Tuesday, January 25, 2011

തിര അറിയാത്ത തീരം

ആടി തീരും മുന്‍പേ പാതിയില്‍വീണ  യവനികയുടെ മറ നീക്കി ഞാന്‍ നിന്നെ തേടുകയാണ് .തീരത്തോട് കുറുമ്പ് കാണിക്കാത്ത ഈ കടല് കാണുമ്പോള്‍ നിന്‍റെ ചോദ്യങ്ങള്‍ ഒന്നൊന്നായി എന്നെ കുത്തി നോവിക്കുന്നു
"ചേച്ചിക്ക്  ആരോടെങ്ങിലും പ്രണയം തോന്നിയിട്ടുണ്ടോ"?
കിളി ചിലക്കാത്ത കോണ്ക്രീറ്റ് കെട്ടിടത്തിനുള്ളില്‍ വില പിടിച്ച വേദന കള്‍ക്ക് മരുന്ന് പുരട്ടവേ പെട്ടെന്നായിരുന്നു അവളുടെ ചോദ്യം ഉം "എന്താ ഇപ്പൊ ഇങ്ങിനെ ചോതിക്കാന്‍ ..."
"വെറുതെ ..."
സുന്ദരമായ ആ മുഖത്തേക്ക് സന്ധ്യ കടന്നു വന്നത് കുങ്ങ്കുമ ശോഭയോടെ ആയിരുന്നില്ല
എന്‍റെ വീണക്കുട്ടീ .......എന്ത് പറ്റീടാ.......ഇലല്യാന്നെ ഒന്നൂല്ല ....
പൂവാം നമുക്ക് സമയായി .....സാഗര്‍ അപ്പോളോ ഹോസ്പിറ്റലിന്റെ പടികളിറങ്ങുമ്പോള്‍ ഞാന്‍ വീണ്ടും അവളെ ശ്രേധിച്ചു ....മ്ലാനമാണ് മുഖം .നഴ്സിംഗ് അസിസ്റ്റന്റ്‌ ആയി അവള്‍ ജോലിക്ക് ചേര്‍ന്നിട്ട് ആറ് മാസമേ ആയിട്ടുള്ളൂ എന്നിട്ടും എല്ലാവരുടെയും ഓമന ആയിരിക്കുന്നു .ചെറിയ മുഖം ആരെങ്ങിലും ഒന്ന് നോക്കിയാല്‍ കരയുന്ന പ്രകൃതം .തെലുങ്ങ്കത്തി ആണ് മലയാളി അല്ലെന്നു ആരും പറയില്ല .എപ്പോഴും എല്ലാവരുടെയും ജോലികള്‍ എടുത്തു ചെയ്യുക. ഞാന്‍ എത്ര ശാസിച്ചാലും അവള്‍ എപ്പോഴും തിരക്കിലാണ് ...."പ്രണയിക്കപെടുക എന്നതിനേക്കാള്‍ ഞാന്‍ ആശിക്കുന്നത് ആരോടെങ്ങിലും തീവ്രമായി പ്രണയം എന്‍റെ ഉള്ളില്‍ മുളപൊട്ടുക എന്നതാണ് "നിനച്ചിരിക്കാതെ ഉള്ള ആ അഭിപ്രായം എന്നെ ഞെട്ടിച്ചു .എന്ത് പറ്റി എന്‍റെ കൊച്ചെ??? സ്കൂള്‍ കഴിഞ്ഞു പിന്നേം പഠിക്കണം എന്നുണ്ടായിരുന്നു .കോളേജ് എന്നാല്‍ പ്രണയ വര്‍ണ്ണങ്ങളുടെ ഒരു ചില്ല് ഗോപുരം ആണെന്നാണ്‌  മാമന്റെ വിചാരം.അതോണ്ട് അതും പറ്റീല്ല . 




കഥയിലേക്ക്‌ തല നീട്ടിയ ആ ജീവിതം എന്നെ വേദനിപ്പിക്കുന്നതായിരുന്നു .തന്നെ കല്യാണം കഴിക്കാനായി കാത്തിരിക്കുന്ന അമ്മയുടെ സഹോദരന്‍ .ആന്ദ്രയില്‍ ഇതു സര്‍വ്വ സാധാരണം ആണത്രേ .ആ കൊച്ചു പെണ്‍കുട്ടി എന്ത് ചെയ്യും തന്‍റെ ഇരട്ടി പ്രായമുള്ള മാമന്‍ !!!!!
ഒരൊഴിവ് ദിനം കഴിഞ്ഞു വന്ന എന്നെ വരവേറ്റത് വീണയുടെ കണ്ണ് നീരാണ് ...എന്താടാ ...ചേച്ചി കണ്ടോ ശ്വാസം പോലുമില്ലാതെയാണ് ആ അമ്മച്ചി വന്നത് നമ്മള്‍ എത്ര പാട് പെട്ടു അവര്‍ക്ക് വേണ്ടി എന്നിട്ടും പോയപ്പോള്‍ ഒരു വാക്കുപോലും നമ്മളോട് പറഞ്ഞില്ലല്ലോ ...അറിയാതെ ചിരിച്ചു പോയി .എന്‍റെ കുട്ടി ഇത് ഹോസ്പിറ്റല്‍ ആണ് അതും പണക്കാര്‍ക്ക് മാത്രമുള്ളത് ..അവര്‍ക്ക് ശ്വാസം കിട്ടാതപ്പോഴും എഴുന്നേല്‍ക്കാന്‍ വയ്യാതപ്പോഴും ഒക്കയെ അവര്‍ക്ക് നമ്മളെ ആവശ്യമുള്ളു പിന്നെ നമ്മളൊക്കെ വെറും ജോലിക്കാര്‍ മാത്രമല്ലേ .....ആദ്യം ഒക്കെ ഒരുപാട് വേദന തോന്നിയിട്ടുണ്ട് .മരണത്തിലേക്കോ ജീവിതത്തിലേക്കോ എന്ന് തുലാസില്‍ തൂങ്ങി വരുന്നവര്‍ മടങ്ങുമ്പോള്‍ ഡോക്ടര്‍നോട് യാത്ര പറയും. നേഴ്സ് !!!!അവള്‍ ആര് ...വെറും ............???????
പഴകി പോയിരിക്കുന്നു .ശീലം ആയിക്കോളും എന്‍റെ കുട്ടി ....

ഇന്ന് വീണയുടെ വിവാഹം ആയിരുന്നു ഞാന്‍ പോയില്ല ....എനിക്ക് കാണാന്‍ വയ്യ .ഒരിക്കലെങ്ങിലും ഒന്ന് പ്രണയിക്കാന്‍ കൊതിച്ച എന്‍റെ പൊന്ന്അനിയത്തി .ഒരിക്കല്‍ ഞാന്‍ ചോതിച്ചു നിനക്ക് ആരെയെങ്ങിലും പ്രണയിച്ചാല്‍ എന്താ ...?? എനിക്ക് തോന്നണില്ല ചേച്ചി .ഒരു പാട് സുന്ദരന്‍ ഒന്നും ആവണ്ട .എനിക്ക് സ്നേഹം തോന്നുന്ന ഒരാള്‍ ....ഒരല്‍പം മനസലിവുള്ള ഒരാള്‍ ....
പകല്‍ കിനാക്കള്‍ കാണാറില്ല ഞാന്‍ .പട്ടിണിയിലും വിശപ്പടക്കുന്ന ഒരല്‍പം സ്നേഹം .......ഞാന്‍ അമ്പരന്നു നിന്നു ...ഈ ചെറിയ പെണ്ണില്‍ ഇത്ര അധികം ചിന്തകള്‍ കാഴ്ചപാടുകള്‍ അതും ഈ ചെറിയ പ്രായത്തില്‍ ..... 

ജീവിതത്തിന്റെ മനോഹാരിതകള്‍ ഒന്നും അറിയാതെ പതിനെട്ടാം വയസില്‍ അവള്‍ കുടുംബ ജീവിതത്തിന്റെ നിഴല്‍ വീഥിയിലേക്ക് ഒരു വാക്ക് പോലും എതിര്‍പ്പ് പറയാതെ ......ഒന്ന് കരയാനായി നെഞ്ച് വിങ്ങി തുടിക്കുന്നു .....ഞാന്‍ മറക്കുകയാണ് നിന്നെ ....ഓര്‍ക്കാന്‍ എനിക്ക് കഴിയില്ല .....നീ എത്ര ഉയരെ ....ആരായിരുന്നു നീ .................

No comments:

Post a Comment