Monday, May 16, 2011

അവള്‍ പറയട്ടെ... (ഭാഗം രണ്ട് )

മാനസികമായി കുറച്ചു പ്രോബ്ലംസ് ഉള്ള കുട്ടിയായിരുന്നു .മുന്‍പ് ട്രീട്മെന്റ്റ് ഒക്കെ ചെയ്തിരുന്നതാണ് ....
ഇങ്ങിനെ ഉള്ള വീട്ടുകാരുടെ ആശ്വാസ വാക്കുകള്‍ ഒന്നും പര്യാപ്തമായിരുന്നില്ല .
കുറെ മാസങ്ങള്‍ നീണ്ടു നിന്ന നടുക്കത്തില്‍ നിന്നും എന്നെ കര കയറ്റാന്‍ .
ഞാന്‍ വെറുതെ പകച്ചു നിന്നു ..............വീട്ടുകാര്‍ ഒരു പാട് വഴക്ക് പറഞ്ഞിട്ടും
അമ്പിളി പോലും റൂം ഒഴിഞ്ഞു പോയിട്ടും ഞാനവിടെ തുടര്‍ന്നു ഏകയായി
അടുത്ത അദ്ധ്യയനം വരെ .
സിമി മാഡം കുറെ മാസങ്ങള്‍ക്ക് ശേഷം എന്നെയൊരു കവര്‍ ഏല്‍പ്പിച്ചു .
ഞാന്‍ പറഞ്ഞില്ലേ ഇവരുടെ മനശാസ്ത്രം എനിക്കറിഞ്ഞു കൂടാ ....

എന്നോട് മിണ്ടാതെ ഋതുക്കളും
കാണാതെ കണ്ടു നടന്നകന്ന വസന്തവും
നീണ്ട ഗര്ഭാലസ്യത്തിലെന്നപോള്‍
എന്നെന്നും ദുര്ബ്ബലമാക്കിയ
നിന്നോടുള്ള എന്‍ മോഹവും
ഇനി മുതല്‍ ഓര്‍മ്മയായ് പോകട്ടെ


ഒരു തെല്ലു ദൂരം ഇനി വയ്യ
ഈ ജന്മമിനി ഇല്ല ദൂരം ഒട്ടും
മണി മുഴക്കാതീ വാതില്‍ക്കല്‍
പരിഭവ പൂമൊട്ടും മാറില്‍ ചേര്‍ത്തു
നിദ്രാ വിഹീനയായ് എത്രയോ രാവുകള്‍


മൌനം കൊണ്ടടച്ച് വച്ച
തരളിത മോഹത്തിന്‍ മണിച്ചെപ്പ്‌
കണ്ണീരിന്‍  നീല കയത്തില്‍
വീണതിന്നലെ എങ്ങോ ആയിരുന്നു


ഒരു ചൂളം വിളിയുടെ പിന്നാലെ ,മെല്ലെ
വളവുകള്‍ ,തിരിവുകള്‍ നീളും പാതയില്‍
തനിച്ചിനിയും നീങ്ങണം ഞാന്‍
ഏറെ ദൂരമെന്നോ ....??


ഉത്തുന്ഗം പിന്നതിന്‍ അത്യം
അഗാധമാം താഴ്വരകള്‍
മഴക്കാടുകള്‍ ,ചതുപ്പ് നീര്‍ നിലങ്ങള്‍
സഞ്ചാരിയോ  ഞാന്‍ ??


പൊട്ടിച്ചിരിയുടെ ഒരു കൂട്ടത്തില്‍
തല താഴ്ത്തി മിഴി പൂട്ടും
ഞാന്‍ ആരാവാം ????
ഉത്തരമില്ലാത്ത  ഒരു വിഡ്ഢി ചോദ്യമോ


മൂന്നാമതും പെണ്ണെന്നു മുഖം തിരിച്ചവരെ
എന്നും ഞാനതായിരുന്നു   പെണ്ണ് ....
പൂചൂടും നീലക്കടംബുകള്‍ക്ക് കീഴെ
മാനം നോക്കിനിന്ന വെറും പെണ്ണ്


ആശയായിരുന്നു ഞാനും, എനിക്കെന്നും
തെല്ലുമാവയെ കൂടെ നടത്താതെ
പിന്തിരിഞ്ഞു ഒരുവട്ടം മാത്രം നോക്കി
മടങ്ങട്ടെ ഞാന്‍ തിരികെ വരാതെ

2 comments:

  1. നന്നായിരിക്കുന്നു ഇപ്പൊ കൂട്ടത്തില്‍ കാണാറില്ലല്ലോ എന്ത് പറ്റി...?

    ReplyDelete