Thursday, February 3, 2011

വിരുന്നുകാര്‍ ........

ജീവന്റെ തുടിപ്പ് കൈകളില്‍ നിന്നും അകന്നു പോകുന്ന വന്യത .പച്ച മാംസത്തിലേക്ക് പാഞ്ഞു കയരാനടുക്കുന്ന ആയുധങ്ങളുടെ കിലുകിലാരവം .ഓടുകയായിരുന്നു അയാള്‍ ,റോയ് മാത്യു .രണ്ടു ദിവസം മുന്‍പാണ്‌ കമ്പനി അയാളെ ഒരു ട്രെയിനിംഗ് നായി അഹമ്മധബാധ് ലേക്ക് അയച്ചത് .പെട്ടെന്നായിരുന്നു വര്‍ഗീയ ലഹള പൊട്ടി പുറപ്പെട്ടത്‌ എവിടെ തിരിഞ്ഞാലും കുറെ പിശാചു രൂപികളായ മനുഷ്യര്‍ .അറവു കാരെപ്പോലെ മാംസത്തെ അരിഞ്ഞു തള്ളുകയാനവര്‍ .
എങ്ങോട്ട് എന്നറിയാതെ ........ഇനി ഓടുവാന്‍ വയ്യാ ......നെഞ്ച് തളര്‍ന്നു പിടക്കുന്നു തൊണ്ട ഒന്ന് നനക്കാന്‍ ആയെങ്ങില്‍ വൃഥാ മോഹിച്ചു ...ഓക്കാനം വന്നു കന്നുകാലികള്‍ കുടിച്ചതിനു ബാക്കി വന്ന വെള്ളമാണ് ....എങ്കിലും നെഞ്ചിന്റെ  പിടപ്പ് അകന്നിരിക്കുന്നു ....എന്തോ ഒരു ശബ്ദം ....കുതറി പിടയുന്ന ഒരു ജീവന്റെ ഞരക്കം  .....കൂരിരുള്‍ കാലില്‍ തട്ടിയത് .....കാലു നനയുന്നതരിഞ്ഞു ,ചോരയുടെ മനം മടുപ്പിക്കുന്നെ ഗന്ധം രണ്ടു മൃത ദേഹങ്ങള്‍!!!! പതിയെ ചെറിയ വെളിച്ചം കണ്ണിലേക്കു എത്തുകയാണ് ശ്വാസം നിലച്ചപോലെ ...ഒരു പെണ്‍കുട്ടിയുടെ മാനത്തിലെക്കും  ജീവനിലെക്കും ദംഷ്ട്രകള്‍ ആഴ്ത്തുന്ന ഒരു നരാധമന്‍ .കയ്യില്‍ കിട്ടിയതെന്തെന്നു നോക്കാതെ ആഞ്ഞു വീശിപ്പോയി ,തല മണ്ണിലേക്ക് മൂക്ക് കുത്തി .....കുതിച്ചൊഴുകുന്ന രക്ത പുഴ. ഒരു നിമിഷം പെണ്‍കുട്ടി അലറിക്കരഞ്ഞു അവളുടെ തുറന്ന വായ്‌ അങ്ങനെ തന്നെ ഇരിക്കയാണ് ...നെഞ്ചിലേക്ക് വീണ കബന്ധത്തെ തള്ളി മാറ്റാന്‍ കഴിയാതെ തുറിച്ച കണ്ണുകളോടെ ...മുഖം പൊത്തി പോയി അയാള്‍ .... 
ബോധ ശൂന്യ ആയ  പെണ്‍കുട്ടിയെയും തോളിലിട്ടു ....നീങ്ങയാണ് റോയ് ...ചുമക്കാന്‍ ആവുന്നില്ല ....അയാള്‍ നിലത്തിരുന്നു ഒരു പൂച്ച കുഞ്ഞിന്റെ കരച്ചില്‍ പോലെ ...ദൈവമേ .....ആരോ വലിച്ചെറിഞ്ഞ പോലെ ചപ്പു ചവറുകള്‍ക്കിടയില്‍ ഒരു കുഞ്ഞു ശബ്ദമില്ലാതെ വായ്‌ തുറക്കുകയാണ് ....
ഒരു കഴുതയുടെ പുറത്തു പെണ്‍കുട്ടിയെയും വച്ച് കെട്ടി കുഞ്ഞുമായി ജീവന്റെ പ്രേതീക്ഷയിലേക്ക് അയ്യാള്‍ തന്‍റെ പ്രയാണം ആരംഭിച്ചു.
റോയ് ....റോയ് ....ആരോ വിളിക്കുന്നു ....താന്‍ എവിടെയാണ് കണ്ണ് തുറന്നു ചുറ്റും നോക്കി .....ദിവ്യ ..രമേശ്‌ .കഴിഞ്ഞു പോയ കുറെ ദിവസങ്ങളിലെ ഭീതിധങ്ങള്‍ ആയ ഓര്‍മ്മകള്‍ മനസിലൂടെ കടന്നു പോയി താന്‍ ബാംഗ്ലൂര്‍ എത്തിയതും .കുഞ്ഞിനേയും അവളെയും ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തതും എല്ലാം ഒരു സോപ്നം പോലെ ....
യാത്ര പറയുമ്പോള്‍ ദിവ്യാ ഓര്‍മ്മിപ്പിച്ചു .റോയ് ഡോക്ടര്‍ പറഞ്ഞതൊന്നും മറക്കരുത് ..ഒരു ഷോക്കില്‍ എല്ലാ പ്രതികരണ ശേഷിയും ഇല്ലാതായി മരപ്പവയെ പോലെ ആയിരിക്കുന്നു ആ പെണ്‍കുട്ടി ...കുഞ്ഞിന്റെ കാര്യം കുഴപ്പമില്ല എന്നാലും ഒന്നര വയസുള്ള അവനെ നോക്കാന്‍ ആരെയെങ്ങിലും അന്വേഷിക്കണം .ഏതായാലും പോലീസ് വന്നു ഫോട്ടോ എടുത്തിട്ടുണ്ട് . ബന്ധുക്കള്‍ ആരെങ്ങിലും വരാതിരിക്കില്ല .ഓഫീസില്‍ ഞാന്‍ ഇന്ഫോം ചെയ്തിട്ടുണ്ട് എന്നാലും ഒരു മാസത്തില്‍ കൂടുതല്‍ ലീവ് കിട്ടുമെന്ന് തോന്നണില്ല .
കുഞ്ഞിന്റെ ശാട്യവും വഴക്കുകളും അയാളെ വല്ലാതെ വലക്കുന്നുണ്ടായിരുന്നു.പെണ്‍കുട്ടി ഒന്നും കഴിക്കാതെ ദിവസം പ്രതി അവശ ആയി തീര്‍ന്നു കൊണ്ടിരുന്നു .അവളെ നോക്കുന്നതായിരുന്നു ഏറ്റവും പ്രയാസമേറിയ കാര്യം .ഓഫീസില്‍ നിന്നും എന്നും വരും വഴി ദിവ്യാ വരുന്നതായിരുന്നു അയാളുടെ ഏക ആശ്വാസം .അവള്‍ എവിടുന്നോ ഒരു തമിഴത്തിയെ സംഗടിപ്പിച്ചു.അത് വലിയൊരു ആശ്വാസം തന്നെയായിരുന്നു .പെണ്‍കുട്ടിയുടെ കാര്യങ്ങളില്‍ നിന്നൊരു മോചനം അതയാളെ സന്തോഷിപ്പിച്ചു 
പതിയെ പതിയെ തണുത്ത പ്രഭാതങ്ങളും ഈറന്‍ കാറ്റ് തലോടിയ സന്ധ്യകളും കടന്നു പോയ്ക്കൊണ്ടേ ഇരുന്നു .ഓഫീസിലെ തിരക്കുകള്‍ അയാളെ ബുധിമുട്ടിക്കാതായി .ജോലി കഴിഞ്ഞാലുടന്‍ വീടിലെത്തും പിന്നെ കുട്ടി യുടെ കൂടെ കളിച്ചു സമയം പോകുന്നതെ അറിയാറില്ല .പ്രിയയെന്നു വിളിക്കാമെന്ന് പറഞ്ഞത് ദിവ്യാ ആയിരുന്നു .അപ്പൂസ് എന്നത് അയാളുടെ സെലെക്ഷന്‍ ആയിരുന്നു .പ്രിയയുടെ രീതികളിലോന്നും മാറ്റം വന്നില്ല എങ്കിലും അവളുടെ കാര്യങ്ങള്‍ പതിയെ അവള്‍ തന്നെ ചെയ്തു തുടങ്ങിയിരുന്നു .എങ്കിലും രാവിലെ അവള്‍ ഇരുന്ന അതെ ഇടത്തില്‍ തന്നെ ജോലി കഴിഞ്ഞു വരുമ്പോഴും അവളെ കാണപ്പെട്ടു .അപ്പൂസ് പൂര്‍ണ്ണമായും അയാളോടിണങ്ങി കഴിഞ്ഞിരുന്നു .രാവിലെ ജോലിക്ക് പോകാനിറങ്ങുമ്പോള്‍ കല്യാണിയുടെ കൈലിരുന്നു അവന്‍ അലറി കരഞ്ഞു .
ഡാഡിയും മമ്മിയും കൂടെ ഇല്ലാതെ ആദ്യമായി താന്‍ സന്തോഷം എന്താനെന്നറിയുകയാണ് .സ്വൊന്തം ആയി  ഒരു കുഞ്ഞു പിറന്നപ്പോള്‍ .ദത്തു പുത്രനെ അവര്‍ ദൂരേക്ക് അകറ്റി നിര്‍ത്തി .എന്നാലും അയാള്‍ക്ക്‌ പരിഭവം ഒരിക്കലും തോന്നിയില്ല .അവര്‍ തന്നെ വലിചെറിഞ്ഞില്ല .പഠിക്കാനുള്ള ചെലവുകള്‍ വഹിച്ചു .കടലാസ്സില്‍ എങ്കിലും  തന്‍റെ മാതാപിതാക്കലായി .അവരെ കാണാനുള്ള അവകാശം മാത്രം തനിക്കു നിക്ഷേധിച്ചു  ....
മാസങ്ങള്‍ കടന്നു പോകുകയാണ് .....ക്രിസ്തുമസ് വരികയാണ് ...പ്രിയയും അപ്പൂസും തന്‍റെ ജീവിതത്തിലേക്ക് വന്നിട്ട് എട്ടു മാസങ്ങള്‍ ആയിരിക്കുന്നു .അപ്പൂസിനു കളിക്കാനുള്ള പാവ ആയിരിക്കുന്നു പ്രിയാ .അവന്‍ തലമുടിയില്‍ പിടിച്ചു വലിക്കും അടിക്കും .അവന്‍റെ  കൂടെ കളിക്കാത്തത് അവനെ ശരിക്കും ദേഷ്യം പിടിപ്പിക്കുന്നു .ചിലപ്പോള്‍ വേദന കൊണ്ട് അവളുടെ കണ്ണുകള്‍ നിറയുന്നത് കാണാം എന്നാലും അവളൊരിക്കലും സംസാരിച്ചതെയില്ല .
വര്‍ഷാവസാനം ആയതിനാല്‍ വീട്ടിലെത്തിയിട്ടും ജോലി തിരക്ക് തന്നെ .സോഫ്റ്റ്‌വെയര്‍ സോലുഷന്‍ എന്നാ കമ്പനിയില്‍ പ്രോജെക്റ്റ്‌ ട്രെയിനെര്‍ ആയിരുന്നു അയാള്‍ .
എന്തോ താഴെ വീണുടയുന്ന ശബ്ദം.... അപ്പൂസിന്റെ  അലറിക്കരച്ചില്‍ ....അയാളോടി ചെന്നു തറയില്‍ കിടക്കുന്ന അപ്പൂസിന്റെ  നെറ്റി പൊട്ടി രക്തം ചീറ്റി ഒഴുകുന്നു പ്രിയ അടുതിരിക്കുന്നുണ്ട് ....ഒരു നിമിഷം അയാളുടെ കരങ്ങള്‍ അവളുടെ കവിളില്‍ ആഞ്ഞു പതിച്ചു ...കുഞ്ഞു മേശപ്പുറത്തു കയറുന്നത് കാണാന്‍ നിനക്ക് കണ്ണില്ലായിരുന്നോ ...ഭ്രാന്തു പിടിച്ചപോലെ ആക്രോശിക്കുകയായിരുന്നു അയാള്‍ ...കുഞ്ഞിനേയും  വാരിയെടുത്ത് ഓടുകയായിരുന്നു .ഹോസ്പിറ്റലില്‍ എത്തി ഡോക്ടര്‍ അപ്പൂസിനു കുഴപ്പമൊന്നും ഇല്ലെന്നു പറയും വരെ അയാള്‍ ഒരു ഒരു തീക്കുന്ടത്തില്‍ എന്നപോലെ വെന്തുരുകി .
മടങ്ങുമ്പോള്‍ വല്ലാതെ കുന്ടിതം തോന്നി താന്‍ എന്തൊക്കെയാണ് ചെയ്തു കൂട്ടിയത് .....അവള്‍ക്കു സുഖം ഇല്ലാത്തതല്ലേ ....അപ്പോള്‍ ഒന്നും ഓര്‍ത്തില്ല ....
പ്രിയാ ......സോറി .....എനിക്ക് .....അപ്പോഴു ...
അവള്‍ ജനാലക്കലേക്ക് മുഖം തിരിച്ചു .അവളുടെ കവിളുകള്‍ ചുവന്നു തിണര്‍ത്തു കിടക്കുന്നു ..
ഏങ്ങല്‍അടിക്കുന്നുന്നുണ്ട് ......
റോയ് ......ഞാന്‍ ........അവള്‍ വിതുമ്പി 
അയാള്‍ വിശ്വാസം വരാത്തതുപോലെ മിഴിച്ചു നിന്നു .......
എട്ടു മാസങ്ങള്‍ക്ക് ശേഷം പ്രിയാ ......അവള്‍ ........സംസാരിക്കുന്നു .....കവിളുകളിലൂടെ പാഞ്ഞൊഴുകുന്ന ചുടു നീരുറവ  അയാള്‍ അറിയുന്നുണ്ടായിരുന്നില്ല ....
മനസ് നിറയുകയായിരുന്നു .ജീവിതം തന്നെ എങ്ങോട്ടാണ് കൊണ്ട് പോകുന്നത് ....
മനോഹരമായ സായാഹ്നങ്ങള്‍ .....പ്രിയ പതിയെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുകയാണ് ....ദിവ്യയും രമേഷും വന്നിരിക്കുന്നു ..എല്ലാവരും പെട്ടെന്ന് റെഡി ആവു .നമ്മളിതാ ലാല്‍ ബാഗ്‌ ഗാര്ടെനിലേക്ക് പോകുന്നു .അതിനു ശേഷം പിസാ .ഇന്നത്തെ ചെലവ് എന്‍റെ വക രമേശ്‌ പ്രേക്യാപിച്ചു ...അതെ സാറേ ബില്ല് കൊടുക്കുമ്പോള്‍ എന്‍റെ ക്രെഡിറ്റ് കാര്‍ഡു ചോത്തിചെക്കരുത്‌.പോടീ അവിടുന്ന് ..എല്ലാവരും പൊട്ടിച്ചിരിച്ചു ....സന്ധ്യയില്‍ അപ്പൂസിനെയും കൊണ്ട് നടക്കുമ്പോള്‍ നീലാകാശത്തിന്റെ സൌമ്യത തന്‍റെ ജീവിതത്തില്‍ പ്രകാശം നിറയ്ക്കുന്നത് അയാള്‍ കണ്ടു .ഒരായിരം പൂക്കള്‍ പൂക്കുന്ന ഒരു സോപ്നത്തിലായിരുന്നു അയാള്‍ 
മടങ്ങി വരുമ്പോള്‍ റോയ് സ്രെധിച്ചു പ്രിയയുടെ മുഖം വാടിയിരിക്കുന്നു .
അപ്പൂസിനെ അവള്‍ കൊണ്ട് പോയി അവളുടെ കിടക്കയില്‍ കിടത്തി ....
വെറുതെ കണ്ണടച്ച് കിടന്നു .....ഉറക്കം അകന്നു നില്‍ക്കുന്നു ....നിറയുന്ന സന്തോഷത്തിലും 
ധൂരെയെന്ഗോ ഒരു ഭീതി യുടെ നിശബ്തത തന്നെ അലട്ടുന്നു ........സന്ധ്യയില്‍ ........പകലിനും രാത്രിക്കും ഇടയില്‍ ഒരു മഞ്ഞ വെളിച്ചത്തില്‍ ചിലക്കുന്ന മൂങ്ങയുടെ വെറുപ്പുളവാക്കുന്ന ശബ്ദം ....എപ്പോഴോ ഉറങ്ങി പോയി ...............
പ്രിയ വളരെ സന്തോഷത്തിലാണ് .......ഏയ്‌ എന്താണ് .....പതിവില്ലാത്ത ഒരു .....
വല്ലപ്പോഴുമാണ്  ആ  മുഖം ഇങ്ങിനെ വിടര്‍ന്നു കാണുന്നത് ....
പ്രിയ അല്ലാ ....ശ്രേയാ ............അതാണെന്റെ പേര് ....
ഞാനിന്നു നാട്ടിലേക്ക് വിളിച്ചു .............അങ്കിള്‍ നോടും ആന്റി യോടും സംസാരിച്ചു ....പെട്ടെന്നവള്‍ മുഖം കുനിച്ചു ഡാഡി യെയും മമ്മിയും ഇനി ഒരിക്കലും എനിക്ക് കാണാനാവില്ല റോയ് അവള്‍ കരഞ്ഞു. രണ്ടു മൃത ദേഹങ്ങള്‍ അയാള്‍ക്കൊര്‍മ്മ വന്നു .അവര്‍ വരുന്നു നാളെ കഴിഞ്ഞു ....അവളുടെ കണ്ണ് നീരുകള്‍ തിളങ്ങി .....അയാളുടെ പുഞ്ചിരിയിലും കണ്ണ് നീരിന്റെ നനവുണ്ടായിരുന്നു .
ഏയ്‌ റോയ് പോകുന്നില്ലേ ദിവ്യ ആണ് ....സമയം ആറ് മണി ആയിരിക്കുന്നു .
ഓഫീസില്‍ നിന്നും എല്ലാരും തന്നെ പോയ്‌ കഴിഞ്ഞിരിക്കുന്നു .....
ദിവ്യാ പറയാന്‍ മറന്നു .....നാളെ  ഞാന്‍ ലീവ് ആണ് ...പ്രിയെയും അപ്പൂസിനെയും കാണാന്‍ നാളെ അവരുടെ നാട്ടില്‍ നിന്നും ബന്ധുക്കള്‍ വരുന്നുണ്ട് ......
അവള്‍ വിശ്വാസം വരാത്ത പോലെ അവനെ നോക്കി .....സത്യാണോ 
ഉം ......പ്രിയ ഫോണ്‍ ചെയ്തു ....അവളുടെ ഓര്‍മ്മകളെല്ലാം തിരികെ എത്തിയിരിക്കുന്നു ...നിനക്ക് നാളെ ലീവ് എടുക്കാന്‍ കഴിയോ .....
ഒരു തോഴി വച്ച് തന്നാല്‍ ഉണ്ടല്ലോ ...ഇപ്പോള്‍ ആണോ പറയുന്നത് രാവിലെ പറഞ്ഞിരുന്നെങ്ങില്‍ കിട്ടിയേനെ ....അവള്‍ക്കു വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു .....
ഞാന്‍ ....ഞാന്‍ ...ഓര്‍ത്തില്ല ...
ഡിന്നര്‍ നു ദിവ്യയും രമേഷും വന്നിരുന്നു ....
അവര്‍ക്കും വലിയ വിഷമമായിരുന്നു ....വളരെ കുറച്ചു നാളുകൊണ്ട് എല്ലാരും ഒരു കുടുംബം പോലെ അടുത്തിരുന്നു .പെട്ടെന്നുള്ള പിരിയല്‍ ....റോയ് മാത്രം പെട്ടെന്ന് ഉത്സാഹവാനായി കാണപ്പെട്ടു ഇടയ്ക്കിടെ തമാശകള്‍ പൊട്ടിച്ചും അപ്പൂസിനെ വാരി ഊട്ടിയും അയാള്‍ എല്ലാവരുടെയും ശബ്ധമാവുകയായിരുന്നു ...രോഹിത്തും നാളെ വരാനുണ്ട് പ്രിയ പെട്ടെന്ന് പറഞ്ഞു ....ഞങ്ങളുടെ എന്ഗെജുമെന്റ്റ്  കഴിഞ്ഞതാ .....ജൂണില്‍ കല്യാണം നടക്കേണ്ടതായിരുന്നു ......അവള്‍ പാതിയില്‍ നിര്‍ത്തി .............അപ്പൂസിന്റെ ഡാഡി ലഹളയില്‍ മരിച്ചു പോയി മമ്മി ....മമ്മി നാളെ വരും ....
റോയ് .....എന്താ ഇവിടെ നില്‍ക്കണേ .....മഴ വീഴുമെന്നു തോന്നണു .....ടെറസ്സില്‍ ഉണങ്ങാനിട്ട തുണികള്‍ മടക്കി എടുക്കുകയാനവള്‍ ....തണുത്ത കാറ്റ് .....റോയ് എനിക്കറിയാം അപ്പൂസിനെ പിരിയ്യാന്‍ നിങ്ങള്ക്ക് എത്ര വിഷമം ഉണ്ടെന്നു ...അയാള്‍ വെറുതെ ചിരിച്ചു .
അപ്പൂസ് ഉറക്കം പിടിച്ചിരിക്കുന്നു അയാള്‍ അവനെ എടുത്തു തോളത്തു കിടത്തി ....അവനൊന്നു ഞരങ്ങിയിട്ടു വീണ്ടും ഉറക്കമായി ..പ്രിയാ ....ഇവനിന്ന് എന്‍റെ കൂടെ കിടക്കട്ടെ ....അവള്‍ തലയാട്ടി ...
അവനോടു ചേര്‍ന്ന് കിടക്കുമ്പോള്‍ അയാളോര്‍ത്തു നാളെ മുതല്‍ അവന്‍റെ ......ചിരികള്‍ കുസൃതികള്‍ ശാട്യങ്ങള്‍ ഒന്നും ഈ വീട്ടില്‍ ഉണ്ടാവില്ല .......നെഞ്ച് പൊട്ടുന്നു ...
വാതിലില്‍ മുട്ടുന്ന ശബ്ദം ......പ്രിയ ..............
കരഞ്ഞു കലങ്ങിയ കണ്ണുകള്‍ .........
നിശബ്ദമായി തേങ്ങുന്ന മുഖം ....
റോയ് ......അവള്‍ക്കു വാക്കുകള്‍ ...പുറത്തേക്കു വന്നില്ല .....
നിങ്ങള്‍ ദൈവമാണ് റോയ് ..........ഞങ്ങളെ രണ്ടു പേരെയും ജീവിപ്പിച്ച ദൈവം ....
അയാളെഴുന്നേറ്റു ....പ്രിയാ ....
അവനാ മുഖം പിടിച്ചുയര്‍ത്തി ......നമ്മള്‍ പിരിയുകയോന്നുമാല്ലല്ലോ ....
നിന്‍റെ ഏറ്റവും നല്ല സുഹൃത്തായ് ....ഒരു സഹോദരന്‍ ആയ് ഞാനെന്നും ഇവിടെ ഉണ്ടാവില്ലേ ......
നിങ്ങളെ കാണണമെന്ന് തോന്നിയാല്‍ എനിക്കോടി വരാമല്ലോ ........അവന്‍റെ ശബ്ദം ഇടറി പ്പോയി .......
പതിനൊന്നു മണി ആയപ്പോഴേക്കും .....അവര്‍ എത്തി ....പ്രിയയുടെ അങ്കിള്‍ ആന്റി രോഹിത് അപ്പൂസിന്റെ മമ്മി രണ്ടു ബന്ധുക്കള്‍ .അപ്പൂസ് ഒന്ന് സംശയിച്ചു പിന്നെ മമ്മിയുടെ കൈയ്യിലേക്ക് ചാടി ചെന്നു ....അവര്‍ നിര്‍ത്താതെ കരയുകയായിരുന്നു ....അവനെ ഉമ്മകല്‍ക്കൊണ്ട് മൂടി .....
അവര്‍ ഇടയ്ക്കു ചിരിക്കും പിന്നേം കരയും .ഒരമ്മയുടെ സ്നേഹം ...ലാളന ....കണ്ടു നില്ക്കാന്‍ അയാള്‍ അശക്തനായിരുന്നു ......
നാലുമണി കഴിഞ്ഞപ്പോള്‍ അവര്‍ പോയി ......എല്ലാരും കൂടെ ചെല്ലാന്‍ അവനെ ഒരു പാട് നിര്‍ബന്ധിച്ചതാണ്‌ ............ആര്‍ക്കും സംസാരിക്കാന്‍ ആവുന്നുണ്ടായിരുന്നില്ല ....പോകാനിരങ്ങിയപ്പോള്‍ അപ്പൂസ് വല്ലാതെ കരഞ്ഞു ......
റോയ് പോയി വരട്ടെ .......പ്രിയ .....അവള്‍ കടിച്ചു പിടിച്ചിരിക്കയാണ്‌ .നെഞ്ജോളം എത്തിനില്‍ക്കുന്ന ഒരു തേങ്ങല്‍.... അവന്‍ അറിയുന്നുണ്ടായിരുന്നു ......എല്ലാരും യാത്ര പറയുകയാണ്‌ .....
കണ്ണിനെ ഒരു മൂടല്‍ മറച്ചിരിക്കുന്നു .....
കാര്‍ കണ്ണില്‍ നിന്നും അകന്നകന്നു പോകുന്നു ......
നെഞ്ചിന്‍ കൂട് പിടഞ്ഞു ഉഴറുന്നു.....
ചൂട് വായു നിറഞ്ഞ എതോ ഒരു കൂട്ടിലകപ്പെട്ട പോലെ ...ശ്വാസം മുട്ടുന്നു 
പെട്ടെന്നവന്‍ ഉള്ളില്‍ പോയി റെഡി ആയി ബാഗിലേക്കു കുറെ തുണികള്‍ കുത്തി നിറച്ചു ....വീട് പൂട്ടി ഇറങ്ങി ......
വണ്ടി എടുക്കാന്‍ തോന്നിയില്ല നടന്നു ......
ഒരിടി  മുഴക്കം ....
തുള്ളിക്കൊരു കുടം കണക്കെ ........മഴ വീഴുകയാണ് 
കോരി ചൊരിയുന്ന പേമാരി ............
മഴയില്‍ നനഞ്ഞു .........നടക്കുകയാനവന്‍ 
എങ്ങോട്ടെന്നറിയാതെ ....................

No comments:

Post a Comment