Sunday, July 24, 2011

ചോദ്യങ്ങള്‍ ചോദിക്കാത്ത ഒരാള്‍

ചൂളം വിളിയോടെ തീവണ്ടി ഫ്ലാറ്റ് ഫോമില്‍ വന്നു നിന്നു.ആള്‍ക്കൂട്ടത്തിന്റെ തിക്കും തിരക്കും ...
ഗോപന്‍ എ സിക്സില്‍ ആണെന്നാണ്‌ മത്തായി ചേട്ടന്‍ വിളിച്ചു പറഞ്ഞത് .
വാ നോക്കാം ....
എ സി ക്കുള്ളില്‍ നിന്നിട്ടും ഉഷ്ണം തോന്നുന്നു .ഇരുപത്തി നാല് വര്‍ഷങ്ങള്‍ക്കു ശേഷം മെര്‍ലിനെ കാണാന്‍ പോവുകയാണ് !!!!
എന്നും തന്നെ മാത്രം സ്നേഹിച്ച ...അഗ്നി സാക്ഷിയായി താന്‍ താലി ചാര്‍ത്തിയ തന്‍റെ പെണ്ണ് .
കാലുകള്‍ മുന്നോട്ടു നീങ്ങാന്‍ വിസമ്മതിക്കും പോലെ ....
ഗോപന്‍ ...ദാ ....ഇവിടെ
ക്യാബിനുള്ളില്‍ ചാരിയിരുന്നുരങ്ങുകയാണ് ....മെര്‍ലിന്‍ !!!
പ്രായം അവളില്‍ വലിയ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ലാ ..
നര വീണ മുടിയിഴകളില്‍ കാലം  കുസൃതി കാണിച്ചിരിക്കുന്നു  , ഓടി തുടങ്ങിയ ട്രെയിന്‍ ന്‍റെ വേഗതയാല്‍ പുറത്തെ ചാറ്റല്‍ മഴത്തുള്ളികളും  ഓടി തുടങ്ങിയിരിക്കുന്നു
 അവളുടെ കയ്യില്‍ വായിച്ചു പാതിമടക്കിയ ബുക്ക്‌ താഴെക്കൂര്‍ന്നു  ...
അയാള്‍ മെല്ലെ കുനിഞ്ഞു അതെടുത്തു
അവള്‍ ഗാഡമായ നിദ്രയിലാണ്
ബുക്ക്‌ നിവര്‍ത്തി പിന്നോട്ട് ചാഞ്ഞിരുന്നു
"ഡോക്ടര്‍ മെര്‍ലിന്‍ ഗോപകുമാര്‍ "
ഗോപേട്ടാ ....ഞാനിന്നു ഒരുപാട് കരഞ്ഞു നമ്മുടെ മോള്‍ ഡോക്ടര്‍ ആയ ദിവസം ആണിന്നു
ഞാന്‍ ഡോക്ടര്‍ ആയ ആ ദിവസം പോലെ നെഞ്ച് പൊട്ടി എനിക്കിന്നും കരയേണ്ടി വന്നു .
എന്നാലും സാരല്യ ....
ഈ ഇരുപത്തി നാല് വര്‍ഷവും ഞാന്‍ കരഞ്ഞിട്ടില്ല സങ്ങ്കടപെട്ടിട്ടുമില്ല
ജീവിതം എന്നും എന്നെ അമ്പരപ്പിച്ചിട്ടെ ഉള്ളൂ ...
നമ്മുടെ മോള്‍ വളര്‍ന്നു വലുതായിരിക്കുന്നു .
അവള്‍ ഡോക്ടര്‍ ആകുമ്പോള്‍ അവള്‍ക്കു വലിയൊരു സമ്മാനം ഞാന്‍ പറഞ്ഞു മോഹിപ്പിച്ചതാണ് .
അവള്‍ ആവിശ്യപ്പെട്ടത്‌ ഗോപേട്ടനെ ആണ് .
അതാണ്‌  വൈകിയ വേളയിലുള്ള അങ്ങയെ തേടിയുള്ള ഈ യാത്ര .
മോള്‍ക്ക്‌ എന്നെ ഇനി ഒരിക്കലും കാണേണ്ടാ എന്ന് .
മോളും പപ്പയുടെ അതെ വാക്കുകള്‍ ആവര്‍ത്തിക്കയാണ് .
തിരശീലക്കു പിന്നില്‍ വീണ്ടും പഴയൊരു അരങ്ങു ഉണരുകയാണ് .
ഓര്‍മ്മയുണ്ടോ ആ ദിവസം ??
നമ്മുടെ കല്യാണത്തിന്റെ മൂന്നാം നാള്‍ ...
എന്നെ തിരികെ വീട്ടിലാക്കി അങ്ങ് പടിയിറങ്ങിയ ദിനം .
എന്റെ പപ്പാ നെഞ്ച് നുറുങ്ങി എന്‍റെ മുന്നില്‍ വീണു പിടഞ്ഞ അതേ ദിവസം ....
പപ്പയെ അവസാനമായി ഒന്ന് കാണാന്‍ പോലും അങ്ങ് വന്നില്ല .?
വീട്ടുകാരും കൂട്ടുകാരും എരിതീയില്‍ എന്നെ ഉരുക്കിയ നാളുകള്‍ ...
മെര്‍ലിന്‍ ....പിഴച്ചവള്‍ .....
കരയാന്‍ എനിക്കറിഞ്ഞു കൂടായിരുന്നു
ചെറിയ വരുമാനമുള്ള ഒരു സാധാരണ സര്‍ക്കാര്‍ ഉധ്യോഗസ്ഥന്റെ മകള്‍ .
അവള്‍ക്കു ഡോക്ടര്‍ ആവണമെന്ന ആഗ്രഹം പാടുണ്ടോ ?
എന്നിട്ടും പപ്പാ എന്നെ പ്രോത്സാഹിപ്പിച്ചു ....
മെറിറ്റ്‌ സീറ്റില്‍ അഡ്മിഷന്‍ കിട്ടിയപ്പോള്‍ ഒരു രാജ്യം വെട്ടിപ്പിടിച്ച അഭിമാനം ആയിരുന്നു .
പക്ഷെ പപ്പക്കുണ്ടായ ഒരു ആക്സിടെന്റ്റ് ....
എല്ലാ കഥകളിലെ പോലെയും ക്രൂരമായ ചിരിയോടെ വിധി .....
നാലാം  വര്ഷം തീരുകയാണ് .......ഫീസ്‌ അടക്കേണ്ട സമയം ആയിരിക്കുന്നു .
പപ്പയുടെ ഹോസ്പിറ്റല്‍ ചിലവുകള്‍ ......
പരിചയം പോലും കാട്ടാന്‍ മടിച്ച ബന്ധുക്കള്‍ ...
തനിക്കു മുന്‍പില്‍ കൂട്ടുകാരി കാട്ടി തന്ന ഒരു വഴി ...ഇരുണ്ടു വെളിച്ചമാകന്ന
ഒരു ഒറ്റയടി പാത .....
പതിനഞ്ചു ദിവത്തെ ഒരു ടൂര്‍ പ്രോഗ്രാം മലയ്ഷ്യക്ക് ....
തിരികെ മടങ്ങിയപ്പോള്‍ കൈയ്യില്‍ ലക്ഷങ്ങള്‍ !!!
കണ്ണുകള്‍ തുറന്നില്ല ...ചുറ്റും ഇരുട്ടായിരുന്നു ...ഒരു കൂട്ടം ആളുകളുടെ കല പിലകള്‍ കേട്ടുവോ ??
വേദനിച്ചപ്പോള്‍ അടി കൊണ്ട  സര്‍പ്പത്തെ പോലെ പുളഞ്ഞു ...
രക്തത്തിന്റെ ഗന്ധം ......നീറുന്ന ദേഹവും ...ദേഹിയും .
കാലം മുറിവുകള്‍ മായ്ക്കയാണ് .
ഡാഡി ജോലിക്ക് പോയ്ത്തുടങ്ങിയിരിക്കുന്നു ...താനും ജോലിക്ക് ജോയിന്‍ ചെയ്തിട്ട് ഒരു വര്‍ഷമാവുന്നു .
അങ്ങയെ കണ്ടു ...പ്രണയിച്ചു ....സ്വോപ്നങ്ങള്‍ പങ്ങ്കിട്ടു ...ഡാഡിയെ പാട് പെട്ടിട്ടാനെങ്ങിലും സമ്മതിപ്പിച്ചു .ജാതിയുടെയും മതത്തിന്റെയും കെട്ടുകളില്‍ നിന്നും സ്നേഹത്തിനെ നിലാവിലേക്ക് നമ്മള്‍ ഒന്ന് ചേര്‍ന്ന നിമിഷങ്ങള്‍
അങ്ങയുടെ ആത്മ സുഹൃത്ത് മലയ്സിയയില്‍ നിന്നും ഭാര്യയുമായി എത്തിയത് വിവാഹത്തിനെത്തത്തതിന്റെ ക്ഷമാപങ്ങള്‍ ....വിരുന്നുണ്ട്‌ മടങ്ങവേ അയാള്‍ നമുക്ക് നല്‍കിയ വിവാഹ സമ്മാനം !!!!!!!!
മനൂ ...സത്യമാണ് ഗോപന്‍ ....
മെര്‍ലിന്‍ തന്നെയാണ് ..എനിക്കെങ്ങനെ തെറ്റാനാണ് ?
അയാള്‍ നിഷേധിക്കാന്‍ എന്നെ വെല്ലുവിളിച്ചു .
ഞാനെങ്ങനെ നിഷേധിക്കും ?
അയാള്‍ ഭാര്യയുമായി മടങ്ങിപ്പോയി .
അങ്ങ് എന്റെ ജീവിതത്തില്‍ നിന്നും ...!!
അങ്ങയുടെ ആത്മ മിത്രം ഇന്നും നല്ലവനായി തുടരുന്നുവോ ഗോപേട്ടാ .
അയാള്‍ക്കും ഒരു ഭാര്യ ഉണ്ടായിരുന്നു ...
ചോദ്യങ്ങള്‍ ചോതിക്കാന്‍ എനിക്കൊരിക്കലും കഴിഞ്ഞിട്ടില്ല .
അങ്ങനെ തോന്നിയിട്ടുമില്ല .
നമ്മുടെ മോളും ഒരുപാട് സംസാരിച്ചു .
മറുപടി പറയാന്‍ എനിക്ക് കഴിഞ്ഞില്ല .
അവള്‍ക്കു മനസ്സിലാകുന്ന ഒരു മറുപടിയും എനിക്ക് അറിയില്ലായിരുന്നു .
ഗോപെട്ടനോട് പറയാത്ത മറുപടികള്‍ മറ്റാരോട്‌ പറയാനാണ് .
നേട്ടങ്ങള്‍ക്കായി എന്ത് ചെയ്യുന്ന ഒരുവള്‍ ...
അതിനപ്പുറം ഒന്നുമായിരുന്നില്ലേ ഞാന്‍ ....
വിവാഹത്തിനു ലക്ഷങ്ങള്‍ വാങ്ങാന്‍ കണ്ണീര്‍ തൂവിയ അനുജത്തി .
പണം കടം വാങ്ങാനായി മാത്രം കാണാന്‍ വരുന്ന അനുജന്‍ .
എല്ലാവര്ക്കും ഒരേ വികാരം .
മെര്‍ലിന്‍ എന്ന ഇരുണ്ട മുഖം ഉള്ള സ്ത്രീ .
കഴിഞു പോയ നാളുകളില്‍ ഒന്ന് ഞാന്‍ അങ്ങയെ തേടിയിട്ടില്ല .
എന്റെ ചുറ്റിലും അങ്ങയുടെ ഗന്ധം ആയിരുന്നു .
എന്‍റെ ഓരോ അണുവിലും അങ്ങയുടെ സാമീപ്യം ആയിരുന്നു .
നഷ്ടം എന്നത് എനിക്ക് തിരിച്ചറിയാന്‍ ആയതേ ഇല്ല .
വയ്യ !!!!
ബാക്കി വായിക്കാന്‍ ശേഷി ഇല്ല .
നെഞ്ച് വിങ്ങി പ്പിടയുകയാണ് ...
അവളുടെ നിഴലുപോലെ താനുണ്ടായിരുന്നു എന്നും .പക്ഷെ ഒരിക്കലെങ്ങിലും മുന്നില്‍ വന്നൊന്നു
നില്ക്കാന്‍ തോന്നിയതേയില്ല .
അവളെ വെറുത്തിരുന്നോ ??
അറിഞ്ഞു കൂടാ ..
ഒരു പുനര്‍ വിവാഹത്തിനു സന്നധനായത് എപ്പോഴാണ് ....?
ഓര്‍മ്മകള്‍ നെഞ്ഞിലേക്ക് ഓരോ മുല്പ്പടര്‍പ്പുകള്‍ വലിചിടുകയാണ് .
അവള്‍ ചോതിക്കാത്ത ഒരായിരം ചോദ്യങ്ങള്‍ .
ഉലച്ചില്‍ തട്ടാത്ത തന്‍റെ സ്നേഹിതന്റെ ദാമ്പത്യം .
തമ്മില്‍ അകറ്റാന്‍ മരണത്തിനു പോലും ആവില്ലെന്ന് ആണയിട്ട തന്‍റെ പ്രണയകാലം .
തന്‍റെ മക്കളെ സ്നേഹിച്ചതിനോപ്പം കൂടെ കൂട്ടാതെ വലിച്ചെറിഞ്ഞ തന്‍റെ പുന്നാര
മോളോടുള്ള വാത്സല്യം .
ട്രെയിനിന്റെ വേഗത കൂടുകയാണ് ....പുറത്തു മഴയും ശക്തി പ്രാപിക്കയാണ് .
മത്തായി ചേട്ടന്‍ വിളിച്ചു പറഞ്ഞപ്പോള്‍ ഓടിയെത്താന്‍ പ്രേരിപ്പിച്ചത് എന്തായിരുന്നു .
അവളെ കാണുക എന്നതോ അതോ അവള്‍ തന്റെ ഭാര്യയെ കാണരുതെന്ന കരുതലോ ?
മെല്ലെ അവളുടെ പാദങ്ങളെ സ്പര്‍ശിച്ചു .
ഞെട്ടിപ്പോയി !!!!
തണുപ്പ് .....
തന്നിലേക്ക് പടരുന്ന സൂചി മുനപോലത്തെ മരവിപ്പ് .
മെര്‍ലിന്‍ .........?????????
ഒരു ചോദ്യം പോലും ചോതിക്കാതെ ...എല്ലാ ഉത്തരങ്ങളും പറഞ്ഞു തീര്‍ത്ത്‌ നീ മടങ്ങിയിരിക്കുന്നു ....
ഇവിടെ ചോദ്യ ചിഹ്നമായി ഞാന്‍ ................ഞാന്‍ മാത്രം .....
അയാള്‍ക്ക്‌ ഒന്നുറക്കെ കരയണമായിരുന്നു .....


Monday, June 27, 2011

പൂട്ടിയ ഡിസ്ക്നു മുന്‍പില്‍ മിഴിനീരോടെ

നെഞ്ച് വിങ്ങി പൊട്ടുകയാണ്‌ .കുഞ്ഞിന്റെ കരച്ചിലിനിടയിലും അവളെ ബേബി സിറ്റ്രില്‍ ഏല്‍പ്പിച്ചു ജോലിക്ക് പോകേണ്ടി വന്ന ഹത ഭാഗ്യ ആയ ഒരമ്മ .തിരികെ വരുമ്പോള്‍ വിവാഹ് മോചനം തേടി പോയ ഭര്‍ത്താവിനാല്‍ അപഹരിക്കപ്പെട്ട കുഞ്ഞിന്റെ ശൂന്യത പോല്‍ ......ഹൃദയം നുറുങ്ങുകയാണ്.....
പയിതലേ പോല്‍ പാലൂട്ടി വളര്‍ത്തിയ .....എന്റെ ഡിസ്ക് .....
അത് വാടി കരിഞ്ഞു കൊഴിഞ്ഞു മണ്ണോടു ചേര്‍ന്നിരിക്കുന്നു ....അതിനി തിരികെ വരില്ലാ 
ഭയാനകമായാ  ഒരു മൂകത എന്നെ ഗ്രസിക്കുകയാണ് ....!!!!
ഒരു മഴവില്ല് പോലെ കുറെ നിമിഷങ്ങള്‍ ജീവിതത്തിലേക്ക് വര്‍ണ്ണങ്ങളെ വാരി വിതറിയിട്ട് ഒരു ഞൊടി ഇടയില്‍ മാഞ്ഞിരിക്കുന്നു

കാര്പാത്യന്‍ മലനിരകളില്‍ നിന്നും രണ്ടു ദംഷ്ട്രകള്‍  ചോര വാര്‍ക്കുന്നു .ഇരുട്ടില്‍ കൈ കാലിട്ടടിച്ച്‌ പിടയുന്ന ജീവന്റെ ദീന രോദനം .ഭയപ്പെടാതെ ഞാന്‍ നിന്റെ സൌഹൃതം തേടുന്നു ...കുഞ്ഞുങ്ങളെ മോഷ്ട്ടിച്ചു വിശപ്പടക്കുന്ന നിനക്കും എനിക്കും എന്ത് സൌഹൃദം .ഞാന്‍ മനുഷ്യനും നീ ആത്മാവുമാണ് ,സ്വോത്വമില്ലാത്ത ,ഉടലില്ലാത്ത ദുരാത്മാവു....!!!
ദൂരെ പോകൂ എന്റെ കുഞ്ഞുങ്ങളിലുള്ള ദുരാശ കളഞ്ഞു മല കയറൂ
ഞാന്‍ ഏക ആണ് പക്ഷെ ദുര്‍ബ്ബല അല്ല .
പൊട്ടിച്ചിരിയോടെ ഡ്രാക്കുള മടങ്ങുകയാണ് ഞാന്‍ വരും ......എനിക്കും മുകളില്‍ നിനക്ക് തടുക്കാന്‍ ആവാത്ത കരങ്ങളോട് കൂടിയ അവനുമായ് ഞാന്‍ തിരികെ വരും ......നിന്റെ കുഞ്ഞുങ്ങള്‍ .....................ഹ ഹ ഹ

ഏകാന്തതയില്‍ ദൂരേക്ക് ദൂരേക്ക് യാത്രയാവുകയാണ് ......
എന്ന് മുതലാണ്‌ ഡിസ്ക് കളെ സ്നേഹിച്ചു തുടങ്ങിയത് ....
കൌമാരം നെഞ്ഞിലെക്കൊമനിക്കാന്‍ കനിഞ്ഞു നല്‍കിയ കുറെ സോപ്നങ്ങള്‍ക്കിടയിലെന്ഗോ ആവണം അവനെന്റെ പ്രിയം ആയതു
മെല്ലെ മെല്ലെ അതിന്റെ ഹൃദയ മിടിപ്പുകള്‍ അറിഞ്ഞു തുടങ്ങി. അവയെന്റെ ജീവ വായുവിനെ എന്നോടൊപ്പം സ്വീകരിക്കുന്നത് ഒരു നിര്‍വൃതിയോടെ ഞാന്‍ അനുഭവിക്കുകയായിരുന്നു .പിന്നെ രാത്രികളില്‍ ഉറങ്ങാതെ അവന്റെ കുസൃതികള്‍ കണ്ടു കൂട്ടിരുന്നു .ഭയപ്പെടുത്താന്‍ വന്ന കൂമനെയും വവ്വാലിനെയും ആട്ടിയോടിച്ചു .അതൊരു അഭിമാനമായിരുന്നു എന്റെ ഡിസ്ക് .....എന്റെ മാത്രം ഡിസ്ക് .....
ചെറിയ ചെറിയ ആനന്ദങ്ങള്‍ എനിക്ക് സമ്മാനിച്ച്‌ വലിയ വലിയ സമാധാനങ്ങളിലേക്ക് എന്‍റെ മനസ്സിനെ കൈ പിടിച്ച്ചുയര്‍ത്തിയെ എന്‍റെ ആശ്രയം .അതായിരുന്നു എനിക്കെന്റെ പുന്നാര ഡിസ്ക് ....സ്നേഹിക്കാനും ഓമനിക്കാനും പാട്ട് പാടി ഉറക്കാനും കൊതിച്ച നാളില്‍ എന്‍റെ ചുമലില്‍ ഉറങ്ങിയ എന്‍റെ കണ്മണി .

കണ്ണേ നിന്‍ കണ്ണീരെന്‍ കരളില്‍ പെയ്തു .......

നീയകന്നു പോയ ഇന്നലെ .....
ഇന്നിലേക്ക്‌ പോകാതെ എന്‍റെ ജീവനെ പിടിച്ചു നിര്‍ത്തിയിരിക്കുകയാണ് .........
ഇന്ന് ഇല്ലാത്ത ഇന്നലകള്‍ മാത്രമുള്ള എന്‍റെ ലോകം
സംസാര ശേഷി ഇല്ലാത്ത ഈ ദിനം എന്നെ വീര്‍പ്പു മുട്ടിക്കുന്നു ..
എനിക്ക് ഉറക്കെ ശബ്ധിക്കണം ....ഞാന്‍ ഊമയല്ലെന്നു വിളിച്ചു പറയണം ....
ആരാണെന്റെ കണ്മണിയെ തിരികെ തരികാ ?????????


മിഴിനീര്‍ കടലോ ഹൃദയം
എരിതീക്കനലോ വിരഹം
സ്വോയം നീറുമീ സൂര്യ ഗോളം
പകര്‍ന്നെകൂമീ സ്നേഹ നാളം
എരിതീക്കനലോ വിരഹം

Monday, June 20, 2011

നഗരങ്ങള്‍ നിശബ്ധമാവുമ്പോള്‍

മെല്ലെ സോപ്നം പൂവണിഞ്ഞൂ .......................
സിയാ .......
എന്താ ആലോജിക്കണേ ............
ഒന്നൂല്ലെടാ .....അവന്‍ അവളുടെ ശിരസില്‍ വെറുതെ തഴുകി ക്കൊണ്ടിരുന്നു .
സന്തോഷം തോന്നണില്ലേ ..........അവള്‍ അവന്റെ കരങ്ങള്‍ തന്റെ വയറോടു ചേര്‍ത്തു പിടിച്ചു .
നമ്മുടെ പൊന്ന്...
ഹമീദ് ജോലി വല്ലതും ഉടന്‍ ശരിയാക്കുമോ ആവോ ....
അവള്‍ നിറ കണ്ണുകളോടെ അവനെ നോക്കി ....പിന്നെ അവന്റെ കരങ്ങള്‍ എടുത്തു ചുംബിച്ചു
കുമിളകള്‍ പൊന്തിച്ചുവര്‍പ്പാര്‍ന്നു പരുക്കനായ കരതലങ്ങള്‍ .നെഞ്ചില്‍ നിന്നൊരു തേങ്ങല്‍ വന്നു കണ്ണുകളെ മൂടുന്നു ....കെമിക്കല്‍ എന്ജിനീയരിങ്ങില്‍ ഉയര്‍ന്ന മാര്‍ക്കോടെ പാസ് ആയതാണ് എന്നിട്ടിപ്പോള്‍ പാടത്തും പറമ്പിലും ജീവിതം ഹോമിച്ചു തീര്‍ക്കയാണ്


സഫിയാ ....നിനക്കോര്‍മ്മയുണ്ടോ നമ്മളാദ്യം കണ്ടു മുട്ടിയത്‌ .......
ഐ ഐ എസ്‌ സി യുടെ(Indian Institute of സയന്‍സ്) ബസ്‌ സ്റ്റോപ്പില്‍ .....ബാംഗ്ലൂര്‍ നെ ഞാന്‍ ഹൃദയം കൊണ്ട് ഇഷ്ട്ടപ്പെടാന്‍ തുടങ്ങിയത് അന്ന് മുതലായിരുന്നു ........എന്ന് തോന്നുന്നു .....നിന്നെ തഴുകി വരുന്ന കാറ്റ് ....പ്രഭാതത്തില്‍ പല്ലുകളെ കൂട്ടിയിടിപ്പിച്ച തണുപ്പ് ......മരങ്ങള്‍ ഗോപുരം തീര്‍ത്ത സദാശിവ നഗര്‍ റോഡ്‌ ....
സിയാ ദുഖം തോന്നണുണ്ടോ നിന്‍റെ പ്രിയപ്പെട്ട ബാംഗ്ലൂര്‍നെ  പ്രിയപ്പെട്ട പ്രൊഫഷനെ ഒക്കെ വിട്ടു കളഞ്ഞതിന് .....??
അവന്‍ ആ നിര കണ്ണുകളിലേക്കു നോക്കി .... എന്തും നഷ്ടപ്പെടുത്താന്‍ ഞാനൊരുക്കമാണ് നിന്നെ ഒഴിച്ചു, നിന്നോടോത്തുള്ള ജീവിതം ഒഴിച്ച് .....
അവള്‍ അവന്റെ നിറുകയില്‍ തലോടി
ഉറങ്ങിക്കോ ഞാനില്ലേ എന്നും കൂടെ ....
ഉറക്കം വരണില്ലാ.....
ഞാന്‍ ഉറക്കട്ടെ   ....
ഉം അവന്‍ പതിയെ മൂളി .....
സിയാ ........ഒരു മന്ത്രണം .......പതിയെ ............

പൊരി വെയിലില്‍ തളര്‍ന്നു മണ്‍വെട്ടി തറയിലിട്ടു കുടി നീര്‍ തേടവേ അവന്‍ ഉപ്പയുടെ വാക്കുകള്‍ ഓര്‍ത്തു മണ്ണ് ചതിക്കില്ല മോനെ ഇതിനെ ഉപെഷിച്ച്ചു നിനക്കൊരിക്കലും ഓടി ഒളിക്കാനും ആവില്ലാ .
തന്നെ പഠിപ്പിക്കാനായി ജീവിതം മുഴുവനും ഉപ്പ ഈ മണ്ണില്‍ കഷ്ട്ടപ്പെട്ടു .ഒരിക്കല്‍ പോലും ഒരു കൈ സഹായത്തിനു താന്‍ ഈ  മണ്ണില്‍ ഇറങ്ങിയില്ല നഗര ജീവിതം അത്രയധികം തന്നെ അടിമയാക്കി കളഞ്ഞു
ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ബോംബുകളെ ഭയന്ന് ,വര്‍ഗീയ കലാപങ്ങളുടെ തീക്കാറ്റില്‍ നിന്നും ഓടിയോളിച്ചാണ് ഈ ഗ്രാമത്തിന്റെ സമാധാനത്തിലേക്ക് വന്നത് .ഇവിടം സ്വോര്‍ഗ്ഗം തന്നെ ആണ് .......
മറക്കാന്‍ കഴിയനില്ലാ ആ ഭീതിധമായാ നാളുകള്‍ .....
ഐ ഐ എസ്‌ സി യില്‍ തീവ്ര വാദി ആക്രമണം ഉണ്ടായതിന്‍റെ അടുത്ത നാള്‍ സിയാദ് ഹസ്സന്‍ എന്ന തന്‍റെ പേര് തേടി പോലീസ് എത്തി ....പീഡനത്തിന്റെ കറുത്ത ദിനങ്ങള്‍ .അല്ലാഹ് ! ഒരു മുസ്ലിം ആയി ജനിച്ചതില്‍ വേദന തോന്നിയ നാളുകള്‍ ......
അവസാനം കുറ്റവാളികള്‍ പിടിയിലായപ്പോള്‍ ചണ്ടി പോലെ വലിച്ചെറിയപ്പെട്ടു ......
പിന്നെ ഒരു പലായനം തന്നെ ആയിരുന്നു സഫിയയുടെ വീട്ടുകാരുടെ എതിര്‍പ്പുകളില്‍ നിന്നും ,പോലീസിന്‍റെ കരാള ഹസ്തങ്ങളില്‍ നിന്നും ...ദൂരേക്ക് ......
കേരളം വ്യവസായം വളരാത്ത നാട് .....ഇവിടെ ജീവിക്കാന്‍ ഒന്നുകില്‍ രാഷ്ട്രീയം അല്ലെങ്ങില്‍ മണ്‍വെട്ടി ............
പാവം എന്‍റെ സഫിയ രാജകുമാരിയെപ്പോലെ കഴിഞ്ഞവളാണ്.......

സിയാ ഉം സന്തോഷമായില്ലേ ???
 ഉം ....
ഒരു സോപ്നം പോലെ .....
കഷ്ട്ടപ്പാടുകള്‍ തീരുകയാണോ

ഹമീദ് ഇന്ന് വിളിച്ചിരുന്നു ഒരു ജോലി റെഡി ആയിരിക്കുന്നു
നല്ല സാലറി .ഫാമിലി വിസാ അവസാനം പടച്ചവന്‍ 
കരുണ കാട്ടുകയാണെന്ന് തോന്നുന്നു അല്ലാഹ് .....!!

കോഴി കൂവിയിരിക്കുന്നു നേരം വെളുക്കാന്‍ സമയമായോ
സഫിയ നല്ല ഉറക്കമാണ് .......
പുറത്താരോ സംസാരിക്കും പോലെ ....
ആരാണ് .......ലൈറ്റ് ഓണ്‍ ചെയ്തു മെല്ലെ വാതില്‍ തുറന്നു
ഒരു കൂട്ടം കാക്കിധാരികള്‍
നോ ......
കണ്ണടയും മുന്പായി സഫിയയുടെ നിലവിളി കേട്ടുവോ ...

ആരും ഒന്നും അറിഞ്ഞില്ല

ഗ്രാമത്തില്‍ ബാലന്‍ പിള്ളയുടെ ചായക്കടയില്‍
ആരോ പറഞ്ഞു ...ഇക്കാലത്ത് ആരെയും വിശ്വസിക്കാന്‍
പറ്റൂല്ലാന്നായിരിക്കാന് .ആ കൊച്ചിനേം ചെര്‍ക്കനേം കണ്ടാല്‍
തീവ്രവാധികളാനെന്നു തോന്നോ .....കലികാലം ...അല്ലാണ്ടെന്താ



Tuesday, May 31, 2011

ഹവ്വ നബീസാ മറിയാമ്മ

ഹവ്വ നബീസാ മറിയാമ്മ ഇതെന്തു കുന്ത്രാണ്ടാ ഡോക്ടര്‍ .
നമ്പീശന്‍ ഡോക്ടര്‍ അന്തം വിട്ടു കുന്തം വിഴുങ്ങി നിന്ന് .ഇങ്ങനൊരു രോഗത്തെക്കുറിച്ചു ഇത് വരെ കേട്ടിട്ടില്ല .എന്താ ചേടത്തി ഉദേശിച്ചത്‌ നമ്മക്ക് ങ്ങട് മനസ്സിലായില്ല .എനിക്ക് മനസ്സിലാവാത്തോണ്ടാല്ലേ ഡോക്റെരോട് ചോതിച്ചേ .ങ്ങള് അഞ്ചു വര്ഷം പഠിച്ചു പാസായതല്ലേ .ഓ ഇപ്പം മനസ്സിലായി ...ഇത് നമ്മടെ മറ്റെതല്ലേ ......ഇനീം വിട്ടാല്‍ ഇവര്‍ നമ്മടെ തോറ്റ സര്‍ട്ടിഫിക്കേറ്റ് എങ്ങാനും എടുത്താലോ ....അതന്നെ .ങ്ങള് അതിനുള്ള മരുന്ന് എന്റെ ചെക്കന് കൊടുക്കീ ...അവന്‍ കണ്ടില്ലേ വാടിക്കരിഞ്ഞു നിക്കനത് .

എപ്പ നോക്കിയാലും യെവന്‍ കംപ്യുട്ടര്‍റും കുത്തിക്കൊണ്ടിരിക്കനത് കാണാം ..എന്താപ്പാ ആ കൂട്ടം ....എന്തരു പണ്ടാരാ അത് പാതി രാത്രീല്‍ ചെന്ന് നോക്കിയാല്‍ അവന്‍ മേശേല് ഉറങ്ങണ് .സ്ക്രീനില്‍ നോക്കിയാല്‍ ഏതോ ഒരു പെണ്ണ് ചക്കരെ തേനെ എന്നൊക്കെ എഴുതിയിരിക്കാണ് .
പിന്നെ കുറെ വേണ്ടാതീനെങ്ങളും .ഞാന്‍ എന്താപ്പോ ചെയ്യേണ്ടത് .
കരണ്ട് പോയപ്പോള്‍ ഇലെക്ട്രി സിറ്റി ഓഫീസിനും ,ഇന്റര്‍ നെറ്റ് കട്ട്‌ ആയപ്പോള്‍ ബി എസ് എന്‍ എല്‍ ഓഫീസിനും കല്ലെറിഞ്ഞതിനു നാല് ക്രിമിനല്‍ കേസ്ആ ഓന്റെ പേരില്‍ അതിയാനങ്ങു ഗള്‍ഫില്‍ അല്ലോ
ഞാന്‍ മടുത്തു ഡോക്റെരെ .അപ്പറത്തെ എല്സിയാ പറഞ്ഞെ പ്രാന്താസുത്രീല്‍ കൊണ്ടോകാന്‍ ....എന്‍റെ മോന് ശരിക്കും അതെന്നെ ആണോ .?. ങ്ങള് എവിടെന് ഞാന്‍ പറയണത് വല്ലതും കേക്കനുണ്ടോ ....ന്ഹെ നമ്പീശന്‍ ഡോക്ടര്‍ കംപ്യുട്ടര്‍ല്‍ നിന്നും തല ഉയര്‍ത്തി നോക്കി ....കണ്ണടഞ്ഞു പോകുന്നു ഇന്നലെ രാത്രീല്‍ ഉറങ്ഗീലാ ചാറ്റിഗ് കുറച്ചു നീണ്ടു പോയി .
അല്ല എന്താ പറഞ്ഞെ ......
ചേടത്തി ചാടി എഴുന്നേറ്റു ഡോക്ടര്‍രുടെ കംപ്യുട്ടര്‍ല്‍ ലേക്ക് എത്തി നോക്കി ന്ഹെ ......അതെ......ഇവിടെയും ............
ഹവ്വ നബീസ മറിയാമ്മ!!!!!!!!!!!!!!!!!!!!!!!!!!!!!

Friday, May 27, 2011

ഫെയ്ക്കുകള്‍

ഭീതിതമായാ ഓര്‍മ്മപ്പെടുത്തലോടെ സന്ധ്യ വരികയാണ് .
തനിച്ചീ തടവറയില്‍ ഞാന്‍ .....ചീവീടുകള്‍ എകയാനെന്നു
പിന്നെയും എന്നെ ഓര്‍മ്മിപ്പിക്കുന്നു .തുറന്നാലുടന്‍ പുഴുവരിക്കുന്നാ
എന്‍റെ ഡിസ്ക്കുകള്‍ .പെരുച്ചാഴിയും പാറ്റയും കൂട് കൂട്ടുന്ന അവയെ
ഞാനെങ്ങിനെ അത്താഴമാക്കും ......എങ്ങിനെ എന്‍റെ സോപ്നങ്ങലോടോത്തു നിദ്ര പൂകും .
എവിടെ തിരിഞ്ഞാലും പിന്തുടരുന്ന ഫെയ്ക്കുകള്‍.എന്‍റെ സമാധാനത്തെയും
സന്തോഷത്തേയും ഭോഗിക്കാന്‍ മത്സരിക്കുന്ന ഫെയ്ക്കുകള്‍...
എവിടെയാനെന്റെ നീതി ....ഞാന്‍ പഠിക്കാത്ത ചീത്ത വാക്കുകള്‍
എന്‍റെ ധൌര്ബ്ബല്യങ്ങള്‍ എന്ന് നിങ്ങള്‍ കൊട്ടിഗോഷിക്കുന്നതെന്താണ് .

സ്ത്രീകളെ ഭോഗ വസ്തു ആയി മാത്രം കാണുന്ന നീളന്‍ കുപ്പായക്കാര്‍ ...മരുഭൂവിന്റെ കൂട്ടുകാര്‍ .....ഞാന്‍ ഞാന്‍ മാത്രമാണ്
എന്‍റെ ചുമലുകളില്‍ നഘങ്ങള്‍ ആഴ്ത്തി ശിക്ഷ നടപ്പാക്കിയ മാഷ്‌ .
ഞാന്‍ ഇനി പോവില്ല സ്കൂളില്‍ എന്‍റെ ശരീരം മുഴുവന്‍ പാടുകളാണ്
ശിക്ഷയുടെയും ശിക്ഷനത്തിന്റെയും .ഡിസ്ക്കും ദിസ്ക്കഷനും അറിയാത്ത ഒരു ബാലികയെ ചോക്കെടുക്കാന്‍ കൂടെ കൊണ്ട് പോയാ മാഷ്മാര്‍ .മാതാ പിതാക്കളുടെ കൈ പിടിക്കാതെ മൂന്നാം ബെല്ലിനു ശേഷം ഓടി എത്തിയ അനോണി കുഞ്ഞുങ്ങള്‍ .വിദ്യ ഞാന്‍ ഉപേക്ഷിക്കുകയാണ് .കുറെ നല്ല കൂട്ടുകാരെ പിരിയുമ്പോഴും എനിക്ക് വേദന തോന്നില്ല ഒരായിരം മുറിപ്പാടുകള്‍ ചുമക്കുന്നവല്‍ അല്ലെ

പക്ഷെ കഴിയുന്നില്ല ഞാന്‍ നിങ്ങളോട് നൂറു വട്ടം പറഞ്ഞില്ലേ
എന്‍റെ നഷ്ട്ടം എന്‍റെ മൃതി ആണെന്ന് .പിറക്കും മുന്‍പേ കൊമ്പ് മുളച്ച അനോണികളെ എനിക്കും നിങ്ങള്‍ക്കും എന്ത് ????
നിങ്ങളുടെ ദ്വയാര്‍ത്ഥം ഈ ജന്മത്തിലോരിക്കലും എനിക്ക് മനസ്സിലാക്കാന്‍ ആവില്ലാ .ഒരിക്കല്‍ എന്‍റെ മൃതിയുടെ അങ്ങേ കരയില്‍ ഒരു ഫെയ്ക്കു ആയി ഞാന്‍ പുനര്‍ജ്ജനിചെങ്ങില്‍ .

കണ്ണേ മടങ്ങുക വീണ്ടുമോരിക്കലും കാണാതിരിക്കാന്‍
എന്‍റെ മൃതിയില്‍ നിനക്കാത്മ ശാന്തി  

Monday, May 23, 2011

ഡേറ്റിങ്ങ്

നഷ്ടം തിരിച്ചറിയാത്ത കച്ചവടത്തിന്‍റെ
ബാക്കി പത്രം അതാണെന്റെ പ്രണയം
നിന്‍റെ മുഖം മൂടിയില്‍ ഞാന്‍ അറിയാത്ത
ഒരു പരസ്യ വാചകം .....പെണ്ണാണ് ഞാന്‍
സ്നേഹത്തെ സര്‍വസ്വമാക്കിയ പെണ്ണ് ...
കാടിന്‍റെ വന്യത പേമാരിയുടെ രൌദ്രത
നിന്നിലിനിയും ഞാനറിയാതെ എന്തെല്ലാം
പൊടിക്കാറ്റു വീശിയ ഏതോ സായാഹ്നത്തില്‍
ഞാന്‍ തിരിച്ചറിഞ്ഞു ഞാന്‍ സര്‍വ്വസമാക്കിയ നിന്നെ
നടക്കും തോറും തീരുന്ന മണ്പാതകള്‍.....
കുങ്ങുമം പൂശിയ മേഘങ്ങള്‍ .....
കണ്ടതാദ്യം ഹായ് എന്ന് ടെസ്ക്ടോപില്‍
പിന്നെ വാക മരച്ചുവട്ടില്‍ കാത്തിരുപ്പ്
"തിരക്കിട്ടോടി" എത്തിയ നാട്യങ്ങള്‍
വലിച്ചെറിഞ്ഞ കാലഹരണപ്പെട്ട മുത്തശ്ശി
കഥകള്‍ മുള്ളിനും ഇലക്കും ഇടയില്‍
ഞെരിഞ്ഞമര്‍ന്ന കൌമാര സോപ്നങ്ങള്‍
ഒടുവില്‍ ഓഫ്‌ ലൈന്‍ ആകുന്ന
സ്നേഹ സമ്മാനങ്ങള്‍
നിനക്കും എനിക്കും എന്ത്
കഴിഞ്ഞ രാത്രിയെ ഓര്‍ത്ത്‌
പ്രിയ യാത്രക്കാരാ നിങ്ങളെന്നെ അല്ലാ
ഞാന്‍ നിങ്ങളെ ആണ് വളച്ചത്‌
എന്നാ സക്കറിയാ കഥ പോലെ
പുതിയ ചാറ്റ് ഫ്രണ്ട് നു വേണ്ടി
പുതിയ അലമാരി ഒന്ന് വാങ്ങണം
അവനും വേണം ഡേറ്റിങ്ങ്
നിനക്കും എനിക്കും എന്ത്


Sunday, May 22, 2011

ഞാനെന്ന പുലി

ആഷാഢം നെറ്റിയില്‍ കുറി ചാര്‍ത്തിയ സുന്ദരമായൊരു ദിനം ...........
ചിലപ്പോഴെങ്ങിലും കണ്ണാടിക്കു മുന്‍പില്‍ എന്നെ നിശബ്ധയാക്കുന്ന
അതേ ചിന്താ ശകലം  ഇന്നിതാ ......വീണ്ടും
ഞാനൊരു പുലിയല്ലേ ..............അതോ സിങ്ങ്കംമോ
വിച്ചൂ ഇയ്യിടെ ആയി ഇടയ്ക്കിടയ്ക്ക് ഈ തോന്നല്‍ എന്‍റെ മുടിയിഴകളെ
തഴുകി തലോടി നടന്നകലുന്നു ഇതൊരു രോഗമാണോ ....ആശങ്ങ്ക ഇല്ലാത്തൊരു ചോദ്യം
അതെ മോളൂ അഹമ്മധിയോസ്‌ സയിക്കൊസ്സിസ്സ് .അതന്നെ ആണിത്
അമ്മൂ ദിസ്‌ ഈസ്‌ അണ്‍ പൊറുക്ക്ബില് ............


ഇന്ന് ഹോസ്പിറ്റലില്‍ പോകാന്‍ വല്ലാത്ത ഒരുത്സാഹം
എങ്ങനെ തോന്നാതിരിക്കും (ചെലവ് ചോതിക്കരുത് )
അങ്ങനെ എന്‍റെ കടിനധ്വാനത്തിനും കര്മോല്സുകതക്കും
ഫലം കിട്ടിയിരിക്കുന്നു ഐ മീന്‍ പ്രമോഷന്‍ .............
ചില്ലറ സംഗതി ഒന്നുമല്ല .വെറും മുപ്പതാമത്തെ വയസില്‍
അസിസ്ടന്റ്റ് നഴ്സിംഗ് സൂപ്രണ്ട് .............!!!!
ഞാന്‍ പുലി അല്ലെ .....പറ
ഇനി നൈറ്റ്‌ ഷിഫ്റ്റ്‌ പോകണ്ട ....
നെറ്റ് നോക്കാന്‍ ആരേം ഭയപ്പെടേണ്ടാ
എനിക്കൊന്നു തുള്ളിചാടനമെന്നുണ്ട്
നഴ്സിംഗ് കഴിഞ്ഞേ പിന്നെ ഹോസ്പിറ്റലില്‍
പോകുന്നതെ ബോറിംഗ് ആണ് .അതോണ്ട് നാല് ദിവസം
ഡ്യൂട്ടി എടുത്തു 12 മണിക്കൂര്‍ പണ്ടാരമടക്കി വരവേ ആണ്
ഈ ലോട്ടറി ......സോപ്നേം ,സിജീം ജ്യോതിയും ഒക്കെ ഇപ്പോള്‍
ടെസ്പായി കാഞ്ഞു പോയിട്ടുണ്ടാവുമോ ആവോ ....
മോളെ ആരേം എഴുതി തള്ളരുത് .നിങ്ങള്‍ക്കിടയിലും ഉണ്ടാവാം
ഒരു കല്പനാ ചൌള .............
എന്നും വലിച്ചു വാരി തിന്നു ഹോസ്പിറ്റലില്‍ ലെക്കൊരോട്ടമാണ്
ഇന്ന് പതിയെ കൈ കഴുകി ഡൈനിംഗ് ടേബിളില്‍ പോയിരുന്നു
വിച്ചു അന്തം വിട്ടു കുന്തം വിഴുങ്ങി നില്‍ക്കുന്നത് കണ്ടില്ല
എന്ന് നടിച്ചു .സുപ്രേണ്ടിന്റെ ഒരു ഗെറ്റപ്പ് ഒക്കെ വേണ്ടേ പതിയെ പുട്ടും കടലക്കറീം കഴിച്ചു .
മസില്‍ പിടുത്തം അല്‍പ്പം കൂടുതലാണോ എന്ന് വിജാരിച്ചതെ ഉള്ളു
വിക്കി ......കലക്കറി കടലാക്രമണമായി......
ഒരു വിധം സ്ഥലം കാലിയാക്കി. വിച്ചു ഞാന്‍ കാണാതെ ചിരിക്കനുണ്ടോ ?


പുതിയ  കാബിന്‍ കൊള്ളാം .എസിക്ക് തണുപ്പ് പോരാ പുതിയതൊന്നു പിടിപ്പിക്കാന്‍
പറയണം .അങ്ങനെ മനോഹരമായി ഒരു ദിവസം കടന്നു പോയി .കൂടുതലും
പേപ്പര്‍ വര്‍ക്കുകള്‍ .നോ ഇന്‍ജക്ഷന്‍ ,നോ കാനിലാ ........


വിചൂനോട് ഹോസ്പിറ്റലിലെ വിശേഷങ്ങള്‍ കുറച്ചു മസാല ഒക്കെ
ചേര്‍ത്ത് വിളമ്പി .കാര്‍ഗ്ഗില്‍ യുദ്ധത്തില്‍ പ്ങ്ങ്കെടുത്തു പരമവീര ചക്രം കിട്ടിയ
ഒരു ബില്ടപ്പ് ഉണ്ടാക്കി കൊണ്ടിരുന്നപ്പോള്‍ ഡാഡി വന്നു .കുറച്ചു ലോ പിച്ചിലേക്ക്
വന്നു ഡാഡിക്ക് കുറച്ചു നോല്ലെട്ജ്ജു  കൂടുതലാ എന്തിനാ സ്വോയം കുഴികുത്തി വീഴുന്നെ .


നേരത്തെ കിടന്നു. നേരത്തെ കിടന്നാല്‍ താമസ്സിചെഴുന്നെല്‍ക്കാമല്ലോ
എന്ന് കരുതിയിട്ടാണ് .കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു
ഒറക്കം ങ്ങട് വരണില്യ .....നോം എന്താ ചെയ്ക മനസ്സില്‍ ഒരു ലടു
പൊട്ടിയ പ്രതീതി .എഴുന്നേറ്റു മുകളിലേക്ക് നടന്നു ഡാഡി യുടെ മുറിയില്‍ വെളിച്ചമുണ്ട്
കുറച്ചു നേരം ലാത്തി വയ്ക്കാം.
രണ്ടും ട്റെരസ്സിലാണ് ........
നെലത്തോന്നുമല്ല എന്‍റെ കുട്ടി
ഉം ....അത് കണ്ടപ്പോള്‍ പറയാന്‍ തോന്നിയില്ല
നീയ് പറയാന്‍ നിക്കണ്ടാ
ഇല്ല്യാന്നെ
നമ്മടെ പോന്ഗ് ഇല്ലേ പോന്ഗ് സുയൂ ചെക്ക്
അവന്‍റെ പണിയാ .അവനും വയ്ഫും കൂടി ഹോസ്പിറ്റല്‍
ചെന്നപ്പോള്‍ ഇവള്‍ അവടെ സര്‍വ്വ ഫ്ലോര്‍റിലും  കൂടി പാഞ്ഞു
നടക്കാത്രേ ഒരു ഓക്സിജന്‍ സിലിണ്ടറും തേടി .അവന്‍ അപ്പോഴേ
എന്നെ വിളിച്ചു .എന്തിനാടാ എന്‍റെ കുട്ടിയെ ഇങ്ങിനെ കഷ്ടപ്പെടുത്തുന്നതും
എന്നും ചോതിച്ചു .അവന്‍റെ ഫ്രെണ്ട് അല്ലെ എംടി മിസ്റ്റര്‍ ആന്ഗ് .
അങ്ങനെ ഒപ്പിച്ച പണിയാ ................................
കാറ്റ് പോകുന്ന സൌണ്ട് ....................
അതെ എന്‍റെ തന്നെയാ ..............
പുലിയാത്രേ പുലി ....