പ്രണയം അനാധിയാം അഗ്നിനാളം ......
ആദി പ്രകൃതിയും പുരുക്ഷനും ധ്യാനിച്ചുനര്‍ന്നപ്പോള്‍
പ്രണവം ആയ് പൂവിട്ടൊരു അമൃത ലാവണ്യം
ആതാമാവില്‍ ആത്മാവ് പകരുന്ന
പ്രണയം ............
തമസ്സിനെ പൂ നിലാവാക്കും
നീരാര്‍ദ്രമാം തപസ്സിനെ താരുണ്യം ആക്കും
താരങ്ങളായ് സ്വോപ്ന രാഗങ്ങളായ്
ഋതു താളങ്ങള്‍ ആയ് ആത്മ ധാനങ്ങലാല്‍
അനന്തതയെ പോലും മധുമയം ആക്കുമ്പോള്‍ പ്രണയം അമ്രുതമാകുന്നു
പ്രപഞ്ചം മനോജ്ഞാമാകുന്നു
പ്രണയം .............
ഇന്ദ്രിയ ദാഹങ്ങള്‍ ഫണം ഉയര്‍ത്തുമ്പോള്‍
അന്ധമാം മോഹങ്ങള്‍ നിഴല്‍ വിരിക്കുമ്പോള്‍
പ്രണവം ചിലംബ്ബുന്നു പാപം ജ്വോലിക്കുന്നു
ഹൃദയങ്ങള്‍ വേര്‍പിരിയുന്നു
വഴിയിലീ കാലം ഉപേക്ഷിച്ച വാക്ക് പോല്‍
പ്രണയം അനാഥമാകുന്നു
പ്രപഞ്ചം അശാന്തം ആകുന്നു
Thanks Misha, for this wonderful lyrics of Madhusudanan Nair sharing with us..
ReplyDeleteകിനാവുകൊണ്ടൊരു കൊട്ടാരം