2001 ഡിസംബര്‍ ലെ തണുത്ത വെളുപ്പാന്‍ കാലം .കെമ്പെ ഗൌഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (കിംസ് )അയ്യോ ഈ വിച്ചുന്‍റെ ഒരു കാര്യം അഞ്ചു മണി ആകുമ്പോള്‍ ഫോണ്‍ വിളിച്ചു എന്നെ എഴുന്നെല്പ്പിചാലെ സമാധാനമാകൂ .
എന്റെ കുട്ടി എന്തിനാ ഈ ഹോസ്റ്റലില്‍ ഒക്കെ നിക്കണേ അതും ഇത്രേം അടുത്തു വീടുള്ളപ്പോള്‍.
വിച്ചു എന്നോട് പോരെടുത്തിട്ടല്ലേ ??
പാവം അവളുടെ കണ്ണ് നിറഞ്ഞു കഴിഞ്ഞു .
എന്‍റെ അമ്മുക്കുട്ടീ ഞാനൊരു തമാശ പറഞ്ഞതല്ലേ ,നിന്നെ കാണാന്‍ ഞാനെപ്പോഴും ഓടി വരുന്നില്ലേ .
ഇത്തരം സന്ദര്ഫങ്ങളില്‍ ആണ് ഡാഡിക്കുട്ടന്‍ വയലന്റ് ആകുന്നതു ..
അതെങ്ങനെയാ ലാളിച്ചു വഷളാക്കി വച്ചിരിക്കുകയല്ലേ
ഞങ്ങള്‍ രണ്ടു പേരും ഇവിടെ ഒറ്റയ്ക്ക് നീ ഹോസ്ടല്‍ലില്‍ പോയി അടിച്ചു പൊളിക്കു
ങ്ഹാ ഇത് നല്ല കഥ ആയിപ്പോയല്ലോ
പണ്ടാരാണ്ട് പറഞ്ഞപോലെ ഞാനും അളിയനും ഒറ്റയ്ക്ക് അവര്‍ രണ്ടു പേര് എന്താ ചെയ്ക ..
ഡാഡി ചെവിക്കു പിടിക്കും മുന്‍പ് ഓടി രക്ഷ പെടണം
അവര്‍ക്ക് ഏകാന്തത ഉണ്ടാക്കാന്‍ ഞാന്‍ കഴിവതും ശ്രേമിച്ചു കൊണ്ടേയിരുന്നു .
അങ്ങനെ എങ്കിലും ഞങ്ങള്‍ക്കിടയിലേക്ക് ,എനിക്ക് വഴക്ക് കൂടാനും ലാളിക്കാനും ഒരാള്‍ വരട്ടെ .
എന്നാലും ഡാഡി എന്നെ കരയിക്കും .അടുത്തടുത്ത കൊമ്ബൌണ്ടുകള്‍ ആണ് ക്യംപസ്സും ഹോസ്റ്റലും
എന്നാലും നേരിട്ട് എന്ട്രെന്‍സ്സ് ഇല്ല വളഞ്ഞു ചുറ്റി മെയിന്‍ ഗേറ്റ് വഴി പോകണം .അര കിലോമീറ്റര്‍ ഉള്ള ഈ നടത്തത്തിനിടയിലാണ് രാവിലത്തെ വ്യായാമം (ഐ മീന്‍ വായിനോട്ടം )
അപ്പോളതാ ദൂരെ കാറും പാര്‍ക്ക് ചെയ്തു ട്രാഫിക് പോലീസ് കാരന് കൈ മടക്കും കൊടുത്ത് ഒരു കക്ഷി .അതാണ് ഡാഡി.
മലയാളത്തില്‍ ഇങ്ങനെ ഒക്കെയും ചീത്ത (തെറി )വിളിക്കാന്‍ കഴിയുമെന്ന് മനസ്സിലായത് ഹോസ്റ്റലില്‍ എത്തിയ ശേഷമാണ് .
എന്ധൂട്ടടീ ഈ കാട്ടണേ
എന്തരു അതോക്കത്തില്ലാ ട്ടാ
മലയാളം പഠിക്കാന്‍ വന്ന എന്നെ അവര്‍ ഗോവിന്ദ .....ഗോവിന്ദ ....പാടിച്ചു
ഇതിലേതാണ് മലയാളമെന്നു ഇപ്പോഴും എനിക്കറിയില്ല .
പക്ഷെ ഞാന്‍ പുലി അല്ലെ പെട്ടെന്ന് തന്നെ എനിക്ക് വഴങ്ങി തുടങ്ങി
ഈ പുലിയെ ബഹുമാനിച്ചു തുടങ്ങി
ലോക്കല്‍ ആണട്ടാ തൊട്ടാല്‍ പൊള്ളും ...
എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ മാസങ്ങള്‍ക്ക് വഴി മാറിയത് ....അങ്ങനെ ഞങ്ങളും രണ്ടാം ക്ലാസ്സില്‍ ആയി .
മമ്മീടെ ഫോണ്‍ ചറ പറ എന്നടിക്കുന്നു ..
ഓ ....ഈ തണുപ്പത്ത് ഞാനെഴുന്നെല്‍ക്കില്ല ..
സമ്മതിക്കില്ല .....
തലയില്‍ നിന്നും പുതപ്പു മാറ്റി ..
അന്ധരീക്ഷത്തില്‍ തൂങ്ങി ആടുന്ന രണ്ടു കാലുകള്‍ ...
ആശാ മാത്യു !!!!!!!!!!!!!
പിന്നീടൊന്നും എനിക്കോര്‍മ്മയില്ല
കണ്ണ് തുറന്നപ്പോള്‍ അരികില്‍ ഡാഡിയും വിച്ചുവും ...
അമ്പിളി പറഞ്ഞു ആശ ഒരു കത്തെഴുതി വച്ചിരുന്നു സിമി മാഡം അതെടുക്കുന്നത് ഞാന്‍ കണ്ടു
ഉള്ളിലെന്താണ് എന്നറിയില്ല
എനിക്കറിയാം !!!!!!!!!!
പ്രദീപ് ....
മിഷാ നീയെങ്ങിലും എന്നെയൊന്നു മനസിലാക്കു .എല്ലാരും കൂടെ കളിയാക്കിയപ്പോള്‍
ഞാനിതില്‍ ആയി പോയതാ ....
എനിക്കിവളെ ഇഷ്ടമാണ് നല്ല ഒരു ഫ്രെണ്ടിനെ പോലെ ...
ഞാന്‍ മനസിലാക്കിയിട്ടു എന്ത് കാര്യം ഇവളോട് തന്നെ പറ .
പ്രദീപ് എന്നെ ചതിക്കുകയായിരുന്നു അല്ലെ
ചതിയോ
ഇതിലെന്താണ് ചതി
ഞാന്‍ നിന്നെ ഒരു പാട് വിളിച്ചിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് ...
ഇപ്പോഴും എനിക്ക് നിന്നെ ഇഷ്ടമാണ് താനും
വേണ്ട ........എന്നോടൊന്നും ഇനി പ്രദീപ് പറയണ്ട
നിനക്ക് ഫ്രെണ്ടിനെ മതി ഇപ്പോള്‍ അല്ലെ
ആശാ പ്ളീസ് ..........
മതി ..അവള്‍ പൊയ്ക്കഴിഞ്ഞു ..........
മിഷാ തുടക്കത്തിലെ എല്ലാം തുറന്നു പറയാമെന്നു കരുതി
വൈകിപ്പോയാല്‍ അവള്‍ക്കു വിഷമമായാലോന്നു കരുതിയാ
ഞാനിങ്ങനെ പറഞ്ഞത് അത് ചതിയാണോ....?
ആ എനിക്കറിയാന്‍ മേലാ ഞാന്‍ അവളെയൊന്നു നോക്കട്ടെ
ജനാലയിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കയാനവള്‍
പുഞ്ചിരിയോടെ തിരിഞ്ഞു നീ പേടിച്ചു പോയോ ഒന്ന് വിരട്ടി നോക്കിയതല്ലേ
എന്റെ ശ്വാസം നേരെ വീണു. ഉടുമ്പിന്റെ ജന്മമാ .....
ആ അവള്‍ ............
തകര്‍ന്നു പോയ പ്രധീപിനെ ഞാന്‍ കണ്ടു
അവളുടെ വിരല്‍ത്തുമ്പില്‍ പോലും ഞാന്‍ സ്പര്‍ശിച്ചിട്ടില്ല
അവളെ ഒരിക്കലും ഞാന്‍ വെധനിപ്പിച്ചിട്ടും ഇല്ല എന്നിട്ടും .....
പുഞ്ചിരിയോടെ ഒന്നും പറയാതെ പിരിഞ്ഞു പോകുന്ന ഇവരുടെ
മനശാസ്ത്രം എന്താണ് എനിക്കറിയില്ല ...................
പിന്നെ നീ മഴയാകുക
ഞാന്‍ കാറ്റാകാം .
നീ മാനവും ഞാന്‍ ഭൂമിയുമാകാം.
എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍
നിന്‍റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ.
കാടു പൂക്കുമ്പോള്‍
നമുക്ക് കടല്‍ക്കാറ്റിന്‍റെ ഇരമ്പലിന് കാതോര്ക്കാംമടക്കയാത്രശിരസ്സുയര്ത്താനാവാതെ
നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെ
ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തില്‍
കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു
തീക്കൂനയില്‍ ചവുട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാന്‍…?
എനിക്കിനി മടക്കയാത്ര.
എന്നെ തളര്‍ത്തുന്ന നിന്റെ കണ്ണുകളുയര്‍ത്തി
ഇങ്ങനെ നോക്കാതിരിക്കൂ…
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത് നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക് പടരുന്ന അഗ്നിയുമെന്നോട് പറയുന്നു.
സാഗരത്തിന്റെ അനന്തതയില്‍ പൂക്കുന്ന
സ്വപ്നങ്ങള്‍ അറുത്തെടുത്ത്
ഞാനിനി തിരിച്ചു പോകട്ടെ…
നന്ദിത