Tuesday, January 25, 2011

തിര അറിയാത്ത തീരം

ആടി തീരും മുന്‍പേ പാതിയില്‍വീണ  യവനികയുടെ മറ നീക്കി ഞാന്‍ നിന്നെ തേടുകയാണ് .തീരത്തോട് കുറുമ്പ് കാണിക്കാത്ത ഈ കടല് കാണുമ്പോള്‍ നിന്‍റെ ചോദ്യങ്ങള്‍ ഒന്നൊന്നായി എന്നെ കുത്തി നോവിക്കുന്നു
"ചേച്ചിക്ക്  ആരോടെങ്ങിലും പ്രണയം തോന്നിയിട്ടുണ്ടോ"?
കിളി ചിലക്കാത്ത കോണ്ക്രീറ്റ് കെട്ടിടത്തിനുള്ളില്‍ വില പിടിച്ച വേദന കള്‍ക്ക് മരുന്ന് പുരട്ടവേ പെട്ടെന്നായിരുന്നു അവളുടെ ചോദ്യം ഉം "എന്താ ഇപ്പൊ ഇങ്ങിനെ ചോതിക്കാന്‍ ..."
"വെറുതെ ..."
സുന്ദരമായ ആ മുഖത്തേക്ക് സന്ധ്യ കടന്നു വന്നത് കുങ്ങ്കുമ ശോഭയോടെ ആയിരുന്നില്ല
എന്‍റെ വീണക്കുട്ടീ .......എന്ത് പറ്റീടാ.......ഇലല്യാന്നെ ഒന്നൂല്ല ....
പൂവാം നമുക്ക് സമയായി .....സാഗര്‍ അപ്പോളോ ഹോസ്പിറ്റലിന്റെ പടികളിറങ്ങുമ്പോള്‍ ഞാന്‍ വീണ്ടും അവളെ ശ്രേധിച്ചു ....മ്ലാനമാണ് മുഖം .നഴ്സിംഗ് അസിസ്റ്റന്റ്‌ ആയി അവള്‍ ജോലിക്ക് ചേര്‍ന്നിട്ട് ആറ് മാസമേ ആയിട്ടുള്ളൂ എന്നിട്ടും എല്ലാവരുടെയും ഓമന ആയിരിക്കുന്നു .ചെറിയ മുഖം ആരെങ്ങിലും ഒന്ന് നോക്കിയാല്‍ കരയുന്ന പ്രകൃതം .തെലുങ്ങ്കത്തി ആണ് മലയാളി അല്ലെന്നു ആരും പറയില്ല .എപ്പോഴും എല്ലാവരുടെയും ജോലികള്‍ എടുത്തു ചെയ്യുക. ഞാന്‍ എത്ര ശാസിച്ചാലും അവള്‍ എപ്പോഴും തിരക്കിലാണ് ...."പ്രണയിക്കപെടുക എന്നതിനേക്കാള്‍ ഞാന്‍ ആശിക്കുന്നത് ആരോടെങ്ങിലും തീവ്രമായി പ്രണയം എന്‍റെ ഉള്ളില്‍ മുളപൊട്ടുക എന്നതാണ് "നിനച്ചിരിക്കാതെ ഉള്ള ആ അഭിപ്രായം എന്നെ ഞെട്ടിച്ചു .എന്ത് പറ്റി എന്‍റെ കൊച്ചെ??? സ്കൂള്‍ കഴിഞ്ഞു പിന്നേം പഠിക്കണം എന്നുണ്ടായിരുന്നു .കോളേജ് എന്നാല്‍ പ്രണയ വര്‍ണ്ണങ്ങളുടെ ഒരു ചില്ല് ഗോപുരം ആണെന്നാണ്‌  മാമന്റെ വിചാരം.അതോണ്ട് അതും പറ്റീല്ല . 




കഥയിലേക്ക്‌ തല നീട്ടിയ ആ ജീവിതം എന്നെ വേദനിപ്പിക്കുന്നതായിരുന്നു .തന്നെ കല്യാണം കഴിക്കാനായി കാത്തിരിക്കുന്ന അമ്മയുടെ സഹോദരന്‍ .ആന്ദ്രയില്‍ ഇതു സര്‍വ്വ സാധാരണം ആണത്രേ .ആ കൊച്ചു പെണ്‍കുട്ടി എന്ത് ചെയ്യും തന്‍റെ ഇരട്ടി പ്രായമുള്ള മാമന്‍ !!!!!
ഒരൊഴിവ് ദിനം കഴിഞ്ഞു വന്ന എന്നെ വരവേറ്റത് വീണയുടെ കണ്ണ് നീരാണ് ...എന്താടാ ...ചേച്ചി കണ്ടോ ശ്വാസം പോലുമില്ലാതെയാണ് ആ അമ്മച്ചി വന്നത് നമ്മള്‍ എത്ര പാട് പെട്ടു അവര്‍ക്ക് വേണ്ടി എന്നിട്ടും പോയപ്പോള്‍ ഒരു വാക്കുപോലും നമ്മളോട് പറഞ്ഞില്ലല്ലോ ...അറിയാതെ ചിരിച്ചു പോയി .എന്‍റെ കുട്ടി ഇത് ഹോസ്പിറ്റല്‍ ആണ് അതും പണക്കാര്‍ക്ക് മാത്രമുള്ളത് ..അവര്‍ക്ക് ശ്വാസം കിട്ടാതപ്പോഴും എഴുന്നേല്‍ക്കാന്‍ വയ്യാതപ്പോഴും ഒക്കയെ അവര്‍ക്ക് നമ്മളെ ആവശ്യമുള്ളു പിന്നെ നമ്മളൊക്കെ വെറും ജോലിക്കാര്‍ മാത്രമല്ലേ .....ആദ്യം ഒക്കെ ഒരുപാട് വേദന തോന്നിയിട്ടുണ്ട് .മരണത്തിലേക്കോ ജീവിതത്തിലേക്കോ എന്ന് തുലാസില്‍ തൂങ്ങി വരുന്നവര്‍ മടങ്ങുമ്പോള്‍ ഡോക്ടര്‍നോട് യാത്ര പറയും. നേഴ്സ് !!!!അവള്‍ ആര് ...വെറും ............???????
പഴകി പോയിരിക്കുന്നു .ശീലം ആയിക്കോളും എന്‍റെ കുട്ടി ....

ഇന്ന് വീണയുടെ വിവാഹം ആയിരുന്നു ഞാന്‍ പോയില്ല ....എനിക്ക് കാണാന്‍ വയ്യ .ഒരിക്കലെങ്ങിലും ഒന്ന് പ്രണയിക്കാന്‍ കൊതിച്ച എന്‍റെ പൊന്ന്അനിയത്തി .ഒരിക്കല്‍ ഞാന്‍ ചോതിച്ചു നിനക്ക് ആരെയെങ്ങിലും പ്രണയിച്ചാല്‍ എന്താ ...?? എനിക്ക് തോന്നണില്ല ചേച്ചി .ഒരു പാട് സുന്ദരന്‍ ഒന്നും ആവണ്ട .എനിക്ക് സ്നേഹം തോന്നുന്ന ഒരാള്‍ ....ഒരല്‍പം മനസലിവുള്ള ഒരാള്‍ ....
പകല്‍ കിനാക്കള്‍ കാണാറില്ല ഞാന്‍ .പട്ടിണിയിലും വിശപ്പടക്കുന്ന ഒരല്‍പം സ്നേഹം .......ഞാന്‍ അമ്പരന്നു നിന്നു ...ഈ ചെറിയ പെണ്ണില്‍ ഇത്ര അധികം ചിന്തകള്‍ കാഴ്ചപാടുകള്‍ അതും ഈ ചെറിയ പ്രായത്തില്‍ ..... 

ജീവിതത്തിന്റെ മനോഹാരിതകള്‍ ഒന്നും അറിയാതെ പതിനെട്ടാം വയസില്‍ അവള്‍ കുടുംബ ജീവിതത്തിന്റെ നിഴല്‍ വീഥിയിലേക്ക് ഒരു വാക്ക് പോലും എതിര്‍പ്പ് പറയാതെ ......ഒന്ന് കരയാനായി നെഞ്ച് വിങ്ങി തുടിക്കുന്നു .....ഞാന്‍ മറക്കുകയാണ് നിന്നെ ....ഓര്‍ക്കാന്‍ എനിക്ക് കഴിയില്ല .....നീ എത്ര ഉയരെ ....ആരായിരുന്നു നീ .................

Saturday, January 22, 2011

വഴിവക്കിലെ മരത്തില്‍ നിന്നും പൊഴിയുന്ന ഓരോ ഇലയും നോക്കിനില്‍ക്കെ മനസ്സിലോടിയെത്തിയത് ഹൃദയത്തിന്റെ കോണിലെങ്ങോ മയങ്ങിക്കിടക്കുന്ന സുഹൃത്തുക്കളെയാണ്. എന്റെ ജീവിതത്തിലൂടെ കടന്നുപോയ ഒരുപാട് സുഹൃത്തുക്കള്‍... വിദ്യാഭ്യാസമായിട്ടും ജോലിയായിട്ടും മറ്റുമൊക്കെ അകലങ്ങളിലേക്കു പോകേണ്ടിവന്നവര്‍... ഒരു ഫോണ്‍ സംഭാഷണത്തിലും ആശംസാകാര്‍ഡുകളിലുമൊക്കെയായി ഒതുങ്ങുന്നവര്‍.... പിന്നെയും വന്നു പുതിയ കൂട്ടുകാര്‍... തിരക്കിനിടയില്‍ സംസാരിക്കാന്‍ കഴിയാതെയും, വിളിക്കാന്‍ ശ്രമിക്കാതെയും അകന്നുപോയവര്‍... ഇലകള്‍ പൊഴിയും പോലെ... ഇല പൊഴിയും പോലെ ജീവിതത്തില്‍ നിന്നും പൊഴിഞ്ഞുപോവുകയല്ലെ...................

അകലുന്ന ഹൃദയങ്ങളേ വിട

അകലുന്ന ഹൃദയങ്ങളേ വിട ഇനി അടുക്കുവോളവും വിരഹദുഃഖമിനിയെത്രയേറെ സഹിക്കണമിനിയെത്ര നാള്‍.
വേണ്ടാ ഇനിയീ വെളിച്ചമൊന്നുമേ
നാട്ടിലേക്കെത്തുവാന്‍ ധൃതിയേറെയായി ഒരു വത്സരം കഴിഞ്ഞതെത്രക്ഷണം പോകുന്നു ഞാന്‍ എന്‍സുഹൃത്തേ വിട.
നിന്‍ഹൃദയ തന്ത്രിയില്‍
മീട്ടിയ സ്നേഹമന്ത്രണം കവര്‍ന്നെടുത്തൊരാ- കാറ്റുമെങ്ങോപോയി
വിലാപ യാത്രകള്‍
വിരഹ ഗാഥകള്‍ സഹന ശക്തികള്‍ ചോര്‍ന്ന സമയങ്ങള്‍
സമയമെടുത്തുപോയ്‌
കടല്‍ കടക്കുവാന്‍ മറുകര തേടി ഞാന്‍ പറന്നകലുന്നു.
വിടപറയുന്നു. ഞാനെന്‍
ദിക്കിലേക്ക്‌ മാത്രമായി എരിഞ്ഞടങ്ങട്ടെ ഈ- വേര്‍പാടിന്‍ വേദന.

മറവിയുടെ നിറം...

മറവിയുടെ നിറം... അതു മാഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നു. അക്ഷരങ്ങള്‍ അടുക്കിവച്ച്‌ ഓര്‍ത്തെടുക്കുമ്പോള്‍ അത്‌ പൊടിഞ്ഞുപോവുന്ന പഴയ പുസ്തകത്തോളം ദുര്‍ബ്ബലം ശബ്ദ രേഖകള്‍ നിവര്‍ത്തിവയ്ക്കവെ അവ, ധൃതിയില്ലാതെ സമാന്തരതയുടെ അസ്വാരസ്യങ്ങളിലേയ്ക്ക്‌ ചേക്കേറുന്നു.
സ്പര്‍ശനങ്ങള്‍ക്കപ്പുറം
അനന്തതയുടെ ഹിമയുഗമാണ്‌ അവിടെ മഞ്ഞുനിറമാര്‍ന്ന പടുകൂറ്റന്‍ കെട്ടിടങ്ങള്‍ മധ്യവയസ്സിന്റെ ഊടുവഴികളില്‍ മദിച്ചുനിന്നു. കയറിയാലുമിറങ്ങിയാലും പടവുകള്‍ ബാക്കിയാവുന്നല്ലോ?
ചര്‍മപാളികള്‍
വലിഞ്ഞുമുറുകി ശരീരത്തിന്റെ ആഴങ്ങളിലേയ്ക്ക്‌ കയറിപ്പോവുകയാണ്‌. ഇറക്കത്തില്‍ വീണുമുളച്ച കാഴ്ചയുടെ അന്തകവിത്തുകള്‍ പൂര്‍ണമാവാത്ത കഥപോലെ വളര്‍ച്ചയുടെ വഴികളില്‍ നിവര്‍ന്നു നില്‍ക്കുന്ന ചോദ്യചിഹ്നങ്ങളായി രുചിഭേദത്തിന്റെ അതിര്‍ത്തികള്‍ കയ്പ്പെന്ന കടലിനുള്ളില്‍ മായാതെ കിടപ്പുണ്ടാകണം.
നഷ്ടബോധത്തിന്റെ
ദയനീയമായ മധുരമായി മറവിയുടെമാനം എന്നെ വിടാതെ പിന്തുടരവെ- മറന്നതിന്റെ നിറമില്ലായ്മയോട്‌ ചേര്‍ന്നാണത്‌ വരാറുള്ളതെന്ന്‌ നാം അറിയാതിരിക്കുവതെങ്ങിനെ
പ്രാണനാഥാ മറന്നുവോ നീ പാരിജാതം പൂക്കും യാമം കണ്ടതന്നു നാം ആദ്യമായി ഗൌരീ വല്ലഭ തിരുനടയില് ? ഓര്ക്കുവതില്ലനുരാഗിണീ നാം കണ്ടതേതു നാളിലെന്നാല് കൊണ്ടതെന്നിട നെഞ്ചകത്തില് പൂവമ്പൊന്നു നിന് കണ്മുനയാല്... മറന്നതെങ്ങിനെ എന് പ്രിയാ നീ നാളിതിന്നെന് ജന്മ നാള് തരുവതെന്താണെനിക്കിന്നു നീ പവിഴമാലയോ പാലയ്ക്കയോ ? പ്രണസഖി, നിന്ചിരിമൊട്ടുകള് മരതകമണിയായ് എന്നുള്ളില് കിലുങ്ങുമ്പോള് പവിഴമെന്തിന് പാലയ്ക്കയെന്തിന് പ്രാണനെന്നുടെ നിനക്കുള്ളതല്ലേ... മറന്നുവെന്നോ മമ കാമുകാ നീ, മയ്യഴിപ്പുഴ തീരത്തന്ന് ഇഷ്ടമാണെന്നാദ്യമായ് നീ ചൊന്നതന്നെന് മിഴികളെ നോക്കി ? മറന്നുവേതിടത്തു വെച്ചതെന്നും പറഞ്ഞതന്നേതു മധുവാക്യമെന്നും ഒരുക്കിയന്നൊരിടമതെന്നാല് നിനക്കു മാത്രം പാര്ക്കുവാനുള്ളില്... പറഞ്ഞു നേരം പൊയ്പോയല്ലോ മറന്നു ഞാനിന്നു വന്ന കാര്യം മറക്കരുതടുത്ത മേടം പത്തിന് വരിക്കയാണെന്നെ മറ്റൊരു കോമളന് വരിക വേണം തോഴാ നീയും മറക്കാം നമുക്കിനി പഴയതെല്ലാം... മറവിയനുഗ്രഹം നിനക്കു നാരീ വരുവതതുക്ഷണം വേണ്ടപ്പോഴെല്ലാം... പാരിജാതവുമപ്രേമകാവ്യങ്ങളും മറക്കുവാനായേക്കുമെനിക്കുമെല്ലാം... മനസ്സേ ഇവിടെ ജീവിതം ഇത്ര വ്യര്ത്ഥം മറക്കുവതരുതു നീ മരിക്കുവോളം...
"ജീവന്റെ ജീവനാം കൂട്ടുകാരാ..
സ്നേഹാമൃതത്തിന്റെ നാട്ടുകാരാ..
പോകരുതേ നീ മറയരുതേ..
എന്നെ തനിച്ചാക്കി അകലരുതേ.
എന്നെ ഞാന്‍ കാണുന്ന കണ്ണുകളാണു നീ..
എന്റെ സ്വപ്നങ്ങള്‍ തന്‍ വര്‍ണ്ണങ്ങളാണു നീ..
എന്റെ സ്വരങ്ങള്‍ക്ക് ചാരുതയാണു നീ..
എന്‍ ചുണ്ടില്‍ വിടരും പുഞ്ചിരിയാണു നീ"...
എന്തിനെന്നോ എവിടെക്കെന്നോ നിശ്ചയമില്ലാത്ത ജീവിതയാത്ര
ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന് , എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു . അതില്‍ ആരൊക്കയോ ഒരു മാത്ര നിന്ന് കടന്നു പോകുന്നു, ഹൃദയത്തില്‍ ഒരു കയോപ്പിട്ട ശേഷം.
നാം ഒരിക്കലും ഒരു പോലെ ആകുന്നില്ല, ചില കഥകള്‍ പോലെ വെക്തമായ തുടക്കമോ ഒടുക്കമോ ഇല്ലാതെ,ജീവിതം പലപ്പോളും ഒരു തിരിച്ചറിവാണ്, ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അത് തന്നെ.
ചില സൌഹൃദങ്ങള്‍ ദുരമോ, നിറമോ ഒന്നും അറിയാതെ സമാന്തരങ്ങളില്‍, സമാനതകളില്‍ ഒത്തു ചേരുന്നു,

Wednesday, January 19, 2011

പുനര്‍ജനി.

--പണ്ട്...ശതകാല വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌...അരുണിമയാര്‍ന്ന സൂര്യ കിരണങ്ങള്‍ വാരി വിതറിയ ഒരു സായം സന്ധ്യയില്‍ ...അവള്‍ അവനോട് മന്ത്രിച്ചു ..''എത്ര ജന്മങ്ങള്‍ കഴിഞ്ഞാലും ഞാന്‍ നിങ്ങളെ മറക്കില്ല"''ഈ കവിളുകളിലെ അരുണിമ ഞാനും .."അവന്‍ അവളുടെ ചെവിയില്‍ കടിച്ചു..പ്രണയ ത്തിന്റെ താമര നൂലുകള്‍ ഒരിക്കലും അറ്റു പോകില്ലന്നു ..അവസാനിക്കാത്ത ഈ തിരമാലകളില്‍ വെച്ചു നമുക്ക് സത്യം ചെയ്യാം..അവര്‍ തിരമാലകളിലൂടെ നടന്നു.....പെട്ടന്നു ഉയര്‍ന്നു പൊങ്ങിയ ഒരു തിരമാല അവരേയും കൊണ്ട്‌അഗാതങ്ങളിലേക്ക് യാത്ര തിരിച്ചു...ജന്മാന്ത രങ്ങള്‍ കൊഴിഞ്ഞു പോയീ ..മാര്‍ച്ചിലെ വിരഹത്തിന്റെ നടപ്പാതയില്‍ വെച്ചുഞാന്‍ എന്റെ പ്രോഫെസ്സറേ കണ്ടു യാത്ര പറഞ്ഞു..''നിങ്ങള്‍ എന്നേ വീണ്ടും മറന്നേക്കാം...പക്ഷേ ആ കവിളുകളിലെ അരുണിമ ഞാനിപ്പോയും മറന്നിട്ടില്ല".തിരിഞ്ഞു നോക്കുമ്പോള്‍ അവള്‍ ചെവിയില്‍ തലോടുന്നുണ്ടായിരുന്നു

നാം ഒരിക്കലും കാണാതിരിക്കട്ടെ



അറിയില്ല എനിക്ക് ...
ഇനിയും ഞാന്‍ എന്തു ചെയ്യണം എന്ന് ...
എന്റെ ഹൃദയത്തില്‍ ....
പ്രണയത്തില്‍ മുക്കി സ്നേഹത്താല്‍
നീ എഴുതിയ അക്ഷരങളെ ഞാന്‍ എങ്ങനെ
ഇനി മായിച്ചു കളയും എന്ന്‌ ......
കാതില്‍ വന്ന് എപ്പോഴും അടിക്കുമാ സ്വരം
കേള്‍ക്കാതെ ഇരിക്കുവാന്‍ ....
ആരുമില്ലാത്ത ഒരു ആഴിയുടെ
അഗാധതയില്‍ ഒളിക്കുവാന്‍ എങ്കിലും
എനിക്കിന്നു കഴിഞ്ഞിരുന്നുവെങ്കില്‍ ..
എന്നെ തേടുന്നു എന്ന് ഞാന്‍ വെറുതെ
എപ്പോഴും പകല്‍ കിനാവ് കാണുന്ന
ആ കണ്ണുകളില്‍ നിന്ന് ഒളിച്ചോടാനായി
എന്റെ കണ്ണുകളുടെ കാഴ്ച തന്നെ എനിക്ക്
ഈ നിമിഷം നഷ്ട്ടപെട്ടിരുന്നുവെങ്കില്‍ ...
കാണണ്ട എനിക്ക് ഒന്നും...അറിയേണ്ട എനിക്ക് ഒന്നും...
ഉറക്കത്തില്‍ നിന്ന് എനിക്കിനി ഉണരുക പോലും വേണ്ടാ ...
എന്‍റ്റെ കണ്‍ മുന്നില്‍ നീളുമീ പാതയില്‍ .....
ഓടി എന്‍ അരുകില്‍ വന്ന്....
എന്നെ കൊതിപ്പിച്ചു ..... നീ വീണ്ടും തിടുക്കത്തില്‍ യാത്ര
ചോതിച്ചു പോകുന്നത് എന്തിന്‌ ...
ഇനിയും ഒരിക്കലും നിന്നോട് ...
പറയുക വേണ്ടാ യാത്ര എനിക്ക്‌
നെഞ്ചു തകുരുമീ വേദനയോടെ ...
പറയുന്നു ഞാന്‍ ....
അവസാനമായീ ..
പോയ്‌ക്കോള്ളു നീ ..
ഇനിയും യാത്ര ചോദിക്കാനായി മാത്രം
നാം ഒരിക്കലും കാണാതിരിക്കട്ടെ......