Wednesday, June 19, 2013

സത്യത്തിനു പറയാനുള്ളത്



പേടിയോടെ കാത്തിരുന്ന ആ ദിവസം ഹൃദയത്തിലേക്ക് ദംഷ്ട്രങ്ങള്‍ ആഴ്ത്തിക്കൊണ്ട്

എന്റെ കാലുകള്‍ക്കിടയിലൂടെ ഞാനറിയാതെ ഒഴുകി എന്റെ പാവാടയില്‍ ഒട്ടിപ്പിടിച്ചു എന്നെ ഞെട്ടിപ്പിക്കുക തന്നെ ചെയ്തു .
...
ഒരു പെണ്ണ് ആകാംഷയോടെ കാത്തിരിക്കുന്ന ഈ നിമിഷം എന്നെ വല്ലാത്തൊരു മരവിപ്പിലേക്ക് ആഴ്ത്തിവിടുകയാണ് .

തല പൊട്ടിപ്പിളരുന്നു, വയറ്റില്‍ ഏതോ മുക്കുവന്റെ ചൂണ്ട ഉടക്കി വലിക്കുന്നു .എന്റെ കൂട്ടുകാര്‍ അസൂയയോടെ എന്നെ

നോക്കി നില്‍ക്കയാണ്‌ എന്റെ മാറിടത്തിന്റെ അമിത വളര്‍ച്ചയില്‍ അവര്‍ അത്ഭുതപ്പെട്ടു ...അതിനായി ഞങ്ങടെ ബാപ്പു

തന്ന മരുന്നുകള്‍ തൊണ്ടയോളം കയ്പേറിയ ഏതോ ഇല കുഴമ്പുകള്‍ ആയിരുന്നു എന്നത് അവര്‍ പെട്ടെന്ന് തന്നെ മറന്നു പോയത് പോലെ .



തായ് ലാന്ഡ് നെ ഞാന്‍ ഒരു പാട് സ്നേഹിക്കുന്നു എന്റെ മാതാപിതാക്കള്‍ ചൈനീസ് ആയിരുന്നെങ്ങില്‍ കൂടി .

രണ്ടു കുട്ടികള്‍ ആയാല്‍ ഗെവേര്‍മെന്റ്റ് ജോലി നഷ്ട്ടമാകും എന്ന് കരുതി അവര്‍ എന്നെ ബാപ്പുപിനു വിറ്റു.

ബാപ്പു പൊന്നു പോലെയാണ് ഞങ്ങളെ നോക്കുന്നത് .എന്നെ പോലെ പതിനാറു പെണ്മക്കള്‍ കൂടി ബാപ്പുവിന് .

അതില്‍ ജോലിയില്ലാത്തവര്‍ ഞാനുള്‍പ്പെടെ ആറുപേര്‍ പതിമൂന്നു വയസ്സില്‍ താഴെ ഉള്ളവര്‍ .അങ്ങനെ എനിക്കും ഉടനെ  ജോലി കിട്ടും പുക്കെട്റ്റ് ലെ മുന്തിയ ഹോട്ടലില്‍ !! കൂട്ടുകാര്‍ ആഘോഷം തുടങ്ങി കഴിഞ്ഞിരിക്കുന്നു .

ബാപ്പുവും അമിതമായ സന്തോഷത്തിലാണ് .കൂട്ടത്തില്‍ ഏറ്റവും സുന്ദരി ഞാനാണെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്‌



തണുത്ത കാറ്റ് കടലില്‍ നിന്നും തീരത്തേക്ക് ശക്തിയായി വന്നണയുന്നു .

അസ്തമയമാകുന്നു .......

കൂട്ടുകാര്‍ തിരക്കുന്നുണ്ടാവും ....മടങ്ങി പോവാന്‍ തോന്നുന്നേ ഇല്ല .

ദൂരെ .....എപ്പോഴും തിരക്ക് പിടിക്കുന്ന കടലിന്റെ വാചാലത .

ജോലി കഴിഞ്ഞു മടങ്ങി എത്തിയ കൂട്ടുകാര്‍ ഒരു പാട് സമ്മാനങ്ങള്‍ കാണിക്കാറുണ്ട് .കൂടെ

മുറിവുണങ്ങിയ കറുത്ത പാടുകളും ...എന്നിട്ടുമെന്തോ പുരുക്ഷന്‍ മാരോട് വെറുപ്പ്‌ തോന്നിയിട്ടേയില്ല .

ബാപ്പു ആണോ കാരണം ?

ഇയാള്‍ ചതിയനാണ് വില്‍പ്പന കുറയുമ്പോള്‍ നമ്മള്‍ പോകാറുള്ള ഘുര്‍ഷ മാര്‍ക്കെറ്റില്‍ മൊത്ത വിലക്ക്

നമ്മളെ വിറ്റു കളയും എന്നിട്ടാ പൈസക്ക് പുതിയ കുട്ടികളെ വാങ്ങും ചോമു അമ്മ പറയാറുണ്ട്‌ .

ഈ തായ് ലാന്‍ഡ്‌ മുഴുവന്‍ ആയിരക്കണക്കിന് ബാപ്പു മാരുണ്ട് എന്നെപ്പോലെ ആയിരക്കണക്കിന്

"തോറാ ശ്രീ"മാരുമുണ്ട് പക്ഷെ ഒരിടത്തും ആണ്‍കുട്ടികള്‍ക്ക് ഈ ഭാഗ്യം കിട്ടാറില്ല അയെന്താനാവോ..??

തോറാ നീ ഭാഗ്യവതിയാ നീ സുന്ദരി കുട്ടിയല്ലേ നിനക്ക് ഒരുപാട് പണം കിട്ടും സമ്മാനങ്ങള്‍ കിട്ടും ..ചോമു വിന്റെ

വാക്കുകള്‍ എന്തോ എന്നെ സന്തോഷിപ്പക്കാറില്ല ....

എന്റെ മനസ്സില്‍ എന്താണ്

വെറുതെ മരണത്തെക്കുറിച്ച് ചിന്തിച്ചു എന്താണാവോ അത് ...വേണ്ട ബാപ്പുവിന്

എന്തുമാത്രം പണചിലവുണ്ട് തന്നെ തന്നെ ഇത്രത്തോളം വളര്‍ത്താന്‍ ...നന്ദികേട്‌ കാട്ടിക്കൂടാ .

മാതാപിതാക്കള്‍ക്ക് കൂടി വേണമെന്ന് തോന്നിയില്ലല്ലോ ...........

കണ്ണുകള്‍ ചുട്ടു നീറുന്നു ……

എല്ലാവരും സന്തോഷിക്കാന്‍ ശ്രമിക്കുന്ന ഈ സമയത്ത്

ഞാന്‍ മാത്രമെന്താ ഇങ്ങിനെ ............



ഈ കാറ്റും കടലും പോലെ എല്ലാവരുമുണ്ട്‌ …..

എന്നാല്‍ ആരുമില്ല .....

സന്ധ്യ മയങ്ങാന്‍ തുടങ്ങുമ്പോള്‍ ഈ കടല്‍തീരം മുഴുവന്‍ ...........

സീനോകളെ (ഹിജഡ ) കൊണ്ട് നിറയും ....പിന്നെ അവരുടെ

ലോകം ആണിത് .ദുഖത്തിന്റെ സന്തോഷത്തിന്റെ ഗാനങ്ങള്‍ .....



വര്ഷം ആര്‍ത്തിരംബിയാലും വേനല്‍ ചുട്ടു പൊള്ളിച്ചാലും ഇവിടം അതിഥികളെ കൊണ്ട് നിറഞ്ഞിരിക്കും .



മടങ്ങാറായിരിക്കുന്നു പോകാന്‍ കഴിയുന്നില്ലാ .....

അങ്ങ് ദൂരെ ഉയര്‍ന്നു നില്‍ക്കുന്ന ബുദ്ധ പ്രതിമയില്‍ അനേകം

മിന്നാമിന്നികളുടെ തിളക്കം .ഇദ്ദേഹം ദൈവമാണോ .....

നന്ദിയുണ്ട് ...സീനോകലെപ്പോലെ എന്നെ തെരുവിന്റെ സന്തതികള്‍

ആക്കിയില്ലല്ലോ ......കൈമുവിനെ പോലെ വിരൂപ ആക്കിയില്ലല്ലോ ...

എന്നാലും .......എനിക്ക് ജന്മം തരാതിരുന്നെങ്ങില്‍ .....പ്രിയനേ ...

സ്വര്‍ഗ്ഗവും നരകവും തിരിച്ചറിയാത്ത ഈ പൊട്ടി പെണ്ണിനോട്

ക്ഷെമിക്കണേ.........

നാളത്തെ പകലിനായി ഇന്ന് മടങ്ങാം സ്ത്രീയും പുരുക്ഷനും തമ്മില്‍ അന്തരം കാട്ടി തരുന്ന നാളെയുടെ

പകലുകള്‍ ...........രാത്രിയുടെ നീണ്ടു കൂര്‍ത്ത യാമങ്ങള്‍ ............വിട ......

No comments:

Post a Comment