Tuesday, February 1, 2011

നീതിയുടെ കാവല്‍ക്കാര്‍


1993 ഓഗസ്റ്റ്‌ എട്ടിന് ചെന്നൈ യിലെ ആര്‍ എസ് എസ് ഹെഡ് ക്വാട്ടെര്സില്‍ ബോംബു പൊട്ടിക്കുകയും അത് വഴി 11 പേര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍  ശിക്ഷിക്കപ്പെട്ട മൂന്നു മുസ്ലിം ചെറുപ്പക്കാരെ സുപ്രീം കോടതി ഇയ്യിടെ വിട്ടയച്ചു പക്ഷെ പതിവ് പോലെ മാധ്യമങ്ങള്‍ ഈ വാര്‍ത്തയും മുക്കി .കുറ്റം ചുമത്തപ്പെടുമ്പോള്‍ മാത്രമാണോ അവര്‍ വാര്‍ത്താ പ്രാധാന്യമുള്ളവര്‍ ആകുന്നതു അവരുടെ നിരപരാധിത്വത്തിനു ഒരു വിലയുമില്ലേ .ആകെ 18 പ്രതികള്‍ ആയിരുന്നു ഉണ്ടായിരുന്നത് .ആര്‍ ഡി എക്സ് ഉപയോഗിച്ച് നടത്തിയ ദക്ഷിണ ഇന്ത്യ യിലെ ആദ്യ സ്ഫോടനം എന്ന് ടാഡാ കോടതിയുടെ പരാമര്‍ശം 505 പേജു വരുന്ന വിധി ന്യായം മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടു .കേസ് ന്‍റെ വിശധാംസങ്ങള്‍ പരിശോധിച്ച സുപ്രീം കോടതി പ്രതികളെ വെറുതെ വിടുകയാണ് ചെയ്തത് .പ്രോസിക്യുഷന്‍ തന്ത്ര പൂര്‍വ്വം മെനഞ്ഞ കെട്ടുകഥ യുടെ അനന്തരഫലം  മാത്രമാണ് ഈ കേസ് എന്നും ,ജലാറ്റിന്‍ ഉപയോഗിച്ച് നടത്തപ്പെട്ടുവെന്നു പറയുന്ന സ്ഫോടനത്തിന്റെ അവശിഷ്ടങ്ങളില്‍ ശാസ്ത്രീയ പരീക്ഷണ ഫലങ്ങളില്‍ ഒന്നും തന്നെ അതിന്റെ അംശങ്ങള്‍ കാണാനായില്ല എന്നും കോടതി നിരീക്ഷിച്ചു .
സത്യത്തില്‍ ആരാണ് സ്ഫോടനത്തിനു ഉത്തരവാദികള്‍ ....പോലീസിനോട് ചോതിക്കരുത് .....പാവങ്ങള്‍ ....ഇപ്പോള്‍ ഉള്ള പ്രതികളെ തന്നെ എത്ര കഷ്ട്ട പെട്ടിട്ടാണ് അവര്‍ വലയില്‍ വീഴ്ത്തിയതെന്നു അവര്‍ക്ക് മാത്രമേ അറിയൂ .പ്രതികള്‍ എന്ന് മുദ്ര ചാര്‍ത്തപ്പെട്ട ആ മനുഷ്യരുടെ കഴിഞ്ഞു പോയ 17 വര്‍ഷങ്ങള്‍, വിചാരണയും തടവുമായി അവരനുഭവിച്ച പീഡനം ,ഇതിനൊക്കെ ആരാണ് ഉത്തരവാതിത്വം പറയുക.

2 comments:

  1. ഭരണകൂടം ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്ന ഓപ്പറേഷൻ ഗ്രീൻ ഹണ്ട് എന്ന ജനങ്ങൾക്കെതിരായ യുദ്ധം ഈ ലിങ്ക് കാണുമ്പോൾ കൂടുതൽ വ്യക്തത വരും.. http://www.youtube.com/watch?v=JUxGLtne8eY

    ReplyDelete
  2. ശരിയാണ്, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ഒരു തമാശയാണ് !

    ReplyDelete