കണ്ണ് നീരിന്‍റെ എകാന്തതയോടു സമരം പ്രഖ്യാപിച്ച ഒരു പാവംകുട്ടി .മടങ്ങി പോയ അമ്മയുടെ ലാളനകളെ പിന്നീടുംകാത്തിരുന്ന ഒരു പത്തു വയസ്സുകാരി .രണ്ടാനമ്മയുടെ
നിഴലിനെപ്പോലും ഭീതിയോടെ നെഞ്ചില്‍ ഏറ്റിയ കുറെ നാളുകള്‍!!!. നഷ്ടമായ വെളിച്ചത്തെയും ,പെയ്തു തോരാന്‍ മടിച്ചുനിന്ന വര്‍ഷത്തെയും കണ്ടു തിരിഞ്ഞു നടക്കുമ്പോള്‍ചിന്തകളില്എന്തായിരുന്നു .........?
ഡാഡി...നീയെന്നും ഒരു അധ്യാപകനെ പോലെ ആയിരുന്നു ,മിതമായി മാത്രം സംസാരിച്ചു എല്ലാത്തിനും മാതൃകയായി .....
ആദ്യമായി നീ മനസ്സ് തുറന്നു ചിരിക്കുന്നത് ഞാന്‍ കാണുന്നത് എന്‍റെ പതിമൂന്നാമത്തെ വയസിലാനെന്നാണ്എന്‍റെഓര്‍മ്മ
നേരം പുലരാന്‍ കാത്തിരിക്കയാണ് നീയെന്നു എനിക്കറിയാം .മാനസികമായ എല്ലാ അസുഖത്തെയും ഭ്രാന്തു എന്ന് വിളിക്കെണ്ടാതുണ്ടോ .....
ഇവിടെ കഴിയാന്‍ ....ഞാന്‍ ആഗ്രഹിച്ചത് ഒരു തെറ്റായിരുന്നോ .എന്‍റെ ചിന്തകള്‍ക്കും എകാന്തതകള്‍ക്കും ആഴം കൂടിയത് നീയും അറിഞ്ഞില്ല ഞാനും അറിഞ്ഞില്ല .ആരെങ്ങിലും എന്നെ ഭ്രാന്തി എന്ന് വിളിക്കുമോ എന്നതാണോ നിന്‍റെ ഭയം .
രാവിലെ ,കിളി ചിലക്കാത്ത ഈ കൂട്ടിലെ മരുന്ന് മണത്തിനു ഇടയില്‍ നിന്നും നീയെന്നെ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ ഞാന്‍ ആരോടും യാത്ര പറയില്ല .നീയില്ലാത്ത എന്‍റെ ജീവിതത്തിലെ കഴിഞ്ഞ മൂന്നു മാസങ്ങള്‍ !! എനിക്ക് വല്ലാതെ കുറ്റബോധം തോന്നിയിരുന്നു നമ്മുടെ ലിസ്സിയെ നമ്മള്‍ രണ്ടു പേരും മറന്നു പോകുന്നുവെന്ന് .ഈ മൂന്നു മാസവും അവളോട് ഞാനൊരുപാട് സംസാരിച്ചു .
എന്‍റെ ലിസ്സിയമ്മ ......................
പത്തു വര്‍ഷവും ഞങ്ങളുടെ ജീവിതം മുഴുവന്‍ അവളായിരുന്നു .എന്നും രാവിലെ എന്നെ സ്കൂളില്‍ അയക്കും ഡാഡിയെ ഓഫീസില്‍ അയച്ചിട്ട് ഏറ്റവും അവസാനം ഡ്യൂട്ടി ക്ക് ധൃതി പിടിച്ചു യാത്ര ആയിരുന്ന എന്‍റെ മമ്മി .അവള്‍ക്കെന്നും തിരക്കായിരുന്നു .മരണത്തിലും അവളാ തിരക്ക് കാണിച്ചു .
ഡാഡി നീ ഓര്‍ക്കുന്നോ ആ പ്രഭാതം .നമ്മള്‍ രണ്ടുപേരും ധൃതി കൂട്ടി ഇറങ്ങിയ ആ ദിനം ....മറക്കാന്‍ കഴിയണില്ല .കണ്ണുമടച്ചു അവളെന്റെ മുന്‍പിലൂടെ ഒരു വാക്കുപോലും പറയാതെ മറഞ്ഞു പോയത് ....കാറില്‍ പോയാല്‍ ലേറ്റ് ആകുമെന്ന് പറഞ്ഞു ആക്ടിവ യില്‍ മരണത്തിലേക്ക് ഓടിച്ചു പോയില്ലേ അവള്‍ ......
ഈ മൂന്നു മാസവും എന്നെ വന്നു കാണാന്‍ നിനക്ക് തോന്നിയില്ല എനിക്കറിയാം ഡാഡി .ടെരെസ്സില്‍ തണുത്തു വിറങ്ങലിച്ചു ഉറക്കം വരാതെ നീ ഇരിക്കുന്നത് എനിക്ക് കാണാം .ലിസ്സിയമ്മ പോയ കുറെ നാളുകളിലും ഞാനത് കണ്ടതാനേല്ലോ എന്നിട്ടും ഞാന്‍ നിന്നെ മനസ്സിലാക്കിയില്ല വിച്ചു നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്നത് അങ്ങീകരിച്ചും ഇല്ലാ .വിച്ചു കരയുന്നത് കാണുന്നത് അക്കാലത്ത് എനിക്കാനന്തം തന്നിരുന്നു .
നീണ്ട മൂന്നു വര്‍ഷങ്ങള്‍ വിച്ചുവിനെ ഞാന്‍ ശത്രുവിനെ പോലെ കണ്ടു .എന്ത് മാത്രം ചില്ലുപാത്രങ്ങള്‍ ഞാന്‍ എറിഞ്ഞുടച്ചു !!!നിന്‍റെ തല്ലു വാങ്ങുംബോഴെല്ലാം എന്‍റെ പക ഇരട്ടിച്ചതെ ഉള്ളു .
ഒരു സ്ത്രീ യുടെ ആത്മ നിശ്വാസങ്ങള്‍ എപ്പോഴാണ് എന്നിലെക്കെത്തിയത് ......അന്ന് മുതല്‍ ഞാന്‍ അറിയുകയായിരുന്നു ഡാഡി നിന്നെ എന്‍റെ വിജി അമ്മയെ നിങ്ങളുടെ ലോകത്തെ എല്ലാമെല്ലാം . പ്രണയവും സ്നേഹവും
എല്ലാം ഞാന്‍ വേര്‍തിരിച്ചരിഞ്ഞത് നിങ്ങളിലൂടെ ആണ് . വിജിയമ്മാ എത്ര വര്ഷം നീ എന്‍റെ ഡാഡിക്കായി കാത്തിരുന്നു ??!!
നീണ്ട ഇരുപത്തി മൂന്നു വര്‍ഷങ്ങള്‍ !!!!
കൌമാരം നെഞ്ചില്‍ കുഞ്ഞോളങ്ങള്‍ തീര്‍ത്ത കാലം മുതല്‍ നിങ്ങള്‍ നെഞ്ചില്‍ ഏറ്റിയ പ്രണയം ......അവസാനം ഹിന്ദുവായി ജനിച്ചു എന്നാ ഒറ്റ കാരണത്താല്‍ .....കാരണവന്മാര്‍ തൂത്തെറിഞ്ഞ പന്ത്രണ്ടു വര്‍ഷത്തെ സ്നേഹ സമ്മാനങ്ങള്‍ .....എന്നിട്ടും കാത്തിരുന്നു നീ പിന്നീടൊരു വ്യാഴ വട്ടം കൂടി .........
ലിസ്സിയമ്മ പോയപ്പോള്‍ വീണ്ടും നീ വന്നു തീര്‍ത്താല്‍ തീരാത്ത ആ പഴയ സ്നേഹവുമായ് .നീണ്ട വര്‍ഷത്തെ തന്‍റെ അധ്യാപന ജീവിതവും ഉപേഷിച്ച് ...നിളയുടെ തീരത്ത് നിന്നും ഈ കോണ്ക്രീറ്റ് വനാന്ധരങ്ങളിലേക്ക് .
ഞാനെത്ര തന്നെ വേദനിപ്പിച്ചിട്ടും നീയെന്നെ ഊട്ടി ,ഉറക്കി ......എന്നെ ഞാനാക്കിയത് നീയാണ് അമ്മെ .
ലിസ്സിയമ്മേ നിനക്കറിയോ ഇനി ഒരിക്കല്‍ കൂടി ഈ ഭൂമിയില്‍ ഞാന്‍ ജനിച്ചാല്‍ അത് വിച്ചുവിന്റെ മകളായിട്ടു മതിയെനിക്ക് .ഇപ്പോഴും പാവം വിചാരിക്കുന്നത് എനിക്ക് അവളെ ഇഷ്ടമാല്ലെന്നാണ് ...പക്ഷെ ....എനിക്ക് ......എനിക്കവള്‍ ദേവത ആണ് അമ്മെ .എനിക്കൊരു അനിയന്‍ വേണമെന്ന് ഞാനെത്ര വാശി പിടിച്ചിട്ടുണ്ട് ...അവള്‍ക്കു ഞാന്‍ മാത്രം മതിയത്രേ ...
വിജി അമ്മെ എന്നെങ്ങിലും നീ അറിയണം നീയായിരുന്നു എന്‍റെ ജീവന്‍ എന്ന് ,എന്‍റെ ജീവിതവും നീയായിരുന്നുവെന്നു ........
കടപ്പാട് :ടീന ജോണിന്റെ ഡയറിയില്‍ നിന്നും .....