Saturday, January 15, 2011

മഞ്ഞുകാലവും ബാക്കിയാക്കി...................

വേനലും മഴയും മാറിവന്നു ,ഓണവും വിഷുവും വന്നുപോയി ,ഒരു മഞ്ഞുകാലവും ബാക്കിയാക്കി
പെരുന്നാളും ,ദീപാവലിയും പോയ്മറഞ്ഞു ,അതുപോലെ സ്നേഹവും കരുണയും ,മനുഷ്യത്വവും നമ്മില്‍ നിന്നകലുന്ന കാലഘട്ടത്തില്‍ ഇതാ എന്‍റെ സൌഹൃതം .............ഇളം തെന്നല്‍ പോലെ നിങ്ങളുടെ അടുത്തേക്ക് ......ഒരുപാടൊന്നും നല്‍കാനില്ല ...................എന്നാലും നിറഞ്ഞ ഒരു പുഞ്ചിരി അതെപ്പോഴും നിങ്ങള്‍ക്കായി ഇവിടെ കാത്തിരിപ്പുണ്ടാവും ..................

സൗഹൃദം......ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയാണ്.അത് കൊടുക്കാനും
പകരാനും കഴിയുകയെന്നത് ജീവിത സൌഭാഗ്യവും.
നമ്മുടെ സുഖ-ദുഖങ്ങളില്‍ പങ്കാളിയാവുന്ന
ഒരു നല്ല സുഹൃത്തിന്റെ സാമീപ്യവും സാന്നിധ്യവും
ജീവിതത്തില്‍ ഒരു കുളിര്‍മഴയുടെ ആസ്വാദ്യത നല്‍കും.
സൌഹൃദത്തിന്റെ തണല്‍മരങ്ങളില്‍
ഇനിയുമൊട്ടേറെ ഇലകള്‍
തളിര്‍ക്കുകയും കായ്ക്കുകയും ചെയ്യട്ടെ.............
നമ്മെ ജീവിതത്തില്‍‌ നിലനിര്‍‌ത്തുന്നത് ഓര്‍‌മ്മകളാണ്.
ഭൂതകാലത്തിലെ സുന്ദരമായ നല്ല ഓര്‍‌മ്മകള്‍‌...
ഭാവിയെ പറ്റിയുള്ള പ്രതീക്ഷാനിര്‍‌ഭരമായ
ഒരു പിടി സ്വപ്നങ്ങളെക്കുറിച്ചുള്ള ഓര്‍‌മ്മകള്‍‌
കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍‌മ്മകളാണ്...
പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍‌മ്മകളായിരിക്കട്ടെ...
മനസ്സിന്റെ മണിച്ചെപ്പില്‍‌ സൂക്ഷിച്ചു വയ്ക്കാവുന്ന ഒട്ടനവധി സുന്ദര മുഹൂര്‍‌ത്തങ്ങള്‍ .........
എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം......
കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും
അതിനെയെല്ലാം അതിജീവിച്ച്..........വഴിവക്കിലെ മരത്തില്‍ നിന്നും പൊഴിയുന്ന ഓരോ ഇലയും നോക്കിനില്‍ക്കെ മനസ്സിലോടിയെത്തിയത് ഹൃദയത്തിന്റെ കോണിലെങ്ങോ മയങ്ങിക്കിടക്കുന്ന സുഹൃത്തുക്കളെയാണ്. എന്റെ ജീവിതത്തിലൂടെ കടന്നുപോയ ഒരുപാട് സുഹൃത്തുക്കള്‍... വിദ്യാഭ്യാസമായിട്ടും ജോലിയായിട്ടും മറ്റുമൊക്കെ അകലങ്ങളിലേക്കു പോകേണ്ടിവന്നവര്‍... ഒരു ഫോണ്‍ സംഭാഷണത്തിലും ആശംസാകാര്‍ഡുകളിലുമൊക്കെയായി ഒതുങ്ങുന്നവര്‍... പിന്നെയും വന്നു പുതിയ കൂട്ടുകാര്‍... തിരക്കിനിടയില്‍ സംസാരിക്കാന്‍ കഴിയാതെയും, വിളിക്കാന്‍ ശ്രമിക്കാതെയും അകന്നുപോയവര്‍... ഇലകള്‍ പൊഴിയും പോലെ... ഇല പൊഴിയും പോലെ ജീവിതത്തില്‍ നിന്നും പൊഴിഞ്ഞുപോവുകയല്ലെ...................കാലവും ദൂരവും ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു
സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്.!
കൊടുത്താല് കിട്ടും.!കിട്ടണം ഇത്തിരി വൈകി
യാണെങ്കിലും കിട്ടുക തന്നെ ചെയ്യും

Thursday, January 13, 2011

എഴുതി വാങ്ങീരടെ അവന്റെ സ്ഥാവര ജന്ഗമ വസ്തുക്കള്





 രാജ്യത്തെ മുന്‍നിര വ്യവസായ ഗ്രൂപ്പായ ടാറ്റ ഒരു കൂട്ടം മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. 2ജി സ്‌പെക്ട്രം വിവാദവുമായി ബന്ധപ്പെട്ട് ടാറ്റാ ഗ്രൂപ്പ് മേധാവി രത്തന്‍ ടാറ്റയ്ക്കും ടാറ്റാ ഗ്രൂപ്പിനുമെതിരെ നിരന്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച പയനിയര്‍ പത്രത്തിനും ഓപ്പണ്‍, ഔട്ട്‌ലുക്ക് എന്നീ മാസികകള്‍ക്കും വാര്‍ത്തകള്‍ നല്‍കരുതെന്ന് ഗ്രൂപ്പ് കമ്പനികളോട് ടാറ്റാ സണ്‍സ് ആവശ്യപ്പെട്ടു. ഇന്ത്യാ ടുഡേ ഗ്രൂപ്പ്, ബെനറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനി എന്നിവയ്ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കണോമിക് ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ എന്നിവ ബെനറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനിയുടേതാണ്.


വിവാദ നായിക നീരാ റാഡിയയും രത്തന്‍ ടാറ്റയുമായുള്ള ടെലിഫോണ്‍ സംഭാഷങ്ങള്‍ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതും ടാറ്റയെ ചൊടിപ്പിച്ചിട്ടുണ്ട്.


വാര്‍ത്തകള്‍ക്ക് പുറമെ ഈ പ്രസിദ്ധീകരണങ്ങള്‍ക്ക് പരസ്യങ്ങള്‍ നല്‍കുന്നതും തടയാന്‍ ഇടയുണ്ട്. ഓപ്പണ്‍ മാസിക ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളില്‍ ടാറ്റാ ഗ്രൂപ്പ് കമ്പനികളായ ടാറ്റാ മോട്ടോഴ്‌സിന്റേയും ടാറ്റാ സ്റ്റീലിന്റേയുമൊക്കെ പരസ്യങ്ങള്‍ വരാറുണ്ടായിരുന്നു. (മാതൃഭൂമി )
പാവം മാധ്യമങ്ങള്‍ (എത്രത്തോളം പാവങ്ങള്‍ ആണെന്ന് നാട്ടുകാര്‍ക്ക് അറിയാം ) ടാറ്റാ യുടെ കാലു പിടിക്കും അല്ലാതെ വേറെ വഴിയില്ല .ഇപ്പോള്‍ സംഭങ്ങളുടെ ഒരു ഏകദേശ രൂപം കിട്ടി കാണുമല്ലോ .....മാധ്യമങ്ങള്‍ ആവശ്യത്തിനു വാര്‍ത്തകള്‍ ഉണ്ടാക്കി വിറ്റു .അത് സത്യമോ കള്ളമോ (അതാര്‍ക്കു വേണം )ഇനി അവര്‍ കോംപ്രമ്യ്സു ചെയ്യാന്‍ പോകും .അവര്‍ക്കാവശ്യം ഉള്ളത് കിട്ടി കഴിഞ്ഞിരിക്കുന്നു .ടാറ്റായോ ഇത് മറ്റുള്ളവര്‍ക്കുള്ള വാനിഗ് ആയിട്ട് കരുതും എല്ലാവരും നടത്തുന്നത് കച്ചവടം തന്നെ പക്ഷെ നിങ്ങടെ പോലെ മുക്കാ ചക്രത്തിന്റെ വ്യാപാരം അല്ല നമ്മക്കുള്ളത് ഇനി നമ്മക്കെതിരെ എഴുതിയാല്‍ .ഞങ്ങള്‍ അങ്ങ് എഴുതി വാങ്ങും നിന്‍റെ സ്ഥാവര ജന്ഗമ വസ്തുക്കള് ...........

Wednesday, January 12, 2011

സ്ലം ഡോഗ് മില്യനാര്‍

ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കായി ബ്രിട്ടീഷ്‌ കിരീട അവകാശിയായ ചാള്‍സ് രാജ കുമാരന്‍ സ്വൊന്തം ചിലവില്‍ മിനി ടൌണ്‍ ഷിപ്‌ നിര്‍മ്മിക്കുന്നു .....!!!!!മരുഭൂമിയിലെ മരുപ്പച്ച എന്നാണ് പദ്ധതിയുടെ പേര് ....സ്ലം ഡോഗ് മില്യനാര്‍ കണ്ട നാള്‍ മുതല്‍ രാജകുമാരന്‍ ഈ ഒരു സ്വോപ്നം മനസ്സില്‍ താലോലിക്കുക ആയിരുന്നുവേത്രെ...........മൂവായിരം വീടുകള്‍ ഉള്ള ടൌണ്‍ ഷിപ്പില്‍ വിദ്യാലയങ്ങളും കടകളും മറ്റും ഉണ്ടാവുമത്രേ ...............
(നീണ്ട കൈയ്യടി )  നിങ്ങളാരും സ്ലം ഡോഗ് മില്യനാര്‍ കണ്ടില്ലേ ......?എന്തായാലും ഞാന്‍ കണ്ടിരുന്നു ...........



ഓര്‍മ്മയുണ്ടോ ഈമുഖം ഛെ തെറ്റിപ്പോയി ഈ വീട് (ദേഷ്യം വന്നപ്പോള്‍ അല്പം സുരേഷ് ഗോപി സ്റ്റൈല്‍ ആയിപ്പോയി ).അംബാനിയോട് ചോതിക്കു .നിങ്ങള്‍ കണ്ടില്ലേ സ്ലം ഡോഗ് മില്യനാര്‍...?സോറി സമയം കിട്ടിയിട്ടില്ല .പിന്നെ ഒരുപാട് സ്ലംസ് കണ്ടിട്ടുണ്ട് പക്ഷെ ഫ്ലയ്ട്ടില്‍ നിന്നായതുകൊണ്ട് അവിടെ എന്താണ് നടക്കുന്നതെന്ന് വെക്തം ആയതുമില്ല ....എന്‍റെ നാടിന്റെ ദാരിദ്ര്യം കണ്ടു എനിക്ക് രോഷമല്ല വേദനയാണ് തോന്നുന്നത് ...
രണ്ടു ബിലല്യന്‍ മുടക്കി ഇയാളി ഭാര്‍ഗവി നിലയം പണിയുന്നത് ആര്‍ക്കു വേണ്ടി ആണോ ????????????
നീ ആരാടി ചോതിക്കാന്‍ എന്‍റെ പണം എന്‍റെ സൗകര്യം ....ചാള്‍സ് രാജകുമാരനോട് ......നന്ദിയുണ്ട് ........ഒരുപാട് ...എന്നാലും നിങ്ങള്‍ ഇത് ചെയ്യരുത്  ഇന്ത്യയുടെ ദാരിദ്ര്യം മാത്രമേ നിങ്ങള്‍ ഇതുവരെ കണ്ടിട്ടുള്ളു എന്നാല്‍ പണി തുടങ്ങി കഴിയുമ്പോള്‍ നിങ്ങള്ക്ക് മനസിലാകും ഓരോ ഉധ്യോഗസ്തന്മാര്‍ക്കും കൊടുക്കേണ്ട് മാസ പടിയും മറ്റു അല്ലവന്സുകളും .വേണ്ട കുമാരാ..... നിങ്ങള്‍ അഫ്ഗാനിലോ ഇറാക്കിലോ ഒന്നും കണ്ട കളിയല്ലിത് .....ഇത് സ്ഥലം വേറെയാ ........

ആന്‍ ഫ്രാങ്ക് ..........

ഡാഡി എന്നാണ് ആന്‍ ഫ്രാങ്കിന്റെ ഡയറി കുറിപ്പുകള്‍ എന്നാ പുസ്തകം എനിക്ക് വാങ്ങി തന്നത് എന്ന് എനിക്കോര്‍മ്മയില്ല .കഴിയുന്നതും മലയാള പുസ്തകങ്ങള്‍ എന്നെ ക്കൊണ്ട് വായിപ്പിക്കാന്‍ ഡാഡി ശ്രെമിച്ചിരുന്നു ബാംഗ്ലൂരില്‍ വളരുന്നത്‌ കൊണ്ട് മലയാളം മറന്നു പോയ്യാലോ എന്ന് ഭയന്നിരിക്കാം .ഡാഡി ക്ക്  പ്രിയപ്പെട്ടവ എല്ലാം തന്നെ എനിക്കും പ്രിയപ്പെട്ടവ ആയിരുന്നു .മുന്‍പും ഡാഡി യോട് വഴക്ക് കൂടിയാല്‍ ഞാന്‍ മിണ്ടാന്‍ കൂട്ടാക്കില്ല പിന്നെ ലെട്ടെരില്  കൂടെ ആണ് സംസാരം ..ഞങ്ങളുടെ വഴക്കുകള്‍ മിക്കപ്പോഴും രാഷ്ട്രിയ പ്രേതിതങ്ങള്‍ ആയിരുന്നു .അമേരിക്കയോടുള്ള ഡാഡി യുടെ ചായ്‌വ് മിക്കപ്പോഴും എന്നെ ദേഷ്യം പിടിപ്പിക്കുമായിരുന്നു .നിസഹായരായി മരണത്തിന്റെ മുന്‍പില്‍ പകച്ചു നില്‍ക്കുന്ന സാധാരണ ആളുകള്‍ .....അവര്‍ക്കിടയിലേക്ക് ആര്‍പ്പു വിളികളോടെ ബോംബുകള്‍ വലിച്ചെറിയുന്ന അമേരിക്കന്‍ സോള്ജിയെര്സ്.ഒരിക്കല്‍ പോലും കോമ്പ്ര മൈസ് ചെയ്യാന്‍ ഞാന്‍ തയ്യാറായില്ല .അത് കൊണ്ടാവണം ആന്‍ ഫ്രാങ്കിന്റെ പേര് പറഞ്ഞു ഡാഡി എപ്പോഴും എന്നെ കളിയാക്കിയിരുന്നതു .ആനിന്റെ ചിന്തകള്‍ എന്നെ വല്ലാതെ അത്ഭുത പ്പെടുത്തിയിട്ടുണ്ട് കാരണം പതിമൂന്നോ പതിനാലോ വയസില്‍ ഇത്ര ഉഥാതമായ ചിന്തകള്‍ .........യൌവന തീഷ്ണതയില്‍ പ്രണയം ത്തെക്കാള്‍ വലുതായി എന്‍റെ ചിന്തകളില്‍ കടന്നു വന്നിരുന്നവര്‍ ഇവരൊക്കെ ആയിരുന്നു .....എന്‍റെ പ്രിയപ്പെട്ട എഴുത്തുകാരന്‍



പാബ്ലോ നെരുദ .ഞാന്‍ ആദ്യമായി സങ്കല്‍പ്പത്തിന്റെ ലോകത്തിലേക്ക്‌ ഊളിയിട്ടത് ഈ ചെറിയ മനുഷ്യനില്‍ കൂടി ആയിരുന്നു .മനോഹരമായ ഒരു കാലഖട്ടം തന്നെ ആയിരുന്നു അത് ....സ്വോര്‍ണ്ണം പോലെ തിളങ്ങുന്ന വണ്ടുകളും .....കടലിന്റെ ഹുങ്കാരവും ..........മഴയുടെ ഭീകരതയും എല്ലാമെല്ലാം ഞാന്‍ കണ്ടത് ഈ ചിലിയന്‍ മനുഷ്യനിലൂടെ ആയിരുന്നു .പാരീസിന്റെ ലാവണ്യവും ശ്രീ ലങ്കയിലെ തേയിലയുടെ ചൂടും കടല്‍ യാത്രകളും എല്ലാമെല്ലാം എനിക്ക് പ്രിയമായി തീര്‍ന്നു .....

Nothing But Death
There are cemeteries that are lonely,
graves full of bones that do not make a sound,
the heart moving through a tunnel,
in it darkness, darkness, darkness,
like a shipwreck we die going into ourselves,
as though we were drowning inside our hearts,
as though we lived falling out of the skin into the soul.

And there are corpses,
feet made of cold and sticky clay,
death is inside the bones,
like a barking where there are no dogs,
coming out from bells somewhere, from graves somewhere,
growing in the damp air like tears of rain.

Sometimes I see alone
coffins under sail,
embarking with the pale dead, with women that have dead hair,
with bakers who are as white as angels,
and pensive young girls married to notary publics,
caskets sailing up the vertical river of the dead,
the river of dark purple,
moving upstream with sails filled out by the sound of death,
filled by the sound of death which is silence.

Death arrives among all that sound
like a shoe with no foot in it, like a suit with no man in it,
comes and knocks, using a ring with no stone in it, with no
finger in it,
comes and shouts with no mouth, with no tongue, with no
throat.
Nevertheless its steps can be heard
and its clothing makes a hushed sound, like a tree.

I'm not sure, I understand only a little, I can hardly see,
but it seems to me that its singing has the color of damp violets,
of violets that are at home in the earth,
because the face of death is green,
and the look death gives is green,
with the penetrating dampness of a violet leaf
and the somber color of embittered winter.

But death also goes through the world dressed as a broom,
lapping the floor, looking for dead bodies,
death is inside the broom,
the broom is the tongue of death looking for corpses,
it is the needle of death looking for thread.

Death is inside the folding cots:
it spends its life sleeping on the slow mattresses,
in the black blankets, and suddenly breathes out:
it blows out a mournful sound that swells the sheets,
and the beds go sailing toward a port
where death is waiting, dressed like an admiral.

Pablo Neruda



ലാല്‍ ബാഗ് പാര്‍ക്കിലെ ഈ മരച്ചുവടുകള്‍ എനിക്ക് മറക്കാനാവില്ല .എല്ലാവരോടും പിണങ്ങി ചില സായാഹ്നം കളില്‍ സന്ധ്യയുടെ ഇരുട്ട് വരും വരെ ഇവിടേ ഇരിക്കും ....

Tuesday, January 11, 2011

ക്ഷേത്ര ഗണിതം


നീനാ എനിക്കറിയാം നീ ദേഷ്യത്തില്‍ ആണെന്ന് ഒരുവട്ടം ഞാന്‍ പറയുന്നത് നിനക്കൊന്നു കേട്ട് കൂടെ .സത്യമാണ് നിന്‍റെ ഫോണ്‍ കാള്‍ ഓരോവട്ടവും അവഗണിക്കുമ്പോള്‍  എന്‍റെ ഹൃദയം മുറിയുകയായിരുന്നു.ഒരുപാടൊന്നും നമുക്കറിയില്ല എങ്കിലും കുറച്ചു നിമിഷങ്ങള്‍ കൊണ്ട് ഒരു പാട് അറിഞ്ഞവര്‍ അല്ലെ നമ്മള്‍ ??? ഞാന്‍ വല്ലാത്ത വേദനയില്‍ ആണ് നീനാ എന്നോട് നീ സംസാരിക്കില്ലേ .........ഞാന്‍ നിനക്ക് ശല്യം ആവനുണ്ടോ .
ശ്യാം

 
ഇന്നും  നിന്‍റെ വിളിക്കായി ഞാന്‍ കാത്തിരുന്നു .മടിവാള ബസ്‌ സ്റ്റോപ്പില്‍ നീ വരുന്നതും കാത്തു ഒരുപാട് ഞാന്‍ നിന്നു.ഞാന്‍ ഉണ്ടാവുമെന്ന് കരുതിയാണ് നീ വരാഞ്ഞതല്ലേ ....നാളെ മുതല്‍ ഞാനുണ്ടാവില്ല അവിടെ .....നിന്‍റെ വഴികളില്‍ ഞാനുണ്ടാവരുത് എന്ന് നിനക്ക് തോന്നിയാല്‍ നിന്‍റെ ഓര്‍മ്മകളില്‍ നിന്നു പോലും ഞാന്‍ മറഞ്ഞു പോകും
ശ്യാം

പതിവ് പോലെ ഇന്നും നിന്നെ ഓര്‍ത്താണ് ഉണര്‍ന്നത് ...........ഇന്നലെ വളരെ 
വൈകിയാണ് കിടന്നത് സാമ്പത്തിക മാന്ന്യം എന്‍റെ ജോലി കളയുമോ എന്നൊരു ആശങ്ക ഇയ്യിടെ ആയി ഇല്ലാതില്ല .നിന്‍റെ ഓഫീസില്‍ എന്താണ് 
വാര്‍ത്തകള്‍ ..നിയന്ത്രണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞോ .അടുത്ത ആഴ്ച മമ്മിയോടും പപ്പയോടും ഇങ്ങോട്ട് വരാന്‍ പറഞ്ഞാലോ എന്നാലോചിക്കുവാ ......ജീവിതം വല്ലാതെ ബോര്‍ അടിക്കുന്നു ....പെട്ടെന്നൊരു ശൂന്യത പോലെ ബാംഗ്ലൂര്‍ ഇതു അഞ്ജാം വര്‍ഷമാണ്‌ ആദ്യം ആയിട്ടാണ് ഇങ്ങിനെ ..............
ശ്യാം
എന്‍റെ കുട്ടീ നീ പള്ളിയില്‍ പോക്കും നിര്‍ത്തിയോ സെന്റ്‌ തോമസ്‌ ചര്‍ച്ചില്‍ ആണ് കേട്ടോ ഞാന്‍ പോയത് നീ ധര്‍മാരാം മില്‍ പോയോ ..എടാ ഒരു മറുപടി എങ്കിലും എഴുതി  കൂടെ .ഞാന്‍ കണ്ട നീനാ ഇങ്ങിനെ ഒന്നും ആയിരുന്നില്ല .തെറ്റും ശരിയും തിരിച്ചറിയാന്‍ അവള്‍ക്കു വലിയ കാല താമസം ഉണ്ടായിരുന്നില്ല .അത് കൊണ്ടല്ലേ ഞാന്‍ ഇപ്പോഴും നിന്‍റെ സൌഹൃതവും കാത്തിരിക്കുന്നത് ....
ശ്യാം
മിഷാ ഞാന്‍ എന്താ ചെയ്യേണ്ടത് കുറെ ആയി ഇങ്ങിനെ മെസ്സേജ്കള്‍ ഇങ്ങിനെ വന്നു കൊണ്ടേ ഇരിക്കുന്നു .എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിയാണ്‌ നിമ്മി .ആരോടും മിണ്ടാത്ത ഒരു തൊട്ടാവാഡി (ദേഷ്യം വന്നാല്‍ തീര്‍ന്നു പിന്നെ ചങ്ങലക്കു ഇടുകയെ വഴിയുള്ളൂ ) വിളിച്ചു രണ്ടു ചീത്ത പറയാന്‍ മേലായിരുന്നോ .ഞാനും ഓര്‍ത്തതാഡീ .പിന്നെ വിചാരിച്ചു നമ്മള്‍ റേസ്പോണ്ട് ചെയ്യാതിരിക്കുമ്പോള്‍ നിര്‍ത്തുംമായിരിക്കും എന്ന് .പക്ഷെ കൂടുതല്‍ ഒന്നുമില്ലാട്ടോ ഡെയിലി ഒരു മെസ്സേജ് മാത്രം .എന്നാ പിന്നെ ഡെയിലി ഒരു മറുപടിയും വച്ചായിക്കോ...അതല്ലടീ .....ഞാനെന്താ ഇപ്പോള്‍ ചെയ്യുകാ .......വിളിച്ചിട്ട് എന്താ മോനെ നിന്‍റെ സൂക്കേട്‌ എന്ന് ചോതിക്കു .അയ്യോ എനിക്ക് പേടിയാ .എന്നാല്‍ പിന്നെ ഡെയിലി മെസ്സേജ് വായിച്ചു രസിച്ചോ ....അല്ല പിന്നെ .....എന്‍റെ ചക്കര അല്ലെടീ എന്തെങ്ങിലും ഒരു വഴി പറഞ്ഞു താ മുത്തെ ......സുഖിപ്പിക്കല്ലേ ....അധികം .......

നീനാ നീ വിചാരിക്കുന്നുണ്ടോ ഒരു പ്രണയത്തിന്റെ തീവ്രതയില്‍ ഉഴറി ആണ് ഞാന്‍ നിന്നെ വിളിക്കുന്നതെന്ന് ...തീര്‍ച്ചയായും അല്ലെടോ ....ജീവിതത്തിലൊരിക്കലും അങ്ങനെ ഒന്നും ആയി തീരരുതെ എന്നാണ് എന്‍റെ പ്രാര്‍ത്ഥന ....പ്രണയം ഇപ്പോഴും നല്‍കുന്നത് വേദന ആണ് ആര്ക്കെന്ഗിലുമൊക്കെ ...ചിലപ്പോള്‍ അത് നമുക്ക് തന്നെ ആവാം അല്ലെങ്ങില്‍ മാതാപിതാക്കള്‍ക്ക് ആവാം .എന്തായാലും എനിക്കത് വേണ്ട .പിന്നെ തന്നെ ശല്യം ചെയ്യുന്നത് കുറ്റബോധം കൊണ്ടാട്ടോ താന്‍ ഒരു പാട് തവണ വിളിച്ചിട്ടും ഞാന്‍ അറ്റെണ്ട്‌ ചെയ്തില്ല എന്നാ വിഷമം അത് എന്ത് കൊണ്ടാണ് എന്ന് താന്‍ ചോതിച്ചതെ ഇല്ലല്ലോ .........
ശ്യാം
ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല .ഞായറാഴ്ച ആവട്ടെ പള്ളിയില്‍ വരുന്ന ആളല്ലേ നമുക്ക് കണ്ടു കളയാം .......
അത് വേണോടീ അവസാനം പുലിവാല്‍ ആവുമോ .....?
അധികം ദാവണി ഉടുക്കല്ലേ പെണ്ണെ ..........ഇവന്‍മാരുടെ ഒക്കെ വിചാരം എന്തുവാ ..........നമ്മളെല്ലാം നിളയുടെ തീരത്ത് മണലില്‍ വിരല്‍ ചിത്രം വരയ്ക്കുന്ന പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പെണ്ണുങ്ങള്‍ ആണെന്നോ .............
എന്നാലും .............
ഒരെന്നാലുമില്ല നമ്മളെന്തിനാ  പെടിചോടുന്നെ ...........സത്യത്തില്‍ ഭയം കൊണ്ടല്ലേ ഈ ഒഴിഞ്ഞുമാറല്‍ ..........നമുക്ക് ആദ്യം നമ്മളെ വിശ്വാസം ഉണ്ടാവണം ഒരുത്തന്‍ ചിരിച്ചാല്‍ ഉടന്‍ മയങ്ങി വീഴുന്ന മനസിന്റെ ഉടമകള്‍ അല്ല തങ്ങളെന്ന് ....ഒരു നിമിഷം കൊണ്ട് പ്രണയത്തിന്റെ ആനന്ദ നിര്‍വ്രുതിയിലേക്ക് എടുത്തു ചാടുമ്പോള്‍ ഓര്‍ക്കണം പെണ്ണെ നമ്മുടെ ഡാഡി ,മമ്മി ....അവര്‍ക്ക് നമ്മളാണ് ലോകം അവരുടെ ലോകത്തെ ഇല്ലാതെ ആക്കിയിട്ടു  വേണോ നമുക്കൊരു ലോകം കെട്ടിപ്പടുക്കാന്‍ .............?
വഴക്ക് പറയല്ലെടീ  ഞാന്‍ ഒന്നും ചെയ്തില്ലല്ലോ
പിന്നെ നിനക്ക് കാണേണ്ട എങ്കില്‍ വേണ്ട ..........
അപ്പൊ പോവാം അല്ലെ ...............?
നിനക്ക് വേണം എങ്കില്‍ ...........
ശരി ......................
എന്‍റെ എല്ലാ കണക്കു കൂട്ടലുകളെയും തെറ്റിച്ചു കളഞ്ഞു ശ്യാം
സുമുഖന്‍ ആയ ഒരു യുവാവ് .........നെറ്റിയിലേക്ക് അലസമായി വീഴുന്ന മുടിയിഴകള്‍ അവന്റെ നിഷ്കളങ്കതയെ മോഡി പിടിപ്പിക്കുന്നവ തന്നെ ആയിരുന്നു ...........നിമ്മിയെ കണ്ടു അവന്റെ മുഖത്തെ രക്തം വാര്‍ന്നു പോകുന്നത് ഞാന്‍ കണ്ടു .വിളറി വെളുത്ത മുഖം ........എന്നോട് ക്ഷമിക്കു എനിക്ക് ആള് തെറ്റിയതാണ് .......സത്യമായും ഞാന്‍ നിങ്ങളുധേശിക്കുന്ന തരത്തിലുള്ള ഒരാളല്ല .....
പിന്നീടവന്‍ കഥകള്‍ ഒന്നൊന്നായി പറഞ്ഞു ........
നീനയെ കണ്ടു മുട്ടിയത്‌ ...................അപരിചിതമായ ഒരു സൌഹൃതത്തില്‍ കൊര്‍ക്കപ്പെട്ടത്‌ ................പെട്ടെന്നൊരു മഴവില്ല് പോലെ മാഞ്ഞു പോയത് ..............
ഈ പള്ളിയില്‍ വച്ച് പല തവണ അവളെ മുന്‍പും കണ്ടിട്ടുണ്ട് പക്ഷെ പരിചയപ്പെടാന്‍ ഇട ആയിട്ടില്ല ........എന്നാലും പെട്ടന്നോരിക്കല്‍ നാട്ടിലേക്ക് ഒരുമിച്ചു യാത്ര ചെയ്യേണ്ടി വന്നപ്പോള്‍ ....ആ അപരിചിതത്വം മാറിയതെ ഇല്ല .
ഇപ്പോഴും ഓര്‍ക്കുന്നു നനഞ്ഞു കുളിച്ചു അവള്‍ എന്‍റെ അടുക്കല്‍ വന്നിരുന്നത് ....ഞാന്‍ വല്ലാതെ അപ്സെറ്റ് ആയിരുന്നു ....എന്‍റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു ....എന്‍റെ പുന്നാര പെങ്ങള്‍ ഒരാളുടെ കൂടെ ഞങ്ങളെ എല്ലാം ഉപേക്ഷിച്ചിട്ട് പോയിരിക്കുന്നു ........ഒരു വാക്ക് പോലും പറഞ്ഞില്ല ....ഒരു സൂചന കൂടി.. ഇല്ല .......എന്‍റെ ഡാഡി എങ്ങനെ സഹിച്ചു എന്നെനിക്കറിയില്ല.
നീനാ എന്നെ ഒരുപാട് ആശ്വോസിപ്പിച്ചു ....ഒരുപാട് നാളത്തെ പരിചയം ഉള്ളത് പോലെ അവളെന്നെ ഉപദേശിച്ചു ,വഴക്ക് പറഞ്ഞു .... അവള്‍ തന്നെ ആണ് അവളുടെ നമ്പര്‍ എന്‍റെ മൊബൈലില്‍ ഫീട് ചെയ്തത് പിന്നെങ്ങിനെ ഇത് സംഭവിച്ചു എന്നെനിക്കറിയില്ല ....അവന്‍ ദീനമായി ഞങ്ങളെ നോക്കി ..........
സോറി പറഞ്ഞു അവന്‍ മടങ്ങി പോകുന്നത് നോക്കി നിന്നപ്പോള്‍ എന്തോ തിരിച്ചറിയാത്ത ഒരു അസ്വോസ്തത .....പിന്നെടെപ്പോഴോ ഞാന്‍ തിരിച്ചറിഞ്ഞു .......എന്‍റെ കൂട്ടുകാരി എന്നില്‍ നിന്നും അകലുകയ്യാണ് ..........ഒന്നും പറയാന്‍ തോന്നിയില്ല ...
മാസങ്ങള്‍ക്ക് ശേഷം നിമ്മി എന്‍റെ മടിത്തട്ടില്‍ കിടന്നു ഒരു പാട് കരഞ്ഞു ....ഞാന്‍ വഴി തെറ്റിയൊന്നും പോയില്ലെടീ ....എന്നാലും അവന്‍ അവസാനം പറയുകയാ അവന്റെ കൂട്ടുകാരനോടുള്ള പന്തയത്തിന്റെ പുറത്താണ് അവനീ നാടകമെല്ലാം കളിച്ചതെന്നു ..അവന്റെ കൂട്ടുകാരന്‍ കുറെ കാലം എന്‍റെ പുറകെ നടന്നിരുന്നു .....സത്യമായിട്ടും അവന്‍ നല്ലവനാടീ അവന്‍ എന്നോട് പ്രണയം ആണെന്നൊന്നും പറഞ്ഞിട്ടില്ല .ഞാനാണ് വെറുതെ മോഹിച്ചു കൂട്ടിയത് ......എനിക്ക് പറ്റുന്നില്ലെടീ ....അവനെ മറക്കാന്‍ ആവുന്നില്ല .


കാതുകള്‍ കൊട്ടി  അടച്ചിരിക്കുന്നു ......മിഷ തോറ്റു പോയിരിക്കുന്നു
ഈ ലോകത്തില്‍ ആരെയും തിരിച്ചറിയുക അത്ര എളുപ്പമല്ലെന്ന് ഞാന്‍ മനസിലാക്കുകയാണ് .എത്ര വിദഗ്ദ്ധമായി അവനെന്നെ കബളിപ്പിച്ചു ..ഇത് തന്നെയാണ് ലോകം .............പണ്ടെങ്ങോ കേട്ട കഥയിലെ സുന്ദരിയായ പൂവിനെ പോലെ ആകര്‍ഷിച്ചു അടുത്തെത്തിച്ചു മരണത്തിലേക്ക് പറഞ്ഞയക്കുന്ന ...........മരണത്തിന്റെ സൌന്ദര്യം .............

Monday, January 10, 2011




എന്ന് മുതലാണ്‌ സില്‍വിയ പ്ലാത്തിനെ ഇഷ്ടപ്പെട്ടു തുടങ്ങിയത് അറിയില്ലാ .പക്ഷെ ഒന്നറിയാം ആത്മഹത്യയെ ഞാന്‍ ഒരിക്കലും സ്നേഹിച്ചിട്ടില്ല .മരണം ഒരവസാനം ആണെന്ന് തോന്നാത്തത് കൊണ്ടായിരിക്കാം .എന്‍റെ പ്രിയപ്പെട്ടതെല്ലാം മരണത്തിനു കീഴടങ്ങിയിട്ടും ഞാനതിനെ ഓര്‍ത്തു ദുക്ഖിചതെയില്ല .പ്രകൃതിയുടെ നിയമങ്ങളോട് ഞാനൊരിക്കലും രോഷം കൊണ്ടിട്ടില്ല ......ആത്മഹത്യയെക്കുറിച്ച് അതിന്റെ മനോഹാരിതയെക്കുരിച്ചു ഒരുപാടെഴുതാനും വായിക്കാനും ഞാന്‍ കൊതിച്ചു .....എല്ലാരും എന്നെ സ്നേഹിച്ചിട്ടും എന്താണ് സ്നേഹം എന്ന് ഞാനിപ്പോഴും തേടാറുണ്ട് .പാതിരാവില്‍ മഴയില്‍ കുതിര്‍ന്നു വെറുതെ ബാല്‍ക്കണിയില്‍ കഴിച്ചു കൂട്ടുക എനിക്ക് വിനോദമായിരുന്നു ......നിരാശ ആയിട്ടില്ല ഞാനൊരിക്കലും വാടാത്ത മുഖവും ആയി മിഷയെന്നാല്‍ ചിരിയെന്നാണ് അര്‍ഥം എന്നാര്തുലസിക്കുന്ന എന്‍റെ ബ്ലോഗില്‍ ഇത്തരം എഴുത്തുകള്‍ കണ്ടാല്‍ എന്‍റെ പ്രിയപ്പെട്ടവര്‍ അന്തം വിട്ടുനിന്നേക്കാം .(ഇതും ഒരു നമ്പര്‍ അല്ലെ ...)
ദൂരെ എങ്ങോ കേള്‍ക്കുന്ന ഒരു നേര്‍ത്ത സംഗീതത്തിന്റെ അലകള്‍ക്കു കാതോര്‍ക്കവേ ആണ് ഉണരുകയാണ് എന്നാ തിരിച്ചറിവ് തോന്നിയത് കുറെ ദൂരെ എങ്ങു നിന്നോ ആവണം ആരോ ............പാടുകയല്ല .......വയലിനായിരിക്കാം ...............പിന്തുടരാന്‍ ആഞ്ഞപ്പോള്‍ അറിയാതെ ചിരിച്ചു പോയി .തടവിലാണ് !!!!! സ്നേഹിച്ച കുറ്റത്തിന് മരണത്തിനു വിധിക്കപെട്ട ഒരു കുറ്റവാളി ആണ് താന്‍ .അഴികളുടെ തണുപ്പ് ഉടലിലെക്കും വ്യാപിക്കുന്നു .എന്നത്തേയും പോല്‍ ആ വലിയ തടവറയിലാകെ ചുറ്റി നടന്നു മറ്റൊന്നും ചെയ്യാനില്ലല്ലോ . ഞെട്ടിപ്പോയി തനിക്കു മുന്‍പില്‍ തുറന്ന ഒരു വാതില്‍ !! കാലുകള്‍ക്ക് അറിയാതെ വേഗം കൂടുന്നു ഇത് താന്‍ ചോതിച്ചു വാങ്ങിയ ശിക്ഷയാണ് എന്നിട്ടും .......ഞാന്‍ ഓടുകയാണ് ....അതാ തൊട്ടുമുന്‍പില്‍ ഒരു താഴ്വര ഒരുപാട് പൂവുകള്‍ പഴങ്ങള്‍ കിട്ടിയതെല്ലാം കഴിച്ചു .വയറു നിറഞ്ഞപ്പോള്‍ ഒരു മൂളിപ്പാട്ട് വരികയ്യാണ് ..............മരണത്തിലാകിലും .....മധുമാസമാകിലും .....പ്രിയമീ ഗാനം ............

മണിമുഴങ്ങുന്നു .......അകലെ ഒരു ചെറിയ ദേവാലയം .....പതിയെ നടന്നു .....ഒരുപാട് പഴക്കം തോന്നിക്കുന്നതെങ്ങിലും പ്രൌഡ മായി തല ഉയര്‍ത്തി നില്‍ക്കുന്നു .ആള്‍ ബഹളങ്ങള്‍ കേള്‍ക്കാനുണ്ട് ...എന്തൊരു തണുപ്പ് .....ഹാളിലേക്ക് കടന്നപ്പോള്‍ മരവിച്ചു പോയി ആരുമുണ്ടായിരുന്നില്ല അവിടെ .......പ്രാര്‍ത്ഥനാ ഗാനങ്ങള്‍ മുഴങ്ങുന്നു വിളക്കുകള്‍ എല്ലാം മിഴിതുറന്നു നില്‍ക്കുന്ന ...ഞാന്‍ ഞാന്‍ മാത്രം .......ആരാധന തുടങ്ങുകയായി എന്‍റെ ചുറ്റിനും ഗാനങ്ങള്‍ നിറയുകയ്യാണ്......കുന്ധിരിക്കതിന്റെ ഗന്ധം പുകച്ചുരുളുകള്‍ ..ഞാന്‍ കണ്ണടച്ച് നിന്ന് എനിക്ക്... എനിക്ക് ഭയം തോന്നും പോലെ .ആരാധന തീര്‍ന്നു ബഹളങ്ങള്‍ അകലും വരെ ഞാന്‍ കണ്ണ് തുറന്നതേയില്ല ......മുറ്റത്തിറങ്ങി വെറുതെ നടന്നു .അങ്ങകലെനിന്നും ഒരു പുകച്ചുരുള്‍ അടുത്തടുത്ത്‌ വരുന്നുണ്ട് .....ഒരു തീവണ്ടി !!!!ഓടി .....കിതച്ചാണ് സ്റ്റേഷന്‍നില്‍ എത്തിയത് .....വണ്ടിയില്‍ കയറി ഇരിപ്പുറപ്പിക്കും വരെ ആരെയും സ്രെധിക്കാന്‍ കഴിഞ്ഞില്ല ....എനിക്ക് തല ചുറ്റും പോലെ ഇതിനുള്ളിലും ആരെയും കാണാന്‍ കഴിഞ്ഞില്ല .....എന്നാലും ആളുകള്‍ നിര്‍ത്താതെ സംസാരിക്കുന്നു ..............രൂപമില്ലാത്ത ഒരു ജനത !!!ഞാന്‍ എങ്ങോട്ടാണ് പോകുന്നത് ......പണ്ടെങ്ങോ കേട്ട ഹോട്ടല്‍ കാലിഫോര്‍ണിയയിലെ ഗാനങ്ങള്‍  ഒഴുകി വരുന്നു ....

കൂരിരുളില്‍  തിരി തെളിച്ചു അവള്‍ വഴി കാണിച്ചു തന്നു ഇത് സോര്‍ഗവുമാവാം നരകവും ആവ്വാം .........

Thursday, December 30, 2010

പെട്ടെന്നൊരു ദിവസം ഒരു നിശാഗന്ധിയുടെ  മണം ഏറ്റു ഞാന്‍ തളര്‍ന്നു വീണത്‌ ഇന്നലെ എന്നവണ്ണം  ഓര്‍മ്മകളിലേക്ക് നിശ്വാസമായി എന്നെ ഉഷ്നിപ്പിക്കുന്നു .അറിയുന്നു ഞാന്‍ ഇരുപത്തിയെട്ടാം വയസിലേക്ക് കടന്നു വരുന്ന ഈ ശിശിരത്തെ ......ഇലകൊഴിയുന്ന ശിശിരം ....ഇനി ഒരിക്കലും തളിര്ക്കുമെന്ന പ്രതീക്ഷ  ഇല്ലാത്ത ഒരു വരണ്ട കാലം .സന്തോഷം തന്നെയാണ് ഇപ്പോഴും എപ്പോഴും .ആരോടും മിണ്ടാതിരുന്ന ഇരുപതു മാസങ്ങളില്‍ എന്റെ പേന മാത്രം ഒരു പാട് വാചാലയായി .ആരക്കെനിയന്‍ മലനിരകളിലൂടെയുള്ള യാത്രകളും സാന്റി യാഗോവിലെ തണുത്ത സന്ധ്യകളും എന്നെ ഒരു പാട് സന്തോഷിപ്പിച്ചു .ഏകാന്തതയുടെ വന്യമായ സൌന്ദര്യം എന്നെ മത്തുപിടിപ്പിച്ചു .തണുപ്പുകൊണ്ട് പര്ധ അണിഞ്ഞ എന്റെ ഉടലിനുള്ളില്‍ യാത്രയോടുള്ള വൈകാരികത മാത്രമായിരുന്നു നെരിപ്പോട് പോലെ എരിഞ്ഞു കൊണ്ടിരുന്നത് ..ഓര്‍മ്മകള്‍ പെട്ടെന്ന് ഇല്ലണ്ടായപ്പോഴും എന്നോട് നീരസത്തോടെ പിണങ്ങി അകന്നപ്പോഴും ഞാന്‍ കരഞ്ഞിരുന്നില്ല .അത് മനോഹരം തന്നെ ആയിരുന്നു നാഴികമണിയുടെ മിടിപ്പ് മാത്രം കാതോര്‍ത്തു ഒരുപാട് നേരം .പുലര്‍ കാലത്തിനും സന്ധ്യക്കും ഒരേ നിറം ഒരേ മണം .മഞ്ഞു പൊഴിയുന്നത് എന്നെ അമ്പരപ്പിച്ചു മഴക്കലമായിരുന്നില്ലേ എന്ന് ഞാന്‍ വെറുതെ സംശയിച്ചതാണോ ആരോടും ചോതിച്ചില്ല .എന്തിനാണ് നിങ്ങള്‍ സഹതപിച്ചത് .ദേഷ്യം എന്റെ ഓരോ അണുക്കളിലും കുത്തി വച്ചത് നിങ്ങളുടെ സാന്ത്വനങ്ങള്‍ ആയിരുന്നില്ലേ മഴയില്‍ നനഞ്ഞു കുതിര്‍ന്നു മുറിയുടെ മൂലയില്‍ ഒറ്റക്കിരുന്നു വിറച്ചപ്പോള്‍ എന്റെ ഉള്ളിലെരിയുന്ന തീ ജ്വാലകള്‍ക്ക് പകരം നിങ്ങള്‍ കണ്ടത് തെര്‍മ്മോ മീറ്ററിലെ അക്കങ്ങള്‍ മാത്രമായിരുന്നു അതെന്നെ രസിപ്പിച്ചു ....നിങ്ങള്ക്ക് മനസിലാവാത്ത ഞാന്‍ ........പേടിപ്പിക്കുന്ന എന്തിനെയും വെറുതെ ഒന്ന് തൊട്ടു നോക്കാന്‍ ഞാന്‍ കുതറിയോടി പിന്നീട് രാത്രികളില്‍ ഭയന്ന് നിലവിളിച്ചു .....നോന്നുന്നതെന്തും ചെയ്യാനുള്ള ഒരു ത്വോര എന്‍റ്റെ ഉള്ളില്‍ വന്യ മൃഗത്തെപ്പോലെ ചുരമാന്തി ....അതെനിക്ക് ലഹരിപോലെ വേണമായിരുന്നു ...............ഒരുപാട് എഴുതുവാന്‍ മനം വെമ്പുംബോഴും എന്തോ ഒന്ന് എന്നെ തളര്തുന്നത് ഞാന്‍ അറിയുന്നു ...................
.


ഇന്ത്യ എനിക്ക് പേടിയാണ് 

എന്‍റെ പാട്ടുകള്‍ കേള്‍ക്കുന്നില്ലേ നിങ്ങള്‍.എന്നെയും കൊണ്ട് സത്യത്തില്‍ എന്‍റെ ഡാഡി സത്യത്തില്‍ ഇന്ത്യ വിട്ടു ഒളിചോടുകയായിരുന്നോ എന്നെനിക്കു സംശയം ഉണ്ട് .എന്‍റെ പാട്ടുകള്‍ കേള്‍ക്കുന്നില്ലേ നിങ്ങള്‍ .നെഞ്ചിടിപ്പോടെ ആണ് ബാംഗ്ലൂര്‍ വച്ച് എന്‍റെ ഡാഡി ഈ പാട്ട് കേട്ടിരുന്നത് .എല്‍ റ്റി റ്റി യുടെ പാട്ടാണിത് .ഞാന്‍ ഒരു തീവ്രവാദി അല്ല .അവരെക്കുറിച്ച് പത്രത്തില്‍ വായിച്ച അറിവല്ലാതെ മറ്റൊന്നും എനിക്കില്ല .എന്നാലും എന്‍റെ ഡാഡി പറയും പതിയെ വയ്ക്ക് കുട്ടി ശബ്ദം പുറത്തു കേള്‍ക്കാനുണ്ട് .ഇവിടേ മലയ്ഷ്യയില്‍ സന്തോഷത്തോടെ എനിക്ക് ഈ പാട്ട് കേള്‍ക്കാം ആരും എന്നെ ശല്ല്യപ്പെടുതില്ല.നമ്മുടെ നാട് മാറുകയ്യാണ് വല്ലാതെ പേടിപ്പിക്കുന്ന ഒരവസ്ഥയിലേക്കു .ഞാന്‍ ഒരു മുസ്ലിം ആയി ജനിചിരുന്നെങ്ങില്‍ ....അതോര്‍ക്കാന്‍ വയ്യ എന്തും തുറന്നു പറയുകയും എഴുതുകയും ചെയ്യുന്ന എന്‍റെ സോഭാവം ......ചിലപ്പോഴെങ്ങിലും എന്‍റെ ഡാഡി എന്‍റെ എഴുത്തുകളെ വേദനയോടെ നശിപ്പിച്ചു കളയാറുണ്ട് ഞാന്‍ പിണങ്ങി ഇരിക്കാറും ഉണ്ട് .ഒഴുക്കിനൊത്തു നീങ്ങാത്തവര്‍ ഇന്ത്യയില്‍ നിലനില്‍ക്കില്ല എന്നാണു ഡാഡിയുടെ പക്ഷം .ഞാന്‍ ഇതൊന്നും നോക്കാറില്ല എനിക്കറിയല്ല. നിയന്ത്രണങ്ങള്‍ എന്നെ വല്ലാതെ വീര്‍പ്പു മുട്ടിക്കും .ഇവിടെ എനിക്ക് എല്ലാ സ്വാതന്ത്രവും ഉണ്ട് പക്ഷെ എന്‍റെ സെന്റ്‌ തോമസ്‌ ചര്‍ച്ചും .ക്രൈസ്റ്റ് കോളേജ് യും ആ മനോഹരമായ സായാഹ്നങ്ങളും എല്ലാം എനിക്ക് നഷ്ടമായി .ആരോടും പറയാതെ ഞാന്‍ വെറുതെ ഇറങ്ങി നടക്കുമായിരുന്നു .ബാംഗ്ലൂര്‍ എനിക്കത്രയും പ്രിയപ്പെട്ടതായിരുന്നു ...ജീവനും ജീവിതവും കൊടുത്തു ഞാന്‍ സ്നേഹിച്ച എന്‍റെ ബാംഗ്ലൂര്‍ ....തിരികെ വരുമോ എന്നെനിക്കറിയില്ല
my ways