Friday, April 1, 2011

നന്ദിത - മരണത്തെ സ്നേഹിച്ച പ്രണയിനി

ഞാന്‍ നിന്നെ സ്നേഹിക്കുന്നുനീ ചിന്തിക്കുന്നു
നിനക്കു കിട്ടാത്ത സ്നേഹത്തെ കുറിച്ച്‌.
നിനക്ക്‌ ഭൂമിയാണ്‌ മാതാവ്‌
നിന്നെ കരള്‍ നൊന്തു വിളിക്കുന്ന
മാതാവിനെ നീ കാണുന്നില്ല.
നീ അകലുകയാണ്‌.
പിതാവിനെത്തേടി,
മാതാവിനെ ഉപേക്ഷിച്ച്‌…..
ഹേ മനുഷ്യാ നീ എങ്ങോട്ടുപോയിട്ടെന്ത്‌?
ക്ഷമിക്കൂ, നിന്നെ ഞാന്‍ സ്നേഹിക്കുന്നു…
നിന്റെ കരുവാളിച്ച മുഖത്തെ,
എല്ലുന്തിയ കവിള്‍ത്തടങ്ങളെ,
നിന്റെ വെളുത്ത ഹൃദയത്തെ
എന്നോട്‌ ക്ഷമിക്കൂ.


1986
മ്യതിഉഷ്ണമാപിനികളിലൂടെ ഒഴുകുന്ന രക്തം
തലച്ചോറില്‍ കട്ട പിടിക്കുന്നതിനു മുന്‍പ്‌
എനിക്ക്‌ ശ്വസിക്കാനൊരു തുളസിക്കതിരും
ഒരു പിടി കന്നിമണ്ണും തരിക.
ദാഹമകറ്റാന്‍ ഒരിറ്റ്‌ ഗംഗാജലം
അടഞ്ഞ കണ്ണുകളില്‍ തേഞ്ഞുതുടങ്ങുന്ന
ചിന്തകളെ പുതപ്പിക്കാന്‍
എനിക്ക്‌ വേണ്ടതൊരു മഞ്ഞപ്പട്ട്‌.
തല വെട്ടിപ്പൊളിക്കാതെ
ഉറഞ്ഞു കൂടിയ രക്തം ഒഴുക്കിക്കളയാന്‍
നെറ്റിയില്‍ മഴമേഘങ്ങളില്‍ പൊതിഞ്ഞൊരു കൈത്തലം
എള്ളും എണ്ണയുമൊഴിച്ചെന്റെ ചിതയെരിയുമ്പോള്‍
അഗ്നി ആളിപ്പടരാന്‍, വീശിയറ്റിക്കുന്ന കാറ്റായ്‌
ജ്വലിക്കുന്നൊരു മനസ്സും.
കാറ്റും അഗ്നിയും ചേര്‍ന്നലിഞ്ഞ്‌
ഓരോ അണുവിലും പടര്‍ന്നു കയറട്ടെ.
ആ ജ്വാലയാണിന്നെന്റെ സ്വപ്നം.


1992
വരിക നീ കണ്ണാദാഹിക്കുന്നു…
നീട്ടിയ കൈക്കുടന്നയില്‍ തീര്‍ത്ഥമായി
ഒരു തുള്ളി കനിവ്‌ നല്‍കുക,
കണ്ണുകളില്‍ പുഞ്ചിരി നിറച്ച്‌
നെറുകയില്‍ ചുണ്ടുകള്‍ ചേര്‍ത്ത്‌
വിഹ്വലതകള്‍ ഒപ്പിയെടുക്കുക.
സ്നേഹത്തിന്റെ കര്‍പ്പൂരം
കണ്ണുകളിലേക്ക്‌ പകര്‍ന്ന് തന്ന്
പെയ്യാത്ത കണ്ണുനീര്‍ ചാലിട്ടൊഴുക്കുക
പെയ്തൊഴിയുന്ന അശാന്തിയാല്‍
ദാഹം ശമിപ്പിക്കാന്‍
വരിക നീ കണ്ണാ ദാഹിക്കുന്നു…


1993
താമരവേദനയുടെ ചാലുകള്‍ കീറി
മനസ്സിലൊഴുക്കിയ നീരത്രയും വലിച്ചെടുത്ത്‌
വിരിഞ്ഞൊരു താമരപ്പൂവ്‌;
തിരിച്ചറിവിന്റെ സന്തതി
മൂര്‍ച്ഛിച്ചു വീണ മാതാവിന്റെ കണ്ണുകളില്‍
മരണം.
പൊട്ടിച്ചിരിക്കുന്ന താമരപ്പൂവിന്‌
ജ്വാല പകരുന്ന സൂര്യന്‍,
ഇനി കത്തിയമരാനുള്ള ഊഴം
നമ്മുടെ മനസ്സുകള്‍ക്ക്‌.


1993 June 26
ചിതകാറ്റ്‌ ആഞ്ഞടിക്കുന്നു…
കെട്ടുപോയ എന്നിലെ കൈത്തിരി നാളം ഉണരുന്നു…
ഞാന്‍ ആളിപ്പടരുന്നു…
മുടികരിഞ്ഞ മണം,
അസ്ഥിയുടെ പൊട്ടലുകള്‍, ചീറ്റലുകള്‍,
ഉരുകുന്ന മാംസം,
ചിരിക്കുന്ന തലയോട്ടി,
ഞാന്‍ ചിരിക്കുന്നു…
സ്വന്തം വന്ധ്യത
മൂടി വെയ്ക്കാന്‍ ശ്രമിക്കുന്ന ഭൂമിയെ നോക്കി
ഞാന്‍ ചിരിക്കുന്നു…
ഭ്രാന്തമായി…


1985
മഴപിന്നെ നീ മഴയാകുക
ഞാന്‍ കാറ്റാകാം .
നീ മാനവും ഞാന്‍ ഭൂമിയുമാകാം.
എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍
നിന്‍റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ.
കാടു പൂക്കുമ്പോള്‍
നമുക്ക് കടല്‍ക്കാറ്റിന്‍റെ ഇരമ്പലിന് കാതോര്‍ക്കാം
മടക്കയാത്രശിരസ്സുയര്‍ത്താനാവാതെ
നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെ
ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തില്‍
കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു
തീക്കൂനയില്‍ ചവുട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാന്‍…?
എനിക്കിനി മടക്കയാത്ര.
എന്നെ തളര്‍ത്തുന്ന നിന്റെ കണ്ണുകളുയര്‍ത്തി
ഇങ്ങനെ നോക്കാതിരിക്കൂ…
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത്‌ നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക്‌ പടരുന്ന അഗ്നിയുമെന്നോട്‌ പറയുന്നു.
സാഗരത്തിന്റെ അനന്തതയില്‍ പൂക്കുന്ന
സ്വപ്നങ്ങള്‍ അറുത്തെടുത്ത്‌
ഞാനിനി തിരിച്ചു പോകട്ടെ…


1992


നന്ദിത - മരണത്തെ സ്നേഹിച്ച പ്രണയിനി

വയനാടന്‍ ചുരങ്ങളെ മഞ്ഞുപൊതിയുന്ന മകരമാസത്തിലെ തണുത്തരാത്രിയില്‍ അവ്യക്തസുന്ദരമായ ഒരു വളകിലുക്കം അവശേഷിപ്പിച്ചുകൊണ്ട് രണ്ടു മുഴം നീളമുള്ള ചുരിദാര്‍ ദുപ്പട്ടയില്‍ നന്ദിത എന്ന സംഗീത തുന്ദിലിതമായ നാമം പിടഞ്ഞു മരിച്ചപ്പോള്‍, സുഹ്യത്തുക്കളേയോ ബന്ധുജനങ്ങളേയോ എന്നല്ല അവനവനെ തന്നെ ബോധ്യപ്പെടുത്താനാവാത്ത ഒരു സമസ്യയാണ് ആത്മഹത്യ എന്ന് നമുക്ക് കാട്ടിതരികയായിരുന്നു.

ദാമ്പത്യജീവിതത്തിലെ താളപിഴകളാണ് ആ മരണത്തിനു കാരണമന്ന് സുഹ്യത്തുക്കളും ബന്ധുക്കളും വിധിയെഴുതി. എന്നാല്‍ അജ്ഞാതമായ കാരണങ്ങളാല്‍ മരണത്തിന്റെ ഈറന്‍ വയലറ്റ് പൂക്കള്‍ തേടിപോയ സുന്ദരിയായ പെണ്‍കുട്ടിയുടെ തലയിണക്കടിയില്‍ നിന്നും കണ്ടെടുത്ത ഡയറികുറിപ്പുകളായ് എഴുതിയ 59 കവിതകളടങ്ങിയ ഡയറി, ഉത്തരം കിട്ടാത്ത അനേകം ദുരൂഹതകളിലേക്കാണ് കൊണ്ടെത്തിച്ചത്. നന്ദിത രഹസ്യമാക്കി സൂക്ഷിച്ചിരുന്ന നമ്പര്‍ ലോക്കിട്ട് ഭദ്രമക്കപ്പെട്ട ഇരുമ്പുപെട്ടി കുത്തിപൊളിച്ചതും, കണ്ടെടുക്കപ്പെട്ട ഡയറിയിലെ താളുകള്‍ ചീന്തിയെടുക്കപ്പെട്ടതും എന്തിനെന്നത് നന്ദിതയുടെ ഭര്‍ത്താവായ അജിത്തിന് മാത്രം അറിയാവുന്ന രഹസ്യം.

എന്തിനായിരുന്നു നന്ദിത മരണത്തിന്റെ ഈറന്‍ വയലറ്റ് പൂക്കള്‍ തേടിപോയത്? കൗമാരകാലം മുതല്‍ ഒരു ഉന്മാദിയെപോലെ നന്ദിത എന്നും മരണത്തെ സ്നേഹിച്ചിരുന്നു എന്നു വേണം അനുമാനിക്കാന്‍. 1982-ല്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കവിതയെഴുതിതുടങ്ങിയ നന്ദിത, കവിതകള്‍ എഴുതിയിരുന്നു എന്നറിയുന്നത് 1999-ല്‍ അവള്‍ മരിച്ചതിനു ശേഷം മാത്രം. ഡയറിയില്‍ സ്വന്തം കുറിപ്പുകള്‍ക്ക് താഴെ കൈയ്യൊപ്പിടാറുണ്ടായിരുന്ന നന്ദിതയുടെ ചില കവിതകളുടെ താഴെ പവിത്രന്‍, അമ്മു എന്നീ അപരിചിതവും അജ്ഞാതവുമായ പേരുകള്‍ കൊണ്ട് വ്യത്യസ്തമായ കൈപ്പടയില്‍ ഒപ്പിട്ടിരുന്നു. അമ്മു എന്നത് നന്ദിത മകള്‍ക്കിടാന്‍ കാത്തുവച്ചിരുന്ന പേരായിരുന്നുവന്ന് അജിത് പറയുന്നു.

"ഇന്നലെ രാത്രിയിലും
ഏതോ ഒരു പൂവിരിഞ്ഞിരിക്കും
ആ സുഗന്ധത്തില്‍ ആരൊക്കെയോ
മരിച്ചു വീണിരിക്കും" എന്ന കവിതയുടെ അടിയില്‍ പവിത്രന്‍ എന്ന പേരില്‍ ഒപ്പിട്ടിരുന്നു. മറ്റു പല കവിതകളുടേയും അരികില്‍ It is great, Very Nice, Excellent എന്നിങ്ങനെ പവിത്രന്റെ തന്നെ കൈപ്പടയില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നിരാകരിക്കപ്പെട്ട നക്ഷത്ര സ്നേഹത്തിന്റെ അജ്ഞാത കരങ്ങളാകാം അതെന്ന് അജിത്തും വിശ്വസിക്കുന്നു.

നന്ദിത എന്നും വീട്ടുകാരില്‍ നിന്നും അകന്നു നിന്നായിരുന്നു സ്കൂള്‍ പഠനവും കലാലയ ജീവിതവും പൂര്‍ത്തിയാക്കിയത്. ഹോസ്റ്റലില്‍നിന്ന നന്ദിത തെന്റെ ജീവിതത്തിലെ സുവര്‍ണ്ണ കാലഘട്ടമായ കലാലയ ജീവിതം നന്നായി ആഘോഷിച്ചു. കോളജിലെ ആദ്യദിവസം, റാഗിംങ് ഗ്രൂപ്പിലുണ്ടായിരുന്ന നന്ദിത, നാട്ടുകാരി എന്ന പരിഗണനയില്‍ തന്നെ റാഗിംങില്‍ നിന്നും ഒഴിവാക്കിയതും, പച്ച ഹാഫ്‌ സ്ലീവ് ചുരിദാറുമിട്ട് ഹോസ്റ്റലിന്റെ മുന്നില്‍ വൈകുന്നേരങ്ങളില്‍ നന്ദിത സുഹ്യത്തുക്കളോട് സൊറപറഞ്ഞിരിക്കുന്നതും ജൂനിയറും നാട്ടുകാരിയുമായ സുമ ഇന്നലെപോലെ ഓര്‍ക്കുന്നു. കലാലയത്തില്‍ ഒരു പൂമ്പാറ്റയെപോലെ പറന്നുനടഞ്ഞ നന്ദിത സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും കലാസാഹിതിയിലും ഊര്‍ജ്ജസ്വലതയുള്ള ഒരു സംഘാടകകൂടിയായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി 1993-ല്‍ നന്ദിത വയനാട്ടിലെ സ്വന്തം വീട്ടില്‍ തിരിച്ചെത്തി.

വ്യക്തിപരമായ, ഇന്നും നന്ദിതയുടെ ആരാധകര്‍ ദുരൂഹമന്നു കരുതുന്ന ഒരു സംഭവത്തെ തുടര്‍ന്ന് നന്ദിത വീട് വിട്ട് ചിരാലിലുള്ള ചെറിയമ്മയുടെ വീട്ടിലേക്ക് താമസം മാറ്റി. അത് നന്ദിതയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ചെറിയമ്മയുടെ വീട്ടില്‍ വച്ചാണ് നന്ദിത അജിത്തെന്ന സുമുഖനായ അയല്‍‌വാസിയെ ആദ്യമായ് കാണുന്നത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും യാതൊരു വിധ സാമ്യതയുമില്ലാതിരുന്നിട്ടും നന്ദിത അജിത്തുമായ് അടുപ്പത്തിലായി. വയനാട്ടിലും കോഴിക്കോടും മറ്റുമായ് അജിത്തിന്റെ ഒപ്പം തന്റെ പ്രണയകാലം ആഘോഷിച്ച നന്ദിത ഫാറൂക്കില്‍ വച്ച് അജിത്തിനെ രജിസ്റ്റര്‍ മാര്യേജ് ചെയ്ത് സ്വന്തം വീട്ടുകാരോട് പകപോക്കി. എന്തിന്റെ പേരിലാണ് നന്ദിത അജിത്തിനെ വിവാഹം കഴിച്ചതന്ന് മനസ്സിലാകുന്നില്ലന്ന് നന്ദിതയുടെ ബന്ധുവായ അജിത് നായറും, അജിത്തും നന്ദിതയും തമ്മില്‍ പ്രണയമുണ്ടായിരുന്നോ എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലന്ന് നന്ദിതയുടെ അമ്മ പ്രഭാവതിയും, നന്ദിതയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയും, ക്യാന്‍സര്‍ ബാധിച്ച് അകാലത്തില്‍ പൊലിഞ്ഞുപോയ മുട്ടില്‍ വയനാട്‌ മുസ്ലിം ഓര്‍ഫനേജ്‌ കോളേജില്‍ മലയാളം അദ്ധ്യാപികയായിരുന്നു ശ്രീലതയും പറയുന്നു.

"നീ നിര്‍വ്വികാരനാണ്, മോഹമില്ലാത്തവന്‍, നിനക്ക് എന്റെ ദു:ഖങ്ങളോട് പ്രതികരിക്കാന്‍ കഴിയില്ല, നമ്മള്‍ തമ്മില്‍ ഒരേ സാമ്യത മാത്രം, നമ്മുടെ മനസ്സില്‍ ശൂന്യത കുടിയേറിയിരിക്കുന്നു" എന്ന് അജിത്തിനെ ആദ്യമായ് കാണുന്നതിനും വളരെ നാളുകള്‍ക്ക് മുന്‍പേ, തന്റെ ഡയറിയില്‍ എഴുതിയ നന്ദിത രണ്ടുതവണ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നു. പക്ഷേ അജിത്തിന് സമ്മതമായിരുന്നില്ല. അജിത്തിന്റെ ഇഷ്ടപ്രകാരമല്ലാതെ വിവാഹമോചനത്തിന് നന്ദിതയും തയ്യാറായിരുന്നില്ല. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും അവര്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നുവങ്കിലും അജിത്തിന് നന്ദിതയെ പ്രാണനായിരുന്നുവന്ന് നന്ദിതയുടെ അമ്മയും കൂട്ടുകാരി ശ്രീലതയും ശരിവയ്ക്കുന്നു.

വിവാഹത്തിനു മുന്‍പും അതിനു ശേഷവും ഒരിക്കലും ഒന്നും ആവശ്യപ്പെട്ടിട്ടില്ലാത്ത നന്ദിത ഒരിക്കല്‍ മാത്രം പച്ചകല്ലു വച്ച ഒരു നഗപടതാലി വേണമന്ന് അജിത്തിനോട് ആവശ്യപ്പെട്ടു. ജോലിയോ മറ്റ് വരുമാനമോ ഒന്നും ഇല്ലാതിരുന്നിട്ടും അജിത് ആ ആഗ്രഹം സാധിച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് ഗള്‍ഫില്‍ പോകാനായ് ബോംബെയിലേക്ക് പോയ അജിത്തിന് ചില സാങ്കേതിക കാരണങ്ങളാല്‍ പോകാന്‍ കഴിയാതെ വരികയും ബോബെയില്‍ തന്നെ കുറെ നാള്‍ തങ്ങേണ്ടി വരികയും ചെയ്തു. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നാടുമുഴുവന്‍ അലഞ്ഞ് അജിത്തിന് ഇഷ്ടമുള്ള സാധനങ്ങളെല്ലാം വാങ്ങികൂട്ടി, കോളജില്‍ നിന്നും ലീവെടുത്ത് നന്ദിത ബോംബയിലെക്ക് പോയി. ഒരുപാട് സന്തോഷവതിയായ് ഏതാനും ദിവസങ്ങള്‍ ബോംബയില്‍ അജിത്തിനൊപ്പം ചിലവഴിച്ച് നന്ദിത നാട്ടിലേക്ക് തിരിച്ചുപോന്നു. മുസ്ലിം ഓര്‍ഫനേജ്‌ കോളേജില്‍ മറ്റൊരാളുടെ ലീവ് വേക്കന്‍സിയിലായിരുന്നു നന്ദിത ജോലി ചെയ്തിരുന്നത്. ഇടക്കൊക്കെ കൊടൈകനാലിലേക്ക് പോയിരുന്ന നന്ദിത ബോംബെയില്‍ നിന്നും തിരിച്ചെത്തിയ ശേഷം ഒരിക്കല്‍ കൂടി കൊടൈകനാലിലേക്ക് പോയി. അവിടനിന്നും തിരിച്ചെത്തുമ്പോള്‍ നന്ദിതക്ക് കോളജില്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍കൂടിയായിരുന്നു ബാക്കി.

സി‌ല്‍‌വിയ പ്ലാത്തിന്റെ മരണ വാസനയുള്ള കവിതകളേയും, ആത്മഹത്യാരീതിയേയും ആരാധിച്ചിരുന്ന നന്ദിത, അവരുടെ കവിതകള്‍ക്കായി തന്റെ സ്വകാര്യ ഗ്രന്ഥശാലയില്‍ പ്രത്യേക ഇടം കണ്ടത്തിയിരുന്നു. മരിക്കുന്ന ദിവസം രാത്രിയില്‍ അത്താഴം കഴിഞ്ഞ് "എനിക്ക് ഒരു എസ്. റ്റി. ഡി കോള്‍ വരാനുണ്ട്, ഞാന്‍ തന്നെ അറ്റന്‍ഡ് ചെയ്തോളാം" എന്ന് അമ്മയോട് പറഞ്ഞ് ഫോണ്‍കോളിനായ് കാത്തിരുന്നു. രാത്രി ക്യത്യം പത്തരക്ക് വന്ന ഫോണ്‍കോള്‍ നന്ദിതതന്നെ അറ്റന്‍ഡ് ചെയ്തു. വളരെ സന്തോഷവതിയായ് സംസാരിച്ചു തുടങ്ങിയ നന്ദിത ഫോണ്‍ കട്ട് ചെയ്യുമ്പോഴേക്കും വല്ലാതെ അസ്വസ്ഥയായിരുന്നു. മുകളിലത്തെ മുറിയില്‍ കൂട്ടിലിട്ട വെരുകിനെപോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന നന്ദിതയെ കണ്ടുകൊണ്ടാണ് അമ്മ പ്രഭാവതി ഉറങ്ങാന്‍ കിടന്നത്. കുറെ കഴിയുമ്പോള്‍ അവള്‍ കയറികിടന്ന് ഉറങ്ങിക്കൊള്ളും എന്നു കരുതിയ അവര്‍ ഉറങ്ങിപോയി. എന്തോ ഒരു ശബ്ദം കേട്ടു ഞെട്ടിയുണര്‍ന്ന് ഓടിചെന്ന് നോക്കുമ്പോള്‍ ചുവരില്‍ ഒരു മുഴുനീളന്‍ നിഴല്‍ ആടുന്നതാണ് കണ്ടത്. അറുത്ത് താഴയിടുമ്പോള്‍ നല്ല ചൂടുണ്ടായിരുന്ന അവളുടെ ശരീരത്തില്‍ ജീവന്‍ നിലച്ചിരുന്നോ എന്നു സംശയം.

"ഞാന്‍ ഉരുകുകയാണ് ഉരുകുകയാണ്
ഉരുകുകയാണ്
നീയല്ലാതെ യാതൊന്നും
എന്നില്‍ ശേഷിക്കുന്നില്ല" എന്ന മാധവികുട്ടിയുടെ വരികള്‍ ഡയറിയിലെ മുഖകുറിപ്പായ് കുറിച്ചിട്ടിരുന്ന നന്ദിതയെ ഇത്രത്തോളം ഉരുക്കിയതെന്തായിരുന്നു? ഡയറിയിലെ ചില താളുകളില്‍ ചില പ്രത്യേക തീയ്യതികളുടെ അടിയില്‍ Missed you terribly എന്ന് എഴുതി വച്ചിട്ടുണ്ട്. ആരെയായിരുന്നു നന്ദിത ഇത്രത്തോളം നഷ്ടപ്പെടുത്തിയത്? "എനിക്ക് നഷ്ടമായത് എന്റെ ലക്ഷ്യമാണ്, എന്റെ ഹ്യദയമാണ്, എന്റെ നഷ്ടത്തെ ഞാന്‍ ശ്വസിക്കുന്നു" എന്നെഴുതിയ നന്ദിതയുടെ ഹ്യദയത്തിനുമേല്‍ കൈയ്യൊപ്പിട്ട ആ കരങ്ങള്‍ നഷ്ടമാകാന്‍ ആരായിരുന്നു കാരണക്കാര്‍? മരിക്കുന്നതിനു തൊട്ടുമുന്‍പ് വന്ന ആ അജ്ഞാത ഫോണ്‍കോള്‍ ആരുടേതായിരുന്നുവന്ന് വ്യക്തമായും അറിയുന്ന അജിത്ത്, അത് വെളിപ്പെടുത്താന്‍ തയ്യാറാകാത്തിടത്തോളം നന്ദിതയുടെ ആരാധകര്‍ക്ക് അത് എന്നും ഒരു ദുരൂഹത മാത്രമായിരിക്കും.

നന്ദിത

"വിടരാന്‍ മടിക്കുന്ന പൂക്കള്‍ക്കറിയില്ല
പെയ്തൊഴിയുന്ന വസന്തകാലം
ഇത്രയേറെ അവയെ കൊതിച്ചുവേന്നത്...."

ഞാന്‍ സ്നേഹിച്ചവര്‍ മറ്റാരെയോ സ്നേഹിച്ചു, എന്നെ സ്നേഹിച്ചവര്‍ സ്നേഹം കിട്ടാതെ മരിച്ചു.... ഒരു നാള്‍ എന്റെ ഹ്യദയത്തിന്റെ ചുവപ്പു നീ തിരിച്ചറിയും അന്നെന്റെ രക്തം കൊണ്ടു മേഘങ്ങള്‍ ചുവക്കും. എന്റെ നിശ്വാസത്തിന്‍റ കാറ്റില്‍ ചുവന്ന മഴയായി അതു പെയ്തു വീഴും. അന്നു ഭൂമിയിലെ മുഴുവന്‍ പൂക്കളും ചുവന്നു പൂക്കും അപ്പോള്‍... ഒരു പക്ഷേ ഞാന്‍ മരിച്ചിരിക്കും...

യാത്രാമൊഴി

തിരക്കൊഴിഞ്ഞ രണഭൂമി
ആളൊഴിഞ്ഞ ശിബിരം
ഉടയുന്ന കുപ്പിവളകള്‍
മായുന്ന സിന്ദൂരം,
മണ്‍കുടം ഉടഞ്ഞു തെറിച്ച സ്നേഹം
വരണ്ട ഭൂമി നക്കിത്തുടയ്ക്കുന്നു.

ചേലത്തുമ്പില്‍ ഉടക്കി നിന്ന
ഒരു പുഞ്ചിരി;
നനഞ്ഞ കണ്ണുകള്‍…
ചേലയുടെ നിറങ്ങളോടൊപ്പം
ഒരു യാത്രാമൊഴി കൂടി
വെളുപ്പില്‍ കുതിരുമ്പോള്‍
സ്നേഹം
ഈശ്വരന്‍ വഞ്ചിച്ച പതിവ്രതയായി
തുളസിയായി പുനര്‍ജ്ജനിയില്ലാതെ
മൂര്‍ച്ഛിക്കുന്നു.

ഞാന്‍ വീണ്ടും ഒറ്റയാവുന്നു.

1993 ഡിസംബര്‍ 23


കുറ്റസമ്മതം


മാവിന്‍ കൊമ്പിലിരുന്ന് കുയിലുകള്‍ പാടുന്നു
നിറഞ്ഞൊഴുകുന്ന സംഗീതം.
വൈകിയറിഞ്ഞു; സ്വരമിടറാതെ
അവള്‍ കരയുകയായിരുന്നു.

തുമ്പികള്‍ മുറ്റത്ത്‌ ചിറകടിച്ചാര്‍ത്തപ്പോള്‍
സ്നേഹിക്കയാണെന്ന് ഞാന്‍ കരുതി
അവ മത്സരിക്കയാണെന്ന്
നിന്റെ മൌനം എന്നോട്‌ പറഞ്ഞു.

കാറ്റ്‌ പൂക്കളോട്‌ പറഞ്ഞു;
വെറുതെ അതുമിതും പറഞ്ഞിരിക്കാം
നാലുമണിപ്പൂക്കളും നന്ത്യാര്‍വട്ടങ്ങളും
സ്നേഹം ചിരിയിലൊതുക്കുന്നു.
ആ പുഞ്ചിരിയില്‍ വേദനയാണെന്നോ?

ശൂന്യത സത്യമാണെന്നോ?
അരുത്‌ എന്നെ വെറുതെ വിടൂ
എന്നെ ഉറങ്ങാനനുവദിക്കൂ.
സ്വപ്നങ്ങളിലെന്റെ അമ്മയുണ്ട്‌…

കണ്ണുകള്‍ കൊണ്ടെന്നെ മുറിപ്പെടുത്താതെ,
നിഷേധത്തിനിനി അര്‍ത്ഥമില്ല; ഞാന്‍
സമ്മതിക്കുന്നു
എനിക്ക്‌ തെറ്റുപറ്റി.

1992
ഏകാന്ത പഥികന്‍
നിന്റെ മൂഢതയോര്‍ത്ത്‌
ലോകം അട്ടഹസിക്കുന്നു;
നിന്നെ ഭ്രാന്തിയെന്നു വിളിക്കുന്നു.
ആ കൂര്‍മ്മ നേത്രങ്ങള്‍ ഒന്നും കാണുന്നില്ല.
നിന്നെയവര്‍ കാണുന്നില്ല.
നീ അകലെയാണ്‌
ആയിരം കാതങ്ങള്‍ക്കുമപ്പുറത്ത്‌.
അവരുടെ കണ്ണുകള്‍ നിന്നെ കാണുമ്പോള്‍
നീ അട്ടഹസിക്കുകയാണ്‌.
നിന്റെ മൂഢതയോര്‍ത്തല്ല;
അവരുടെ മൂഢതയോര്‍ത്ത്‌…

1986 

വീണ്ടും അവള്‍

നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി
നന്ദിത(ജനനം: 1969 മെയ് 21-മരണം: 1999 ജനുവരി 17)
മരണത്തേയും പ്രണയത്തേയും ജീവന് തുല്യം സ്‌നേഹിച്ച എന്ന പ്രയോഗത്തില്‍ ഒരു നന്ദിതയുണ്ട്. നന്ദിതയുടെ കവിതകള്‍ നിറയെ അതുമാത്രമായിരുന്നു. മരണത്തിന്റെ ഈറന്‍വയലറ്റ് പുഷ്പങ്ങള്‍ തേടി നന്ദിത പോയിട്ട് പന്ത്രണ്ട് വര്‍ഷമാവുന്നു.
എഴുതിയവയൊന്നും ആരെയും കാട്ടിയില്ല. ആത്മഹത്യയ്ക്ക് ശേഷം നന്ദിതയുടെ ഡയറിക്കുറിപ്പുകളില്‍ നിന്ന് കണ്ടെടുത്ത അവളുടെ കവിതകള്‍ വായിച്ച് ഉരുകിയവര്‍ ഏറെ. കനല് പോലെ കത്തുന്ന കവിതകളായിരുന്നൂ അവ. മരണത്തിന്റേയും പ്രണയത്തിന്റെ ശീതസമുദ്രങ്ങളായ കവിതകള്‍ . നെഞ്ചിന്റെ നെരിപ്പോടണയ്ക്കാനുള്ള മരുന്നായിരുന്നൂ നന്ദിതയ്ക്ക് കവിതകള്‍ . ഓരോ വാക്കിലും അലയടിക്കുന്ന നിലവിളിയുടെ കടലില്‍ നമ്മള്‍ അസ്തമിച്ചേക്കാം.
''നേര്‍ത്ത വിരലുകള്‍ കൊണ്ട്
ആത്മാവിനെ തൊട്ടുണര്‍ത്താന്‍ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്നും
ഒരു സ്വപ്നം പോലെ ഇനി നിനക്കു കടന്നു വരാം..''
എന്ന് ഒരിടത്ത് നന്ദിത മരണത്തെ വിളിക്കുമ്പോള്‍ നിശബ്ദതയില്‍ അത് തീര്‍ക്കുന്ന മുഴക്കം നമ്മെ പേടിപ്പെടുത്തുന്നു. വയനാട് ജില്ലയിലെ മടക്കി മലയിലാണ് നന്ദിത ജനിച്ചത്. വയനാട് മുട്ടില്‍ WMO College ല്‍ അധ്യാപികയായിരുന്നു. ഇന്നും ആത്മഹത്യ ചെയ്യാനുണ്ടായ കാരണം അജ്ഞാതമായിത്തന്നെത്തുടരുന്നു.

നന്ദിത  ഹൃദയം കൊണ്ട് എഴുതിയ കവിതയുടെ കനം ഇവിടെ കാണാം. വേദനയില്‍ മുക്കിയെഴുതിയ കവിതകള്‍ . കവിതകള്‍ മിക്കതിനും തലക്കെട്ടുണ്ടായിരുന്നില്ല

നന്ദിത കോഴിക്കോട്ഫാറൂക്ക് കോളജില്‍ പഠിക്കുന്ന സമയത്ത് സ്വന്തം ജന്മദിനത്തില്‍ തന്റെ സ്വകാര്യ ഡയറിയില്‍ കുറിച്ചിട്ട ചില ഭ്രാന്തന്‍ വരികള്‍

എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു
അന്ന്
ഇളം നീല വരകളൂള്ള വെളുത്ത കടലാസില്‍
നിന്റെ ചിന്തകള്‍ പോറിവരച്ച്
എനിക്ക് നീ ജന്മദിന സമ്മാനം തന്നു
തീയായിരുന്നു നിന്റെ തൂലിക തുമ്പില്‍
എന്നെ ഉരുക്കുവാന്‍ പോന്നവ
അന്ന് തെളിച്ചമുള്ള പകലും
നിലാവുള്ള രാത്രിയുമായിരുന്നു
ഇന്ന് സൂര്യന്‍ കെട്ടുപോവുകയും
നക്ഷത്രങ്ങള്‍ മങ്ങിപോവുകയും ചെയ്യുന്നു
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും
അനിയന്റെ ആശംസകള്‍ക്കും
അമ്മ വിളമ്പിയ പാല്‍!പായസത്തിനുമിടക്ക്
ഞാന്‍ തിരഞ്ഞത്
നിന്റെ തൂലികയ്ക്കുവേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക
ഒടുവില്‍ പഴയ പുസ്തക കെട്ടുകള്‍ക്കിടയ്ക്കുനിന്ന്
ഞാനാ തൂലിക കണ്ടെടുത്തപ്പോള്‍
അതിന്റെ തുമ്പിലെ അഗ്‌നി കെട്ടുപോയിരുന്നു

1992


തണുത്തുറയാത്ത നെയ്യ്
നിറതിരി പടര്‍ന്നുകത്തുന്ന നിലവിളക്ക്
തുളസിത്തറയില്‍ ഉഷ്ണം പെറ്റുപെരുകുന്നു
എന്റെ തളിര്‍ വാകയ്ക്ക് നീറുന്നു
രക്തസിന്ദൂരം ചാര്‍ത്തി നിറഞ്ഞുപൂക്കാന്‍
ഞാനവളോട് പറഞ്ഞില്ല.
ഡിസംബറിന്റെ ഉഷ്ണം അവളെ അലട്ടുന്നുണ്ടാവാം.
പക്ഷേ…
എനിക്ക് ക്രൂരയായേ പറ്റൂ
കാലത്തിലൂടെ പിറകോട്ട് പോവാന്‍
ഞാനവളോട് എങ്ങിനെ പറയും?…

1993 ഡിസംബര്‍ 4


നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി

നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി
സ്വപ്നം നട്ടു വിടര്‍ന്ന അരളിപ്പൂക്കള്‍ ഇറുത്തെടുത്ത്
അവള്‍ പൂപ്പാത്രമൊരുക്കി.
പൂക്കളടര്‍ന്നുണങ്ങിയ തണ്ടിന്
വിളര്‍ത്ത പൗര്‍ണ്ണമിയുടെ നിറം,
അവളുടെ കണ്ണുകള്‍ക്കും.

വീണ്ടും ഹ്യദയത്തിന്റെ അറകളില്‍
ഉണക്കി സൂക്ഷിച്ച വിത്തുപാകി.
സ്വര്‍ണ്ണ മത്സ്യങ്ങളെ നട്ടുവളര്‍ത്തി
യവള്‍ ചില്ലു കൂട്ടിലൊതുക്കി.
പിഞ്ഞിത്തുടങ്ങിയ ഈറനോര്‍മ്മകളില്‍
അരളിപ്പൂക്കളലിഞ്ഞു.

മനസ്സു നുറുക്കി മത്സ്യങ്ങളെ ഊട്ടി
മഴയും, മഴതോര്‍ന്ന ആകാശത്ത്
മഴവില്ലും സ്വപ്നം കണ്ടവളുറങ്ങി.

വാതില്‍പ്പാളികള്‍ക്കിടയിലൂടെ വേനലെത്തിനോക്കുന്നു
വെളിച്ചത്തെ പുല്‍കാന്‍ വലിച്ചു തുറക്കുന്ന
നരച്ച കണ്ണുള്ള പെണ്‍കുട്ടി






നന്ദിത ഫറൂക്ക് കോളജിൽ പഠിക്കുന്ന സമയത്ത് സ്വന്തം ജന്മദിനത്തിൽ തന്റെ സ്വകാര്യ ഡയറിയിൽ കുറിച്ചിട്ട ചില ഭ്രാന്തൻ വരികൾ


എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു
അന്ന്
ഇളം നീല വരകളൂള്ള വെളുത്ത കടലാസിൽ
നിന്റെ ചിന്തകൾ പോറിവരച്ച്
എനിക്ക് നീ ജന്മദിന സമ്മാനം തന്നു
തീയായിരുന്നു നിന്റെ തൂലിക തുമ്പിൽ
എന്നെ ഉരുക്കുവാൻ പോന്നവ
അന്ന് തെളിച്ചമുള്ള പകലും
നിലാവുള്ള രാത്രിയുമായിരുന്നു
ഇന്ന് സൂര്യൻ കെട്ടുപോവുകയും
നക്ഷത്രങ്ങൾ മങ്ങിപോവുകയും ചെയ്യുന്നു
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകൾക്കും
അനിയന്റെ ആശംസകൾക്കും
അമ്മ വിളമ്പിയ പാൽ‍പായസത്തിനുമിടക്ക്
ഞാൻ തിരഞ്ഞത്
നിന്റെ തൂലികയ്ക്കുവേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക
ഒടുവിൽ പഴയ പുസ്തക കെട്ടുകൾക്കിടയ്ക്കുനിന്ന്
ഞാനാ തൂലിക കണ്ടെടുത്തപ്പോൾ
അതിന്റെ തുമ്പിലെ അഗ്നി കെട്ടുപോയിരുന്നു



മതിലുകല്‍ക്കപ്പുറം കണിക്കൊന്ന പൂത്തിരിക്കുന്നു.
തിരുവാതിര വന്നുപോയ്‌
വിഷുവരും താമസിയാതെ:
വിങ്ങലായ്‌, അത്മാവുണര്‍ന്ന്
തുളസി കതിരിട്ടിരിക്കുന്നു.
കരയ്ക്കിറ്റ്‌ തണുപ്പുമായ്
തിരകള്‍ തിരിച്ചെത്തി;
നിശ്ശബ്ദം പാടുന്ന
മിന്നാമിനുങ്ങുകളും എത്തുന്നു
തെചിക്കാടുകള്‍ തളിര്‍ക്കുന്നു
മന്ദാരമുണരുന്നു
നീയിനിയുമെത്താത്തതെന്തേ?
എന്റെ ഗുല്‍മോഹര്‍ പൂക്കാതെ കാത്തിരിക്കുന്നു
നീയിനിയുമെത്താത്തതെന്തേ........

നന്ദിത... നന്ദിതയുടെ കവിതകള്‍...



കാറ്റ് ആഞ്ഞടിക്കുന്നു.
കെട്ടുപോയ എന്നിലെ കൈത്തിരി നാളം ഉണരുന്നു.
ഞാന്‍ ആളിപ്പടരുന്നു.
മുടി കരിഞ്ഞ മണം
അസ്ഥിയുടെ പൊട്ടലുകള്‍, ചീട്ടലുകള്‍,
ഉരുകുന്ന മാംസം
ചിരിക്കുന്ന തലയോട്ടി
ഞാന്‍ ചിരിക്കുന്നു
സ്വന്തം വന്ധ്യത
മൂടി വെക്കാന്‍ ശ്രമിക്കുന്ന ഭൂമിയെ നോക്കി
ഞാന്‍ ചിരിക്കുന്നു............
ഭ്രാന്തമായ.

നന്ദിത..... നന്ദിതയുടെ കവിതകള്‍.



സാലഭാന്ചിക

ഉറക്കമില്ലാത്ത ഒരു രാത്രി എനിക്ക് സമ്മാനിച്ചു
ഒരു രാത്രി കൂടി കടന്നു പോയി
പൂപ്പാത്രത്തിലെ വാടിയ പൂക്കള്‍ മാടിവേയ്‌ക്കുമ്പോഴും
എന്റെ കൈകള്‍ വിറച്ചിരുന്നില്ല.
വിരസതയുടെ ദിനങ്ങള്‍ കടന്നുപോകുമ്പോഴും
വിറക്കാത്ത കാലോടെ ഞാന്‍ നടന്നു
എനിക്ക് സമാധാനിക്കാന്‍
സ്വപനങ്ങളുമായി
മേഘങ്ങള്‍ എങ്ങോ നിന്ന് പറന്നു വന്നു.
അവയുടെ വര്‍ഷത്തില്‍
എന്റെ സ്വപ്‌നങ്ങള്‍ കുതിര്‍ന്നു.
എല്ലാമറിഞ്ഞിട്ടും എന്റെ കണ്ണുകള്‍
നീര്‍ ചോരിഞ്ഞേയില്ല.
ചിന്തകള്‍ ഭ്രാന്ത് പിടിപ്പിക്കും മുമ്പ്
അവശേഷിച്ച
ഏ ചലനവും നിലച്ചെങ്കില്‍...

നന്ദിത.... നന്ദിതയുടെ കവിതകള്‍....

Thursday, March 31, 2011

ആധിത്യനു നഷ്ട്ടമായ രാധ

വീണ്ടും ഒരിക്കല്‍ കൂടി ബാംഗ്ലൂര്‍ന്‍റെ തണുത്ത പ്രഭാതത്തിലേക്ക്‌ ...നിര്‍ജീവമായ എന്‍റെ വീട് മുറി മുഴുവനും പൊടി പിടിപിടിചിരിക്കുന്നു .വാതിലടച്ചു വെറുതെ തറയിലേക്കു കിടന്നു .എത്രയോ നാളുകള്‍ക്കു ശേഷം വെറും വിരുന്നു കാരിയായി താന്‍ ഈ മുറിയിലേക്ക് വന്നിരിക്കുന്നു .പാവക്കുട്ടികളുടെ കൂമ്പാരമായ മുറി അവയെല്ലാം ചത്തു പോയിരിക്കുന്നു .താന്‍ പിച്ച വച്ച് നടന്ന മുറി .ആദ്യമായി സ്കൂളില്‍ പോയത് .വേവലാതിയോടെ സ്കൂള്‍ യുണിഫോരം ഒളിപ്പിച്ചു വച്ച് മുറിക്കുള്ളില്‍ ചടഞ്ഞു കൂടിയത് .ആദ്യമായി കിട്ടിയ പ്രണയ ലേഖനം പിടയുന്ന മനസ്സോടെ തുറന്നു നോക്കിയത് .പിന്നീടും .....ഒരുപാടോര്‍മ്മകള്‍
വിച്ചു വാതിലില്‍ മുട്ടുന്നു ...........ഇനിയങ്ങോട്ട് യാത്രകള്‍ ആയിരിക്കും ......വിരസമായ ബന്ധു വീട് സന്ദര്‍ശനങ്ങള്‍ ...
പാലായിലേക്കുള്ള യാത്രകള്‍ ജീവിതത്തിലെ അപൂര്‍വ്വമായ അനിവാര്യതകള്‍ ആയിരുന്നു എനിക്കും ഡാഡിക്കും
.ഉമ്മറത്ത് സടകൊഴിഞ്ഞ ഒരു സിംഹം ജോര്‍ജ് തോമസ്‌  കൊച്ചുപുരക്കല്‍ .ഞാന്‍ വെറുതെ വിച്ചുവിനെ നോക്കി തന്‍റെ ജീവിതത്തെ ഒന്നിലതികം വ്യാഴവട്ടം തച്ചുടച്ച ആ മനുഷ്യനോടു എന്താണ് ആ മുഖത്തെ വികാരം .നിറഞ്ഞ പുഞ്ചിരി .......അലിവ് ....എന്‍റെ വിച്ചുവിനെ ഞാനിനിയുമെത്ര അറിയാനിരിക്കുന്നു .അരിവുത്തുറ പള്ളിയില്‍ പോയത് എല്ലാവരും ഒന്നിച്ചായിരുന്നു .പാപ്പന്മാരും വല്യച്ചന്‍മാരും ആന്റിമാരും പിള്ളേരും ആകെയൊരു ബഹളമയം.
പക്ഷെ ഞാന്‍ തേടിയത് എന്‍റെ ഡാഡിയുടെ പ്രണയ കാലത്തിന്‍റെ ശേഷിപ്പുകളായ ആ ഇടവഴികളും നാട്ടിന്‍ പുറവും ഒക്കെ ആയിരുന്നു .....തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത വാര്‍ത്ത‍ കേള്‍ക്കാന്‍ കൊതിച്ച ആ ഗ്രാമത്തിലേക്ക് ....എന്തായിരിക്കും വിച്ചുവിന്‍റെയും ഡാഡിയുടെയും മനസ്സില്‍ ....

വല്ല്യപ്പച്ചുനു വല്ലാത്ത സ്നേഹമായിരുന്നു വിച്ചുവിനെയും അടുത്തു വിളിച്ചു സംസാരിക്കുന്നുണ്ടായിരുന്നു .മടങ്ങിയപ്പോള്‍ ഡാഡിയുടെ കയ്യില്‍ പിടിച്ചു കരയുക പോലുമുണ്ടായി .കാലം എല്ലാത്തിനേയും മാറ്റി മറിക്കുന്നു.
ബാംഗ്ലൂര്‍ വല്ലാതെ മാറിയിരിക്കുന്നു എം ജി റോട്ടില്‍ ഉയര്‍ന്നു നിന്ന  മേല്‍പ്പാലങ്ങള്‍ എന്‍റെ ഹൃദയമാണ് തകര്‍ത്തത് .തളിരിട്ടും പൂത്തും നെഞ്ജിലേക്ക് കുളിര്‍ പകര്‍ന്നിരുന്ന ആ വലിയ മരങ്ങളെല്ലാം മുറിച്ചു നീക്കപ്പെട്ടിരുന്നു ....അടുത്ത തവണ ഞാനെത്തുമ്പോള്‍ ഞാനറിയാത്ത എന്നെ അറിയാത്ത ഒരു ബാംഗ്ലൂര്‍ നെ ഞാന്‍ സ്വീകരിക്കേണ്ടി വരുമോ ....?????

Tuesday, February 22, 2011

അമ്മെ നീ അറിയാന്‍...

കണ്ണ് നീരിന്‍റെ എകാന്തതയോടു സമരം പ്രഖ്യാപിച്ച ഒരു പാവംകുട്ടി .മടങ്ങി പോയ അമ്മയുടെ ലാളനകളെ പിന്നീടുംകാത്തിരുന്ന ഒരു പത്തു വയസ്സുകാരി .രണ്ടാനമ്മയുടെ
നിഴലിനെപ്പോലും ഭീതിയോടെ നെഞ്ചില്‍ ഏറ്റിയ കുറെ നാളുകള്‍!!!. നഷ്ടമായ വെളിച്ചത്തെയും ,പെയ്തു തോരാന്‍ മടിച്ചുനിന്ന വര്‍ഷത്തെയും കണ്ടു തിരിഞ്ഞു നടക്കുമ്പോള്‍ചിന്തകളില്എന്തായിരുന്നു .........?

 
ഡാഡി...നീയെന്നും ഒരു അധ്യാപകനെ പോലെ ആയിരുന്നു ,മിതമായി മാത്രം സംസാരിച്ചു എല്ലാത്തിനും മാതൃകയായി .....
ആദ്യമായി നീ മനസ്സ് തുറന്നു ചിരിക്കുന്നത് ഞാന്‍ കാണുന്നത് എന്‍റെ പതിമൂന്നാമത്തെ  വയസിലാനെന്നാണ്എന്‍റെഓര്‍മ്മ

നേരം പുലരാന്‍ കാത്തിരിക്കയാണ് നീയെന്നു എനിക്കറിയാം .മാനസികമായ എല്ലാ അസുഖത്തെയും ഭ്രാന്തു എന്ന് വിളിക്കെണ്ടാതുണ്ടോ .....
ഇവിടെ കഴിയാന്‍ ....ഞാന്‍ ആഗ്രഹിച്ചത്‌ ഒരു തെറ്റായിരുന്നോ .എന്‍റെ ചിന്തകള്‍ക്കും എകാന്തതകള്‍ക്കും ആഴം കൂടിയത് നീയും അറിഞ്ഞില്ല ഞാനും അറിഞ്ഞില്ല .ആരെങ്ങിലും എന്നെ ഭ്രാന്തി എന്ന് വിളിക്കുമോ എന്നതാണോ നിന്‍റെ ഭയം .

രാവിലെ ,കിളി ചിലക്കാത്ത ഈ കൂട്ടിലെ മരുന്ന് മണത്തിനു ഇടയില്‍ നിന്നും നീയെന്നെ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ ഞാന്‍ ആരോടും യാത്ര പറയില്ല .നീയില്ലാത്ത എന്‍റെ ജീവിതത്തിലെ കഴിഞ്ഞ മൂന്നു മാസങ്ങള്‍ !! എനിക്ക് വല്ലാതെ കുറ്റബോധം തോന്നിയിരുന്നു നമ്മുടെ ലിസ്സിയെ നമ്മള്‍ രണ്ടു പേരും മറന്നു പോകുന്നുവെന്ന് .ഈ മൂന്നു മാസവും അവളോട്‌ ഞാനൊരുപാട് സംസാരിച്ചു .


എന്‍റെ ലിസ്സിയമ്മ ......................
പത്തു വര്‍ഷവും ഞങ്ങളുടെ  ജീവിതം മുഴുവന്‍ അവളായിരുന്നു .എന്നും  രാവിലെ എന്നെ സ്കൂളില്‍ അയക്കും ഡാഡിയെ ഓഫീസില്‍ അയച്ചിട്ട് ഏറ്റവും അവസാനം ഡ്യൂട്ടി ക്ക് ധൃതി പിടിച്ചു യാത്ര ആയിരുന്ന എന്‍റെ മമ്മി .അവള്‍ക്കെന്നും തിരക്കായിരുന്നു .മരണത്തിലും അവളാ തിരക്ക് കാണിച്ചു .
ഡാഡി നീ ഓര്‍ക്കുന്നോ ആ പ്രഭാതം .നമ്മള്‍ രണ്ടുപേരും ധൃതി കൂട്ടി ഇറങ്ങിയ ആ ദിനം ....മറക്കാന്‍ കഴിയണില്ല .കണ്ണുമടച്ചു അവളെന്റെ മുന്‍പിലൂടെ ഒരു വാക്കുപോലും പറയാതെ മറഞ്ഞു പോയത് ....കാറില്‍ പോയാല്‍ ലേറ്റ് ആകുമെന്ന് പറഞ്ഞു ആക്ടിവ യില്‍ മരണത്തിലേക്ക് ഓടിച്ചു പോയില്ലേ അവള്‍ ......



ഈ മൂന്നു മാസവും എന്നെ വന്നു കാണാന്‍ നിനക്ക് തോന്നിയില്ല എനിക്കറിയാം ഡാഡി .ടെരെസ്സില്‍ തണുത്തു വിറങ്ങലിച്ചു  ഉറക്കം വരാതെ നീ ഇരിക്കുന്നത് എനിക്ക് കാണാം .ലിസ്സിയമ്മ പോയ കുറെ നാളുകളിലും ഞാനത് കണ്ടതാനേല്ലോ എന്നിട്ടും ഞാന്‍ നിന്നെ മനസ്സിലാക്കിയില്ല വിച്ചു നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്നത് അങ്ങീകരിച്ചും ഇല്ലാ .വിച്ചു കരയുന്നത് കാണുന്നത് അക്കാലത്ത് എനിക്കാനന്തം തന്നിരുന്നു .
നീണ്ട മൂന്നു വര്‍ഷങ്ങള്‍ വിച്ചുവിനെ ഞാന്‍ ശത്രുവിനെ പോലെ കണ്ടു .എന്ത് മാത്രം ചില്ലുപാത്രങ്ങള്‍ ഞാന്‍ എറിഞ്ഞുടച്ചു !!!നിന്‍റെ തല്ലു വാങ്ങുംബോഴെല്ലാം എന്‍റെ പക ഇരട്ടിച്ചതെ ഉള്ളു .


ഒരു സ്ത്രീ യുടെ ആത്മ നിശ്വാസങ്ങള്‍ എപ്പോഴാണ് എന്നിലെക്കെത്തിയത് ......അന്ന് മുതല്‍ ഞാന്‍ അറിയുകയായിരുന്നു ഡാഡി നിന്നെ എന്‍റെ വിജി അമ്മയെ നിങ്ങളുടെ ലോകത്തെ എല്ലാമെല്ലാം . പ്രണയവും സ്നേഹവും
എല്ലാം ഞാന്‍ വേര്‍തിരിച്ചരിഞ്ഞത് നിങ്ങളിലൂടെ ആണ് . വിജിയമ്മാ എത്ര വര്ഷം നീ എന്‍റെ ഡാഡിക്കായി കാത്തിരുന്നു ??!!
നീണ്ട ഇരുപത്തി മൂന്നു വര്‍ഷങ്ങള്‍  !!!!
കൌമാരം നെഞ്ചില്‍ കുഞ്ഞോളങ്ങള്‍ തീര്‍ത്ത കാലം മുതല്‍ നിങ്ങള്‍ നെഞ്ചില്‍ ഏറ്റിയ പ്രണയം ......അവസാനം ഹിന്ദുവായി ജനിച്ചു എന്നാ ഒറ്റ കാരണത്താല്‍ .....കാരണവന്മാര്‍ തൂത്തെറിഞ്ഞ പന്ത്രണ്ടു വര്‍ഷത്തെ സ്നേഹ സമ്മാനങ്ങള്‍ .....എന്നിട്ടും കാത്തിരുന്നു നീ പിന്നീടൊരു വ്യാഴ വട്ടം കൂടി .........
ലിസ്സിയമ്മ പോയപ്പോള്‍ വീണ്ടും നീ വന്നു തീര്‍ത്താല്‍ തീരാത്ത ആ പഴയ സ്നേഹവുമായ്‌ .നീണ്ട വര്‍ഷത്തെ തന്‍റെ അധ്യാപന ജീവിതവും ഉപേഷിച്ച് ...നിളയുടെ തീരത്ത്‌ നിന്നും ഈ കോണ്ക്രീറ്റ് വനാന്ധരങ്ങളിലേക്ക് .
ഞാനെത്ര തന്നെ വേദനിപ്പിച്ചിട്ടും നീയെന്നെ ഊട്ടി ,ഉറക്കി ......എന്നെ ഞാനാക്കിയത് നീയാണ് അമ്മെ .
ലിസ്സിയമ്മേ നിനക്കറിയോ ഇനി ഒരിക്കല്‍ കൂടി ഈ ഭൂമിയില്‍ ഞാന്‍ ജനിച്ചാല്‍ അത് വിച്ചുവിന്റെ മകളായിട്ടു മതിയെനിക്ക് .ഇപ്പോഴും പാവം വിചാരിക്കുന്നത് എനിക്ക് അവളെ ഇഷ്ടമാല്ലെന്നാണ് ...പക്ഷെ ....എനിക്ക് ......എനിക്കവള്‍ ദേവത ആണ് അമ്മെ .എനിക്കൊരു അനിയന്‍ വേണമെന്ന് ഞാനെത്ര വാശി  പിടിച്ചിട്ടുണ്ട് ...അവള്‍ക്കു ഞാന്‍ മാത്രം മതിയത്രേ ...
വിജി അമ്മെ എന്നെങ്ങിലും നീ അറിയണം നീയായിരുന്നു എന്‍റെ ജീവന്‍ എന്ന് ,എന്‍റെ ജീവിതവും നീയായിരുന്നുവെന്നു ........



കടപ്പാട് :ടീന ജോണിന്റെ ഡയറിയില്‍ നിന്നും .....

Sunday, February 20, 2011

ഒറ്റയായിരിക്കുക



പരസ്‌പരം ഉദ്‌ഘോഷിക്കുക, എന്നാല്‍
സ്‌നേഹം ഒരു ബന്ധനമാവാതിരിക്കട്ടെ,
ആത്മാവിന്റെ തീരങ്ങളില്‍,
അത്‌ അലയടിക്കുന്ന സമുദ്രമാവാട്ടെ
പരസ്‌പരം പാനപാത്രങ്ങള്‍ നിറയ്‌ക്കുക,
എന്നാലൊരേ പാത്രത്തില്‍ നിന്ന്‌
പാനം ചെയ്യാതിരിക്കുക.
ഒന്നിച്ച്‌ ഗാനമാലപിക്കുക.
നൃത്തം ചെയ്യുക.
എന്നാലപ്പോഴും നിങ്ങള്‍
ഒറ്റയായിരിക്കുക.
ഒരേ സംഗീതമുതിര്‍ക്കുമ്പോള്‍പ്പോലും
ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ നില്‍ക്കുന്ന
വീണക്കമ്പിപോലെ
അകല്‍ച്ചപാലിച്ച്‌ ഒരേ
ക്ഷേത്രത്തിന്‌ താങ്ങാവുന്ന
തൂണുകള്‍ പോലെ
അടുത്തടുത്ത്‌ നില്‍ക്കുക
എന്നാലധികം അടുത്തടുത്തല്ലാതാവുക.
കാരണം ഓക്കുമരങ്ങളും
സൈപ്രസ്‌ വൃക്ഷങ്ങളും
അന്യോനം തങ്ങളുടെ
ഛായയില്‍ വളരുകയില്ല..................

Tuesday, February 15, 2011

അതിഥി

വിശ്വസിക്കില്ല നീ എന്നെയും -
കാരണം ആര്‍ക്കൊക്കെയോ ,
എന്തിനോ ഏതിനോ വേണ്ടി അലയുന്നു നീ 
ഭോജനം പോലും മറന്നു കൊണ്ട് 
എങ്കിലും പറയാതെ വയ്യെനിക്ക്‌ നിന്നോട് 
കണ്ണുകള്‍ തുറക്കു...
കാതുകള്‍ കൂര്‍പ്പിക്കൂ ...
നീ കേള്‍ക്കുന്നില്ലേ മുഴക്കം 
മണിമുഴക്കം ...മരണത്തിന്‍ മണിമുഴക്കം !!!
കേള്‍ക്കുന്നുണ്ടാകും നീ -
ഏറുന്നു എങ്കില്‍ ഈ ജീവിത ഭാരം 
അതെന്നും നിന്‍റെ മുന്‍പിലുണ്ട് 
ഏറി വരുന്നോരീ ജീവിത പാച്ചിലില്‍ 
അറിയാതെ നീയൊന്നു തളര്‍ന്നു പോയാല്‍ 
ഈ അഥിതിയെ മറന്നു പോയാല്‍ 
അറിയും നീയതിന്‍ ക്രൂര ഭാവം 
കേള്‍ക്കും നീയതിന്‍ നിത്യ ശബ്ദം 
അറിയുന്നു ഞാനീ ജീവിതം 
അതോരിടവേള മാത്രം 
നീയും ഞാനും വെറുതെ 
കരയുന്നു ,ചിരിക്കുന്നു സുഖമാം 
ജീവിതത്തിനായ് .....
ഒരുനാള്‍ വാതിലില്‍ മുട്ടും അവന്‍ 
നാം വാതില്‍ തുറക്കും മെല്ലവേ 
അതില്‍ ലയിക്കും നിതാന്ധമായ് 
വാതിലില്‍ മുട്ടുന്നോരാ വെക്തിയെപ്പോഴും 
മാന്യനാം നിന്‍ അതിഥി അല്ലോ 
കൂടെ നിന്നവരെല്ലാം ച്ചുടുകാട്ടിലെക്കുള്ള 
സഹയാത്രികര്‍ മാത്രവുമല്ലോ ..........