Showing posts with label നേര്‍ക്കാഴ്ച. Show all posts
Showing posts with label നേര്‍ക്കാഴ്ച. Show all posts

Tuesday, February 1, 2011

നീതിയുടെ കാവല്‍ക്കാര്‍


1993 ഓഗസ്റ്റ്‌ എട്ടിന് ചെന്നൈ യിലെ ആര്‍ എസ് എസ് ഹെഡ് ക്വാട്ടെര്സില്‍ ബോംബു പൊട്ടിക്കുകയും അത് വഴി 11 പേര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍  ശിക്ഷിക്കപ്പെട്ട മൂന്നു മുസ്ലിം ചെറുപ്പക്കാരെ സുപ്രീം കോടതി ഇയ്യിടെ വിട്ടയച്ചു പക്ഷെ പതിവ് പോലെ മാധ്യമങ്ങള്‍ ഈ വാര്‍ത്തയും മുക്കി .കുറ്റം ചുമത്തപ്പെടുമ്പോള്‍ മാത്രമാണോ അവര്‍ വാര്‍ത്താ പ്രാധാന്യമുള്ളവര്‍ ആകുന്നതു അവരുടെ നിരപരാധിത്വത്തിനു ഒരു വിലയുമില്ലേ .ആകെ 18 പ്രതികള്‍ ആയിരുന്നു ഉണ്ടായിരുന്നത് .ആര്‍ ഡി എക്സ് ഉപയോഗിച്ച് നടത്തിയ ദക്ഷിണ ഇന്ത്യ യിലെ ആദ്യ സ്ഫോടനം എന്ന് ടാഡാ കോടതിയുടെ പരാമര്‍ശം 505 പേജു വരുന്ന വിധി ന്യായം മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടു .കേസ് ന്‍റെ വിശധാംസങ്ങള്‍ പരിശോധിച്ച സുപ്രീം കോടതി പ്രതികളെ വെറുതെ വിടുകയാണ് ചെയ്തത് .പ്രോസിക്യുഷന്‍ തന്ത്ര പൂര്‍വ്വം മെനഞ്ഞ കെട്ടുകഥ യുടെ അനന്തരഫലം  മാത്രമാണ് ഈ കേസ് എന്നും ,ജലാറ്റിന്‍ ഉപയോഗിച്ച് നടത്തപ്പെട്ടുവെന്നു പറയുന്ന സ്ഫോടനത്തിന്റെ അവശിഷ്ടങ്ങളില്‍ ശാസ്ത്രീയ പരീക്ഷണ ഫലങ്ങളില്‍ ഒന്നും തന്നെ അതിന്റെ അംശങ്ങള്‍ കാണാനായില്ല എന്നും കോടതി നിരീക്ഷിച്ചു .
സത്യത്തില്‍ ആരാണ് സ്ഫോടനത്തിനു ഉത്തരവാദികള്‍ ....പോലീസിനോട് ചോതിക്കരുത് .....പാവങ്ങള്‍ ....ഇപ്പോള്‍ ഉള്ള പ്രതികളെ തന്നെ എത്ര കഷ്ട്ട പെട്ടിട്ടാണ് അവര്‍ വലയില്‍ വീഴ്ത്തിയതെന്നു അവര്‍ക്ക് മാത്രമേ അറിയൂ .പ്രതികള്‍ എന്ന് മുദ്ര ചാര്‍ത്തപ്പെട്ട ആ മനുഷ്യരുടെ കഴിഞ്ഞു പോയ 17 വര്‍ഷങ്ങള്‍, വിചാരണയും തടവുമായി അവരനുഭവിച്ച പീഡനം ,ഇതിനൊക്കെ ആരാണ് ഉത്തരവാതിത്വം പറയുക.

A LETTER TO MY SON'S TEACHER


                   ''എല്ലാവരുംനീതിമാന്മാരല്ലെന്നും
സത്യസന്ധല്ലെന്നും
അവന് പഠിക്കേണ്ടിവരും,എനിക്കറിയാം.
പക്ഷേ ഓരോ തെമ്മാടിക്കും
പകരമൊരു നായകനുണ്ടെന്നും
ഓരോ കപടരാഷ്ട്രീയക്കാരനും
പകരം അര്‍പ്പണബോധമുള്ള
ഒരു നേതാവുണ്ടെന്നും അവനെ പഠിപ്പിക്കണം.
എല്ലാ ശത്രുക്കള്‍ക്കുമപ്പുറം
ഒരു സുഹൃത്തുണ്ടാവുമെന്ന് അവനെ പഠിപ്പിക്കുക.


അസൂയയില്‍ നിന്നവനെ
അകറ്റി നിര്‍ത്തുക, നിങ്ങള്‍ക്കാവുമെങ്കില്‍
നിശബ്ദമായ പൊട്ടിച്ചിരിയുടെ മൂല്യമവനെ പഠിപ്പിക്കുക.


വഴക്കാളികളെയാണ് തോല്പിക്കാനെളുപ്പമെന്ന്
ആദ്യമേയവന്‍ പഠിക്കട്ടെ.
പുസ്തകങ്ങള്‍ കൊണ്ട്
അല്‍ഭുതം സൃഷ്ടിക്കാനാവുമെന്ന് അവന്റെ കാതുകളിലോതുക.


പക്ഷേ അവന്റെ മാത്രമായ ലോകം
അവന് നല്കണം.
ശാന്തിയില്‍ മുങ്ങിയൊരു
ലോകം.
അവിടെയിരുന്ന്
ആകാശത്തിലെ പക്ഷികളുടേയും
പച്ചക്കുന്നിന്‍ചെരിവുകളിലെ
പൂക്കളുടെ നിതാന്തവിസ്മയത്തെക്കുറിച്ചും
അവന്‍ ചിന്തിക്കട്ടെ.


സ്‌കൂളില്‍ തോല്‍ക്കുന്നതാണ്
ചതിച്ച് നേടുന്നതിനേക്കാള്‍
മാന്യമാണെന്നവനെ പഠിപ്പിക്കുക.
എല്ലാവരും തെറ്റാണെന്ന്
തള്ളിപ്പറഞ്ഞാലും
സ്വന്തം ആശയങ്ങളില്‍ വിശ്വസിക്കാനവനെ പഠിപ്പിക്കുക.


മൃദുലരായ മനുഷ്യരോട്
മൃദുലമാകാനും
കഠിനരായവരോട്
കഠിനമാകാനും പഠിപ്പിക്കുക.
നാടോടുമ്പോള്‍
നടുവേ ഓടാതിരിക്കാനുള്ള കരുത്ത്
എന്റെ മകനേകുക.


എല്ലാവരും പറയുന്നത്
ശ്രദ്ധിക്കാനവനെ പഠിപ്പിക്കുക,
പക്ഷേ നന്മയെ മാത്രം സ്വീകരിക്കാന്‍ പഠിപ്പിക്കുക.
നിങ്ങള്‍ക്കാവുമെങ്കില്‍ ദു:ഖിതനായിരിക്കുമ്പോള്‍
പൊട്ടിച്ചിരിക്കുന്നതെങ്ങനെയെന്നവനെ പഠിപ്പിക്കുക.
കണ്ണീരില്‍ ലജ്ജിക്കാനൊന്നുമില്ലെന്നും
അവനെ പഠിപ്പിക്കുക. ദോഷൈകദൃക്കുകളെ
ആട്ടിയകറ്റാനും
അതിമധുരം പറയുന്നവരെ സൂക്ഷിക്കാനുമവനെ പഠിപ്പിക്കുക.


സ്വന്തം ബുദ്ധിയും ശക്തിയും
ഏറ്റവും വില പറയുന്നവന് വില്ക്കാന്‍ അവനെ പഠിപ്പിക്കുക.,
പക്ഷേ സ്വന്തം
ആത്മാവിനും ഹൃദയത്തിനും വിലയിടാതിരിക്കാനും.


ആര്‍ത്തലയക്കുന്ന ആള്‍ക്കൂട്ടത്തിന്
നേരെ ചെവിയടച്ച് വെച്ച്
തനിക്ക് ശരിയാണെന്ന് തോന്നുന്ന
കാര്യത്തില്‍ ഉറച്ച് വിശ്വസിക്കാനും
അതിന് വേണ്ടി നിലകൊള്ളാനും
പോരാടാനും അവനെ പഠിപ്പിക്കുക.
അവനോട് മാന്യതയോടെ പെരുമാറുക,
പക്ഷേ അവനെ താലോലിക്കരുത്,
അഗ്നിപരീക്ഷയില്‍ നിന്നേ ഈടുറ്റ ലോഹമുണ്ടാവുകയുള്ളൂ.


അക്ഷമനായിരിക്കാനുള്ള ധൈര്യമവന് നല്കുക.
ധൈര്യവാനായിരിക്കാനുള്ള ക്ഷമയവന് നല്കുക.
തന്നെക്കുറിച്ച് വലിയ രീതിയില്‍
സ്വയം
വിശ്വസിക്കാനാവനെ പഠിപ്പിക്കുക, എന്നാല്‍ മാത്രമേ മനുഷ്യരില്‍
വലുതായ വിശ്വാസമുണ്ടാവൂ.


ഇത് വലിയൊരാവശ്യമാണ്,
നിങ്ങള്‍ക്കെന്ത് ചെയ്യാനാവുമെന്ന് നോക്കൂ
കാരണം എന്റെ മകനൊരു കൊച്ചുമിടുക്കനാണ്
ഞാന്‍ അവനെ ഏറെ സ്‌നേഹിക്കുന്നു.''
Abraham Lincoln

Saturday, January 29, 2011

ഞങ്ങള്‍ വിക്കിലീക്ക്‌സിനെ പിന്തുണയ്ക്കുന്നു നിങ്ങളോ????


അമേരിക്കന്‍ നയതന്ത്ര രഹസ്യങ്ങള്‍ പുറത്തുവിട്ടതിലൂടെ ലോക ശ്രദ്ധ നേടിയ മാധ്യമ സ്ഥാപനമാണ് വിക്കിലീക്ക്‌സ്. അമേരിക്കന്‍ ഭരണകൂടത്തെ തന്നെ ഞെട്ടിച്ചുള്ള വിക്കിലീക്ക്‌സിന്റെ ഈ പ്രവൃത്തിക്ക് അവര്‍ നല്‍കേണ്ടി വന്നത് വലിയ വില തന്നെയാണ്.
അമേരിക്കന്‍ നയതന്ത്ര രഹസ്യങ്ങള്‍ പുറത്തുവിടുമെന്ന വിക്കിലീക്ക്‌സിന്റെ വെളിപ്പെടുത്തല്‍ മുതല്‍ തന്നെ അമേരിക്കന്‍ ഭരണകൂടം വിക്കിലീക്ക്‌സിനെതിരെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ്. ആദ്യം വെബ് സൈറ്റ് ഹാക്ക് ചെയ്തും പിന്നീട് വെബ് സൈറ്റിന്റെ സാമ്പത്തിക സ്‌ത്രോതസ്സുകള്‍ മരവിച്ചും വിക്കിലീക്ക്‌സിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ് ഭരണകൂടം ചെയ്തത്. ഒടുക്കം അവര്‍ വിക്കിലീക്ക്‌സിന്റെ സ്ഥാപകനെതിരെ തിരിഞ്ഞിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ വിക്കിലീക്ക്‌സിനും വിക്കിലീക്ക്‌സ് തുടര്‍ന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കികൊണ്ട് നോം ചോംസ്‌കി, അരുന്ധതി റോയ്, ബുഡാനിയല്‍ എല്‌സ്ബര്‍ഗ്, ബാര്‍ബറ ഹ്രെന്‍ റിച്ച് തുടങ്ങി ലോക പ്രശസ്ത എഴുത്തുകാരും ചിന്തകരും പുറത്തിറക്കിയ കത്ത്


‘ വിക്കിലീക്ക്‌സ് എന്ന മാധ്യമ പ്രസ്ഥാനത്തിനെതിരെ തുടരുന്ന ഭീഷണികളെ മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റ്‌സ്, കലാകാലന്‍മാര്‍, ബുദ്ധിജീവികള്‍, പൗരന്‍മാര്‍ എന്നീ നിലകളില്‍ ഞങ്ങള്‍ അപലപിക്കുന്നു.
അമേരിക്കന്‍ സ്‌റ്റേറ്റ് ഡിമാര്‍മെന്റിന്റെ നയതന്ത്ര രഹസ്യങ്ങള്‍ മറ്റു അന്തര്‍ദേശീയ മാധ്യമങ്ങളുമായി സഹകരിച്ച് പുറത്തുവിടാനുള്ള വിക്കിലീക്ക്‌സിന്റെ തീരുമാനത്തിനുശേഷം ഈ മാധ്യമ സ്ഥാപനത്തിനെതിരെ പലതരത്തിലൂള്ള ഭീഷണിയാണുണ്ടായിട്ടുള്ളത്. അമേരിക്കയിലെ പ്രധാന രാഷ്ട്രീയ പ്രവര്‍ത്തകരും പണ്ഡിതന്‍മാരുമെല്ലാം വിക്കിലീക്ക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കഠിന ശ്രമം തന്നെ നടത്തി.
വിക്കിലീക്ക്‌സുമായി സഹകരിച്ചിരുന്ന ആമസോണ്‍.കോം, പാ പെല്‍, മാസ്റ്റര്‍കാര്‍ഡ്, വിസ എന്നീ പ്രമുഖ സ്ഥാപനങ്ങള്‍ വസ്തുതകള്‍ പ്രസിദ്ധീകരിക്കാനുള്ള വിക്കിലീക്‌സിന്റെ നീക്കങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തിലാണ് പ്രവര്‍ത്തിച്ചത്.
അമേരിക്കന്‍ നയതന്ത്രരഹസ്യങ്ങള്‍ ചോര്‍ത്തി പ്രസിദ്ധീകരിക്കുന്ന വിക്കീലീക്ക്‌സിന്റെ നടപടി ക്രിമിനല്‍ കുറ്റമാണെന്നും ഇത് നിയമലംഘനമാണെന്നും ഒരു തെളിവും നല്‍കാതെ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയാണ് അമേരിക്കന്‍ ഭരണകൂടം ചെയ്തത്. ഞങ്ങളുടെ നിയമത്തിന് പഴുതുകളുണ്ട്. ഇത് ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ ഞങ്ങള്‍ നടത്തുന്നുണ്ട് എന്ന് യു.എസ് അറ്റോര്‍ണിജനറള്‍ എറിക് ഹോള്‍ഡര്‍ പ്രഖ്യാപിക്കുന്നതുവരെ കാര്യങ്ങളെത്തി.
ജനതാല്‍പര്യമനുസരിച്ച് വാര്‍ത്താമൂല്യമുള്ള കാര്യങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള വിക്കിലീക്ക്‌സിന്റെ അവകാശത്തെ ഈ സാഹചര്യങ്ങളിലെല്ലാം പ്രധാന മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും പിന്തുണയ്ക്കുകയാണുണ്ടായത്. അതിനര്‍ത്ഥം വിക്കിലീക്ക്‌സിന്റെ മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നിലപാടെടുക്കാന്‍ മാധ്യമങ്ങള്‍ തയാറല്ല എന്നാണ്. അതിനുകാരണം വിക്കിലീക്ക്‌സിനെതിരെ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ ഇവര്‍ തിരിച്ചറിയുന്നു എന്നതാണ്.
ഒരു മാധ്യമസ്ഥാപനം പ്രസിദ്ധീകരിക്കുന്ന വസ്തുതയോ, അതിന്റെ രീതിയെയോ അംഗീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലല്ല മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഒരാളുടെ അര്‍പ്പണബോധം അളക്കുന്നത്. ഇവിടെ പ്രഥമ പരിഗണന നല്‍കേണ്ടത് ജനാധിപത്യസമൂഹത്തില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്യത്തിനാണ്. അക്കൂട്ടത്തില്‍ എതെങ്കിലും സര്‍ക്കാര്‍ രഹസ്യമാക്കി സൂക്ഷിക്കാനാഗ്രഹിക്കുന്ന രേഖകള്‍ പ്രസിദ്ധീകരിക്കുന്നതും ഉള്‍പ്പെടും.
ഒരു പ്രത്യേക സ്ഥാപനത്തിനെതിരെയുള്ള കടന്നുകയറ്റങ്ങളെ ഭരണകൂടം ന്യായീകരിക്കുമ്പോള്‍ അധികാരങ്ങളെ പോലും പിടിച്ചുകുലുക്കുന്ന രഹസ്യങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യത്തെ തകര്‍ക്കുന്നതിന്റെ സൂചനയായി ഇതിനെ കാണേണ്ടതുണ്ട്.
ഈ കത്തിലൂടെ വിക്കിലീക്ക്‌സ് എന്ന മാധ്യമ സ്ഥാപനത്തിന് ഞങ്ങളുടെ പിന്തുണ വ്യക്തമാക്കുന്നതിനോടൊപ്പം ഈ സ്ഥാപനത്തിനെതിരെ നടക്കുന്ന അതിക്രമങ്ങളെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമായി കണ്ട് ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു.

ഡാനിയല്‍ എല്‍സ്ബര്‍ഗ്
നോം ചോംസ്‌കി
ഗ്ലെന്‍ ഗ്രീന്‍വാള്‍ഡ്
ബാര്‍ബെറ ഹെന്‍ റിച്ച്
അരുന്ധതി റോയി
മീഡിയ ബെന്‍ഞ്ചമിന്‍
ടോം മോറല്ലോ
ജോണ്‍ നിക്കോളാസ്
ക്രൈഗ് ബ്രൗണ്‍
ഗ്ലെന്‍ ഫോര്‍ഡ്
ഡീഡീ ഹാല്ലെക്ക്
നോര്‍മന്‍ സോളമൊന്‍
ടോം ഹൈഡന്‍
ഫാത്തിമ ബൂട്ടോ
വിഗോ മോര്‍ട്‌സെന്‍
ഡോണ്‍ റോജാസ്
റോബേര്‍ട്ട് മക്‌ചെസ്‌നി
എഡ്വേഡ് എസ് ഹെര്‍മന്‍
ഗ്രഗ് റജീരിയോ
സാം ഹുസ്സെനി
ജെഫ് കൊഹന്‍
ജിയോള്‍ ബ്ലെഫസ്
മായ ഷെന്‍വര്‍
തോം ഹാര്‍ട്മാന്‍
ബെന്‍ ഹ്രന്‍ റിച്ച്
റോബിന്‍ അന്‍ഡേഴസണ്‍
അന്തോണി അര്‍മൂവ്
റോബേര്‍ട്ട് നെയ്മാന്‍
ഡാന്‍ ഗില്‍മോര്‍
മൈക്കല്‍ ആല്‍ബേര്‍ട്ട്
കൈറ്റ് മുര്‍ഫി
മൈക്കലേഞ്ചലോ സിഗ്‌നോറില്‍
ലിസ ലിന്‍ഞ്ച്
റോറി ഒകൊണ്ണോര്‍
ആറോന്‍ സ്വാര്‍ട്‌സ്
പെടര്‍ റോത്ബര്‍ഗ്
ഡഗ് ഹെന്‍വുഡ്
ബാറി ക്രിമിനാസ്
ബില്‍ ഫല്‍ചര്‍
ബോബ്ഹാരിസ്
ജോനാതന്‍ ഷ്വാര്‍ട്‌സ്
അലക്‌സ് കൈന്‍
സൂസന്‍ ഒഹൈനന്‍
ജെം മക് ക്ലെല്ലന്റ്
ആല്‍ഫ്രഡോ ലോപസ്
അന്റോണിയ സെര്‍ബിസിയാസ്
മാര്‍ക് ക്രിസ്പിന്‍ മില്ലര്‍
ജൊനാതന്‍ ടാസിനി
ആന്റണി ലിയോവെന്‍സ്റ്റിന്‍

ഇരട്ടനീതിയുടെ വിസ്മയ വിസ്‌ഫോടനങ്ങള്‍


ഹൈന്ദവഭീകരതയെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകള്‍ രാജ്യത്തെ ഞെട്ടിച്ചിരിക്കയാണ്. രാജ്യത്ത് ബോംബ് സ്‌ഫോടനങ്ങളുണ്ടാവുമ്പോഴൊക്കെ ഒരു പ്രത്യേക സമുദായത്തെ കേന്ദ്രീകരിച്ചായിരുന്നു സംശയത്തിന്റെ മുനകള്‍ ഉയര്‍ന്നിരുന്നത്. ഈ സമുദായത്തില്‍പ്പെട്ടവര്‍ കൂട്ടമായി അറസ്റ്റ് ചെയ്യപ്പെടുകയും നിരപരാധികള്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. അപ്പോഴെല്ലാം യഥാര്‍ഥ കുറ്റവാളികള്‍ തിരശ്ശീലക്ക് പിന്നില്‍ നിന്ന് ചിരിക്കുകയായിരുന്നു. സ്വാമി അസീമാനന്ദയുടെ അറസ്റ്റും അത് ബി ജെ പിയിലും ആര്‍ എസ് എസിലുമുണ്ടാക്കിയ തുടര്‍ചലനങ്ങളുമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ദേശീയതയുടെ വക്താക്കളെന്ന് സ്വയം അവകാശപ്പെട്ടിരുന്ന ആര്‍.എസ്.എസിന് തങ്ങളുടെ യഥാര്‍ഥ മുഖം തിരിച്ചറിയപ്പെട്ടതോടെ പൊതുജനത്തെ അഭിമുഖീകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. വര്‍ഗീയ ശക്തികളുടെ പിന്തുണയോടെ രാഷ്ട്രീയം കളിക്കുന്ന ബി.ജെ.പിയും ഇപ്പോള്‍ ത്രിശങ്കുവിലാണ്. ഫെബ്രുവരി 19 തിങ്കളാഴ്ച. ഹരിയാനയിലെ പാനിപ്പത്ത് ജില്ലാ ആശുപത്രിയുടെ താല്‍ക്കാലിക മോര്‍ച്ചറിക്ക് പുറത്ത് തടിച്ചുകൂടിയ ജനം അധികസമയം അവിടെ നില്‍ക്കാനാവാതെ പിരിഞ്ഞു പോവുകയാണ്. തലേദിവസം അര്‍ധരാത്രി നടന്ന സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനത്തിലെ മൃതദേഹങ്ങള്‍ സൂക്ഷിച്ചത് ആ ആശുപത്രിയിലായിരുന്നു. കത്തിക്കരിഞ്ഞ്, പരസ്‌പരം കെട്ടുപിണഞ്ഞും ഒട്ടിച്ചേര്‍ന്നും കിടക്കുന്ന 68 മനുഷ്യരുടെ ആ ജഡക്കൂമ്പാരത്തില്‍ നിന്നുയരുന്ന രൂക്ഷഗന്ധം താങ്ങാന്‍ അവര്‍ക്ക് ശേഷിയുണ്ടായിരുന്നില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട പാകിസ്താനിലെയും ഇന്ത്യയിലെയും ബന്ധുക്കളുടെ അലര്‍ച്ചകള്‍ അവരുടെ കണ്ഠനാളങ്ങളില്‍ തന്നെ ഉടക്കി നിന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാതെ ബന്ധുക്കള്‍ കുഴഞ്ഞു. രാജ്യവും ലോകവും സ്തബ്ധമായി. അതിര്‍ത്തികള്‍ക്കപ്പുറത്തുമിപ്പുറത്തുമുള്ള ജനങ്ങള്‍ ആയുസ്സില്‍ വല്ലപ്പോഴുമൊക്കെയാണ് ദശാബ്ദങ്ങള്‍ മുമ്പ് വേര്‍പിരിഞ്ഞുപോയ ബന്ധുക്കളെ കാണാന്‍ വരുന്നതും സ്‌നേഹം പങ്കുവെച്ച് പിരിഞ്ഞുപോകുന്നതും. അത്തരം കൂടിച്ചേരലുകളെയും സമാഗമങ്ങളെയും ആഹ്ലാദപൂര്‍വം പേറി ഓടുന്ന പുകവണ്ടിയാണ് സംഝോത. പക്ഷേ, ഈ ആകുലതകളും വൈകാരികതകളുമൊന്നും ഗവേഷണ വീരന്മാരായ ഇന്ത്യന്‍ പത്രപ്രവര്‍ത്തകര്‍ക്ക് വിഷയമേ ആയിരുന്നില്ല. അവര്‍ അടുത്തദിവസം മുതല്‍ ഗമണ്ടന്‍ ‘ഇന്‍വെസ്റ്റിഗേറ്റിവു’കള്‍ വീശിത്തുടങ്ങി. മുന്‍ എസ്.എഫ്.ഐ ദേശീയ തലൈവര്‍ എന്‍.റാമിന്റെ ‘ദ് ഹിന്ദു’ മുതല്‍ ബി.ജെ.പി എം.പി ചന്ദന്‍ മിത്രയുടെ ‘ദ് പയനിയര്‍’ വരെ എല്ലാവരും അച്ചുനിരത്തി-ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ഹുജി’, ഇന്ദോറിലെ സിമി പ്രവര്‍ത്തകരുടെ സഹായത്തോടെ സംഘടിപ്പിച്ച സ്‌ഫോടനമാണിത്. ‘മനോരമ’യിലെയും ‘മാതൃഭൂമി’യിലെയും ‘കോപ്പി എഡിറ്റര്‍മാര്‍’ അതെല്ലാം വാഗ്ശുദ്ധിയോടെ വിവര്‍ത്തനം ചെയ്ത് മലയാളികള്‍ക്ക് വിളമ്പിത്തന്നു. അതെല്ലാം വായിച്ച രാജ്യത്തെ മികച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ നിന്ന് മുസ്‌ലിം ചെറുപ്പക്കാരെ പൊക്കിയെടുത്ത് കൊണ്ടുപോയി ഉരുട്ടാനും ഗരുഡന്‍ തൂക്കാനും തുടങ്ങി. അവരുടെ ചോരയും ചലവും തെറിച്ച പൊലീസ് സ്‌റ്റേഷന്‍ ചുമരുകള്‍ ദേശസ്‌നേഹത്താല്‍ വിജ്യംഭിതമായി. പ്രതികളെ അതിവേഗം പിടികൂടിയ പൊലീസുദ്യോഗസ്ഥരെ ശ്ലാഘിക്കാന്‍ പത്രാധിപമേലാളന്മാര്‍ മുഖപ്രസംഗങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.
അങ്ങനെ ‘ഹുജി ബന്ധ’മുള്ള മുസ്‌ലിം ചെറുപ്പക്കാര്‍ മാംസവും അസ്ഥിയും വേര്‍പിരിയുന്ന തരത്തിലുള്ള പീഡന പര്‍വങ്ങളിലൂടെ കടന്നുപോവുകയും ‘ദേശീയബോധ’മുള്ള മുസ്‌ലിം സംഘടനകളും അതിന്റെ തടിമാടന്മാരായ യുവനേതാക്കളും ‘തീവ്രവാദ’ത്തിനെതിരായ കാമ്പയിന്‍ നടത്തി ക്ഷീണിച്ചിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ബഹുമാനപ്പെട്ട അസിമാനന്ദ സ്വാമിജി എന്ന ആര്‍.എസ്.എസ് ആത്മീയ നേതാവ് അവതരിക്കുന്നത്. അദ്ദേഹം പറഞ്ഞതും വിസ്തരിച്ചതുമെല്ലാം ഇന്ന് നമ്മുടെ മുന്നിലുണ്ട്. പക്ഷേ, അന്ന് ഹുജിയെക്കുറിച്ചും സിമിയെക്കുറിച്ചും ‘ഇന്‍വെസ്റ്റിഗേഷന്‍’ ഇറക്കിയവരും അത് കോപ്പിയടിച്ചവരും ഇപ്പോള്‍ മിണ്ടാത്തതെന്താണ്? അസിമാനന്ദജിയുടെ കുറ്റസമ്മതമൊഴി വാര്‍ത്തയായ ദിവസം മലയാളത്തിന്റെ ദേശീയ പത്രം ഉള്‍പ്പേജിലെ ഒരു കുഞ്ഞുകോളത്തിലൊതുക്കി ആ വാര്‍ത്ത. അപ്പോഴും അങ്ങനെയൊരു മൊഴിയുള്ളതായി അവര്‍ക്ക് നിശ്ചയമില്ല-’മൊഴിയില്‍ പറയുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു’; അത്ര മാത്രം.
ഓര്‍മയുണ്ടോ, ഏതാനും മലയാളി മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് കേരളത്തിന് പുറത്തെ തീവ്രവാദ സംഭവങ്ങളില്‍ ബന്ധമുള്ള വാര്‍ത്ത വന്ന സമയത്ത് നാട്ടില്‍ അടിച്ചു വീശിയ ആ തീവ്രവാദവിരുദ്ധ ചുഴലിക്കാറ്റ്. ചാനലുകളില്‍ ഇളകിയാട്ടം, പത്രങ്ങളില്‍ കൂടിയാട്ടം, സ്‌റ്റേജുകളില്‍ കുച്ചുപ്പുടി- അങ്ങനെ കേരളമാകെ തീവ്രവാദത്തിനെതിരെ. തീവ്രവാദത്തില്‍ നിന്ന് ഇസ്‌ലാമിനെ രക്ഷിക്കാന്‍ മൗലവിമാര്‍ പരക്കം പാഞ്ഞു. ദീനുല്‍ ഇസ്‌ലാമുമായി ഇതിന് ഒരു ബന്ധവുമില്ല എന്ന സര്‍ട്ടിഫിക്കറ്റുമായി അവര്‍ നാടുചുറ്റി. ഞങ്ങള്‍ തീവ്രവാദികളല്ലേ, ഞങ്ങള്‍ പണ്ടേ വെജിറ്റേറിയന്‍സാണ്, മറ്റവരാണ് തീവ്രവാദികള്‍ എന്ന സിദ്ധാന്തവുമായി മുസ്‌ലിം യുവശിങ്കങ്ങളില്‍ ചിലര്‍ പൊടുന്നനെ ബുദ്ധിജീവികളായി മാറി. അങ്ങനെ ആ തീവ്രവാദ വിരുദ്ധ ജുഗല്‍ബന്ദിയുടെ ക്ഷീണം മാറി കണ്ണു തുടച്ചെഴുന്നേല്‍ക്കുമ്പാഴാണ് അജ്മീര്‍ ദര്‍ഗാ ശരീഫില്‍ ബോംബ് വെക്കാന്‍ കിണ്ണവുമായിപ്പോയ മലയാളിയായ സുരേഷ് നായരെക്കുറിച്ച് രാജസ്ഥാന്‍ എ.ടി.എസ് വിവരം തരുന്നത്. ജനറേറ്റര്‍ കേടായി വൈദ്യുതി നിലച്ച ജുഗല്‍ബന്ദി സ്‌റ്റേജ് പോലെയായി പിന്നെ കേരളം. പാട്ടില്ല, കൊട്ടില്ല, ആട്ടമില്ല, ആരെയും കാണാനില്ല. കേരളം ഭീകരതയുടെ വിളനിലമാകുന്നതില്‍ ആര്‍ക്കുമില്ല കുണ്ഠിതം. അതിനിടയില്‍, സുരേഷ് നായര്‍ കേരളത്തില്‍ ഒരു ഭീകര പ്രവര്‍ത്തനത്തിലും പങ്കെടുത്തില്ലെന്ന് ചിലര്‍ വിളിച്ചുപറയുന്നത് മാത്രം കേള്‍ക്കാം.
കഥകളും ഉദാഹരണങ്ങളും ഇനിയും പറയുന്നതില്‍ അര്‍ഥമില്ല. ഒരു രാജ്യത്ത് രണ്ടുതരം പൗരന്മാര്‍ ഉണ്ടാവുന്നതിന്റെ രാസഘടനയാണിത്. കെട്ടിച്ചമച്ചതെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ വികലാംഗനായ മഅ്ദനി ജയിലില്‍ കിടക്കുന്നു. അദ്ദേഹത്തിനെതിരെയുള്ള കേസ് അന്വേഷിക്കാന്‍ പോയ പത്രപ്രവര്‍ത്തക രാജ്യദ്രോഹ കേസില്‍ പെടുന്നു. ഞങ്ങളാണ് സ്‌ഫോടനം നടത്തിയതെന്ന് ആര്‍.എസ്.എസിന്റെ ദേശീയ ഭീകര കാര്യകാരികള്‍ കാര്യകാരണ സഹിതം വ്യക്തമാക്കുമ്പോഴും മാലേഗാവിലെ മുസ്‌ലിം പയ്യന്മാര്‍ രക്തം ഛര്‍ദിച്ച് തടവറകളില്‍ കഴിയുന്നു. എന്നാലും നാടിന്റെ മഹത്ത്വത്തെക്കുറിച്ച് സംസാരിക്കുകയല്ലാതെ നിര്‍വാഹമില്ല.
ഇന്ത്യയെ നടുക്കിയ സ്‌ഫോടനങ്ങളെക്കുറിച്ച് പിടിയിലായ ആര്‍.എസ്.എസ് നേതാക്കള്‍ കുറ്റസമ്മത മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ പുതിയതല്ല. നിയമപരമായ ബലം അവക്കുണ്ട് എന്നത് മാത്രമാണ് പ്രത്യേകത. സ്‌ഫോടനങ്ങളില്‍ ആര്‍.എസ്.എസിനും രഹസ്യാന്വേഷണ വിഭാഗത്തിലെ ആര്‍.എസ്.എസ് സെല്ലുകള്‍ക്കുമുള്ള പങ്ക് മനുഷ്യാവകാശ പ്രവര്‍ത്തകരും മുസ്‌ലിം നേതാക്കളും നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ജമാഅത്തെ ഇസ്‌ലാമി പോലെയുള്ള സംഘടനകള്‍ ഇക്കാര്യത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. ‘മാധ്യമം’ ലേഖകന്‍ എ. റശീദുദ്ദീന്‍ 2008ല്‍ ഈ വിഷയത്തില്‍ ഒരു പുസ്തകം തന്നെയെഴുതി-’ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും’. പ്രസ്തുത പുസ്തകത്തില്‍ ഉയര്‍ത്തിയ നിഗമനങ്ങളും സംശയങ്ങളും പുലരുന്നതാണ് ഇന്ന് കാണുന്നത്. എന്തിന്, പ്രമാദമായ പാര്‍ലമെന്റ് ആക്രമണത്തെക്കുറിച്ച് പോലും ഭരണകൂട/ഇന്റലിജന്‍സ്/മാധ്യമ തിയറിയെ നിരാകരിക്കുന്ന പുസ്തകം 2006ല്‍ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. (13 December: The Strange Case of the Attack on the Indian Parliament) പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഇതിന് അരുന്ധതി റോയി ആണ് മുഖവുര എഴുതിയത്. സംഘ്പരിവാറും ഭരണകൂടവും പൊലീസിലെ സംഘി സെല്ലുകളും മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന കഥകള്‍ക്കപ്പുറം പോകാന്‍ നമ്മുടെ മുഖ്യധാരക്ക് കഴിഞ്ഞില്ല. എന്നല്ല, വ്യത്യസ്തമായ ചോദ്യങ്ങളും സംശയങ്ങളുമുന്നയിക്കുന്നവരെപ്പോലും തീവ്രവാദ ലിസ്റ്റില്‍ പെടുത്താനായിരുന്നു ഇവിടെ പലര്‍ക്കും താല്‍പര്യം.
ഇന്ത്യക്കാരനായ ഡോ. മുഹമ്മദ് ഹനീഫിന് ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നാലരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത് കഴിഞ്ഞ ഡിസംബര്‍ 21നാണ്.
ഒരു തീവ്രവാദകേസില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി വെറും മൂന്നാഴ്ച തടവിലിട്ടതിന്റെ പേരിലാണ് ആ രാജ്യം അദ്ദേഹത്തോട് മാപ്പ് ചോദിച്ചതും വന്‍തുക നഷ്ടപരിഹാരം നല്‍കിയതും. ഹനീഫിനെ വെറും മൂന്നാഴ്ചയാണ് അവര്‍ തടവിലിട്ടത്. അവന്റെ തുടയെല്ലും ഇറച്ചിയും അവര്‍ വേര്‍പെടുത്തിയിട്ടില്ല. ഹനീഫാകട്ടെ, ആസ്‌ട്രേലിയന്‍ പൗരനുമല്ല. ഹനീഫിന് ആസ്‌ട്രേലിയ നല്‍കിയ നഷ്ടപരിഹാരത്തുകയുടെ തോതനുസരിച്ച് അന്യായമായി തടവിലാക്കപ്പെട്ട മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് സര്‍ക്കാറും മാധ്യമങ്ങളും നഷ്ട പരിഹാരം നല്‍കുകയാണെങ്കില്‍ ഈ സമുദായത്തിന്റെ തന്നെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് അത് വലിയൊരു പരിഹാരമാകും. പക്ഷേ, ആസ്‌ട്രേലിയ ഒരു അന്യദേശക്കാരന്‍ മാപ്പിളയോട് കാണിച്ച മാന്യതയുടെ ആയിരത്തിലൊരംശം പോലും കാണിക്കാന്‍ നമ്മുടെ സവര്‍ണ ബ്രാഹ്മണ്യ മേധാവിത്വത്തിന് കഴിയില്ല. മാപ്പ് വേണ്ട, നഷ്ടപരിഹാരവും വേണ്ട, കുറ്റവാളികളെ വ്യക്തമായതിനു ശേഷം പോലും നിരപരാധികളെ ജയിലുകളില്‍നിന്ന് മോചിപ്പിക്കാന്‍ പോലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് സാധിക്കുന്നില്ല.
മേലാളന്മാരുടെ കുറ്റങ്ങള്‍ക്ക് അധമജാതികള്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്ന പഴയ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ട്. ആര്‍.എസ്.എസ് നേതാക്കളുടെ ശവഭോജനത്തിന് വേണ്ടി ശിക്ഷ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട പുതിയ കാലത്തെ അധഃകൃത ജാതിയാണ് മുസ്‌ലിം ചെറുപ്പക്കാര്‍. നമ്മുടെ നാട്ടിലെ മാധ്യമങ്ങളും സാംസ്‌കാരിക നായകന്മാരും
അതിന് ഭീകരവിരുദ്ധ പോരാട്ടം എന്നാണ് പേരിട്ടിരിക്കുന്നത്. എന്തു സുന്ദരമായ പേര്