതിരിക്കാന്‍
എന്‍റെ മൃതിയില്‍ നിനക്കാത്മ ശാന്തി  

Monday, May 23, 2011

ഡേറ്റിങ്ങ്

നഷ്ടം തിരിച്ചറിയാത്ത കച്ചവടത്തിന്‍റെ
ബാക്കി പത്രം അതാണെന്റെ പ്രണയം
നിന്‍റെ മുഖം മൂടിയില്‍ ഞാന്‍ അറിയാത്ത
ഒരു പരസ്യ വാചകം .....പെണ്ണാണ് ഞാന്‍
സ്നേഹത്തെ സര്‍വസ്വമാക്കിയ പെണ്ണ് ...
കാടിന്‍റെ വന്യത പേമാരിയുടെ രൌദ്രത
നിന്നിലിനിയും ഞാനറിയാതെ എന്തെല്ലാം
പൊടിക്കാറ്റു വീശിയ ഏതോ സായാഹ്നത്തില്‍
ഞാന്‍ തിരിച്ചറിഞ്ഞു ഞാന്‍ സര്‍വ്വസമാക്കിയ നിന്നെ
നടക്കും തോറും തീരുന്ന മണ്പാതകള്‍.....
കുങ്ങുമം പൂശിയ മേഘങ്ങള്‍ .....
കണ്ടതാദ്യം ഹായ് എന്ന് ടെസ്ക്ടോപില്‍
പിന്നെ വാക മരച്ചുവട്ടില്‍ കാത്തിരുപ്പ്
"തിരക്കിട്ടോടി" എത്തിയ നാട്യങ്ങള്‍
വലിച്ചെറിഞ്ഞ കാലഹരണപ്പെട്ട മുത്തശ്ശി
കഥകള്‍ മുള്ളിനും ഇലക്കും ഇടയില്‍
ഞെരിഞ്ഞമര്‍ന്ന കൌമാര സോപ്നങ്ങള്‍
ഒടുവില്‍ ഓഫ്‌ ലൈന്‍ ആകുന്ന
സ്നേഹ സമ്മാനങ്ങള്‍
നിനക്കും എനിക്കും എന്ത്
കഴിഞ്ഞ രാത്രിയെ ഓര്‍ത്ത്‌
പ്രിയ യാത്രക്കാരാ നിങ്ങളെന്നെ അല്ലാ
ഞാന്‍ നിങ്ങളെ ആണ് വളച്ചത്‌
എന്നാ സക്കറിയാ കഥ പോലെ
പുതിയ ചാറ്റ് ഫ്രണ്ട് നു വേണ്ടി
പുതിയ അലമാരി ഒന്ന് വാങ്ങണം
അവനും വേണം ഡേറ്റിങ്ങ്
നിനക്കും എനിക്കും എന്ത്


Sunday, May 22, 2011

ഞാനെന്ന പുലി

ആഷാഢം നെറ്റിയില്‍ കുറി ചാര്‍ത്തിയ സുന്ദരമായൊരു ദിനം ...........
ചിലപ്പോഴെങ്ങിലും കണ്ണാടിക്കു മുന്‍പില്‍ എന്നെ നിശബ്ധയാക്കുന്ന
അതേ ചിന്താ ശകലം  ഇന്നിതാ ......വീണ്ടും
ഞാനൊരു പുലിയല്ലേ ..............അതോ സിങ്ങ്കംമോ
വിച്ചൂ ഇയ്യിടെ ആയി ഇടയ്ക്കിടയ്ക്ക് ഈ തോന്നല്‍ എന്‍റെ മുടിയിഴകളെ
തഴുകി തലോടി നടന്നകലുന്നു ഇതൊരു രോഗമാണോ ....ആശങ്ങ്ക ഇല്ലാത്തൊരു ചോദ്യം
അതെ മോളൂ അഹമ്മധിയോസ്‌ സയിക്കൊസ്സിസ്സ് .അതന്നെ ആണിത്
അമ്മൂ ദിസ്‌ ഈസ്‌ അണ്‍ പൊറുക്ക്ബില് ............


ഇന്ന് ഹോസ്പിറ്റലില്‍ പോകാന്‍ വല്ലാത്ത ഒരുത്സാഹം
എങ്ങനെ തോന്നാതിരിക്കും (ചെലവ് ചോതിക്കരുത് )
അങ്ങനെ എന്‍റെ കടിനധ്വാനത്തിനും കര്മോല്സുകതക്കും
ഫലം കിട്ടിയിരിക്കുന്നു ഐ മീന്‍ പ്രമോഷന്‍ .............
ചില്ലറ സംഗതി ഒന്നുമല്ല .വെറും മുപ്പതാമത്തെ വയസില്‍
അസിസ്ടന്റ്റ് നഴ്സിംഗ് സൂപ്രണ്ട് .............!!!!
ഞാന്‍ പുലി അല്ലെ .....പറ
ഇനി നൈറ്റ്‌ ഷിഫ്റ്റ്‌ പോകണ്ട ....
നെറ്റ് നോക്കാന്‍ ആരേം ഭയപ്പെടേണ്ടാ
എനിക്കൊന്നു തുള്ളിചാടനമെന്നുണ്ട്
നഴ്സിംഗ് കഴിഞ്ഞേ പിന്നെ ഹോസ്പിറ്റലില്‍
പോകുന്നതെ ബോറിംഗ് ആണ് .അതോണ്ട് നാല് ദിവസം
ഡ്യൂട്ടി എടുത്തു 12 മണിക്കൂര്‍ പണ്ടാരമടക്കി വരവേ ആണ്
ഈ ലോട്ടറി ......സോപ്നേം ,സിജീം ജ്യോതിയും ഒക്കെ ഇപ്പോള്‍
ടെസ്പായി കാഞ്ഞു പോയിട്ടുണ്ടാവുമോ ആവോ ....
മോളെ ആരേം എഴുതി തള്ളരുത് .നിങ്ങള്‍ക്കിടയിലും ഉണ്ടാവാം
ഒരു കല്പനാ ചൌള .............
എന്നും വലിച്ചു വാരി തിന്നു ഹോസ്പിറ്റലില്‍ ലെക്കൊരോട്ടമാണ്
ഇന്ന് പതിയെ കൈ കഴുകി ഡൈനിംഗ് ടേബിളില്‍ പോയിരുന്നു
വിച്ചു അന്തം വിട്ടു കുന്തം വിഴുങ്ങി നില്‍ക്കുന്നത് കണ്ടില്ല
എന്ന് നടിച്ചു .സുപ്രേണ്ടിന്റെ ഒരു ഗെറ്റപ്പ് ഒക്കെ വേണ്ടേ പതിയെ പുട്ടും കടലക്കറീം കഴിച്ചു .
മസില്‍ പിടുത്തം അല്‍പ്പം കൂടുതലാണോ എന്ന് വിജാരിച്ചതെ ഉള്ളു
വിക്കി ......കലക്കറി കടലാക്രമണമായി......
ഒരു വിധം സ്ഥലം കാലിയാക്കി. വിച്ചു ഞാന്‍ കാണാതെ ചിരിക്കനുണ്ടോ ?


പുതിയ  കാബിന്‍ കൊള്ളാം .എസിക്ക് തണുപ്പ് പോരാ പുതിയതൊന്നു പിടിപ്പിക്കാന്‍
പറയണം .അങ്ങനെ മനോഹരമായി ഒരു ദിവസം കടന്നു പോയി .കൂടുതലും
പേപ്പര്‍ വര്‍ക്കുകള്‍ .നോ ഇന്‍ജക്ഷന്‍ ,നോ കാനിലാ ........


വിചൂനോട് ഹോസ്പിറ്റലിലെ വിശേഷങ്ങള്‍ കുറച്ചു മസാല ഒക്കെ
ചേര്‍ത്ത് വിളമ്പി .കാര്‍ഗ്ഗില്‍ യുദ്ധത്തില്‍ പ്ങ്ങ്കെടുത്തു പരമവീര ചക്രം കിട്ടിയ
ഒരു ബില്ടപ്പ് ഉണ്ടാക്കി കൊണ്ടിരുന്നപ്പോള്‍ ഡാഡി വന്നു .കുറച്ചു ലോ പിച്ചിലേക്ക്
വന്നു ഡാഡിക്ക് കുറച്ചു നോല്ലെട്ജ്ജു  കൂടുതലാ എന്തിനാ സ്വോയം കുഴികുത്തി വീഴുന്നെ .


നേരത്തെ കിടന്നു. നേരത്തെ കിടന്നാല്‍ താമസ്സിചെഴുന്നെല്‍ക്കാമല്ലോ
എന്ന് കരുതിയിട്ടാണ് .കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു
ഒറക്കം ങ്ങട് വരണില്യ .....നോം എന്താ ചെയ്ക മനസ്സില്‍ ഒരു ലടു
പൊട്ടിയ പ്രതീതി .എഴുന്നേറ്റു മുകളിലേക്ക് നടന്നു ഡാഡി യുടെ മുറിയില്‍ വെളിച്ചമുണ്ട്
കുറച്ചു നേരം ലാത്തി വയ്ക്കാം.
രണ്ടും ട്റെരസ്സിലാണ് ........
നെലത്തോന്നുമല്ല എന്‍റെ കുട്ടി
ഉം ....അത് കണ്ടപ്പോള്‍ പറയാന്‍ തോന്നിയില്ല
നീയ് പറയാന്‍ നിക്കണ്ടാ
ഇല്ല്യാന്നെ
നമ്മടെ പോന്ഗ് ഇല്ലേ പോന്ഗ് സുയൂ ചെക്ക്
അവന്‍റെ പണിയാ .അവനും വയ്ഫും കൂടി ഹോസ്പിറ്റല്‍
ചെന്നപ്പോള്‍ ഇവള്‍ അവടെ സര്‍വ്വ ഫ്ലോര്‍റിലും  കൂടി പാഞ്ഞു
നടക്കാത്രേ ഒരു ഓക്സിജന്‍ സിലിണ്ടറും തേടി .അവന്‍ അപ്പോഴേ
എന്നെ വിളിച്ചു .എന്തിനാടാ എന്‍റെ കുട്ടിയെ ഇങ്ങിനെ കഷ്ടപ്പെടുത്തുന്നതും
എന്നും ചോതിച്ചു .അവന്‍റെ ഫ്രെണ്ട് അല്ലെ എംടി മിസ്റ്റര്‍ ആന്ഗ് .
അങ്ങനെ ഒപ്പിച്ച പണിയാ ................................
കാറ്റ് പോകുന്ന സൌണ്ട് ....................
അതെ എന്‍റെ തന്നെയാ ..............
പുലിയാത്രേ പുലി ....

Saturday, May 21, 2011

തീവ്രവാദികളുടെ നാട്ടിലേക്ക് ........

നിനക്ക് അത്രത്തടം വരെ ഒന്ന് ചെന്നൂടെന്നു ദേവി അപ്പച്ചി ചോതിച്ചു .അപ്പേട്ടന്റെ സ്വരത്തില്‍ ദേഷ്യം ഉണ്ടായിരുന്നോ ?.ഇന്നലെ വരെ ഈ വീടിന്റെ വിളക്കും ശ്രീയും ഒക്കെ താനായിരുന്നു .ഇന്ന് എല്ലാവരാലും വെറുക്കപ്പെട്ട്‌ മൂലയ്ക്ക് ആര്‍ക്കും വേണ്ടാത്ത ഒരു തകരപ്പെട്ടി പോലെ ......അച്ചോയി പോലും തന്നെ ഒന്ന് തിരിഞ്ഞു നോക്കിയിട്ടില്ല .അത്ര വല്യ തെറ്റാണോ .......എനിക്കറിയില്ല
ഉമാ..... അമ്മ വിളിക്കണ്
ദാ വരാണ്..
ന്‍റെ കുട്ട്യേ എന്ത് കോലാ നെന്‍റെ
പോട്ടിക്കരയണം എന്നുണ്ടായിരുന്നു .വേണ്ട ഞാന്‍ തളരില്ല
എന്താ നീയ്യ്‌ ശ്രീയുമായി പിണങ്ങിയോ പെട്ടെന്നെന്താ നിനക്കൊരു മനം മാറ്റം
കല്യാണത്തിനു സമ്മതം അല്ലാ എന്നാണോ അമ്മാ ഞാന്‍ പറഞ്ഞത് ???
കല്യാണത്തിനു ശേഷം യു എസ് നു ഞാന്‍ വരില്ല എന്നല്ലേ പറഞ്ഞുള്ളൂ
ഇതാ ഇപ്പൊ നല്ല ശേലായെ .ശ്രീയുടെ ആഗ്രഹം അമ്ബീഷനും ഒന്നും നിനക്കരിഞ്ഞൂടെ
ഉം .....
തനിക്കെല്ലാം അറിയാം .കുട്ടിക്കാലം മുതല്‍ കാണുന്നതാണ് ശ്രീയേട്ടനെ
ദേവി അപ്പച്ചിയുടെ മോന്‍ .
പഠിക്കാന്‍ ബഹു സമര്ധനായിരുന്നു .യു എസ്ല്‍ പോയി പഠിക്കണം എന്നൊരു ചിന്ത മാത്രമേ
എന്നും എട്ടന് ഉണ്ടായിരുന്നുള്ളൂ .
കുട്ടിക്കാലത്തെ തീരുമാനിക്കപ്പെട്ട സ്നേഹം ഉമയും   ശ്രീകുമാറും ....
അടുത്ത ആഴ്ച അവന്‍ വരാനുണ്ട് എന്താച്ചാല്‍ നീയ്യ്‌ തന്നെ അവനോടു പറഞ്ഞോളു.
ദേഷ്യം ആണെന്ന് തോന്നണു .ഇത് വരെ വിളിച്ചിട്ടില്ല .
അമേരിക്ക .....
എന്ന് മുതലാണ്‌ ഒരു ചെകുത്താന്‍റെ കനവുമായ് തന്‍റെ ഉള്ളിലേക്ക് ഇഴഞ്ഞു കയറിയത്
ഈ കാവും ,തുളസിത്തറയും ,തൊടിയും ഇടവഴിയും ഒന്നും ഇല്ലാതെയും താനൊരു പക്ഷെ
ജീവിച്ചേക്കാം .എന്നാല്‍ താന്‍ വെറുക്കുന്ന ഒരു കൂട്ടം ആളുകള്‍ക്ക് നടുവില്‍ .......???


എന്ത് കണ്ടിട്ടാ നീയിത്ര നെഗളിക്കണേ ...
ശ്രീ ഭയങ്കര ചൂടിലാണ്
ഗസ്റ്റ്‌ ലക്ചറര്‍ എന്നത് അമേരിക്കന്‍ പ്രേസിടണ്ടിന്റെ പനിയാനെന്നാ വിജാരം ?
വീണ്ടും അമേരിക്ക ....
നിന്നെക്കാള്‍ നൂറു കേമത്തികളെ എനിക്ക് കിട്ടും എന്നിട്ടും ഞാന്‍ ......
ശ്രീ നിന്‍റെ സ്നേഹം എന്നെ പതര്‍രിച്ചു കളയുമെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു .എന്നാല്‍ .....
ഇപ്പോള്‍ നിന്‍റെ സ്വരത്തിലും ആ നാടിന്‍റെ ധാര്‍ഷ്ട്യം ..........
ഒന്നിച്ചു ജീവിക്കാം എന്ന് പറയുന്ന സ്നേഹം എനിക്ക് മനസ്സിലാകും ...
ഒന്നിച്ചു മരിക്കാംഎന്നു പറഞ്ഞാല്‍ ...................
എന്‍റെ ജീവിതം എന്‍റെ മാത്രമല്ല എന്ന് ഞാന്‍ അറിയുന്നു
പക്ഷെ ഒരു .....അഹങ്കാരം ......എന്‍റെ മരണം എന്‍റെതു മാത്രമാണ് .
അമേരിക്കയിലൊക്കെ പോണം എങ്കില്‍ ഒരു നൂറു ജന്മം നീ നോംബെടുക്കണം.
അറിയാതെ ചിരിച്ചു പോയി
മരണത്തിനു മുന്‍പോ ശേഷമോ" നരകം "
ഡ്രാക്കുള കഥ പോലെ ....
മറ്റുള്ളവരുടെ ചോര കുടിച്ചു മദിക്കുന്ന ഒരു ജന സമൂഹം .
ശ്രീ ഈ നാടിന്‍റെ നന്മകളില്‍ ആനന്ദിക്കുന്ന ഒരു ഹൃധയത്തിനുടമ അതല്ലേ ഞാന്‍
കുഗ്രാമത്തിന്റെ അറിവില്ലായ്മയില്‍ ശിരസ്സുയര്‍ത്തത്താ പൊട്ടി പെണ്ണ് എന്ന ലേബലില്‍
നിനക്ക് ആനന്ദം കിട്ടുന്നു എങ്കില്‍ ആയിക്കോളൂ ..........
ഈ ജന്മം ഞാന്‍ കാത്തിരുന്നു തീര്‍ക്കാം നിന്നോടുള്ള സ്നേഹത്തില്‍ ...............
സൌജന്ന്യമോ ..........ഔധാര്യമോ.............?
രണ്ടുമല്ല സ്നേഹത്തിന്റെ  നീയറിയാത്ത മറ്റൊരു മുഖം ....









Monday, May 16, 2011

അവള്‍ പറയട്ടെ... (ഭാഗം രണ്ട് )

മാനസികമായി കുറച്ചു പ്രോബ്ലംസ് ഉള്ള കുട്ടിയായിരുന്നു .മുന്‍പ് ട്രീട്മെന്റ്റ് ഒക്കെ ചെയ്തിരുന്നതാണ് ....
ഇങ്ങിനെ ഉള്ള വീട്ടുകാരുടെ ആശ്വാസ വാക്കുകള്‍ ഒന്നും പര്യാപ്തമായിരുന്നില്ല .
കുറെ മാസങ്ങള്‍ നീണ്ടു നിന്ന നടുക്കത്തില്‍ നിന്നും എന്നെ കര കയറ്റാന്‍ .
ഞാന്‍ വെറുതെ പകച്ചു നിന്നു ..............വീട്ടുകാര്‍ ഒരു പാട് വഴക്ക് പറഞ്ഞിട്ടും
അമ്പിളി പോലും റൂം ഒഴിഞ്ഞു പോയിട്ടും ഞാനവിടെ തുടര്‍ന്നു ഏകയായി
അടുത്ത അദ്ധ്യയനം വരെ .
സിമി മാഡം കുറെ മാസങ്ങള്‍ക്ക് ശേഷം എന്നെയൊരു കവര്‍ ഏല്‍പ്പിച്ചു .
ഞാന്‍ പറഞ്ഞില്ലേ ഇവരുടെ മനശാസ്ത്രം എനിക്കറിഞ്ഞു കൂടാ ....

എന്നോട് മിണ്ടാതെ ഋതുക്കളും
കാണാതെ കണ്ടു നടന്നകന്ന വസന്തവും
നീണ്ട ഗര്ഭാലസ്യത്തിലെന്നപോള്‍
എന്നെന്നും ദുര്ബ്ബലമാക്കിയ
നിന്നോടുള്ള എന്‍ മോഹവും
ഇനി മുതല്‍ ഓര്‍മ്മയായ് പോകട്ടെ


ഒരു തെല്ലു ദൂരം ഇനി വയ്യ
ഈ ജന്മമിനി ഇല്ല ദൂരം ഒട്ടും
മണി മുഴക്കാതീ വാതില്‍ക്കല്‍
പരിഭവ പൂമൊട്ടും മാറില്‍ ചേര്‍ത്തു
നിദ്രാ വിഹീനയായ് എത്രയോ രാവുകള്‍


മൌനം കൊണ്ടടച്ച് വച്ച
തരളിത മോഹത്തിന്‍ മണിച്ചെപ്പ്‌
കണ്ണീരിന്‍  നീല കയത്തില്‍
വീണതിന്നലെ എങ്ങോ ആയിരുന്നു


ഒരു ചൂളം വിളിയുടെ പിന്നാലെ ,മെല്ലെ
വളവുകള്‍ ,തിരിവുകള്‍ നീളും പാതയില്‍
തനിച്ചിനിയും നീങ്ങണം ഞാന്‍
ഏറെ ദൂരമെന്നോ ....??


ഉത്തുന്ഗം പിന്നതിന്‍ അത്യം
അഗാധമാം താഴ്വരകള്‍
മഴക്കാടുകള്‍ ,ചതുപ്പ് നീര്‍ നിലങ്ങള്‍
സഞ്ചാരിയോ  ഞാന്‍ ??


പൊട്ടിച്ചിരിയുടെ ഒരു കൂട്ടത്തില്‍
തല താഴ്ത്തി മിഴി പൂട്ടും
ഞാന്‍ ആരാവാം ????
ഉത്തരമില്ലാത്ത  ഒരു വിഡ്ഢി ചോദ്യമോ


മൂന്നാമതും പെണ്ണെന്നു മുഖം തിരിച്ചവരെ
എന്നും ഞാനതായിരുന്നു   പെണ്ണ് ....
പൂചൂടും നീലക്കടംബുകള്‍ക്ക് കീഴെ
മാനം നോക്കിനിന്ന വെറും പെണ്ണ്


ആശയായിരുന്നു ഞാനും, എനിക്കെന്നും
തെല്ലുമാവയെ കൂടെ നടത്താതെ
പിന്തിരിഞ്ഞു ഒരുവട്ടം മാത്രം നോക്കി
മടങ്ങട്ടെ ഞാന്‍ തിരികെ വരാതെ

Sunday, May 15, 2011

അവള്‍ പറയട്ടെ ...........(ഭാഗം ഒന്ന്)

 2001  ഡിസംബര്‍ ലെ തണുത്ത വെളുപ്പാന്‍ കാലം .കെമ്പെ ഗൌഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (കിംസ് )അയ്യോ ഈ വിച്ചുന്‍റെ ഒരു കാര്യം അഞ്ചു മണി ആകുമ്പോള്‍ ഫോണ്‍ വിളിച്ചു എന്നെ എഴുന്നെല്പ്പിചാലെ സമാധാനമാകൂ .
എന്റെ കുട്ടി എന്തിനാ ഈ ഹോസ്റ്റലില്‍ ഒക്കെ നിക്കണേ അതും ഇത്രേം അടുത്തു വീടുള്ളപ്പോള്‍.
വിച്ചു എന്നോട് പോരെടുത്തിട്ടല്ലേ ??
പാവം അവളുടെ കണ്ണ് നിറഞ്ഞു കഴിഞ്ഞു .
എന്‍റെ അമ്മുക്കുട്ടീ ഞാനൊരു തമാശ പറഞ്ഞതല്ലേ ,നിന്നെ കാണാന്‍ ഞാനെപ്പോഴും ഓടി വരുന്നില്ലേ .
ഇത്തരം സന്ദര്ഫങ്ങളില്‍ ആണ് ഡാഡിക്കുട്ടന്‍ വയലന്റ് ആകുന്നതു ..
അതെങ്ങനെയാ ലാളിച്ചു വഷളാക്കി വച്ചിരിക്കുകയല്ലേ
ഞങ്ങള്‍ രണ്ടു പേരും ഇവിടെ ഒറ്റയ്ക്ക് നീ ഹോസ്ടല്‍ലില്‍  പോയി അടിച്ചു പൊളിക്കു
ങ്ഹാ ഇത് നല്ല കഥ ആയിപ്പോയല്ലോ
പണ്ടാരാണ്ട് പറഞ്ഞപോലെ ഞാനും അളിയനും ഒറ്റയ്ക്ക് അവര്‍ രണ്ടു പേര് എന്താ ചെയ്ക ..
ഡാഡി ചെവിക്കു പിടിക്കും മുന്‍പ് ഓടി രക്ഷ പെടണം
അവര്‍ക്ക് ഏകാന്തത ഉണ്ടാക്കാന്‍ ഞാന്‍ കഴിവതും ശ്രേമിച്ചു കൊണ്ടേയിരുന്നു .
അങ്ങനെ എങ്കിലും ഞങ്ങള്‍ക്കിടയിലേക്ക് ,എനിക്ക് വഴക്ക് കൂടാനും ലാളിക്കാനും ഒരാള്‍ വരട്ടെ .

എന്നാലും ഡാഡി എന്നെ കരയിക്കും .അടുത്തടുത്ത കൊമ്ബൌണ്ടുകള്‍ ആണ് ക്യംപസ്സും ഹോസ്റ്റലും
എന്നാലും നേരിട്ട് എന്ട്രെന്‍സ്സ് ഇല്ല വളഞ്ഞു ചുറ്റി മെയിന്‍ ഗേറ്റ് വഴി പോകണം .അര കിലോമീറ്റര്‍ ഉള്ള ഈ നടത്തത്തിനിടയിലാണ് രാവിലത്തെ വ്യായാമം (ഐ മീന്‍ വായിനോട്ടം )
അപ്പോളതാ ദൂരെ കാറും പാര്‍ക്ക് ചെയ്തു ട്രാഫിക് പോലീസ് കാരന് കൈ മടക്കും കൊടുത്ത് ഒരു കക്ഷി .അതാണ്‌ ഡാഡി.


മലയാളത്തില്‍ ഇങ്ങനെ ഒക്കെയും ചീത്ത (തെറി )വിളിക്കാന്‍ കഴിയുമെന്ന് മനസ്സിലായത്‌ ഹോസ്റ്റലില്‍ എത്തിയ ശേഷമാണ് .


എന്ധൂട്ടടീ ഈ കാട്ടണേ
എന്തരു അതോക്കത്തില്ലാ ട്ടാ
മലയാളം പഠിക്കാന്‍ വന്ന എന്നെ അവര്‍ ഗോവിന്ദ .....ഗോവിന്ദ ....പാടിച്ചു
ഇതിലേതാണ് മലയാളമെന്നു ഇപ്പോഴും എനിക്കറിയില്ല .
പക്ഷെ ഞാന്‍ പുലി അല്ലെ പെട്ടെന്ന് തന്നെ എനിക്ക് വഴങ്ങി തുടങ്ങി
ഈ പുലിയെ ബഹുമാനിച്ചു തുടങ്ങി
ലോക്കല്‍ ആണട്ടാ തൊട്ടാല്‍ പൊള്ളും ...
എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ മാസങ്ങള്‍ക്ക് വഴി മാറിയത് ....അങ്ങനെ ഞങ്ങളും രണ്ടാം ക്ലാസ്സില്‍ ആയി .
മമ്മീടെ ഫോണ്‍ ചറ പറ എന്നടിക്കുന്നു ..
ഓ ....ഈ തണുപ്പത്ത് ഞാനെഴുന്നെല്‍ക്കില്ല ..
സമ്മതിക്കില്ല .....
തലയില്‍ നിന്നും പുതപ്പു മാറ്റി ..
അന്ധരീക്ഷത്തില്‍ തൂങ്ങി ആടുന്ന രണ്ടു കാലുകള്‍ ...
ആശാ മാത്യു !!!!!!!!!!!!!
പിന്നീടൊന്നും എനിക്കോര്‍മ്മയില്ല
കണ്ണ് തുറന്നപ്പോള്‍ അരികില്‍ ഡാഡിയും വിച്ചുവും ...
അമ്പിളി പറഞ്ഞു ആശ ഒരു കത്തെഴുതി വച്ചിരുന്നു സിമി മാഡം അതെടുക്കുന്നത് ഞാന്‍ കണ്ടു
ഉള്ളിലെന്താണ് എന്നറിയില്ല
എനിക്കറിയാം !!!!!!!!!!
പ്രദീപ് ....
മിഷാ നീയെങ്ങിലും എന്നെയൊന്നു മനസിലാക്കു .എല്ലാരും കൂടെ കളിയാക്കിയപ്പോള്‍
ഞാനിതില്‍ ആയി പോയതാ ....
എനിക്കിവളെ ഇഷ്ടമാണ് നല്ല ഒരു ഫ്രെണ്ടിനെ പോലെ ...
ഞാന്‍ മനസിലാക്കിയിട്ടു എന്ത് കാര്യം ഇവളോട്‌ തന്നെ പറ .
പ്രദീപ് എന്നെ ചതിക്കുകയായിരുന്നു അല്ലെ
ചതിയോ
ഇതിലെന്താണ് ചതി
ഞാന്‍ നിന്നെ ഒരു പാട് വിളിച്ചിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് ...
ഇപ്പോഴും എനിക്ക് നിന്നെ ഇഷ്ടമാണ് താനും
വേണ്ട ........എന്നോടൊന്നും ഇനി പ്രദീപ് പറയണ്ട
നിനക്ക് ഫ്രെണ്ടിനെ മതി ഇപ്പോള്‍ അല്ലെ
ആശാ പ്ളീസ്‌ ..........
മതി ..അവള്‍ പൊയ്ക്കഴിഞ്ഞു ..........
മിഷാ തുടക്കത്തിലെ എല്ലാം തുറന്നു പറയാമെന്നു കരുതി
വൈകിപ്പോയാല്‍ അവള്‍ക്കു വിഷമമായാലോന്നു കരുതിയാ
ഞാനിങ്ങനെ പറഞ്ഞത് അത് ചതിയാണോ....?
ആ എനിക്കറിയാന്‍ മേലാ ഞാന്‍ അവളെയൊന്നു നോക്കട്ടെ

ജനാലയിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കയാനവള്‍
പുഞ്ചിരിയോടെ തിരിഞ്ഞു നീ പേടിച്ചു പോയോ ഒന്ന് വിരട്ടി നോക്കിയതല്ലേ
എന്റെ ശ്വാസം നേരെ വീണു. ഉടുമ്പിന്റെ ജന്മമാ .....

ആ അവള്‍ ............

തകര്‍ന്നു പോയ പ്രധീപിനെ ഞാന്‍ കണ്ടു
അവളുടെ വിരല്‍ത്തുമ്പില്‍ പോലും ഞാന്‍ സ്പര്‍ശിച്ചിട്ടില്ല
അവളെ ഒരിക്കലും ഞാന്‍ വെധനിപ്പിച്ചിട്ടും ഇല്ല എന്നിട്ടും .....

പുഞ്ചിരിയോടെ ഒന്നും പറയാതെ പിരിഞ്ഞു പോകുന്ന ഇവരുടെ
മനശാസ്ത്രം എന്താണ് എനിക്കറിയില്ല ...................


പിന്നെ നീ മഴയാകുക
ഞാന്‍ കാറ്റാകാം .
നീ മാനവും ഞാന്‍ ഭൂമിയുമാകാം.
എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍
നിന്‍റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ.
കാടു പൂക്കുമ്പോള്‍
നമുക്ക് കടല്‍ക്കാറ്റിന്‍റെ ഇരമ്പലിന് കാതോര്‍ക്കാം
മടക്കയാത്രശിരസ്സുയര്‍ത്താനാവാതെ
നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെ
ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തില്‍
കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു
തീക്കൂനയില്‍ ചവുട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാന്‍…?
എനിക്കിനി മടക്കയാത്ര.
എന്നെ തളര്‍ത്തുന്ന നിന്റെ കണ്ണുകളുയര്‍ത്തി
ഇങ്ങനെ നോക്കാതിരിക്കൂ…
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത്‌ നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക്‌ പടരുന്ന അഗ്നിയുമെന്നോട്‌ പറയുന്നു.
സാഗരത്തിന്റെ അനന്തതയില്‍ പൂക്കുന്ന
സ്വപ്നങ്ങള്‍ അറുത്തെടുത്ത്‌
ഞാനിനി തിരിച്ചു പോകട്ടെ…

നന്ദിത

എന്‍റെ കുസൃതി ആയ മൂത്ത മകനെ പോലെ
എന്നെ നിരന്തരം അസ്വസ്ഥ പെടുത്തുന്ന
നീ ആണോ കവിത  .................
ഞാന്‍ ക്രൂര ആണ് .......
എന്‍റെ സന്തോഷങ്ങള്‍ .....സമാധാനങ്ങള്‍
ഇവ നിന്‍റെ വാശിയില്‍ നിന്‍റെ കരച്ചിലില്‍ -
പൊട്ടി അടര്‍ന്നു തൂങ്ങുന്നു .......
ഞാന്‍ മാതാവാണ് ...ഞാന്‍ നിന്നെ
ഒരു പാട് സ്നേഹിക്കുന്നു
എന്‍റെ സമാധാനമാണ് എന്‍റെ ശ്വാസം
എന്ന് നീയരിയാത്തതെന്തേ
 നീ എന്‍റെ ഉള്ളില്‍ നിന്ന് നീണ്ട കാലം
എന്നെ ഗര്ഭാലസ്യത്തിലേക്ക് തള്ളി വിട്ടു
ആ നീണ്ട വര്‍ഷങ്ങള്‍ നഷടപ്പെടുത്തിയ
എന്‍റെ സന്തോഷങ്ങള്‍ ഞാന്‍ വേദനിച്ചില്ല
എന്നാലിപ്പോള്‍ ലോകമെന്നെ ക്രൂശിക്കാന്‍
പോകയാണ് നിന്നെ എനിക്ക് നഷ്ടമാക്കാന്‍
തോന്നണു നിന്‍റെ ഡാഡി യെ പോലെ
പെട്ടെന്ന് ഒരുപാട് സന്തോഷം തന്നു നീയും
പെട്ടെന്ന് മടങ്ങുവാന്‍ ആവും വിധി