.
my waysഇന്ത്യ എനിക്ക് പേടിയാണ്
എന്റെ പാട്ടുകള്‍ കേള്‍ക്കുന്നില്ലേ നിങ്ങള്‍.എന്നെയും കൊണ്ട് സത്യത്തില്‍ എന്റെ ഡാഡി സത്യത്തില്‍ ഇന്ത്യ വിട്ടു ഒളിചോടുകയായിരുന്നോ എന്നെനിക്കു സംശയം ഉണ്ട് .എന്റെ പാട്ടുകള്‍ കേള്‍ക്കുന്നില്ലേ നിങ്ങള്‍ .നെഞ്ചിടിപ്പോടെ ആണ് ബാംഗ്ലൂര്‍ വച്ച് എന്റെ ഡാഡി ഈ പാട്ട് കേട്ടിരുന്നത് .എല്‍ റ്റി റ്റി യുടെ പാട്ടാണിത് .ഞാന്‍ ഒരു തീവ്രവാദി അല്ല .അവരെക്കുറിച്ച് പത്രത്തില്‍ വായിച്ച അറിവല്ലാതെ മറ്റൊന്നും എനിക്കില്ല .എന്നാലും എന്റെ ഡാഡി പറയും പതിയെ വയ്ക്ക് കുട്ടി ശബ്ദം പുറത്തു കേള്‍ക്കാനുണ്ട് .ഇവിടേ മലയ്ഷ്യയില് സന്തോഷത്തോടെ എനിക്ക് ഈ പാട്ട് കേള്‍ക്കാം ആരും എന്നെ ശല്ല്യപ്പെടുതില്ല.നമ്മുടെ നാട് മാറുകയ്യാണ് വല്ലാതെ പേടിപ്പിക്കുന്ന ഒരവസ്ഥയിലേക്കു .ഞാന്‍ ഒരു മുസ്ലിം ആയി ജനിചിരുന്നെങ്ങില്‍ ....അതോര്‍ക്കാന്‍ വയ്യ എന്തും തുറന്നു പറയുകയും എഴുതുകയും ചെയ്യുന്ന എന്റെ സോഭാവം ......ചിലപ്പോഴെങ്ങിലും എന്റെ ഡാഡി എന്റെ എഴുത്തുകളെ വേദനയോടെ നശിപ്പിച്ചു കളയാറുണ്ട് ഞാന്‍ പിണങ്ങി ഇരിക്കാറും ഉണ്ട് .ഒഴുക്കിനൊത്തു നീങ്ങാത്തവര്‍ ഇന്ത്യയില്‍ നിലനില്‍ക്കില്ല എന്നാണു ഡാഡിയുടെ പക്ഷം .ഞാന്‍ ഇതൊന്നും നോക്കാറില്ല എനിക്കറിയല്ല. നിയന്ത്രണങ്ങള്‍ എന്നെ വല്ലാതെ വീര്‍പ്പു മുട്ടിക്കും .ഇവിടെ എനിക്ക് എല്ലാ സ്വാതന്ത്രവും ഉണ്ട് പക്ഷെ എന്റെ സെന്റ് തോമസ് ചര്‍ച്ചും .ക്രൈസ്റ്റ് കോളേജ് യും ആ മനോഹരമായ സായാഹ്നങ്ങളും എല്ലാം എനിക്ക് നഷ്ടമായി .ആരോടും പറയാതെ ഞാന്‍ വെറുതെ ഇറങ്ങി നടക്കുമായിരുന്നു .ബാംഗ്ലൂര്‍ എനിക്കത്രയും പ്രിയപ്പെട്ടതായിരുന്നു ...ജീവനും ജീവിതവും കൊടുത്തു ഞാന്‍ സ്നേഹിച്ച എന്റെ ബാംഗ്ലൂര്‍ ....തിരികെ വരുമോ എന്നെനിക്കറിയില്ല