Saturday, January 22, 2011

മറവിയുടെ നിറം...

മറവിയുടെ നിറം... അതു മാഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നു. അക്ഷരങ്ങള്‍ അടുക്കിവച്ച്‌ ഓര്‍ത്തെടുക്കുമ്പോള്‍ അത്‌ പൊടിഞ്ഞുപോവുന്ന പഴയ പുസ്തകത്തോളം ദുര്‍ബ്ബലം ശബ്ദ രേഖകള്‍ നിവര്‍ത്തിവയ്ക്കവെ അവ, ധൃതിയില്ലാതെ സമാന്തരതയുടെ അസ്വാരസ്യങ്ങളിലേയ്ക്ക്‌ ചേക്കേറുന്നു.
സ്പര്‍ശനങ്ങള്‍ക്കപ്പുറം
അനന്തതയുടെ ഹിമയുഗമാണ്‌ അവിടെ മഞ്ഞുനിറമാര്‍ന്ന പടുകൂറ്റന്‍ കെട്ടിടങ്ങള്‍ മധ്യവയസ്സിന്റെ ഊടുവഴികളില്‍ മദിച്ചുനിന്നു. കയറിയാലുമിറങ്ങിയാലും പടവുകള്‍ ബാക്കിയാവുന്നല്ലോ?
ചര്‍മപാളികള്‍
വലിഞ്ഞുമുറുകി ശരീരത്തിന്റെ ആഴങ്ങളിലേയ്ക്ക്‌ കയറിപ്പോവുകയാണ്‌. ഇറക്കത്തില്‍ വീണുമുളച്ച കാഴ്ചയുടെ അന്തകവിത്തുകള്‍ പൂര്‍ണമാവാത്ത കഥപോലെ വളര്‍ച്ചയുടെ വഴികളില്‍ നിവര്‍ന്നു നില്‍ക്കുന്ന ചോദ്യചിഹ്നങ്ങളായി രുചിഭേദത്തിന്റെ അതിര്‍ത്തികള്‍ കയ്പ്പെന്ന കടലിനുള്ളില്‍ മായാതെ കിടപ്പുണ്ടാകണം.
നഷ്ടബോധത്തിന്റെ
ദയനീയമായ മധുരമായി മറവിയുടെമാനം എന്നെ വിടാതെ പിന്തുടരവെ- മറന്നതിന്റെ നിറമില്ലായ്മയോട്‌ ചേര്‍ന്നാണത്‌ വരാറുള്ളതെന്ന്‌ നാം അറിയാതിരിക്കുവതെങ്ങിനെ
പ്രാണനാഥാ മറന്നുവോ നീ പാരിജാതം പൂക്കും യാമം കണ്ടതന്നു നാം ആദ്യമായി ഗൌരീ വല്ലഭ തിരുനടയില് ? ഓര്ക്കുവതില്ലനുരാഗിണീ നാം കണ്ടതേതു നാളിലെന്നാല് കൊണ്ടതെന്നിട നെഞ്ചകത്തില് പൂവമ്പൊന്നു നിന് കണ്മുനയാല്... മറന്നതെങ്ങിനെ എന് പ്രിയാ നീ നാളിതിന്നെന് ജന്മ നാള് തരുവതെന്താണെനിക്കിന്നു നീ പവിഴമാലയോ പാലയ്ക്കയോ ? പ്രണസഖി, നിന്ചിരിമൊട്ടുകള് മരതകമണിയായ് എന്നുള്ളില് കിലുങ്ങുമ്പോള് പവിഴമെന്തിന് പാലയ്ക്കയെന്തിന് പ്രാണനെന്നുടെ നിനക്കുള്ളതല്ലേ... മറന്നുവെന്നോ മമ കാമുകാ നീ, മയ്യഴിപ്പുഴ തീരത്തന്ന് ഇഷ്ടമാണെന്നാദ്യമായ് നീ ചൊന്നതന്നെന് മിഴികളെ നോക്കി ? മറന്നുവേതിടത്തു വെച്ചതെന്നും പറഞ്ഞതന്നേതു മധുവാക്യമെന്നും ഒരുക്കിയന്നൊരിടമതെന്നാല് നിനക്കു മാത്രം പാര്ക്കുവാനുള്ളില്... പറഞ്ഞു നേരം പൊയ്പോയല്ലോ മറന്നു ഞാനിന്നു വന്ന കാര്യം മറക്കരുതടുത്ത മേടം പത്തിന് വരിക്കയാണെന്നെ മറ്റൊരു കോമളന് വരിക വേണം തോഴാ നീയും മറക്കാം നമുക്കിനി പഴയതെല്ലാം... മറവിയനുഗ്രഹം നിനക്കു നാരീ വരുവതതുക്ഷണം വേണ്ടപ്പോഴെല്ലാം... പാരിജാതവുമപ്രേമകാവ്യങ്ങളും മറക്കുവാനായേക്കുമെനിക്കുമെല്ലാം... മനസ്സേ ഇവിടെ ജീവിതം ഇത്ര വ്യര്ത്ഥം മറക്കുവതരുതു നീ മരിക്കുവോളം...

1 comment:

  1. കോപ്പി അടിച്ചത്‌ അസ്സലായിട്ടുണ്ട്‌
    -പണിക്കന്‍-
    http://panikkan.blogspot.com/

    ReplyDelete