ഗോപന്‍ എ സിക്സില്‍ ആണെന്നാണ് മത്തായി ചേട്ടന്‍ വിളിച്ചു പറഞ്ഞത് .
വാ നോക്കാം ....
എ സി ക്കുള്ളില്‍ നിന്നിട്ടും ഉഷ്ണം തോന്നുന്നു .ഇരുപത്തി നാല് വര്‍ഷങ്ങള്‍ക്കു ശേഷം മെര്‍ലിനെ കാണാന്‍ പോവുകയാണ് !!!!
എന്നും തന്നെ മാത്രം സ്നേഹിച്ച ...അഗ്നി സാക്ഷിയായി താന്‍ താലി ചാര്‍ത്തിയ തന്‍റെ പെണ്ണ് .
കാലുകള്‍ മുന്നോട്ടു നീങ്ങാന്‍ വിസമ്മതിക്കും പോലെ ....
ഗോപന്‍ ...ദാ ....ഇവിടെ
ക്യാബിനുള്ളില്‍ ചാരിയിരുന്നുരങ്ങുകയാണ് ....മെര്‍ലിന്‍ !!!
പ്രായം അവളില്‍ വലിയ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ലാ ..
നര വീണ മുടിയിഴകളില്‍ കാലം കുസൃതി കാണിച്ചിരിക്കുന്നു , ഓടി തുടങ്ങിയ ട്രെയിന്‍ ന്‍റെ വേഗതയാല്‍ പുറത്തെ ചാറ്റല്‍ മഴത്തുള്ളികളും ഓടി തുടങ്ങിയിരിക്കുന്നു
അവളുടെ കയ്യില്‍ വായിച്ചു പാതിമടക്കിയ ബുക്ക് താഴെക്കൂര്‍ന്നു ...
അയാള്‍ മെല്ലെ കുനിഞ്ഞു അതെടുത്തു
അവള്‍ ഗാഡമായ നിദ്രയിലാണ്
ബുക്ക് നിവര്‍ത്തി പിന്നോട്ട് ചാഞ്ഞിരുന്നു
"ഡോക്ടര്‍ മെര്‍ലിന്‍ ഗോപകുമാര്‍ "
ഗോപേട്ടാ ....ഞാനിന്നു ഒരുപാട് കരഞ്ഞു നമ്മുടെ മോള്‍ ഡോക്ടര്‍ ആയ ദിവസം ആണിന്നു
ഞാന്‍ ഡോക്ടര്‍ ആയ ആ ദിവസം പോലെ നെഞ്ച് പൊട്ടി എനിക്കിന്നും കരയേണ്ടി വന്നു .
എന്നാലും സാരല്യ ....
ഈ ഇരുപത്തി നാല് വര്‍ഷവും ഞാന്‍ കരഞ്ഞിട്ടില്ല സങ്ങ്കടപെട്ടിട്ടുമില്ല
ജീവിതം എന്നും എന്നെ അമ്പരപ്പിച്ചിട്ടെ ഉള്ളൂ ...
നമ്മുടെ മോള്‍ വളര്‍ന്നു വലുതായിരിക്കുന്നു .
അവള്‍ ഡോക്ടര്‍ ആകുമ്പോള്‍ അവള്‍ക്കു വലിയൊരു സമ്മാനം ഞാന്‍ പറഞ്ഞു മോഹിപ്പിച്ചതാണ് .
അവള്‍ ആവിശ്യപ്പെട്ടത് ഗോപേട്ടനെ ആണ് .
അതാണ് വൈകിയ വേളയിലുള്ള അങ്ങയെ തേടിയുള്ള ഈ യാത്ര .
മോള്‍ക്ക് എന്നെ ഇനി ഒരിക്കലും കാണേണ്ടാ എന്ന് .
മോളും പപ്പയുടെ അതെ വാക്കുകള്‍ ആവര്‍ത്തിക്കയാണ് .
തിരശീലക്കു പിന്നില്‍ വീണ്ടും പഴയൊരു അരങ്ങു ഉണരുകയാണ് .
ഓര്‍മ്മയുണ്ടോ ആ ദിവസം ??
നമ്മുടെ കല്യാണത്തിന്റെ മൂന്നാം നാള്‍ ...
എന്നെ തിരികെ വീട്ടിലാക്കി അങ്ങ് പടിയിറങ്ങിയ ദിനം .
എന്റെ പപ്പാ നെഞ്ച് നുറുങ്ങി എന്‍റെ മുന്നില്‍ വീണു പിടഞ്ഞ അതേ ദിവസം ....
പപ്പയെ അവസാനമായി ഒന്ന് കാണാന്‍ പോലും അങ്ങ് വന്നില്ല .?
വീട്ടുകാരും കൂട്ടുകാരും എരിതീയില്‍ എന്നെ ഉരുക്കിയ നാളുകള്‍ ...
മെര്‍ലിന്‍ ....പിഴച്ചവള്‍ .....
കരയാന്‍ എനിക്കറിഞ്ഞു കൂടായിരുന്നു
ചെറിയ വരുമാനമുള്ള ഒരു സാധാരണ സര്‍ക്കാര്‍ ഉധ്യോഗസ്ഥന്റെ മകള്‍ .
അവള്‍ക്കു ഡോക്ടര്‍ ആവണമെന്ന ആഗ്രഹം പാടുണ്ടോ ?
എന്നിട്ടും പപ്പാ എന്നെ പ്രോത്സാഹിപ്പിച്ചു ....
മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ കിട്ടിയപ്പോള്‍ ഒരു രാജ്യം വെട്ടിപ്പിടിച്ച അഭിമാനം ആയിരുന്നു .
പക്ഷെ പപ്പക്കുണ്ടായ ഒരു ആക്സിടെന്റ്റ് ....
എല്ലാ കഥകളിലെ പോലെയും ക്രൂരമായ ചിരിയോടെ വിധി .....
നാലാം വര്ഷം തീരുകയാണ് .......ഫീസ് അടക്കേണ്ട സമയം ആയിരിക്കുന്നു .
പപ്പയുടെ ഹോസ്പിറ്റല്‍ ചിലവുകള്‍ ......
പരിചയം പോലും കാട്ടാന്‍ മടിച്ച ബന്ധുക്കള്‍ ...
തനിക്കു മുന്‍പില്‍ കൂട്ടുകാരി കാട്ടി തന്ന ഒരു വഴി ...ഇരുണ്ടു വെളിച്ചമാകന്ന
ഒരു ഒറ്റയടി പാത .....
പതിനഞ്ചു ദിവത്തെ ഒരു ടൂര്‍ പ്രോഗ്രാം മലയ്ഷ്യക്ക് ....
തിരികെ മടങ്ങിയപ്പോള്‍ കൈയ്യില്‍ ലക്ഷങ്ങള്‍ !!!
കണ്ണുകള്‍ തുറന്നില്ല ...ചുറ്റും ഇരുട്ടായിരുന്നു ...ഒരു കൂട്ടം ആളുകളുടെ കല പിലകള്‍ കേട്ടുവോ ??
വേദനിച്ചപ്പോള്‍ അടി കൊണ്ട സര്‍പ്പത്തെ പോലെ പുളഞ്ഞു ...
രക്തത്തിന്റെ ഗന്ധം ......നീറുന്ന ദേഹവും ...ദേഹിയും .
കാലം മുറിവുകള്‍ മായ്ക്കയാണ് .
ഡാഡി ജോലിക്ക് പോയ്ത്തുടങ്ങിയിരിക്കുന്നു ...താനും ജോലിക്ക് ജോയിന്‍ ചെയ്തിട്ട് ഒരു വര്‍ഷമാവുന്നു .
അങ്ങയെ കണ്ടു ...പ്രണയിച്ചു ....സ്വോപ്നങ്ങള്‍ പങ്ങ്കിട്ടു ...ഡാഡിയെ പാട് പെട്ടിട്ടാനെങ്ങിലും സമ്മതിപ്പിച്ചു .ജാതിയുടെയും മതത്തിന്റെയും കെട്ടുകളില്‍ നിന്നും സ്നേഹത്തിനെ നിലാവിലേക്ക് നമ്മള്‍ ഒന്ന് ചേര്‍ന്ന നിമിഷങ്ങള്‍
അങ്ങയുടെ ആത്മ സുഹൃത്ത് മലയ്സിയയില്‍ നിന്നും ഭാര്യയുമായി എത്തിയത് വിവാഹത്തിനെത്തത്തതിന്റെ ക്ഷമാപങ്ങള്‍ ....വിരുന്നുണ്ട് മടങ്ങവേ അയാള്‍ നമുക്ക് നല്‍കിയ വിവാഹ സമ്മാനം !!!!!!!!
മനൂ ...സത്യമാണ് ഗോപന്‍ ....
മെര്‍ലിന്‍ തന്നെയാണ് ..എനിക്കെങ്ങനെ തെറ്റാനാണ് ?
അയാള്‍ നിഷേധിക്കാന്‍ എന്നെ വെല്ലുവിളിച്ചു .
ഞാനെങ്ങനെ നിഷേധിക്കും ?
അയാള്‍ ഭാര്യയുമായി മടങ്ങിപ്പോയി .
അങ്ങ് എന്റെ ജീവിതത്തില്‍ നിന്നും ...!!
അങ്ങയുടെ ആത്മ മിത്രം ഇന്നും നല്ലവനായി തുടരുന്നുവോ ഗോപേട്ടാ .
അയാള്‍ക്കും ഒരു ഭാര്യ ഉണ്ടായിരുന്നു ...
ചോദ്യങ്ങള്‍ ചോതിക്കാന്‍ എനിക്കൊരിക്കലും കഴിഞ്ഞിട്ടില്ല .
അങ്ങനെ തോന്നിയിട്ടുമില്ല .
നമ്മുടെ മോളും ഒരുപാട് സംസാരിച്ചു .
മറുപടി പറയാന്‍ എനിക്ക് കഴിഞ്ഞില്ല .
അവള്‍ക്കു മനസ്സിലാകുന്ന ഒരു മറുപടിയും എനിക്ക് അറിയില്ലായിരുന്നു .
ഗോപെട്ടനോട് പറയാത്ത മറുപടികള്‍ മറ്റാരോട് പറയാനാണ് .
നേട്ടങ്ങള്‍ക്കായി എന്ത് ചെയ്യുന്ന ഒരുവള്‍ ...
അതിനപ്പുറം ഒന്നുമായിരുന്നില്ലേ ഞാന്‍ ....
വിവാഹത്തിനു ലക്ഷങ്ങള്‍ വാങ്ങാന്‍ കണ്ണീര്‍ തൂവിയ അനുജത്തി .
പണം കടം വാങ്ങാനായി മാത്രം കാണാന്‍ വരുന്ന അനുജന്‍ .
എല്ലാവര്ക്കും ഒരേ വികാരം .
മെര്‍ലിന്‍ എന്ന ഇരുണ്ട മുഖം ഉള്ള സ്ത്രീ .
കഴിഞു പോയ നാളുകളില്‍ ഒന്ന് ഞാന്‍ അങ്ങയെ തേടിയിട്ടില്ല .
എന്റെ ചുറ്റിലും അങ്ങയുടെ ഗന്ധം ആയിരുന്നു .
എന്‍റെ ഓരോ അണുവിലും അങ്ങയുടെ സാമീപ്യം ആയിരുന്നു .
നഷ്ടം എന്നത് എനിക്ക് തിരിച്ചറിയാന്‍ ആയതേ ഇല്ല .
വയ്യ !!!!
ബാക്കി വായിക്കാന്‍ ശേഷി ഇല്ല .
നെഞ്ച് വിങ്ങി പ്പിടയുകയാണ് ...
അവളുടെ നിഴലുപോലെ താനുണ്ടായിരുന്നു എന്നും .പക്ഷെ ഒരിക്കലെങ്ങിലും മുന്നില്‍ വന്നൊന്നു
നില്ക്കാന്‍ തോന്നിയതേയില്ല .
അവളെ വെറുത്തിരുന്നോ ??
അറിഞ്ഞു കൂടാ ..
ഒരു പുനര്‍ വിവാഹത്തിനു സന്നധനായത് എപ്പോഴാണ് ....?
ഓര്‍മ്മകള്‍ നെഞ്ഞിലേക്ക് ഓരോ മുല്പ്പടര്‍പ്പുകള്‍ വലിചിടുകയാണ് .
അവള്‍ ചോതിക്കാത്ത ഒരായിരം ചോദ്യങ്ങള്‍ .
ഉലച്ചില്‍ തട്ടാത്ത തന്‍റെ സ്നേഹിതന്റെ ദാമ്പത്യം .
തമ്മില്‍ അകറ്റാന്‍ മരണത്തിനു പോലും ആവില്ലെന്ന് ആണയിട്ട തന്‍റെ പ്രണയകാലം .
തന്‍റെ മക്കളെ സ്നേഹിച്ചതിനോപ്പം കൂടെ കൂട്ടാതെ വലിച്ചെറിഞ്ഞ തന്‍റെ പുന്നാര
മോളോടുള്ള വാത്സല്യം .
ട്രെയിനിന്റെ വേഗത കൂടുകയാണ് ....പുറത്തു മഴയും ശക്തി പ്രാപിക്കയാണ് .
മത്തായി ചേട്ടന്‍ വിളിച്ചു പറഞ്ഞപ്പോള്‍ ഓടിയെത്താന്‍ പ്രേരിപ്പിച്ചത് എന്തായിരുന്നു .
അവളെ കാണുക എന്നതോ അതോ അവള്‍ തന്റെ ഭാര്യയെ കാണരുതെന്ന കരുതലോ ?
മെല്ലെ അവളുടെ പാദങ്ങളെ സ്പര്‍ശിച്ചു .
ഞെട്ടിപ്പോയി !!!!
തണുപ്പ് .....
മത്തായി ചേട്ടന്‍ വിളിച്ചു പറഞ്ഞപ്പോള്‍ ഓടിയെത്താന്‍ പ്രേരിപ്പിച്ചത് എന്തായിരുന്നു .
അവളെ കാണുക എന്നതോ അതോ അവള്‍ തന്റെ ഭാര്യയെ കാണരുതെന്ന കരുതലോ ?
മെല്ലെ അവളുടെ പാദങ്ങളെ സ്പര്‍ശിച്ചു .
ഞെട്ടിപ്പോയി !!!!
തണുപ്പ് .....
തന്നിലേക്ക് പടരുന്ന സൂചി മുനപോലത്തെ മരവിപ്പ് .
മെര്‍ലിന്‍ .........?????????
ഒരു ചോദ്യം പോലും ചോതിക്കാതെ ...എല്ലാ ഉത്തരങ്ങളും പറഞ്ഞു തീര്‍ത്ത് നീ മടങ്ങിയിരിക്കുന്നു ....
ഇവിടെ ചോദ്യ ചിഹ്നമായി ഞാന്‍ ................ഞാന്‍ മാത്രം .....
അയാള്‍ക്ക് ഒന്നുറക്കെ കരയണമായിരുന്നു .....