Monday, January 10, 2011




എന്ന് മുതലാണ്‌ സില്‍വിയ പ്ലാത്തിനെ ഇഷ്ടപ്പെട്ടു തുടങ്ങിയത് അറിയില്ലാ .പക്ഷെ ഒന്നറിയാം ആത്മഹത്യയെ ഞാന്‍ ഒരിക്കലും സ്നേഹിച്ചിട്ടില്ല .മരണം ഒരവസാനം ആണെന്ന് തോന്നാത്തത് കൊണ്ടായിരിക്കാം .എന്‍റെ പ്രിയപ്പെട്ടതെല്ലാം മരണത്തിനു കീഴടങ്ങിയിട്ടും ഞാനതിനെ ഓര്‍ത്തു ദുക്ഖിചതെയില്ല .പ്രകൃതിയുടെ നിയമങ്ങളോട് ഞാനൊരിക്കലും രോഷം കൊണ്ടിട്ടില്ല ......ആത്മഹത്യയെക്കുറിച്ച് അതിന്റെ മനോഹാരിതയെക്കുരിച്ചു ഒരുപാടെഴുതാനും വായിക്കാനും ഞാന്‍ കൊതിച്ചു .....എല്ലാരും എന്നെ സ്നേഹിച്ചിട്ടും എന്താണ് സ്നേഹം എന്ന് ഞാനിപ്പോഴും തേടാറുണ്ട് .പാതിരാവില്‍ മഴയില്‍ കുതിര്‍ന്നു വെറുതെ ബാല്‍ക്കണിയില്‍ കഴിച്ചു കൂട്ടുക എനിക്ക് വിനോദമായിരുന്നു ......നിരാശ ആയിട്ടില്ല ഞാനൊരിക്കലും വാടാത്ത മുഖവും ആയി മിഷയെന്നാല്‍ ചിരിയെന്നാണ് അര്‍ഥം എന്നാര്തുലസിക്കുന്ന എന്‍റെ ബ്ലോഗില്‍ ഇത്തരം എഴുത്തുകള്‍ കണ്ടാല്‍ എന്‍റെ പ്രിയപ്പെട്ടവര്‍ അന്തം വിട്ടുനിന്നേക്കാം .(ഇതും ഒരു നമ്പര്‍ അല്ലെ ...)
ദൂരെ എങ്ങോ കേള്‍ക്കുന്ന ഒരു നേര്‍ത്ത സംഗീതത്തിന്റെ അലകള്‍ക്കു കാതോര്‍ക്കവേ ആണ് ഉണരുകയാണ് എന്നാ തിരിച്ചറിവ് തോന്നിയത് കുറെ ദൂരെ എങ്ങു നിന്നോ ആവണം ആരോ ............പാടുകയല്ല .......വയലിനായിരിക്കാം ...............പിന്തുടരാന്‍ ആഞ്ഞപ്പോള്‍ അറിയാതെ ചിരിച്ചു പോയി .തടവിലാണ് !!!!! സ്നേഹിച്ച കുറ്റത്തിന് മരണത്തിനു വിധിക്കപെട്ട ഒരു കുറ്റവാളി ആണ് താന്‍ .അഴികളുടെ തണുപ്പ് ഉടലിലെക്കും വ്യാപിക്കുന്നു .എന്നത്തേയും പോല്‍ ആ വലിയ തടവറയിലാകെ ചുറ്റി നടന്നു മറ്റൊന്നും ചെയ്യാനില്ലല്ലോ . ഞെട്ടിപ്പോയി തനിക്കു മുന്‍പില്‍ തുറന്ന ഒരു വാതില്‍ !! കാലുകള്‍ക്ക് അറിയാതെ വേഗം കൂടുന്നു ഇത് താന്‍ ചോതിച്ചു വാങ്ങിയ ശിക്ഷയാണ് എന്നിട്ടും .......ഞാന്‍ ഓടുകയാണ് ....അതാ തൊട്ടുമുന്‍പില്‍ ഒരു താഴ്വര ഒരുപാട് പൂവുകള്‍ പഴങ്ങള്‍ കിട്ടിയതെല്ലാം കഴിച്ചു .വയറു നിറഞ്ഞപ്പോള്‍ ഒരു മൂളിപ്പാട്ട് വരികയ്യാണ് ..............മരണത്തിലാകിലും .....മധുമാസമാകിലും .....പ്രിയമീ ഗാനം ............

മണിമുഴങ്ങുന്നു .......അകലെ ഒരു ചെറിയ ദേവാലയം .....പതിയെ നടന്നു .....ഒരുപാട് പഴക്കം തോന്നിക്കുന്നതെങ്ങിലും പ്രൌഡ മായി തല ഉയര്‍ത്തി നില്‍ക്കുന്നു .ആള്‍ ബഹളങ്ങള്‍ കേള്‍ക്കാനുണ്ട് ...എന്തൊരു തണുപ്പ് .....ഹാളിലേക്ക് കടന്നപ്പോള്‍ മരവിച്ചു പോയി ആരുമുണ്ടായിരുന്നില്ല അവിടെ .......പ്രാര്‍ത്ഥനാ ഗാനങ്ങള്‍ മുഴങ്ങുന്നു വിളക്കുകള്‍ എല്ലാം മിഴിതുറന്നു നില്‍ക്കുന്ന ...ഞാന്‍ ഞാന്‍ മാത്രം .......ആരാധന തുടങ്ങുകയായി എന്‍റെ ചുറ്റിനും ഗാനങ്ങള്‍ നിറയുകയ്യാണ്......കുന്ധിരിക്കതിന്റെ ഗന്ധം പുകച്ചുരുളുകള്‍ ..ഞാന്‍ കണ്ണടച്ച് നിന്ന് എനിക്ക്... എനിക്ക് ഭയം തോന്നും പോലെ .ആരാധന തീര്‍ന്നു ബഹളങ്ങള്‍ അകലും വരെ ഞാന്‍ കണ്ണ് തുറന്നതേയില്ല ......മുറ്റത്തിറങ്ങി വെറുതെ നടന്നു .അങ്ങകലെനിന്നും ഒരു പുകച്ചുരുള്‍ അടുത്തടുത്ത്‌ വരുന്നുണ്ട് .....ഒരു തീവണ്ടി !!!!ഓടി .....കിതച്ചാണ് സ്റ്റേഷന്‍നില്‍ എത്തിയത് .....വണ്ടിയില്‍ കയറി ഇരിപ്പുറപ്പിക്കും വരെ ആരെയും സ്രെധിക്കാന്‍ കഴിഞ്ഞില്ല ....എനിക്ക് തല ചുറ്റും പോലെ ഇതിനുള്ളിലും ആരെയും കാണാന്‍ കഴിഞ്ഞില്ല .....എന്നാലും ആളുകള്‍ നിര്‍ത്താതെ സംസാരിക്കുന്നു ..............രൂപമില്ലാത്ത ഒരു ജനത !!!ഞാന്‍ എങ്ങോട്ടാണ് പോകുന്നത് ......പണ്ടെങ്ങോ കേട്ട ഹോട്ടല്‍ കാലിഫോര്‍ണിയയിലെ ഗാനങ്ങള്‍  ഒഴുകി വരുന്നു ....

കൂരിരുളില്‍  തിരി തെളിച്ചു അവള്‍ വഴി കാണിച്ചു തന്നു ഇത് സോര്‍ഗവുമാവാം നരകവും ആവ്വാം .........

No comments:

Post a Comment