Thursday, January 13, 2011

എഴുതി വാങ്ങീരടെ അവന്റെ സ്ഥാവര ജന്ഗമ വസ്തുക്കള്





 രാജ്യത്തെ മുന്‍നിര വ്യവസായ ഗ്രൂപ്പായ ടാറ്റ ഒരു കൂട്ടം മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. 2ജി സ്‌പെക്ട്രം വിവാദവുമായി ബന്ധപ്പെട്ട് ടാറ്റാ ഗ്രൂപ്പ് മേധാവി രത്തന്‍ ടാറ്റയ്ക്കും ടാറ്റാ ഗ്രൂപ്പിനുമെതിരെ നിരന്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച പയനിയര്‍ പത്രത്തിനും ഓപ്പണ്‍, ഔട്ട്‌ലുക്ക് എന്നീ മാസികകള്‍ക്കും വാര്‍ത്തകള്‍ നല്‍കരുതെന്ന് ഗ്രൂപ്പ് കമ്പനികളോട് ടാറ്റാ സണ്‍സ് ആവശ്യപ്പെട്ടു. ഇന്ത്യാ ടുഡേ ഗ്രൂപ്പ്, ബെനറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനി എന്നിവയ്ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കണോമിക് ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ എന്നിവ ബെനറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനിയുടേതാണ്.


വിവാദ നായിക നീരാ റാഡിയയും രത്തന്‍ ടാറ്റയുമായുള്ള ടെലിഫോണ്‍ സംഭാഷങ്ങള്‍ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതും ടാറ്റയെ ചൊടിപ്പിച്ചിട്ടുണ്ട്.


വാര്‍ത്തകള്‍ക്ക് പുറമെ ഈ പ്രസിദ്ധീകരണങ്ങള്‍ക്ക് പരസ്യങ്ങള്‍ നല്‍കുന്നതും തടയാന്‍ ഇടയുണ്ട്. ഓപ്പണ്‍ മാസിക ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളില്‍ ടാറ്റാ ഗ്രൂപ്പ് കമ്പനികളായ ടാറ്റാ മോട്ടോഴ്‌സിന്റേയും ടാറ്റാ സ്റ്റീലിന്റേയുമൊക്കെ പരസ്യങ്ങള്‍ വരാറുണ്ടായിരുന്നു. (മാതൃഭൂമി )
പാവം മാധ്യമങ്ങള്‍ (എത്രത്തോളം പാവങ്ങള്‍ ആണെന്ന് നാട്ടുകാര്‍ക്ക് അറിയാം ) ടാറ്റാ യുടെ കാലു പിടിക്കും അല്ലാതെ വേറെ വഴിയില്ല .ഇപ്പോള്‍ സംഭങ്ങളുടെ ഒരു ഏകദേശ രൂപം കിട്ടി കാണുമല്ലോ .....മാധ്യമങ്ങള്‍ ആവശ്യത്തിനു വാര്‍ത്തകള്‍ ഉണ്ടാക്കി വിറ്റു .അത് സത്യമോ കള്ളമോ (അതാര്‍ക്കു വേണം )ഇനി അവര്‍ കോംപ്രമ്യ്സു ചെയ്യാന്‍ പോകും .അവര്‍ക്കാവശ്യം ഉള്ളത് കിട്ടി കഴിഞ്ഞിരിക്കുന്നു .ടാറ്റായോ ഇത് മറ്റുള്ളവര്‍ക്കുള്ള വാനിഗ് ആയിട്ട് കരുതും എല്ലാവരും നടത്തുന്നത് കച്ചവടം തന്നെ പക്ഷെ നിങ്ങടെ പോലെ മുക്കാ ചക്രത്തിന്റെ വ്യാപാരം അല്ല നമ്മക്കുള്ളത് ഇനി നമ്മക്കെതിരെ എഴുതിയാല്‍ .ഞങ്ങള്‍ അങ്ങ് എഴുതി വാങ്ങും നിന്‍റെ സ്ഥാവര ജന്ഗമ വസ്തുക്കള് ...........

No comments:

Post a Comment