Thursday, January 27, 2011

ഓര്‍മ്മക്കുറിപ്പുകള്‍


മമ്മീ ഞാനിന്നു പോകുന്നില്ല ചിണുങ്ങല്‍ നിര്‍ത്താതെ തന്നെയാണ് ശാട്യം .എന്‍റെ കുഞ്ഞേ നിന്നെക്കൊണ്ടു ഞാന്‍ തോറ്റു പോകെ ഉള്ളു .പോയില്ലെങ്ങില്‍ ഡാഡി ചോതിക്കും അപ്പോള്‍ ഉള്ള സത്യമൊക്കെ ഞാന്‍ പറയും .എടീ അമ്മേ ഞാന്‍ പൊക്കോളാം.സോപ്ന കിടക്കയില്‍ നിന്നും പതിയെ എഴുന്നേറ്റു .എന്‍റെ മോന്‍ ഈ കാപ്പി കുടിക്കു എന്നിട്ട് നല്ല കുട്ടിയായി കുളിച്ചിട്ടു വാ .
ഹോസ്പിറ്റലിന്റെ പടികള്‍ കയറിയപ്പോള്‍ വല്ലാതെ ചമ്മല്‍ തോന്നുന്നുണ്ടായിരുന്നു .ഡ്യൂട്ടി റൂമില്‍ ചെന്നതും അവളെ കണ്ടു എല്ലാരും ചിരിക്കാന്‍ തുടങ്ങി .മിണ്ടാതെ പോയി ഒരു മൂലക്കിരുന്നു .ഡോക്ടര്‍ റൂണി വന്നു അവളുടെ അടുത്ത് നിന്നു അവള്‍ മൈന്‍ഡ് ചെയ്തില്ല .കളിയാക്കനാണ് ......മനസ്സിലായി ....ദിവ്യാ ഇവിടേ വാ സോപ്നയെ ഒന്നും പറഞ്ഞെക്കല്ല് കേട്ടോ അവളെന്റെ സ്വൊന്തം ആളാ......അവളെഴുന്നേറ്റു കാന്റീന്‍ ലേക്ക് നടന്നു പുറകില്‍ ചിരികള്‍ ഉയരുന്നത് അറിയുന്നുണ്ടായിരുന്നു .തനിക്കെന്താണ്‌ പറ്റിയത് ...??ഇന്നലെ ഈവെനിംഗ് ഡ്യൂട്ടി ആയിരുന്നു .ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ഡ്യൂട്ടി റൂമില്‍ നിന്നും പുറത്തേക്ക് വന്നത് .ഡേബാറ്റിക് പേഷ്യന്റ് ആയ ചൈനീസ് അങ്കിള്‍ന്‍റെ ബെഡ്നരുകില്‍ നിന്നുമാണ് ഒച്ച ഒരു ചെറുപ്പക്കാരന്‍ അയാളെ ചൈനീസില്‍ എന്തൊക്കെയ്യോ പറയുന്നു മുഖം കുനിച്ചു നില്‍ക്കുന്ന അങ്കിള്‍ ഇടയ്ക്കിടെ മുഖമുയര്‍ത്തി ആ ചെറുപ്പക്കാരനെ ദീനമായി നോക്കുന്നു .സോപ്ന അങ്ങോട്ട്‌ നടന്നു അവളെ കണ്ടു ആ ചെറുപ്പക്കാരന്‍ വീണ്ടും എന്തെക്കെയോ പറഞ്ഞിട്ട് പിന്തിരിഞ്ഞു നടന്നു .അവള്‍ അടുത്ത് ചെന്നു അങ്കിള്‍ പതിയെ മുഖമുയര്‍ത്തി പതിയെ ചിരിച്ചു ..."മകനാ "മിഴികളില്‍ കണ്ണ് നീരിന്റെ തിളക്കം !!! ഒരു നിമിഷം അവള്‍ പൊട്ടിക്കരഞ്ഞു പോയി ..............കരച്ചില്‍ നിര്‍ത്താനേ കഴിയുന്നില്ല ...അടുത്ത ബെഡ്ഡില്‍ നിന്നെല്ലാം ആളുകള്‍ ഓടി വരുന്നു .എന്താ പറ്റിയെ....അയാളും ആകെ പരിഭ്രമിച്ചു പോയി ..അവള്‍ മെല്ലെ ബാത്ത് റൂമിലേക്ക്‌ നടന്നു ....തനിക്കെന്താണ്‌ പറ്റിയത് ....ആവോ .....
കാന്റീനില്‍ നിന്നും മടങ്ങുമ്പോള്‍ ലീവ് എടുത്താലോ എന്നാലോചിച്ചു .വാര്ടിലെക്കേത്തുന്നതിനു മുന്‍പേ കേട്ടു ബഹളം ...
ആക്സിടെന്ട്‌ കേസ് ആണ് ....ചെന്നൊന്നു എത്തി നോക്കി സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ ദേഹമാസകാലം ചോരയില്‍ കുളിച്ച്‌ .....ഓപ്പറേഷന്‍ തീയറ്റര്‍ ലേക്ക് ട്രോളി വേഗത്തില്‍ നീങ്ങുന്നു ...
എട്ടു മണിയായി പോകാന്‍ ഉള്ള ഒരുക്കം കൂട്ടുമ്പോഴാണ് സിസ്റ്റര്‍ ജോളി വിളിച്ചത് സോപ്നാ ഒരു അഡ്മിഷന്‍ ഉണ്ട് .ദേഷ്യം വന്നു പോകാന്‍ ഇറങ്ങുമ്പോള്‍ മാത്രേ ഈ തള്ള എന്നും വിളിക്കൂ ഇന്ന് പത്തായാലും പോക്ക് നടക്കില്ല .
ഓ മുന്‍പ് കണ്ട ആ ആക്സിടെന്റ്റ്‌ കേസാ .കേസ് ഷീറ്റ് നോക്കി ഷിബു ചെറിയാന്‍ മലയാളി ആണ് ...ബോധം വന്നിട്ടില്ല .....തലയ്ക്കു ഇഞ്ചുറി ഉണ്ടെന്നു തോന്നുന്നു .
പിറ്റേന്ന് നൈറ്റ്‌ ഡ്യൂട്ടി ആയിരുന്നു .ആ ചെറുപ്പക്കാരന് ബോധം അപ്പോഴും വീണിട്ടില്ല ...മരുന്നിനോട് രേസ്പോണ്ട് ചെയ്യുന്നുണ്ട് അത് തന്നെ ആശ്വാസം .
 .നൂറോ ഐ സി യു വിലെ  തണുപ്പ് ഓരോ രോമാകൂപങ്ങളിലെക്കും മൊട്ടു സൂചി പോലെ തുളച്ചു കയറുന്നു.ഓടി നടന്നു ജോലി ചെയ്തു അങ്ങനെ എങ്കിലും ഈ തണുപ്പൊന്നു കുറയട്ടെ .
പോക്കാണെന്ന് തോന്നുന്നെടി സിജി പറഞ്ഞു ലോറി യുടെ അടീല്‍  ചെന്നു കേറീതാ .കോറമംഗള എങ്ങന്ടാ വീട് .സോപ്ന അയാളുടെ അടുക്കല്‍ ചെന്നു മോണിട്ടര്‍ എല്ലാം ചെക്ക്‌ ചെയ്തു ...ഒരു ഞരക്കം അയാള്‍ ഉണരുകയാണ് ....ഇന്‍റെര്‍കോം എടുത്തു ഡോക്ടര്‍ അജിത്തിനെ വിളിച്ചു .സെടെഷന്‍ കൊടുക്കുന്നതാണ് നല്ലത് അല്ലെങ്ങില്‍ അയാള്‍ക്ക്‌ വേദന സഹിക്കാന്‍ കഴിയില്ല ....
പിറ്റേന്ന് വന്നപ്പോള്‍ അയാള്‍ സംസാരിച്ചു തുടങ്ങിയിരുന്നു ...
നൈറ്റ്‌ ആയതു കൊണ്ട് അവന്റെ ഡാഡി യെയും മമ്മിയും ഒന്നും കാണാന്‍ പറ്റിയില്ല .പാവങ്ങള്‍ ദേഷ്യം തോന്നുന്നു ഈ ചെറുപ്പക്കാര്‍ എല്ലാം ഇങ്ങിനാ ഓവര്‍ സ്പീഡില്‍ വണ്ടി ഓടിച്ചു എവിടെ എങ്കിലും കൊണ്ട് പോയി ഇടിപ്പിക്കും വിഷമിക്കാന്‍ വീട്ടുകാരും .
അങ്ങനെ അല്ല സോപ്ന ആ ലോറി ഡ്രൈവര്‍മധ്യപിചിട്ടുണ്ടായിരുന്നു അയാളാ  റോങ്ങ്‌ സൈഡ് വന്നിടിച്ചത് ...ഞെട്ടിപ്പോയി .....ഷിബു ....അധികം സംസാരിക്കണ്ട ....ഒരുവിധത്തില്‍ രക്ഷപെടുകയായിരുന്നു .തന്‍റെ മനസിലുള്ളത് അവനെങ്ങനെ അറിഞ്ഞു ???? അവളങ്ങനെ ഒരെത്തും പിടിയും കിട്ടാതെ നിന്നു ....
പതിയ പതിയെ അവന്‍ നടന്നു തുടങ്ങി ഒരു കുട്ടിയെ പോലെ ....ഇടയ്ക്കിടെ എല്ലാം മറന്നു പോകും .പിന്നെ കുറെ സമയം കഴിയണം സാധാരണ നിലയിലെക്കെത്താന്‍ .ഡോക്ടര്‍ അജിത്‌ പറയുകയുണ്ടായി തലക്കേറ്റ മുറിവ് ആഴമുള്ളതാണ് .ഒരു കാരണവശാലും സ്ട്രയിന്‍ എടുപ്പിക്കരുത് ......
സിജീ ഇങ്ങു വന്നെ ...എന്താ സോപ്നാ.......
നിനക്ക് ലാത്തി വയ്ക്കാന്‍ വേറെ ആരേം കിട്ടിയില്ലേ ...എത്ര തവണ പറയണം അവനെ സംസാരിക്കാന്‍ അനുവധിക്കരുതെന്നു ...ശരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു ..ഏതു ആണ്‍പിള്ളേരെ കിട്ടിയാലും അവള്‍ക്കുള്ളതാണ്....ഷിബൂ ഇനീം എന്നെ കൊണ്ട് ഇത് പറയിപ്പിക്കാന്‍ ഇട വരുത്തരുത് എത്ര തവണ പറയണം അധികം സംസാരിക്കരുതെന്ന് ??????അടങ്ങു സോപ്നെ ഇനി സംസാരിക്കാന്‍ പറ്റിയില്ലെങ്ങിലോ അവന്റെ ചുണ്ടുകളില്‍ നിഷ്കലങ്ങ്കമായ ഒരു ചിരി വിടര്‍ന്നു ....ഞാനൊന്നും പറയണില്ല....
സിജി പിണങ്ങിയിരിക്കുന്നു അനങ്ങാന്‍ പോയില്ല ...
രണ്ടു നാള്‍ ഓഫ്‌ ആയിരുന്നു ......എന്തോ ഒരു ശൂന്യത പോലെ
മമ്മീ ഞാനൊന്ന് ഹോസ്പിറ്റലില്‍ പോയിട്ട് വരാം ....
എന്തിനു ......
ഒന്നുമില്ലന്നെ ..
ഡ്രസ്സ്‌ മാറി വണ്ടിയുടെ കീയുമെടുത്ത് പുറത്തേക്കിറങ്ങി .....മനസ്സ് അലക്ഷ്യമായി എവിടെ ഒക്കെയോ ചുറ്റി തിരിയുന്നു .....മലയാളി ഹോട്ടലില്‍ പോയി മില്‍ക്ക് ഷേക്ക് കുടിച്ചു .വേണ്ട ഹോസ്പിറ്റലില്‍ പോകണ്ടാ അല്ലെങ്ങില്‍ തന്നെ അവളുമാര്‍ക്ക് കഥയുണ്ടാക്കാന്‍ ഒരു കാര്യം ഇല്ലാണ്ടിരിക്കുവാ ....
എന്തോ ഷിബുവിനെ കാണാന്‍ തോന്നണു. വളരെ കുറച്ചു ദിവസങ്ങള്‍ കൊണ്ട് എന്തോ ഒരു അടുപ്പം അവന്റെ കണ്ണുകളില്‍ നിന്നാണ് ആദ്യമായി ആ തിളക്കം കണ്ടറിഞ്ഞത്‌ .അവന്‍റെ വേദനകളില്‍ എനിക്ക് വേദനിക്കാന്‍ തുടങ്ങിയിരുന്നു .....
ഹേയ് ഞാനെന്താണ് ഈ ചിന്തിച്ചു കൂട്ടുന്നത്‌ നൂറു കണക്കിന് പേഷ്യന്റ് തന്‍റെ മുന്‍പിലൂടെ ദിവസവും കടന്നു പോകുന്നു ....അവരില്‍ ഒരാള്‍ മാത്രമാണ് ഷിബുവും ....

പിറ്റേന്ന് പതിവിലും നേരത്തെ ഉണര്‍ന്നു ....മമ്മി അത്ഭുധതോടെ നോക്കനുണ്ടായിരുന്നു .പോടീ അമ്മി കള്ളീ എനിക്ക് ദേഷ്യം വന്നു ...ഡാഡി ....ഞാനൊന്നും കണ്ടില്ലേ .....മമ്മി ഒഴിവായി ....
എന്‍റെ മോള് പണ്ടും നേരത്തെ എഴുന്നെറ്റൊണ്ടിരുന്നതാ ഇടയ്ക്കു പകലും രാത്രീം തമ്മിലുള്ള അനുപാതം മാറിയപ്പോള്‍ കണ്ഫ്യുഷന്‍ ആയതാ അല്ലെ മോളെ ....പോ ഡാഡി ....
ഞാന്‍ പോകുവാ ....
വല്ലോം വയറു നിറച്ചു കഴിക്കു കുഞ്ഞേ .....
മതി അമ്മൂ......
മമ്മീടെ സാരിയില്‍ കൈ തുടച്ചിട്ടു വേഗം പുറത്തേക്കു നടന്നു .
ഐ സി യു വില്‍ ആകെ ബഹളമായിരുന്നു .ഷിബുവിന് ഷോക്ക്‌ കൊടുക്കുന്നു ...........കാലുകള്‍ തറഞ്ഞു പോയത് പോലെ ....രാത്രിയില്‍ പോയതാടീ ചുമ്മാ ഷോക്ക് കൊടുക്കുന്നതാ ബന്ധുക്കളെ കാണിക്കാന്‍ സോണിയ ചെവിയില്‍ പറഞ്ഞിട്ട് പോയി
കണ്ണുകളില്‍ ഇരുട്ട് കയറും  പോലെ .......
ഷിബുവിന്റെ വാക്കുകള്‍ കാതില്‍ മുഴങ്ങുകയാണ്  ...
"ഇനി സംസാരിക്കാന്‍ പറ്റിയില്ലെങ്ങിലോ".....

1 comment:

  1. ബന്ധങ്ങള്‍ അളന്നുമുറിച്ചുമതിയെന്നാര്‍ക്കാണ് അതിരുവക്കാനാവുക ?

    ReplyDelete