Tuesday, January 11, 2011

ക്ഷേത്ര ഗണിതം


നീനാ എനിക്കറിയാം നീ ദേഷ്യത്തില്‍ ആണെന്ന് ഒരുവട്ടം ഞാന്‍ പറയുന്നത് നിനക്കൊന്നു കേട്ട് കൂടെ .സത്യമാണ് നിന്‍റെ ഫോണ്‍ കാള്‍ ഓരോവട്ടവും അവഗണിക്കുമ്പോള്‍  എന്‍റെ ഹൃദയം മുറിയുകയായിരുന്നു.ഒരുപാടൊന്നും നമുക്കറിയില്ല എങ്കിലും കുറച്ചു നിമിഷങ്ങള്‍ കൊണ്ട് ഒരു പാട് അറിഞ്ഞവര്‍ അല്ലെ നമ്മള്‍ ??? ഞാന്‍ വല്ലാത്ത വേദനയില്‍ ആണ് നീനാ എന്നോട് നീ സംസാരിക്കില്ലേ .........ഞാന്‍ നിനക്ക് ശല്യം ആവനുണ്ടോ .
ശ്യാം

 
ഇന്നും  നിന്‍റെ വിളിക്കായി ഞാന്‍ കാത്തിരുന്നു .മടിവാള ബസ്‌ സ്റ്റോപ്പില്‍ നീ വരുന്നതും കാത്തു ഒരുപാട് ഞാന്‍ നിന്നു.ഞാന്‍ ഉണ്ടാവുമെന്ന് കരുതിയാണ് നീ വരാഞ്ഞതല്ലേ ....നാളെ മുതല്‍ ഞാനുണ്ടാവില്ല അവിടെ .....നിന്‍റെ വഴികളില്‍ ഞാനുണ്ടാവരുത് എന്ന് നിനക്ക് തോന്നിയാല്‍ നിന്‍റെ ഓര്‍മ്മകളില്‍ നിന്നു പോലും ഞാന്‍ മറഞ്ഞു പോകും
ശ്യാം

പതിവ് പോലെ ഇന്നും നിന്നെ ഓര്‍ത്താണ് ഉണര്‍ന്നത് ...........ഇന്നലെ വളരെ 
വൈകിയാണ് കിടന്നത് സാമ്പത്തിക മാന്ന്യം എന്‍റെ ജോലി കളയുമോ എന്നൊരു ആശങ്ക ഇയ്യിടെ ആയി ഇല്ലാതില്ല .നിന്‍റെ ഓഫീസില്‍ എന്താണ് 
വാര്‍ത്തകള്‍ ..നിയന്ത്രണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞോ .അടുത്ത ആഴ്ച മമ്മിയോടും പപ്പയോടും ഇങ്ങോട്ട് വരാന്‍ പറഞ്ഞാലോ എന്നാലോചിക്കുവാ ......ജീവിതം വല്ലാതെ ബോര്‍ അടിക്കുന്നു ....പെട്ടെന്നൊരു ശൂന്യത പോലെ ബാംഗ്ലൂര്‍ ഇതു അഞ്ജാം വര്‍ഷമാണ്‌ ആദ്യം ആയിട്ടാണ് ഇങ്ങിനെ ..............
ശ്യാം
എന്‍റെ കുട്ടീ നീ പള്ളിയില്‍ പോക്കും നിര്‍ത്തിയോ സെന്റ്‌ തോമസ്‌ ചര്‍ച്ചില്‍ ആണ് കേട്ടോ ഞാന്‍ പോയത് നീ ധര്‍മാരാം മില്‍ പോയോ ..എടാ ഒരു മറുപടി എങ്കിലും എഴുതി  കൂടെ .ഞാന്‍ കണ്ട നീനാ ഇങ്ങിനെ ഒന്നും ആയിരുന്നില്ല .തെറ്റും ശരിയും തിരിച്ചറിയാന്‍ അവള്‍ക്കു വലിയ കാല താമസം ഉണ്ടായിരുന്നില്ല .അത് കൊണ്ടല്ലേ ഞാന്‍ ഇപ്പോഴും നിന്‍റെ സൌഹൃതവും കാത്തിരിക്കുന്നത് ....
ശ്യാം
മിഷാ ഞാന്‍ എന്താ ചെയ്യേണ്ടത് കുറെ ആയി ഇങ്ങിനെ മെസ്സേജ്കള്‍ ഇങ്ങിനെ വന്നു കൊണ്ടേ ഇരിക്കുന്നു .എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിയാണ്‌ നിമ്മി .ആരോടും മിണ്ടാത്ത ഒരു തൊട്ടാവാഡി (ദേഷ്യം വന്നാല്‍ തീര്‍ന്നു പിന്നെ ചങ്ങലക്കു ഇടുകയെ വഴിയുള്ളൂ ) വിളിച്ചു രണ്ടു ചീത്ത പറയാന്‍ മേലായിരുന്നോ .ഞാനും ഓര്‍ത്തതാഡീ .പിന്നെ വിചാരിച്ചു നമ്മള്‍ റേസ്പോണ്ട് ചെയ്യാതിരിക്കുമ്പോള്‍ നിര്‍ത്തുംമായിരിക്കും എന്ന് .പക്ഷെ കൂടുതല്‍ ഒന്നുമില്ലാട്ടോ ഡെയിലി ഒരു മെസ്സേജ് മാത്രം .എന്നാ പിന്നെ ഡെയിലി ഒരു മറുപടിയും വച്ചായിക്കോ...അതല്ലടീ .....ഞാനെന്താ ഇപ്പോള്‍ ചെയ്യുകാ .......വിളിച്ചിട്ട് എന്താ മോനെ നിന്‍റെ സൂക്കേട്‌ എന്ന് ചോതിക്കു .അയ്യോ എനിക്ക് പേടിയാ .എന്നാല്‍ പിന്നെ ഡെയിലി മെസ്സേജ് വായിച്ചു രസിച്ചോ ....അല്ല പിന്നെ .....എന്‍റെ ചക്കര അല്ലെടീ എന്തെങ്ങിലും ഒരു വഴി പറഞ്ഞു താ മുത്തെ ......സുഖിപ്പിക്കല്ലേ ....അധികം .......

നീനാ നീ വിചാരിക്കുന്നുണ്ടോ ഒരു പ്രണയത്തിന്റെ തീവ്രതയില്‍ ഉഴറി ആണ് ഞാന്‍ നിന്നെ വിളിക്കുന്നതെന്ന് ...തീര്‍ച്ചയായും അല്ലെടോ ....ജീവിതത്തിലൊരിക്കലും അങ്ങനെ ഒന്നും ആയി തീരരുതെ എന്നാണ് എന്‍റെ പ്രാര്‍ത്ഥന ....പ്രണയം ഇപ്പോഴും നല്‍കുന്നത് വേദന ആണ് ആര്ക്കെന്ഗിലുമൊക്കെ ...ചിലപ്പോള്‍ അത് നമുക്ക് തന്നെ ആവാം അല്ലെങ്ങില്‍ മാതാപിതാക്കള്‍ക്ക് ആവാം .എന്തായാലും എനിക്കത് വേണ്ട .പിന്നെ തന്നെ ശല്യം ചെയ്യുന്നത് കുറ്റബോധം കൊണ്ടാട്ടോ താന്‍ ഒരു പാട് തവണ വിളിച്ചിട്ടും ഞാന്‍ അറ്റെണ്ട്‌ ചെയ്തില്ല എന്നാ വിഷമം അത് എന്ത് കൊണ്ടാണ് എന്ന് താന്‍ ചോതിച്ചതെ ഇല്ലല്ലോ .........
ശ്യാം
ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല .ഞായറാഴ്ച ആവട്ടെ പള്ളിയില്‍ വരുന്ന ആളല്ലേ നമുക്ക് കണ്ടു കളയാം .......
അത് വേണോടീ അവസാനം പുലിവാല്‍ ആവുമോ .....?
അധികം ദാവണി ഉടുക്കല്ലേ പെണ്ണെ ..........ഇവന്‍മാരുടെ ഒക്കെ വിചാരം എന്തുവാ ..........നമ്മളെല്ലാം നിളയുടെ തീരത്ത് മണലില്‍ വിരല്‍ ചിത്രം വരയ്ക്കുന്ന പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പെണ്ണുങ്ങള്‍ ആണെന്നോ .............
എന്നാലും .............
ഒരെന്നാലുമില്ല നമ്മളെന്തിനാ  പെടിചോടുന്നെ ...........സത്യത്തില്‍ ഭയം കൊണ്ടല്ലേ ഈ ഒഴിഞ്ഞുമാറല്‍ ..........നമുക്ക് ആദ്യം നമ്മളെ വിശ്വാസം ഉണ്ടാവണം ഒരുത്തന്‍ ചിരിച്ചാല്‍ ഉടന്‍ മയങ്ങി വീഴുന്ന മനസിന്റെ ഉടമകള്‍ അല്ല തങ്ങളെന്ന് ....ഒരു നിമിഷം കൊണ്ട് പ്രണയത്തിന്റെ ആനന്ദ നിര്‍വ്രുതിയിലേക്ക് എടുത്തു ചാടുമ്പോള്‍ ഓര്‍ക്കണം പെണ്ണെ നമ്മുടെ ഡാഡി ,മമ്മി ....അവര്‍ക്ക് നമ്മളാണ് ലോകം അവരുടെ ലോകത്തെ ഇല്ലാതെ ആക്കിയിട്ടു  വേണോ നമുക്കൊരു ലോകം കെട്ടിപ്പടുക്കാന്‍ .............?
വഴക്ക് പറയല്ലെടീ  ഞാന്‍ ഒന്നും ചെയ്തില്ലല്ലോ
പിന്നെ നിനക്ക് കാണേണ്ട എങ്കില്‍ വേണ്ട ..........
അപ്പൊ പോവാം അല്ലെ ...............?
നിനക്ക് വേണം എങ്കില്‍ ...........
ശരി ......................
എന്‍റെ എല്ലാ കണക്കു കൂട്ടലുകളെയും തെറ്റിച്ചു കളഞ്ഞു ശ്യാം
സുമുഖന്‍ ആയ ഒരു യുവാവ് .........നെറ്റിയിലേക്ക് അലസമായി വീഴുന്ന മുടിയിഴകള്‍ അവന്റെ നിഷ്കളങ്കതയെ മോഡി പിടിപ്പിക്കുന്നവ തന്നെ ആയിരുന്നു ...........നിമ്മിയെ കണ്ടു അവന്റെ മുഖത്തെ രക്തം വാര്‍ന്നു പോകുന്നത് ഞാന്‍ കണ്ടു .വിളറി വെളുത്ത മുഖം ........എന്നോട് ക്ഷമിക്കു എനിക്ക് ആള് തെറ്റിയതാണ് .......സത്യമായും ഞാന്‍ നിങ്ങളുധേശിക്കുന്ന തരത്തിലുള്ള ഒരാളല്ല .....
പിന്നീടവന്‍ കഥകള്‍ ഒന്നൊന്നായി പറഞ്ഞു ........
നീനയെ കണ്ടു മുട്ടിയത്‌ ...................അപരിചിതമായ ഒരു സൌഹൃതത്തില്‍ കൊര്‍ക്കപ്പെട്ടത്‌ ................പെട്ടെന്നൊരു മഴവില്ല് പോലെ മാഞ്ഞു പോയത് ..............
ഈ പള്ളിയില്‍ വച്ച് പല തവണ അവളെ മുന്‍പും കണ്ടിട്ടുണ്ട് പക്ഷെ പരിചയപ്പെടാന്‍ ഇട ആയിട്ടില്ല ........എന്നാലും പെട്ടന്നോരിക്കല്‍ നാട്ടിലേക്ക് ഒരുമിച്ചു യാത്ര ചെയ്യേണ്ടി വന്നപ്പോള്‍ ....ആ അപരിചിതത്വം മാറിയതെ ഇല്ല .
ഇപ്പോഴും ഓര്‍ക്കുന്നു നനഞ്ഞു കുളിച്ചു അവള്‍ എന്‍റെ അടുക്കല്‍ വന്നിരുന്നത് ....ഞാന്‍ വല്ലാതെ അപ്സെറ്റ് ആയിരുന്നു ....എന്‍റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു ....എന്‍റെ പുന്നാര പെങ്ങള്‍ ഒരാളുടെ കൂടെ ഞങ്ങളെ എല്ലാം ഉപേക്ഷിച്ചിട്ട് പോയിരിക്കുന്നു ........ഒരു വാക്ക് പോലും പറഞ്ഞില്ല ....ഒരു സൂചന കൂടി.. ഇല്ല .......എന്‍റെ ഡാഡി എങ്ങനെ സഹിച്ചു എന്നെനിക്കറിയില്ല.
നീനാ എന്നെ ഒരുപാട് ആശ്വോസിപ്പിച്ചു ....ഒരുപാട് നാളത്തെ പരിചയം ഉള്ളത് പോലെ അവളെന്നെ ഉപദേശിച്ചു ,വഴക്ക് പറഞ്ഞു .... അവള്‍ തന്നെ ആണ് അവളുടെ നമ്പര്‍ എന്‍റെ മൊബൈലില്‍ ഫീട് ചെയ്തത് പിന്നെങ്ങിനെ ഇത് സംഭവിച്ചു എന്നെനിക്കറിയില്ല ....അവന്‍ ദീനമായി ഞങ്ങളെ നോക്കി ..........
സോറി പറഞ്ഞു അവന്‍ മടങ്ങി പോകുന്നത് നോക്കി നിന്നപ്പോള്‍ എന്തോ തിരിച്ചറിയാത്ത ഒരു അസ്വോസ്തത .....പിന്നെടെപ്പോഴോ ഞാന്‍ തിരിച്ചറിഞ്ഞു .......എന്‍റെ കൂട്ടുകാരി എന്നില്‍ നിന്നും അകലുകയ്യാണ് ..........ഒന്നും പറയാന്‍ തോന്നിയില്ല ...
മാസങ്ങള്‍ക്ക് ശേഷം നിമ്മി എന്‍റെ മടിത്തട്ടില്‍ കിടന്നു ഒരു പാട് കരഞ്ഞു ....ഞാന്‍ വഴി തെറ്റിയൊന്നും പോയില്ലെടീ ....എന്നാലും അവന്‍ അവസാനം പറയുകയാ അവന്റെ കൂട്ടുകാരനോടുള്ള പന്തയത്തിന്റെ പുറത്താണ് അവനീ നാടകമെല്ലാം കളിച്ചതെന്നു ..അവന്റെ കൂട്ടുകാരന്‍ കുറെ കാലം എന്‍റെ പുറകെ നടന്നിരുന്നു .....സത്യമായിട്ടും അവന്‍ നല്ലവനാടീ അവന്‍ എന്നോട് പ്രണയം ആണെന്നൊന്നും പറഞ്ഞിട്ടില്ല .ഞാനാണ് വെറുതെ മോഹിച്ചു കൂട്ടിയത് ......എനിക്ക് പറ്റുന്നില്ലെടീ ....അവനെ മറക്കാന്‍ ആവുന്നില്ല .


കാതുകള്‍ കൊട്ടി  അടച്ചിരിക്കുന്നു ......മിഷ തോറ്റു പോയിരിക്കുന്നു
ഈ ലോകത്തില്‍ ആരെയും തിരിച്ചറിയുക അത്ര എളുപ്പമല്ലെന്ന് ഞാന്‍ മനസിലാക്കുകയാണ് .എത്ര വിദഗ്ദ്ധമായി അവനെന്നെ കബളിപ്പിച്ചു ..ഇത് തന്നെയാണ് ലോകം .............പണ്ടെങ്ങോ കേട്ട കഥയിലെ സുന്ദരിയായ പൂവിനെ പോലെ ആകര്‍ഷിച്ചു അടുത്തെത്തിച്ചു മരണത്തിലേക്ക് പറഞ്ഞയക്കുന്ന ...........മരണത്തിന്റെ സൌന്ദര്യം .............

No comments:

Post a Comment