Tuesday, February 15, 2011

അതിഥി

വിശ്വസിക്കില്ല നീ എന്നെയും -
കാരണം ആര്‍ക്കൊക്കെയോ ,
എന്തിനോ ഏതിനോ വേണ്ടി അലയുന്നു നീ 
ഭോജനം പോലും മറന്നു കൊണ്ട് 
എങ്കിലും പറയാതെ വയ്യെനിക്ക്‌ നിന്നോട് 
കണ്ണുകള്‍ തുറക്കു...
കാതുകള്‍ കൂര്‍പ്പിക്കൂ ...
നീ കേള്‍ക്കുന്നില്ലേ മുഴക്കം 
മണിമുഴക്കം ...മരണത്തിന്‍ മണിമുഴക്കം !!!
കേള്‍ക്കുന്നുണ്ടാകും നീ -
ഏറുന്നു എങ്കില്‍ ഈ ജീവിത ഭാരം 
അതെന്നും നിന്‍റെ മുന്‍പിലുണ്ട് 
ഏറി വരുന്നോരീ ജീവിത പാച്ചിലില്‍ 
അറിയാതെ നീയൊന്നു തളര്‍ന്നു പോയാല്‍ 
ഈ അഥിതിയെ മറന്നു പോയാല്‍ 
അറിയും നീയതിന്‍ ക്രൂര ഭാവം 
കേള്‍ക്കും നീയതിന്‍ നിത്യ ശബ്ദം 
അറിയുന്നു ഞാനീ ജീവിതം 
അതോരിടവേള മാത്രം 
നീയും ഞാനും വെറുതെ 
കരയുന്നു ,ചിരിക്കുന്നു സുഖമാം 
ജീവിതത്തിനായ് .....
ഒരുനാള്‍ വാതിലില്‍ മുട്ടും അവന്‍ 
നാം വാതില്‍ തുറക്കും മെല്ലവേ 
അതില്‍ ലയിക്കും നിതാന്ധമായ് 
വാതിലില്‍ മുട്ടുന്നോരാ വെക്തിയെപ്പോഴും 
മാന്യനാം നിന്‍ അതിഥി അല്ലോ 
കൂടെ നിന്നവരെല്ലാം ച്ചുടുകാട്ടിലെക്കുള്ള 
സഹയാത്രികര്‍ മാത്രവുമല്ലോ ..........



2 comments: